Saturday, November 4, 2023

കോഴിടെ മുള്ളോട് കൂവന്ന് ചൊന്നാരെ കൂശാതെ കൂവി പറപ്പിച്ചു വിട്ടോവർ*കെ എം മൗലവിയുടെ ഈ വാചകം തള്ളുമോ

 *കോഴിടെ മുള്ളോട് കൂവന്ന് ചൊന്നാരെ കൂശാതെ കൂവി പറപ്പിച്ചു വിട്ടോവർ*

എന്ന മാലയിലെ വരികൾ തള്ളുന്നവർ   കേരള ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച കെ എം മൗലവിയുടെ ഈ വാചകം തള്ളുമോ


*അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം.*


ഔലിയാക്കളുടെ മർതബകൾ അംഗീകരിച്ച കെ.എം മൗലവിയേയും ജിന്നൂരികൾ തള്ളുമോ?


കെ.എം മൗലവി എഴുതുന്നു.


"അല്ലാഹു തആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസ്വറുഫാകട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നിലയുറപ്പും ആകുന്ന തംകിൻ എന്ന മർതബക്കാരായ കാമിലിങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് 'അൽ ഖുത്ബ് 'അൽ ഗൗസ്' എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മാറ്റാർക്കുമില്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം. അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അതുണ്ടാകും*"

(അൽവിലായത്തു വൽ കറാമ കെ എം മൗലവി 48 പ്രസദ്ധീകരണം കേരള ജം ഇയ്യത്തുൽ ഉലമ]


കെ എം മൗലവി യെ ഒഹാബികൾ തള്ളുമോ?


No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...