Sunday, October 1, 2023

നബിദിനാഘോഷം മുജാഹിദ് വൈരുദ്ധ്യങ്ങൾ ഖുർആനിൽ തെളിവുണ്ടോ?(ര

 https://www.facebook.com/100024345712315/posts/pfbid02fVaqww5JqenwKAuWZrUE31ob4pmEBfUNoJef21j4KszXYn3LH9vAWD8t15Ryf6C2l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 16/313

➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം 

മുജാഹിദ് വൈരുദ്ധ്യങ്ങൾ (രണ്ട്)

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം:*

*ഖുർആനിൽ തെളിവുണ്ടോ?*


നബിദിനാഘോഷവുമായി ബന്ധപ്പെട്ട് മൗലവിമാർ ചോദിക്കുന്ന ഒന്നാമത്തെ ചോദ്യം ഖുർആനിൽ തെളിവുണ്ടോ എന്നാണ്.


മുജാഹിദ് സ്ഥാപക നേതാക്കളുടെ ആദർശത്തിന് കടക വിരുദ്ധമാണ് ഇത്തരം ചോദ്യങ്ങളെന്ന് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടും.


മുജാഹിദ് പണ്ഡിതസഭ KJU പുറത്തിറക്കിയ അൽ മുർശിദ് മാസികയിൽ റബീഉൽ അവ്വൽ മാസത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസാധക കുറിപ്പുണ്ട്. അതിൽ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് മുത്ത് നബി(സ) യുടെ ജനനത്തിൽ സന്തോഷിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരിക്കുന്നത്. 


"മർഹബൻ  ബി ശഹ് റി റബീഇൽ അവ്വൽ മർഹബൻ ബി ഹി അഹ് ലൻ വ സഹ് ലൻ എന്ന തലവാചകത്തിലുളള പ്രസാധക കുറിപ്പ് തുടങ്ങുന്നത് തന്നെ ഖുർആനിലെ സൂറ ആലു ഇംറാനിലെ 

لقد من الله على المؤمنين

 എന്ന സൂക്തം ഉദ്ധരിച്ചുകൊണ്ടാണ്. അതിങ്ങനെ വായിക്കാം :


"അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവർക്ക് പറഞ്ഞ് ഗ്രഹിപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് ഗ്രന്ഥത്തെയും വിജ്ഞാനത്തെയും പഠിപ്പിക്കുകയും ചെയ്യുന്ന അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിൽ നിന്ന് തന്നെ നിയോഗിക്കുക വഴിക്ക് സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു.


റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(സ) യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു.  സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...."


(അൽ മുർശിദ് മാസിക

1937 മെയ് പേജ് : 42 )


റബീഉൽ അവ്വൽ മാസം മുത്ത് നബി(സ)യെ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ച മാസമാകയാൽ ഈ മാസം വരുമ്പോൾ മുത്ത് നബി(സ) യുടെ ജനനത്തിൽ നാം സന്തോഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കണമെന്നും അതിന് ഖുർആനിക സൂക്തം തെളിവാണെന്നുമാണ്  മൗലവിമാർ മേൽ പ്രസ്ഥാവനയിലൂടെ  ഓർമ്മിപ്പിക്കുന്നത്.


ഇപ്പോൾ മൗലവിമാർ നബിദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന് ചോദിക്കുന്നത് സ്ഥാപക നേതാക്കൾ പഠിപ്പിച്ച ആദർശത്തിന് വിരുദ്ധമാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...