*ഹദീസിൽ വന്നതല്ലാത്ത ദിക്റ് ദുആ ഉകൾ ബിദ്അത്താണോ ?
അബ്ദു സ്വമദ് സമദാനിക്ക് മറുപടി*
Aslam Kamil Saquafi
Parappanangadi
https://m.facebook.com/story.php?story_fbid=pfbid081BgQxvZ9cX1pqhEGWfbJ4MLcNzpeJB4FctemJFLNk93JAD31AHikWo65NwN1zSel&id=100016744417795&mibextid=Nif5oz
⛱️⛱️⛱️⛱️⛱️⛱️
*✦🔅🔅●﷽●🔅🔅✦*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=
*അസ് ലം കാമിൽ സഖാഫി
പരപ്പങ്ങാടി*
ഹദീസിൽ വന്നതല്ലാത്ത ദിക്റ് ദുആ ഉകൾ ബിദ്അത്താണോ ?
അബ്ദു സ്വമദ് സമദാനിക്ക് മറുപടി
ചോദ്യം
നബി صلى الله عليه وسلم പഠിപ്പിച്ചതല്ലാത്ത ദിക്റോ ദുആയോ ചൊല്ലാൻ പാടില്ല എന്ന് ഒഹാബി പുരോഹിതന്മാർ പറയുന്നത് ശരിയാണോ ?
ഒരു സ്വഹാബി
ونبيك الذي أرسلت "
എന്ന വചനത്തെ മാറ്റി
ورسولك الذي أرسلت
എന്ന് മാറ്റിയപ്പോൾ
തിരുനബി സ്വ അത് തിരുത്തിയോ
അതിൽ നിന്നും പുതിയ ദിക്റ് പാടില്ല എന്നതിന് തെളിവാണോ ?
മറുപടി
നബി صلى الله عليه وسلم പഠിപ്പിച്ചതല്ലാത്ത ദിക്റോ ദുആയോ ചൊല്ലാൻ പാടില്ല എന്ന് ഒഹാബി വാദം
ശരിയല്ല.
മറിച്ച് അല്ലാഹുവിനെ മഹത്വപെടുത്തുന്ന അത് തിരുനബി ചൊല്ലി തന്നതല്ലങ്കിലും നമുക്ക് ചൊല്ലാവുന്നതാണ്. അപ്രകാരം തിരുനബി പഠിപ്പിച്ച ദുആയുടെ വാചനം അല്ലങ്കിലും ചൊല്ലാവുന്നതാണ്.
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.ഞങ്ങൾ തിരുനബിയുടെ പിന്നിൽ നിസ്കാരം നിർവഹിക്കുമ്പോൾ റുകൂഇൽ നിന്നും ഉയർന്നപ്പോൾ ഒരു വ്യക്തി ബാക്കിൽ നിന്നും ഇങ്ങനെ ചൊല്ലി
ربنا ولك الحمد حمدا كثيرا طيبا مباركا فيه
നിസ്കാരം കഴിഞ്ഞപ്പോൾ തിരുനബി ചോദിച്ചു സംസാരിച്ചത് ആരാണ്? സ്വഹാബി ഞാനാണെന്ന് പറഞ്ഞു. തിരുനബി പറഞ്ഞു. 30 ൽ കൂടുതൽ മലക്കുകൾ അതിന് ഏറ്റെടുക്കാൻ ആരാണ് ആദ്യം എഴുതുക എന്നതിൽ മത്സരിച്ചു വരുന്നതായി ഞാൻ കണ്ടു. (സ്വഹീഹുൽ ബുഖാരി)
روى البخاري في الصحيح، كتاب الاذان من رواية رفاعة بن رافع الزُّرَقي قال:كنا يوما نصلي وراء النبي صلى الله عليه وسلم فلما رفع رأسه من الركعة قال سمع الله لمن حمده قال رجل وراءه ربنا ولك الحمد حمدا كثيرا طيبا مباركا فيه فلما انصرف قال من المتكلم قال أنا قال رأيت بضعة وثلاثين ملكا يبتدرونها أيهم يكتبها أول
ഈ ഹദീസ് വിവരിച്ചുകൊണ്ട് ലോകപ്രശസ്ത വ്യാഖ്യാതാവും ശൈഖുൽ ഇസ്ലാം ആയ ഇമാം അസ്ഖലാനി رحمه الله
സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ എഴുതുന്നു.
ഹദീസിൽ വന്നതല്ലാത്ത ദിക്റുകൾ പുതുതായി വർദ്ധിപ്പിക്കുന്നത് അനുവദനീയമാണ് എന്നതിന് ഇത് തെളിവാണ് .ഹദീസിൽ വന്നതിനു വിരുദ്ധമാവാൻ പാടില്ല എന്ന നിബന്ധനയുണ്ട് , (ഫത്ഹുൽ ബാരി 2/287
واستـُدِل به على جواز إحداث ذكر في الصلاة غير مأثور إذا كان غير مخالف للمأثورفتح الباري" لابن حجر (2/ 287))
ഇതിൽ നിന്നും ഹദീസിൽ വന്ന ദിക്റ് അല്ലാതെ മറ്റൊരു ദിക്റും ചൊല്ലാൻ പാടില്ല എന്ന വഹാബി വാദം പൊളിഞ്ഞു പാളി സ് ആകുകയാണ് ഈ സ്വഹാബി നബി صلى الله عليه وسلم
തങ്ങൾ പഠിപ്പിച്ചതല്ലാത്ത പുതിയൊരു ദിക്റ് വർദ്ധിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത് .അതിനെ തിരുനബി അംഗീകരിക്കുകയും അതിൻറെ മഹത്വം പഠിപ്പിക്കുകയും ആയിരുന്നു.
ഇതേ ഹദീസ് ഉദ്ധരിച്ചതിനു ശേഷം ഇബ്ൻ അബ്ദുൽ ബറ് റ പറയുന്നു:
ഇത്തരം ദിക്റുകൾ ചൊല്ലി ശബ്ദം ഉയർത്തൽ വിരോധമില്ല എന്നതിന് ഇത് തെളിവാണ് കാരണം അല്ലാഹുവിന്ന് ഹംദ് നാലും തഹ്ലീല് തക്ബീറിനാലും ഉള്ള എല്ലാ ദിക്റും നിസ്കാരത്തിൽ അനുവദനീയമാണ്.അതിനാൽ യാതൊരു തകരാറും ഇല്ല മറിച്ച് അത് സ്തുതിക്കപ്പെട്ടതും അത് ചെയ്യുന്നവനെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.അതിന് മേൽ ഹദീസ് തെളിവാണ്.
താഴെഹദീസും അതിന് തെളിവാണ്.
അത് ഇങ്ങനെയാണ് ഞങ്ങൾ സ്വഫിൽ ആയിരിക്കെ ഒരാൾ വന്നു ഇങ്ങനെ ചൊല്ലി.
الله أكبر كبيرا وسبحان الله بكرة وأصيلا
അപ്പോൾ ജനങ്ങൾ അയാളിലേക്ക് തല ഉയർത്തുകയും അയാളോട് നീരസം കാണിക്കുകയും ചെയ്തു. നിസ്കാരം വിരമിച്ചപ്പോൾ തിരുനബി ആരാണ് ഉച്ചത്തിൽ ദിക്റ് ചൊല്ലിയത് എന്ന് ചോദിച്ചു അപ്പോൾ ഇന്നയാളണന്ന് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു.നിങ്ങൾ ചൊല്ലിയ ദിക്റ് ആകാശത്തേക്ക് ഉയർത്തപ്പെട്ടതായി ഞാൻ കണ്ടു.
ഈ ഹദീസ് വിവരിച്ചു ഇബ്നു അബ്ദുൽ ബറ് റ പറയുന്നു ഈ ഹദീസിൽ നിന്നും അല്ലാഹുവിനെ പുകഴ്ത്തുന്ന ഏതു ദിക്കറും നിസ്കാരത്തിലും അല്ലാത്തപ്പോഴും
ചൊല്ലൽ അനുവദനീയമാണ് എന്ന് മനസ്സിലാക്കാം.
ദിക്ർ അല്ലാത്ത മറ്റു സംസാരങ്ങൾ പാടില്ല.
അത്തംഹീദ് 16/198
وفي التمهيد لابن عبد البر 16/198
وفيه دليل على أنه لا بأس برفع الصوت وراء الإمام بربنا ولك الحمد لمن أراد الإسماع والإعلام للجماعة الكثيرة بقوله ذلك لأن الذكر كله من التحميد والتهليل والتكبير جائز في الصلاة وليس بكلام تفسد به الصلاة بل هو محمود ممدوح فاعله بدليل حديث هذا الباب وبما حدثنا عبد الله بن : بن عبد المؤمن بن يحيى قال حدثنا أحمد بن جعفر بن حمدان قال حدثنا عبد الله بن أحمد بن حنبل قال حدثنا أبي قال أخبرنا هشام بن عبد الملك قال حدثنا عبيد الله بن إياد بن لقيط قال حدثنا إياد عن عبد الله بن سعيد عن عبد الله بن أبي أوفى قال جاء رجل ونحن في الصف خلف رسول الله صلى الله عليه وسلم فقال الله أكبر كبيرا وسبحان الله بكرة وأصيلا قال فرفع المسلمون رؤوسهم واستنكروا على الرجل وقالوا من هذا الذي يرفع صوته فوق صوت رسول الله صلى الله عليه وسلم فلما انصرف رسول الله صلى الله عليه وسلم قال من هذا العالي الصوت فقيل هو هذا يا رسول الله فقال والله لقد رأيت كلاما يصعد إلى السماء حتى فتح له فدخل (1) قال أبو عمر في مدح رسول الله صلى الله عليه وسلم لفعل هذا الرجل وتعريفه الناس بفضل كلامه وفضل ما صنع من رفع صوته بذلك الذكر أوضح الدلائل على جواز ذلك
الفعل من كل من فعله على أي وجه جاء به لأنه ذكر الله وتعظيم له يصلح مثله في الصلاة سرا وجهرا ألا ترى أنه لو تكلم في صلاته بكلام يفهم عنه غير القرآن والذكر سرا لما جاز كما لا يجوز جهرا وهذا واضح وبالله التوفيق وفي حديث هذا الباب لمالك أيضا دليل على أن الذكر كله والتحميد والتمجيد ليس بكلام تفسد به الصلاة وأنه كله محمود في الصلاة المكتوبة والنافلة مستحب مرغوب فيه وفي حديث معاوية بن الحكم عن النبي صلى الله عليه وسلم أنه قال إن صلاتنا هذه لا يصلح فيها شيء من كلام الناس إنما هو التكبير والتسبيح والتهليل وتلاوة القرآن (1) فأطلق أنواع الذكر في الصلاة فدل على أن الحكم في الذكر غير الحكم في الكلام وبالله التوفيق
അത്തഹിയ്യാത്തിലെ ദുആയെ പറ്റി തിരു നബി صلى الله عليه وسلم
പറയുന്നു.
ثم يَتَخَيَّرُ مِنَ الدُّعَاءِ أعْجَبَهُ إلَيْهِ، فَيَدْعُو.
: البخاري : 835 أخرجه مسلم (402)
പിന്നെ അവൻ പ്രാർത്ഥനയിൽ നിന്ന് അവന്ന് ഇഷ്ടമുള്ളത് ദുആ ചെയ്യണം
സ്വഹീഹുൽ ബുഖാരി വ മുസ്ലിം
ഇത് വിവരിച്ചു സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് മുഹദ്ധിസുൽ ഉലമാ ശൈഖുൽ ഇസ്ലാം ഇബ്നു ഹജറുൽ അസ്ഖലാനി റ
പറയുന്നു.
നിസ്കാരത്തിൽ ദുൻയാവിന്റെ കാര്യമാവട്ടെ ആഖിറത്തിന്റെ കാര്യമാവട്ടെ ഇഷ്ടമുള്ള ഏത് ദുആയും ചെയ്യാവുന്നതാണ് എന്നതിന്ന് മേൽ ഹദീസിൽ തെളിവുണ്ട്. ഫത്‌ഹുൽ ബാരി 2/374
وفي فتح الباري374/2
واستدل به على جواز الدعاء في الصلاة بما اختار المصلي من أمر الدنيا والآخرة
സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാതാവ് മഹാ പണ്ഡിതർ ഇബ്നു റജബുൽ ഹമ്പലി റ പറയുന്നു.
ദീനിന്റെ നന്മയുള്ള ഏത് ദുആയും അനുവദനീയമാണ് ഇത് ഇമാം അഹമ്മദ് റ യിൽ നിന്നും വെക്തമായി പറഞ്ഞിട്ടുണ്ട്.
ഇതാണ് സ്വഹീഹായ അഭിപ്രായം
ഇതുതന്നെയാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായം .ഏത് പദംകൊണ്ടും ആഖിറത്തിന് നന്മക്ക് വേണ്ടിയുള്ള പ്രാർത്ഥന അനുവദനീയമാണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു.ദുനിയാവിന്റെ നന്മകൊണ്ടുള്ള പ്രാർത്ഥന അനുവദനീയമാണോ എന്ന് ചോദിച്ചാൽ ഇമാം മാലിക്ക് ഇമാം ഷാഫി തുടങ്ങി ധാരാളം പണ്ഡിതന്മാർ അനുവദനീയമാണ് എന്ന് തന്നെയാണ് പറയുന്നത്. ഇമാം അഹ്മദ് എന്നവരിൽ നിന്നും അങ്ങനെ റിപ്പോർട്ട് ഉണ്ട് .അവർ മേൽ ഹദീസ് ആണ് അതിനു തെളിവായി കൊണ്ടുവന്നത്. ഫത്ഹുൽ ബാരി ഇബ്നു റജബ് 2 / 186
وفي فتح الباري لابن رجب186/2
والصحيح - المنصوص عن أحمد -: أنه يجوز الدعاء بما يعود بمصلحة الدين بكل حال، وهو قول جمهور العلماء ::.
وهذا يشعر بأنه يجوز الدعاء بمصالح الآخرة بأي لفظ كان.
واختلفوا: هل يجوز الدعاء في الصلاة بالمصالح الدنيوية خاصة؟
فقالت طائفة: يجوز، منهم: عروة ومالك والشافعي ، وحكي رواية عن أحمد ، واستدلوا بعموم حديث ابن مسعود .
ഇമാം നവവി അദ്കാറിൽ പറയുന്നു.മേൽ ഹദീസിൽ നിന്നും തിരുനബിയുടെ വചനങ്ങളെ കൊണ്ടും അല്ലാത്ത വചനങ്ങളെ കൊണ്ടും സ്വയം തെരഞ്ഞെടുത്തതോ മറ്റോ ആയ പ്രാർത്ഥനകൾ നിർവഹിക്കൽ അനുവദനീയമാണ് എന്നതിനെ തെളിവാണ്.ദുനിയാവിന്റെ കാര്യമോ പരലോകത്തിന്റെ കാര്യമോ ആകാവുന്നതാണ്. അൽ അദ്കാർ നവവി 145
وفي الاذكازر النووي 145
روينا في "صحيحي البخاري" [رقم: ٨٣٥] ، ومسلم [رقم: ٤٠٢] ، عن عبد الله بن مسعود رضي الله عنه، أن النبي -صلى الله عليه وسلم- علمهم١ التشهد، ثم قال في آخره: "ثم يتخير من الدعاء".
وفي رواية البخاري: " [ثم ليخير من الدعاء] أعجبه إليه فيدعو".
وفي روايات لمسلم: "ثم ليتخير [بعد] من المسألة ما شاء [أو أحب] ".
٣٨٤- واعلم أن هذا الدعاء مستحب ليس بواجب، ويستحب تطويله، إلا أن يكون إماما، وله أن يدعو بما شاء من أمور الآخرة والدنيا، وله أن يدعو بالدعوات المأثورة، وله أن يدعو بدعوات يخترعها، والمأثورة أفضل. ثم المأثورة منها ما ورد في هذا الموطن، ومنها ما ورد في غيره، وأفضلها هنا ما ورد هنا.
വഹാബി നേതാവ് ശൗഖാനി നൈലുൽ ഔത്വാറിൽ പറയുന്നു
പ്രാർത്ഥനയിൽ അവൻ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കട്ടെ എന്ന വചനത്തിനാൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയിൽ നിന്നും വന്നതല്ലാത്ത മറ്റു പ്രാർത്ഥനകൾ പ്രാർത്ഥിക്കാം എന്നും അവൻ ഉദ്ദേശിക്കുന്ന ഏതു പ്രാർത്ഥനയും ആവാമെന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.
നൈലുൽ ഔത്വാർ 2/315
وفي نيل الاوطار للشوكان315/2
قوله : ( ثم ليتخير أحدكم من الدعاء أعجبه إليه ) فيه الإذن بكل دعاء أراد المصلي أن يدعو به في الموضع ، وعدم لزوم الاقتصار على ما ورد عنه صلى الله عليه وسلم
ഇത്രയും പറഞ്ഞതിൽ നിന്നും തിരുനബിയുടെ പ്രാർത്ഥനാ ദിക്റ് വചനം അല്ലാത്ത മറ്റൊരു വചനവും പ്രാർത്ഥനയിലും ദിക്റിലും പാടില്ല എന്ന വഹാബിവാദം പിഴച്ച വാദം ആണെന്ന് മനസ്സിലാക്കാം.
തിരുനബിയുടെ കാലത്തോ അബൂബക്കർ റളിയള്ളാഹു അൻഹുവിന്റെ കാലത്തോ ഉമർ എന്നിവരെ കാലത്തോ ഇല്ലാത്ത പുതിയൊരു ബാങ്ക് പരിശുദ്ധ വെള്ളിയാഴ്ച സഹാബത്തും ലോക മുസ്ലിമീങ്ങളും നടപ്പാക്കിഅപ്പോൾ നബി സ്വ തങ്ങളോ മുൻഗാമികളോ ചെയ്യാത്ത പുതിയ രീതിയിലുള്ള ദിക്റുകൾ നിബന്ധനകൾ പാലിച്ച് നടപ്പിലാക്കുന്നത് തെറ്റല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം
നൈലുൽ ഔത്വാറിൽ ശൗകാനി പറയുന്നു.
ഫത്ഹുൽ ബാരി പറയുന്നു.
അന്ന് എല്ലാ രാജ്യത്തും ഉസ് മാൻ റളിയള്ളാഹുവിന്റെ പ്രവർത്തി കൊണ്ട് ജനങ്ങൾ പിടിച്ചു എന്നതാണ് വ്യക്തമാകുന്നത്.
അദ്ദേഹം കാര്യങ്ങൾ വഴി പെടപ്പെടുന്ന ഖലീഫ ആയിരുന്നല്ലോ.
ഇബ്നു ഉമർ റ അതിനെ ബിദ്അത്ത് എന്ന് വിശേഷിപ്പിച്ചത് .എതിർപ്പ് പ്രകടിപ്പിച്ചതാവാനും നബിതങ്ങളെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിന് ആവാനും സാധ്യതയുണ്ട്.
നബി തങ്ങളെ കാലത്തില്ലാത്തതിനൊക്കെ ബിദ്അത്ത് എന്ന് പറയാം (പക്ഷേ അതെല്ലാം തള്ളേണ്ടതല്ല )
മറ്റു നിസ്കാരത്തിന്റെ മേലിൽ തുലനം ചെയ്തു കൊണ്ടാണ് ഉസ്മാൻ റളിയള്ളാഹു അത് പുതുക്കിയത്.
നൈലുൽ ഔതാർ 3/298
وقال الشوكاني:
قال في الفتح: والذي يظهر أن الناس أخذوا بفعل عثمان في جميع البلاد إذ ذاك، لكونه كان خليفة مطاع الامر، وروى ابن أبي شيبة من طريق ابن عمر قال: الاذان الأول يوم الجمعة بدعة، فيحتمل أن يكون قال ذلك على سبيل الانكار، ويحتمل أن يريد أنه لم يكن في زمن النبي صلى الله عليه وآله وسلم، وكل ما لم يكن في زمنه يسمى بدعة، وتبين بما مضى أن عثمان أحدثه لاعلام الناس بدخول وقت الصلاة قياسا على بقية الصلوات، وألحق الجمعة بها وأبقى خصوصيتها بالاذان بين يدي الخطيب
[ نيل الأوطار 3/298.
നബി തങ്ങൾ പഠിപ്പിച്ചതല്ലാത്ത പുതിയ ദിക്ർ ദുആകൾ ചെല്ലാൻ പാടില്ല എന്നവാദത്തിനുവേണ്ടി വഹാബികൾ കൊണ്ടുവരുന്ന ഒരു തെളിവ് ഉറങ്ങാൻ കിടക്കുമ്പോൾ ഉള്ള ദിക്റിൽ
وبنبيك الذي أرسلت
(നീ റസൂലാക്കിയ നിന്റെ നബിയെ കൊണ്ട് )
എന്ന നബി തങ്ങൾ പഠിപ്പിച്ച പദത്തിന് പകരമായി
وبرسولك الذي أرسلت
(നീ റസൂൽ ആക്കിയ നിൻറെ റസൂലിനെ കൊണ്ട് )
എനന് ഒരു സ്വഹാബി ചൊല്ലിയപ്പോൾ
തിരുനബി ആദ്യം പഠിപ്പിച്ചത് തന്നെ ചൊല്ലണം എന്ന് തിരുത്തി കൊടുത്തു
ഇതിൽ ഒരിക്കലും നബി തങ്ങൾ പഠിപ്പിച്ചതല്ലാത്ത ദിക്റ് ദുആകൾ ചൊല്ലാൻ പാടില്ല എന്ന് പറയുന്നില്ല മറിച്ച് നബി തങ്ങൾ പഠിപ്പിച്ച ദിക്റിലെ വചനത്തിൽ ഒരു വചനം മാറ്റിക്കൊണ്ട് മറ്റൊരു വചനം അതിൽ തിരുകി കയറ്റാൻ പാടില്ല എന്നേ വരികയുള്ളു
മേൽ ഹദീസ് വിവരിച്ചുകൊണ്ട് സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇമാം അസ്ഖലാനി റ പറയുന്നു.
ഇമാം ഖുർതുബി പറയുന്നു നബി യും റസൂലും ഒരേ അർത്ഥത്തിനല്ല മറിച്ച് എല്ലാ റസൂലും നബി ആണെങ്കിലും എല്ലാ നബിയും റസൂൽ ആണെന്ന് പറയാൻ പറ്റില്ല.
ഒരാൾ നബിയാണെന്ന് പറഞ്ഞാൽ അയാൾ റസൂൽ ആവണമെന്നില്ല. റസൂൽആണെന്ന് പറഞ്ഞാൽ അയാൾ നബിയായിരിക്കുന്നതാണ്.
ഇവിടെ തിരുനബി
وبنبيك الذي أرسلت
എന്ന് പറയാൻ കാരണംനബി
എന്ന പദവും റസൂൽ എന്ന പദവും രണ്ടും കൂടി ഒരുമിച്ച് കൂട്ടാൻ വേണ്ടി ആയിരുന്നു.ആവർത്തനം ഒഴിവാക്കലും ഓരോന്നിന്റെയും പ്രത്യേക അർത്ഥങ്ങൾ കൊണ്ടുവരലും അത് ലക്ഷ്യമാണ്.
ഇമാം അസ്ഖലാനി തുടർന്നു പറയുന്നു.
ونبيك الذي أرسلت
എന്ന് പറയാൻ ഈ സ്ഥലത്ത്
ورسولك الذي أرسلت
എന്ന് പറയുന്നതിനേക്കാൾ
കൂടുതൽ ഫലമുള്ളതാണ്
അതിൻറെ കാരണം മുകളിൽ പറഞ്ഞത് തന്നെയാണ്.
ഇമാം മാസിരി പറഞ്ഞത് . നബിതങ്ങളിൽ നിന്ന് റിപ്പോർട് വന്ന ദിക്റുകൾ അങ്ങനെ തന്നെ ചൊല്ലണം അതിൽ മാറ്റം വരുത്തരുത് കാരണം ആ പദങ്ങളിൽ ചില രഹസ്യങ്ങളും പ്രത്യേകതകളും ഉണ്ട് .അതിൽ ഖിയാസ്
ചെയ്തുകൊണ്ട് പുതിയത് കൂട്ടിച്ചേർക്കാൻ പാടില്ല. ആ അക്ഷരങ്ങൾക്ക്
പ്രത്യേക പ്രതിഫലം ഉണ്ട് .ആ വചനങ്ങൾ അല്ലാഹുവിൽ നിന്നുള്ള വഹ് യ് ആവാം. അതുകൊണ്ടുതന്നെ അതേപദം തന്നെ പറയേണ്ടതാണ് .ഇത് നല്ലൊരു മറുപടിയാണ്. ഫത്ഹുൽ ബാരി 11/1116
وفي فتح الباري116/11
قوله وبرسولك الذي أرسلت قال : لا وبنبيك الذي أرسلت ) في رواية جرير عن منصور " فقال قل وبنبيك " قال القرطبي ........... ، فإن لفظ النبوة والرسالة مختلفان في أصل الوضع فإن النبوة من النبأ وهو الخبر فالنبي في العرف هو المنبأ من جهة الله بأمر يقتضي تكليفا وإن أمر بتبليغه إلى غيره فهو رسول وإلا فهو نبي غير رسول وعلى هذا فكل رسول نبي بلا عكس فإن النبي والرسول اشتركا في أمر عام وهو النبأ وافترقا في الرسالة فإذا قلت فلان رسول تضمن أنه نبي رسول وإذا قلت فلان نبي لم يستلزم أنه رسول فأراد - صلى الله عليه وسلم - أن يجمع بينهما في اللفظ لاجتماعهما فيه حتى يفهم من كل واحد منهما من حيث النطق ما وضع له وليخرج عما يكون شبه التكرار في اللفظ من غير فائدة فإنه إذا قال " ورسولك " فقد فهم منه أنه أرسله فإذا قال " الذي أرسلت " صار كالحشو الذي لا فائدة فيه بخلاف قوله " ونبيك الذي أرسلت " فلا تكرار فيه لا متحققا [ ص: 116 ] ولا متوهما انتهى كلامه . وقوله صار كالحشو متعقب لثبوته في أفصح الكلام كقوله : - تعالى - وما أرسلنا من رسول إلا بلسان قومه - إنا أرسلنا إليكم رسولا شاهدا عليكم - هو الذي أرسل رسوله بالهدى ومن غير هذا اللفظ يوم ينادي المنادي إلى غير ذلك فالأولى حذف هذا الكلام الأخير
والاقتصار على قوله " ونبيك الذي أرسلت " في هذا المقام أفيد من قوله ورسولك الذي أرسلت لما ذكر
وأولى ما قيل في الحكمة في رده - صلى الله عليه وسلم - على من قال الرسول بدل النبي أن ألفاظ الأذكار توقيفية ولها خصائص وأسرار لا يدخلها القياس فتجب المحافظة على اللفظ الذي وردت به وهذا اختيار المازري قال فيقتصر فيه على اللفظ الوارد بحروفه وقد يتعلق الجزاء بتلك الحروف ولعله أوحى إليه بهذه الكلمات فيتعين أداؤها بحروفها .
فتح الباري لابن حجر 11/116
ഇതിൽ നിന്നും അല്ലാഹുവിനെ പുകഴ്ത്തുന്ന പുതിയ വാചകങ്ങളോ പ്രാർത്ഥനകളോ ചെല്ലാൻ പാടില്ല എന്നു വരുകയില്ല. മറിച്ച് ഖുർആനിലും ഹദീസിലും റിപ്പോർട്ട് വന്നദിക്റുകളും ദുആകളും മാറ്റം വരുത്തുകയോ മാറ്റം വരുത്തി അതിലെ വചനങ്ങൾ ഏതെങ്കിലും ഒന്ന് ഒഴിവാക്കി പുതിയത് ചേർക്കുന്ന രീതിയിൽ പാടില്ല എന്നാണ് മഹാന്മാർ രേഖപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാം .
തിരുനബി പ്രത്യേകം കൽപ്പിച്ച വചനങ്ങൾ അതുപോലെതന്നെ ചൊല്ലുകയാണ് വേണ്ടത്.
ഇമാം ഇബ്നു ഖുദാമ റ
പറയുന്നു
ഇബ്നു ഉമർ റ തിരുനബിയുടെ തൽബിയത്തിനേക്കാളും ചില വചനങ്ങൾ വർദ്ധിപ്പിക്കാറുണ്ട്. ബുഖാരി മുസ്ലിം
ഉമർ റ ചില വചനങ്ങൾ വർദ്ധിപ്പിക്കും
അനസ് . റ
ചില വചനങ്ങൾ വർദ്ധിപ്പിക്കും
ഇതല്ലാം അറിയിക്കുന്നത് വർദ്ധിപ്പിക്കുന്നതു കൊണ്ട് വിരോധമില്ല എന്നാണ് ( മുഗ്നി ഇബ്നു ഖുദാമ 2/256
وكان ابن عمر يلبي بتلبية رسول الله صلى الله عليه وسلم ويزيد مع هذا لبيك لبيك، لبيك وسعديك والخير بيديك، والرغباء إليك والعمل، متفق عليه وزاد عمر: لبيك ذا النعماء والفضل لبيك لبيك مرهوبا ومرغوبا إليك لبيك. هذا معناه رواه الأثرم ويروى أن أنسا كان يزيد لبيك حقا حقا، تعبدا ورقا وهذا يدل على أنه لا بأس بالزيادة مغني لابن قدامة2/256
.....
ഇമാം നവവി റൗളയിൽ പറയുന്നു
ഖുനൂത്ത് നബിയെ തൊട്ട് വന്ന ഭാഗം മേൽപ്പറഞ്ഞതാണ് .
എന്നാൽ എന്നാൽ പണ്ഡിതന്മാർ
ولا يَعِزُّ من عاديت
എന്നും
فلك الحمد على ما قضيت أستغفرك وأتوب إليك
എന്നും നബിയിൽ നിന്നും വന്നതല്ലാത്തത് വർദ്ധിപ്പിച്ചിട്ടുണ്ട്. അതിന് യാതൊരു വിരോധവുമില്ല,അത് പുണ്യം തന്നെയാണ് (റൗളത്തു ത്വാലിബീൻ 19 )
وقال النووي في روضة الطالبين (19) في دعاء القنوت ما نصه (هذا هو المروي عن النبي صلى الله عليه وسلم وزاد العلماء فيه (ولا يَعِزُّ من عاديت) قبل (تباركت وتعاليت) وبعده (فلك الحمد على ما قضيت أستغفرك وأتوب إليك) قلت قال أصحابنا (لا بأس بهذه الزيادة) وقال أبو حامد والبَنْدَنِيجيُّ وءاخرون مستحبة). اهـ كلام النووي.
സാധാരണ ഓതാറുള്ള ഖുനൂത്ത് നബിസല്ലല്ലാഹു അലൈഹി വസല്ലമ തൊട്ടു വന്നതാണെങ്കിലും ഉമർ റളിയള്ളാഹുവിനെ തൊട്ട് വന്ന മറ്റൊരു ഖുനൂത്തുണ്ട് നബിതങ്ങൾ ഓതിയതായി റിപ്പോർട്ടില്ല. അത് ചൊല്ലാമോ എന്നതിൻറെ ഉത്തരമായി ഇമാം നവവി റ റൗളയിൽ പറയുന്നു
ഭൂരിപക്ഷവും ഉറപ്പിച്ചു പറഞ്ഞ സ്വഹീഹായ അഭിപ്രായം.
ഖുനൂത്തിന് പ്രത്യേക വാചകം കൃത്യമല്ല എന്നതാണ്.
അതായത് ഏതു വാചകം കൊണ്ടും ആവുന്നതാണ്.ഈ അടിസ്ഥാനത്തിൽ ഉമർ റ യിൽ നിന്ന് വന്ന ഖുനൂത്ത് ഓതുകയാണെങ്കിൽ അത് നല്ലതാണ് (റൗളത്തു ത്വാലിബീൻ)
والصحيح الذي قطع به الجماهير : لا تتعين .
وعلى هذا ، لو قنت بما جاء عن عمر رضي الله عنه ، كان حسنا) ( روضة النووي )
ഇവിടെ നബി صلى الله عليه وسلم
തങ്ങൾ നിന്ന് വന്നതല്ലാത്ത പുതിയ ഖുനൂത്താണ് ഉണ്ടായിരുന്നത് എന്നും അത് നബി തങ്ങൾ ചൊല്ലിയതല്ല എന്നതിന്റെ പേരിൽ ഒഴിവാക്കേണ്ടതില്ല എന്നാണ് ഉമർ റ അടക്കമുള്ള സഹാബികൾ മനസ്സിലാക്കിയത് എന്നും അതുകൊണ്ടുതന്നെ നബിയിൽ നിന്നും റിപ്പോർട്ടിൽ വന്ന വചനം മാത്രമേ ചൊല്ലാവു എന്ന വാദം പൊളിഞ്ഞു പാളിസാവുകയാണ്.
ഇമാം അബൂദാവൂദ് റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസിൽ ഇങ്ങനെ കാണാം ഇബ്നു ഉമർ റ അത്തഹിയാത്തിൽ ചൊല്ലേണ്ടതുമായി ബന്ധപ്പെട്ട ഇങ്ങനെ പറഞ്ഞു.
(നബിസല്ലല്ലാഹു അലൈഹി വസല്ലമയിൽ നിന്നും റിപ്പോർട്ട് വന്നതിനേക്കാൾ )
وحده لا شريك له
ഞാൻ വർദ്ധിപ്പിക്കാറുണ്ട്.
(ഫത്ഹുൽ ബാരി)
. وقد روى أبو داود من وجه آخر صحيح عن ابن عمر في التشهد " أشهد أن لا إله إلا الله " قال ابن عمر : زدت فيها " وحده لا شريك له " وهذا ظاهره الوقف
فتح الباري
ഇത്തരം ധാരാളം തെളിവുകൾ ഇനിയും പറയാൻ കഴിയും ഇത്തരം തെളിവുകളിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് അല്ലാഹുവിനെ പുകഴ്ത്തുന്ന ദിക്റുകൾ പ്രാർത്ഥനകൾ എന്നിവയിൽ നിന്ന് തിരുനബി സ്വ യിൽ നിന്ന് റിപ്പോർട്ട് വന്ന വചനമല്ലാത്തത് പറയുന്നതിന് വിരോധമില്ല എന്നാണ് .എന്നാൽ അവിടുന്ന് പറഞ്ഞ വചനത്തെ മാറ്റുകയോ തിരുത്തുകയോ ചെയ്യാൻ പാടില്ല. അപ്രകാരം ഇന്ന വചനത്തിൽ ചൊല്ലണം എന്ന് പ്രത്യേകം നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് മറ്റൊരു വചനം കൊണ്ടുവരാൻ പാടില്ല. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്. വഹാബികൾ കൊണ്ടുവരാനുള്ള തെളിവുകൾ പരിശോധിച്ചാൽ മേൽപ്പറഞ്ഞത് പോലെ പാടില്ല എന്ന് പറഞ്ഞ രീതിയിലുള്ള കാര്യങ്ങൾ ആണെന്ന് മനസ്സിലാക്കാൻ സാധിക്കും
*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
ചോദ്യം
നബി സ പഠിപ്പിക്കാത്ത രീതിയില് ദിക്റ് ദുആ മറ്റു കർമങ്ങൾ ചെയ്താൽ അത് ബിദ്അത്താണ്. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്.
എന്ന് ചില ഒഹാബി പുരോഹിതൻമാർ പറയുന്നു അത് ശരിയാണോ?
മറുപടി
അങ്ങനെയാണങ്കിൽ മറമാടിയതിന് ശേഷം നിങ്ങൾ ചൊല്ലാറുള്ള തസ്ബീത്
നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ
നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.
നബി സ്വ 23 വർശം ഇസ് ലാമിക പ്രജരണം നടത്തിയിട്ടും
1:ഒറ്റ ജുമുഅ ഖുതുബയിലും നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലിയതായി തെളിയിക്കാൻ ഒറ്റ വഹാബിക്കും സാദിച്ചിട്ടുണ്ടോ
2: വഹാബികൾ ചൊല്ലുന്ന തസ്ബീതി ന്റ പ്രതേക പദം ഒരു വട്ടം പോലും ചൊല്ലിയതായി തെളിയിക്കാൻ ഒഹാബിക്ക് സാദിച്ചിട്ടില്ല.
3 : വഹാബികൾ ചെയ്യുന്നത് പോലെ നികാഹ് നടത്തി കൊടുക്കാൻ നബി സ്വ ഖത്തീബിനെയും കൂട്ടി ഏതങ്കിലും വിവാഹത്തിന് പോയതായി തെളിയിക്കാൻ ദൈര്യമുണ്ടോ
4: വഹാബികൾ ചൊല്ലുന്ന നബി സ്വ പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകൾ നബിയോ സ്വഹാബത്തോ പഠിപ്പിച്ചിട്ടുണ്ടോ? അവനബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ
നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.
5: അൽ വിലായത്ത് വൽകറാമത്ത് എന്ന പുസ്തകത്തിൽ കെ എം മൗലവി എഴുതിയ സ്വലാത്തും അൽമുർശിദിൽ എഴുതിയ സ്വലാത്തും ഹുസൈൻ സലഫിയും സകരിയ സ്വലാഹിയും എ പി അബ്ദുൽ ഖാദിർ മൗലവി തുടങ്ങി വിവിധ മൗലവിമാർ ചൊല്ലിയ പ്രത്യാക സ്വലാത്തുകളും നബി സ്വ 23 വർശത്തിന്നിടക്ക് ചൊല്ലിയ സ്വലാത്താണോ? അത് നബി സ്വ പഠിപ്പിച്ച രീതിയിലാണോ?
6:നബി സ്വ പഠിപ്പിക്കാത്ത സ്വഹാബികളുടെ പേര് പറയുന്ന സമയത്ത് പ്രതേക മുള്ള رضي الله عنه
എന്ന പദം23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ
7:നബി സ്വ പഠിപ്പിക്കാത്ത
മഹാന്മാരെ പേര് കേൾ ക്കുമ്പോൾ
പേര് പറയുന്ന സമയത്ത് പ്രതേക മുള്ള
رحمه الله
എന്ന പദം
23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ
8:അഞ്ച് വർശത്തിൽ സംസ്ഥാന സമ്മേളനം 23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി പഠിപ്പിച്ചതായി തെളിയിക്കാമോ?
ആരായിരുന്നു' സംസ്ഥാന സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത്?
ഏത് തങ്ങളായ മുശ്രിക്കായിരുന്നു. ഉത്ഘാടനം ചെയ്തത് ?
ആരായിരുന്നു നന്നി പറഞ്ഞത്?നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ
നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.
അതിൽ നടന്ന വനിതാ സമ്മേനത്തിലെ അദ്യക്ഷ ആരായിരുന്നു.?
ആണും പെണ്ണും കൂടി കലർന്നു കൊണ്ട് ഏത് കുളത്തിലായിരുന്നു. അത് നടന്നിരുന്നത്?
അതിലെ ബുക്ക് ഫെയർ എവിടെയായിരുന്നു.?
9: ക്കോഴിക്കോട്ട് കാർ ക്രോഡീകരിക്കുന്ന
അൽമനാറും
10:വിചിന്തനവും
11: ഇസ്ലാഹ് മാസികയും
I 2: ശബാബ്
13 വിചിന്തനം
14: പുടവ
തുടങ്ങി മാസിക വാരികകൾ
23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി പഠിപ്പിച്ചതായി തെളിയിക്കാമോ?
നബി സ്വ യുടെ കാലത്ത് അതിന്റെ എഡിറ്റർ ആരായിരുന്നു -
ഇവയല്ലാം
നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ
നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.
15:മൗലവിച്ചി കെള കൂട്ടി കൂടിക്കലർന്ന മുജായിദ് ലയനസമ്മേളനം
23 വർശത്തിന്നിടക്ക് നബി സ്വ
കൽപിച്ചതായി പഠിപ്പിച്ചതായി തെളിയിക്കാമോ?
16:വഹാബി കൾ ഇന്ന് നടത്തുന്നത് പോലെ രാവിലെ 7 മണിക്ക് തുടങ്ങി 8 മണിക്ക് സമാപിക്കുന്ന മദ്രസാ സംവിദാനം 23 വർശത്തിന്നിടക്ക് നബി സ്വ കൽപിച്ചതായി പഠിപ്പിച്ചതായി തെളിയിക്കാമോ?
I7: ആ മദറസയിൽ എത്ര പിരീഡുണ്ടായിരുന്നു'
18:അതിൽ എത്ര ക്ലാസുകൾ ഉണ്ടായിരുന്നു.
19:നിങ്ങൾ നടത്തിയത് പോലുള്ള പരീക്ഷ അന്ന് നടത്തിയിരുന്നോ?
ഓരോ വർശത്തിലും ഓരോ ക്ലാസിലും നടത്തിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ഒന്ന് അയച്ച് തരുമോ?
20: അന്ന് പഠിപ്പിച്ചിരുന്ന അമലിയ്യത്ത്ലെ ഒന്നാം പാഠത്തിന്റെ പേര് എന്ത്? ഇവയല്ലാം നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ
നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.
21 ഒഹാബികൾ നടത്തുന്നത് പോലെയുള്ള കോളേജ് സംവിദാനവും
അവയിലെ സിലബസും നിങ്ങൾ നടത്തുന്നത് പോലെ നടത്താൻ നബി സ്വ കൽപിച്ചിട്ടുണ്ടോ?
22: അതിലെ പരീക്ഷ ഏത് മാസത്തിലാണ് നടക്കാറുള്ളത്?
പരീക്ഷ വർഷത്തിൽ എത്ര തവണയുണ്ടാവും ഇവയല്ലാം
നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ
നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.
23:സുല്ലമി സലഫി സലായി ഫസാദി എന്ന ബിരുദം അന്ന് 23 വർശത്തിന്നിടക്ക് നബി സ്വ എത്ര തവണ നൽകി
24:അന്ന് നടന്ന വാർശിക സമ്മേളനം ഉത്ഘാടകൻ ആരായിരുന്നു സ്വഗതവും നന്നിയും ആരാ പറക്കത്
25 : ഒഹാബികൾ നടത്തുന്നത് പോലെ വാർഷിക സമ്മേളനം നബി സ്വയുടെ കാലത്ത് എത്ര എണ്ണം നടന്നു.
26:ഉമർ മൗലവി
ജനിക്കുന്നതിനു മുമ്പ് ഉമർ മാല ഇല്ല ,
27:അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?
28: കെ എം മൗലവി ജനിക്കുന്നതിനു മുമ്പ് അൽ മനാറില്ല..?
29:മൗലവിയുടെ ഫത്വ വ ഇല്ല
30: കെ എം മൗലവി യുടെ മാല നബി പഠിപ്പിച്ചിട്ടില്ല.
ഇവയല്ലാംനബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ
നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.
31:അടുത്ത നൂറ്റാണ്ടിലെ
ഇബ്നു അബ്ദുൽ വഹാബ് കെട്ടി ഉണ്ടാക്കിയ
തൗഹീദ് വിഭജനവും നബി പഠിപ്പിച്ചിട്ടില്ല.
32: കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ ഐക്യ സംഗവും നബി സ്വ പഠിപ്പിച്ചിട്ടില്ല.
33: കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ
പലിശ ബാങ്കും
നബി സ്വ പഠിപ്പിച്ചിട്ടില്ല.
34: കെ ൻ എം എന്ന പ്രസ്ഥാനവും ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല
35:ജിന്ന് ചികിൽസാ കേന്ദ്രവും
ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല
36: സാൽവേഷനുംനബി സ്വ പഠിപ്പിച്ചിട്ടില്ല
37: കക്ഷം വടി കമ്പയിനും നബി സ്വ
പഠിപ്പിച്ചിട്ടില്ല
38:മലയാള ഫാതിഹയുംനബി സ്വ പഠിപ്പിച്ചിട്ടില്ല
39: കരടിയുടെ കോലവുംനബി സ്വ പഠിപ്പിച്ചിട്ടില്ല
40: നിങ്ങൾ നടത്തുന്നത് പോലെ സംസ്ഥാന
സമ്മേളനത്തിലെ
റോഡ് ബ്ളോക്കുംനബി സ്വ പഠിപ്പിച്ചിട്ടില്ല
മറ്റു
ബിദ്അതുകൾ etc.......
41:കൂടാതെ
അന്യ പെൺകുട്ടിയെ കൂട്ടി ഒറ്റക്ക് ബൈക്കിൽ യാത്രയും നബി സ്വ പഠിപ്പിച്ചിട്ടില്ല
24 മണിക്കൂറിനുള്ളിൽ തിരിച്ചു കൊണ്ട് വരണമെന്ന നിബന്തനയും പോലുള്ളവ
വേറെയും. നബി സ്വ പഠിപ്പിച്ചിട്ടില്ല
*ഇതാണോ മുന്നേ പറഞ്ഞ
നബിചര്യ*?, സ്വഹാബത്തിന്റെ ചര്യ,
*അഹ്ലു സുന്നത്തു വൽജമാഅത്തു* ??
*ഇങ്ങനെ പലതും പുതിയതായി
കൊണ്ടുവരുന്നവരാണോ അതോ, മതം
എന്ന നിലക്ക് റസൂലും സ്വഹാബത്തും
കാണിച്ചു തന്നത് മാത്രം
പിൻപറ്റുന്നവരാണോ,.... ആരാണ് പുത്തൻ
വാദികൾ_* ?ആരാണ് പുത്തൻ വാദികൾ ?🌼. എന്താണ്
പുത്തൻവാദം ?
ഇനി ഇവയല്ലാം വിജ്ഞാനം പഠിക്കുക പഠിപ്പിക്കുക സ്വലാത്ത് ചൊല്ലുക തുടങ്ങിയവയിൽ പൊതുവെ ഉൾപെട്ട താണന്നാണ് മറുപടി എങ്കിൽ
മുസ്ലിംങ്ങൾ ചെയ്യുന്ന ഹദ്ദാദ് നിങ്ങൾ ധാരാളം ദിക്റ് ചൊല്ലൂ എന്നും നിങ്ങൾ എന്നോട് ദുആ ചെയ്യൂ എന്നുംഖുർആൻ പറഞ്ഞതിന്റെ വ്യാപകർത്തത്തിൽ ഉൾപെടുന്നതാണ് പുരോഹിതാ
i: .............
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
No comments:
Post a Comment