Sunday, October 1, 2023

നബിസ്നേഹ പ്രകടനം* *പുതിയ രൂപങ്ങൾ ബിദ്അത്തോ?നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (നാല് )*

 https://www.facebook.com/100024345712315/posts/pfbid02oRo9xSonfa1BnKKNWoHKg6vN8mBSdnMR4AYmDuM86QgdCc84V1Rb3iDcTjqQPZjnl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 18/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (നാല് )

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം*

*പുതിയ രൂപങ്ങൾ ബിദ്അത്തോ?*


നബി(സല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പുതിയ ശൈലികളും രൂപങ്ങളും സ്വീകരിക്കൽ ബിദ്അത്തും കുറ്റകരവും ആണെന്നാണ് മുജാഹിദ് വിശ്വാസം.


ശബാബ് വാരികയിൽ നിന്ന്:

"നബി(സ)യെ സ്നേഹിക്കാൻ അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ്, അതിനാൽ നബിദിനാഘോഷം തന്നെ ബിദ്അത്താണ്. "

(ശബാബ് 2013 

ജനുവരി 18 പേജ് 16)


മതപരമായി ഒരു അടിസ്ഥാനവും ഈ പറഞ്ഞ വാദങ്ങൾക്കില്ല.

സ്വഹാബികളുടെയും ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞുപോയ ഇമാമുകളുടെയും ചരിത്രം പരതിയാൽ നബി(സ) പഠിപ്പിക്കാത്ത രൂപത്തിലും ശൈലിയിലും നബി(സ)യോടുള്ള സ്നേഹം അവർ പ്രകടിപ്പിച്ചതിന് നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും.


മുജാഹിദുകൾ തന്നെ അത് ധാരാളം ഉദ്ധരിച്ചിട്ടുണ്ട്. 


നബിദിനാഘോഷം എന്ന പുസ്തകത്തിൽ മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:


"അബൂബക്കർ സിദ്ദീഖ് (റ) മരണമാസന്നമായപ്പോൾ ചോദിച്ചു. ഇതേതാ ദിവസം ? അവർ പറഞ്ഞു തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു : ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിൻറെ റസൂലിനോട് ഏറ്റവും അടുത്തവയാണ്. (അഹ്‌മദ്)


ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ് അവിടുത്തെ (നബി(സ) യുടെ )ഖബറിന് അരികിൽ ഉമറി(റ)ന് ഇടം കിട്ടണം. ആഗ്രഹമാണ്. ഉമർ(റ) മകൻ അബ്ദുല്ലാ (റ) നോട് പറഞ്ഞു: അബ്ദുല്ല ഉമ്മുൽ മുഅ്മിനീൻ ആയിഷ (റ) യുടെ അടുത്ത് നീ ചെല്ലണം. എന്നിട്ട് നീ പറയണം, ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്ന് നീ പറയരുത്. ഇന്ന് നിങ്ങളുടെ അമീർ അല്ല ഞാൻ. നീ ചോദിക്കണം ഖത്താബിന്റെ മകൻ ഉമർ തൻറെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നു എന്ന്. അദ്ദേഹം ചെന്നു. സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്ന് കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്കുവേണ്ടി ഉദ്ദേശിച്ചത് ആയിരുന്നു.ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിന് ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ (റ) പറഞ്ഞു : അല്ലാഹുവിന് സ്തുതി. ഇതിനെക്കാൾ എനിക്ക് പ്രധാനമായതൊന്നും ഇല്ല. ഇനി എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോകണം. എന്നിട്ട് അവർക്ക് സലാം പറയണം. എന്നിട്ട് വീണ്ടും പറയണം അനുവാദം ചോദിക്കുന്നു എന്ന്.  അവർ എനിക്ക് അനുവാദം തന്നാൽ എന്നെ അവിടേക്ക് പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്ലിംകളുടെ കബർസ്ഥാനിലേക്ക് എന്നെ മടക്കുവിൻ. (ബുഖാരി 3700)നോക്കൂ എന്തൊരു വികാര തീവ്രമായ രംഗങ്ങൾ ! "


ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും അവസാന സമയത്തുണ്ടായ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഉദാഹരണമാണ് സുഹൈർ മൗലവി ഇവിടെ ഉദ്ധരിച്ചത്.  

നബി(സ) പഠിപ്പിക്കാത്ത രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കൽ ബിദ്അത്താണെന്ന മൗലവിമാരുട പുതിയ വാദത്തെ അവർ തന്നെ ഇവിടെ തകർത്തിരിക്കുന്നു. അല്ലെങ്കിൽ ഈ രണ്ടു സ്വഹാബികളും ചെയ്തത് ബിദ്അത്താണെന്ന് പറയേണ്ടിവരും. കാരണം ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ നബി(സ) അവരോട് നിർദ്ദേശിച്ചിട്ടില്ലല്ലോ.

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...