Sunday, October 1, 2023

ജന്മദിനത്തെ കുറിച്ച്* *ഹദീസിൽ സൂചന പോലുമില്ലെന്ന് !!.*മുജാഹിദ് വൈരുദ്ധ്യങ്ങൾ (മൂന്ന്

 https://www.facebook.com/100024345712315/posts/pfbid0mZTgFPNRKJD2rPjd43bu5bVhd52eGUH86cZAG9GGLWad7w8qkStQn43JBYUaX7ycl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 17/ 313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്ധ്യങ്ങൾ (മൂന്ന് )

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തെ കുറിച്ച്*

*ഹദീസിൽ സൂചന പോലുമില്ലെന്ന് !!.*


നബിദിനത്തിന് മഹത്വമില്ലെന്ന് സ്ഥാപിക്കാൻ മുജാഹിദുകൾ സാധരണ എഴുതിവിടാറുള്ളതാണ് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒരു സൂചനയും നൽകിയില്ലെന്നത്.


വഹാബി പ്രസിദ്ധീകരണത്തിൽ എഴുതുന്നു :

"ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആകൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്."

(അൽ മനാർ 2006 ഏപ്രിൽ പേജ്: 12)


ഇതൊരിക്കലും ശരിയല്ല. കാരണം തിങ്കൾ, വെളളി ദിവസങ്ങളുടെ  പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജനദിനമാണ്. മഹത്വമുളള ദിവസങ്ങളിൽ അവർ ജനിച്ചതല്ല. മറിച്ച് അമ്പിയാക്കളുടെ ജന്മം നടന്നതിനാൽ തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മഹത്വം വന്നതാണ്.


പ്രവാചകമാരുടെ ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയും ഹദീസിൽ വന്നില്ലെന്ന വാദത്തെ അവർ തന്നെ നേരിടുന്നത് കാണാം.


നബി(സ)യുടെയും ആദം നബി(അ)

ന്റെയും ജന്മദിനത്തെ കുറിച്ച്  ഹദീസിൽ വന്നത് മുജാഹിദിന്റെ അൽ മനാർ മാസികയിൽ നിന്ന് തന്നെ ഉദ്ദരിക്കട്ടെ.


"നബി(സ)പറഞ്ഞു : തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം ) "

(അൽമനാർ 2015 ഡിസംബർ പേജ് : 4)


ആദം നബി(അ)ന്റെ ജന്മദിനത്തെ കുറിച്ച് പരാമർശിക്കുന്ന ഹദീസ് :


"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ)സൃഷ്ടിക്കപ്പെട്ടതും. (മുസ്ലിം, അബൂദാവൂദ് )

(അൽമനാർ 2018 നവംബർ പേജ് : 46)


നോക്കൂ, 

ഒരു വിഷയത്തിൽ ഇത്രയും വ്യക്തമായ വൈരുദ്ധ്യങ്ങൾ പറയേണ്ടി വരുന്നത് മനുഷ്യ നിർമ്മിത ആദർശം സ്വീകരിച്ചത് കൊണ്ടാണ്.

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...