Saturday, November 11, 2023

സുന്നികൾ ചെയ്യുന്ന നേർച്ചയേ അൽ ബഹ്റു റാഇഖ് എന്ന ഗ്രന്തത്തിൽ വിരോധിച്ചിട്ടുണ്ടോ

 *യാസിർ ബ്നു ഹംസ എന്ന ഒഹാബി പുരോഹിതന്റെ തട്ടിപ്പ്*



*സുന്നികൾ ചെയ്യുന്ന നേർച്ചയേ അൽ ബഹ്റു 

റാഇഖ് എന്ന ഗ്രന്തത്തിൽ വിരോധിച്ചിട്ടുണ്ടോ* ?



⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


*അസ് ലം കാമിൽ സഖാഫി

 പരപ്പങ്ങാടി*




*സുന്നികൾ ചെയ്യുന്ന നേർച്ചയേ അൽ ബഹ്റു 

റാഇഖ് എന്ന ഗ്രന്തത്തിൽ വിരോധിച്ചിട്ടുണ്ടോ* ?



മറുപടി



സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '


മഹാന്മാരുടെ മഹാന്മാരുടെ മഖ്ബറയിലേക്കോ മറ്റോ 

മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ

 നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.


ആ സ്വദഖയുടെ പ്രതിഫലം മഹാന്മാർക്ക് എത്തിച്ചേരണമെന്ന് കരുതുകയോ ദുആ ചെയ്യുകയോ  ചെയ്യുന്നു.


ആ സ്വദഖയുടെയും നേർച്ചയുടെയും പുണ്യം കൊണ്ട് മഹാന്മാരോടുള്ള മഹബ്ബത്ത് കൊണ്ടും എൻറെ ആവശ്യം വീടണം എന്ന് കരുതുകയും ചെയ്യുന്നു.


മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്

ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്

ഇബ്നു തൈമിയ്യ

പറയുന്നു


.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.


وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367



അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'



قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».



ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


എന്നാൽ മഹാന്മാർക്ക് ഇബാദത്തായി നേർച്ച നേരാൻ പാടില്ല നേർച്ച അല്ലാഹുവിനെ ഇബാദത്തായി മാത്രമേ അർപ്പിക്കാവൂ 

അല്ലാഹുവിനെ ഇബാദത്ത് ആയി ചെയ്യുന്ന നേർച്ചയുടെയും സ്വദക്കയുടെയു  പ്രതിഫലം മഹാന്മാരിലേക്ക് ചേരനെ കരുതാം


അല്ലാഹുവിനെ അല്ലാതെ മഹാന്മാർക്ക് ഇബാദത്ത് ചെയ്യുന്ന നേർച്ചകളെ പണ്ഡിതന്മാർ എതിർത്തിട്ടുണ്ട് ആ നേർച്ച ഇവിടെ സുന്നികൾ ചെയ്യാറില്ല

എതിർക്കപ്പെട്ട നേർച്ചയുടെ ഉദ്ധരണികൾ കൊണ്ടുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് വഹാബി പുരോഹിതന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്.

മഹാന്മാരുടെ മഖ്ബറയിലേക്ക് മറ്റും നേർച്ചയാക്കുമ്പോൾ അനുവദിക്കപ്പെട്ട നേർച്ചയെ പറ്റി പറയുന്ന ഭാഗങ്ങൾ ഇവർ കട്ടു മുറിക്കുകയും ചെയ്യുന്നു.


വിരോധിക്കപ്പെട്ട നേർച്ചയുടെ ഭാഗങ്ങൾ പറയുന്ന അൽ ബഹ്റു അൽ ബഹറു റാഇ ഖിൽ" ഒരു മൗലവി വായിക്കുകയും അനുവദിക്കപ്പെടുന്ന ഭാഗങ്ങൾ പറയുന്ന ഭാഗങ്ങൾ " കട്ട് വെക്കുകയും ചെയ്തതായി കണ്ടു.


അൽ ബഹറു റാഇ ഖിൽ 

പറയുന്നു.


കുറെ ആളുകൾ ഇങ്ങനെ നേർച്ചയാക്കാറുണ്ട് 

ഓ സയ്യിദ് ആയവരെ എൻറെ ആവശ്യം വീടുകയോ രോഗം സുഖപ്പെടുകയോ ചെയ്താൽ

നിങ്ങൾക്ക്  (അല്ലാഹുവിന് വേണ്ടി അല്ല )ഞാൻ ഇത്ര സ്വർണം തരാം ഇത്ര വെള്ളി തരാം. ഇത്തരം എണ്ണ തരാം ഇത്തര വെള്ളം തരാം ഭക്ഷണം തരാം. എന്നിങ്ങനെ പറഞ്ഞുള്ള നേർച്ച .

ഇത് ഇജ്മാഅ കൊണ്ട് ബാത്തിലാണ്.

കാരണം ഇത് സൃഷ്ടികൾക്കുള്ള നേർച്ചയാണ്.സൃഷ്ടികൾക്കുള്ള നേർച്ച അനുവദനീയമല്ല. കാരണം നേർച്ച ഇബാദത്താണ് .ഇബാദത്ത് സൃഷ്ടികൾക്ക് പാടില്ല

രണ്ടാം കാരണം നേർച്ചയാക്കപ്പെടുന്ന വ്യക്തി ഇവിടെ മരണപ്പെട്ട ആളാണ്. മരണപ്പെട്ട ആളുകൾ നേർച്ച വസ്തു ഉടമയാക്കപ്പെടുകയില്ല.അല്ലാഹുവിനെ കൂടാതെ (അല്ലാഹുവിൻറെ ഉദ്ദേശമില്ലാതെ ) മരണപ്പെട്ട വ്യക്തി കൈകാര്യം ചെയ്യുമെന്നുള്ള വിശ്വാസം ശരിയല്ല അത് അവിശ്വാസമാണ്.


ഇതെല്ലാം  അല്ലാഹുവിന് ഇബാദത്തായി അല്ലാതെയുള്ള നേർച്ചയെപ്പറ്റിയും നേർച്ച വസ്തു മരിച്ച വ്യക്തിക്ക് വേണ്ടി നൽകുകയാണെന്ന് കരുതി കൊണ്ടുള്ള നേർച്ചയെപ്പറ്റിയും അല്ലാഹു ഉദ്ദേശിക്കാതെ ആ വെക്തി തന്നെ വലിയ കൈകാര്യം ചെയ്യുമെന്ന് വിശ്വാസത്തോടെയുള്ള നേർച്ചയെപ്പറ്റി ആണ് പറയുന്നത് എന്ന് മേൽ വാചകത്തിൽ ബുദ്ധിയുള്ളവർക്ക് വ്യക്തമാണ്

ഇതൊന്നും സുന്നികൾ ചെയ്യാറുള്ള നേർച്ച അല്ല എന്നാൽ ശരിയായ നേർച്ചയെപ്പറ്റി ശേഷം മഹാനവർകൾ വിവരിക്കുന്നുണ്ട് അത് വഹാബി പുരോഹിത വർഗ്ഗം കട്ട് വെക്കുകയാണ് ചെയ്യാറുള്ളത്. കിത്താബുകൾ കക്കാതെ ഒരിക്കലും ഇവർക്ക് പിടിച്ചുനിൽക്കാൻ സാധ്യമല്ല എന്നതിൻറെ മറ്റൊരു തെളിവുകൂടിയാണ് ഈ കട്ടുവക്കൽ 


പട്ടു വെച്ച ഭാഗം ഇങ്ങനെയാണ്.







وقد قدمنا أن النذر لا يصح بالمعصية للحديث لا نذر في معصية الله تعالى فقال الشيخ قاسم في شرح الدرر: وأما النذر الذي ينذره أكثر العوام على ما هو مشاهد كأن يكون لانسان غائب أو مريض أو له حاجة ضرورية فيأتي بعض الصلحاء فيجعل ستره على رأسه فيقول يا سيدي فلان إن رد غائبي أو عوفي مريضي أو قضيت حاجتي فلك من الذهب كذا أو من الفضة كذا أو من الطعام كذا أو من الماء كذا أو من الشمع كذا أو من الزيت كذا، فهذا النذر باطل بالاجماع لوجوه منها: أنه نذر مخلوق والنذر للمخلوق لا يجوز لأنه عبادة والعبادة لا تكون للمخلوق. ومنها أن المنذور له ميت والميت لا يملك. ومنها إن ظن أن الميت يتصرف في الأمور دون الله تعالى واعتقاده ذلك كفر


പക്ഷേ ഒരാൾ ഇങ്ങനെ പറയുകയാണെങ്കിൽ അല്ലാഹുവേ ഞാൻ നിനക്ക് വേണ്ടി നേർച്ചയാക്കുന്നു. നീ എൻറെ രോഗം മാറ്റിത്തരുകയോ എൻറെ ആവശ്യം വീട്ടുകയോ ചെയ്താൽ നഫീസ ബീവിയുടെ ചുറ്റുഭാഗത്തുള്ള സാധുക്കൾക്കോ ഇമാം ഷാഫിയുടെ കബർ ശരീഫിന്റെ ചുറ്റുമുള്ള സാധുക്കൾക്കോ ഇമാം ലൈസിയുടെ ചുറ്റുമുള്ള സാധുക്കൾക്കോ ഞാൻ ഭക്ഷണം നൽകുന്നതാണ് അല്ലെങ്കിൽ അവരുടെ ചുറ്റുമുള്ള പള്ളിക്കോ പായ നൽകുന്നതാണ് അല്ലെങ്കിൽ അവിടെ കത്തിക്കാനുള്ള എണ്ണ നൽകുന്നതാണ് അല്ലെങ്കിൽ അവിടെയുള്ള ചിഹ്നങ്ങൾ നിലനിർത്താൻ ആവശ്യമായ പണം നൽകുന്നതാണ് ഇങ്ങനെ ഉപകാരപ്രദമായ നേർച്ചയാണെങ്കിൽയാതൊരു കുഴപ്പവുമില്ല ആ നേർച്ച അല്ലാഹുവിന് മാത്രം

 അൽ ബഹ്റു റാഇഖ് 2 / 520


 اللهم إلا أن قال يا الله إني نذرت


لك إن شفيت مريضي أو رددت غائبي أو قضيت حاجتي أن أطعم الفقراء الذين بباب السيدة نفيسة أو الفقراء الذين بباب الإمام الشافعي أو الإمام الليث أو أشتري حصرا لمساجدهم أو زيتا لوقودها أو دراهم لمن يقوم بشعائرها إلى غير ذلك مما يكون فيه نفع للفقراء والنذر لله عز وجل



البحر الرائق - ابن نجيم المصري - ج ٢ - الصفحة ٥٢٠



Aslam Kamil Saquafi parappanangadi


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....