Sunday, October 1, 2023

നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (നാല് )19നബിസ്നേഹ പ്രകടനം *പുതിയ ശൈലികളിൽ

 https://www.facebook.com/100024345712315/posts/pfbid02YhtCgFpBRYLmDh8eqW5TuBrVYgpW2pEmKiXbvrMuy4VDt1TzXtdrmbLY9XKhG5ihl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 19/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (നാല് )

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം 

*പുതിയ ശൈലികളിൽ*


നബി(സ) കൽപ്പിക്കാത്ത ശൈലികളിൽ സ്നേഹപ്രകടനം നടത്തൽ ബിദ്അത്താണെന്ന് പറയുന്ന മൗലവിമാർ തന്നെ നബി(സ) കൽപ്പിക്കാത്ത രൂപത്തിൽ സ്വഹാബികൾ സ്നേഹപ്രകടനം നടത്തിയതിന്റെ ഉദാഹരണങ്ങൾ എഴുതുന്നത് നോക്കൂ.


"നബി(സ)യുടെ കാലശേഷം അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ പോലെയുള്ള ചില അവശിഷ്ടങ്ങൾ അനുഗ്രഹത്തിനു വേണ്ടി നബി (സ) യുടെ സ്വഹാബികളിൽ ചിലർ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് ചില ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് നബി(സ)യോടുള്ള സ്നേഹത്തിൽ നിന്നുണ്ടായ ചില കാര്യങ്ങൾ മാത്രമാണ്. "

(ശബാബ് വാരിക 2011 

മാർച്ച് 11 പേജ് 30)


സ്വഹാബിയായ അംറുബ്നുൽ ആസ്(റ)പറയുന്നു: എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും എൻ്റെ കണ്ണിൽ ഏറ്റവും ആദരവുള്ളതും അല്ലാഹുവിന്റെ റസൂലി നോടാണ്. ആദരവ് കാരണത്താൽ റസൂൽ(സ) യെ സൂക്ഷിച്ചൊന്നു നോക്കുവാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. (മുസ്ലിം)

(അൽ ഇസ്ലാഹ് മാസിക 

2022 ആഗസ്റ്റ് പേജ് 6)


"പ്രവാചക സ്നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നവർ ആയിരുന്നു പൂർവിക പണ്ഡിതന്മാർ. നബി(സ) യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവർണ്ണമാവും. തല കുനിയും;രംഗം കണ്ട് സദസ്സിൽ ഇരിക്കുന്നവർക്ക് പ്രയാസം അനുഭവപ്പെടും.ആളുകൾ ഒരു പ്രവാചക വചനത്തെ പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുൽ മുൻകദിർ (റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്മാൻ ബിൻ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയും ഉള്ള ആളായിരുന്നു ജഅ്ഫർ ബ്നു മുഹമ്മദ് (റ) പക്ഷേ നബിയുടെ പേര് കേൾക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും.

(ശബാബ് വാരിക 2019 

നവംബർ 22 പേജ് 33)


ഇങ്ങനെ നബി(സ) നിർദ്ദേശിക്കുകയോ പഠിപ്പിക്കുകയോചെയ്യാത്ത രൂപത്തിൽ സ്വഹാബികൾ നബി (സ )യോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന് നൂറുകണക്കിന് ചരിത്രങ്ങൾ ഉദ്ധരിക്കാൻ സാധിക്കും. ദീനിലില്ലാത്ത നിബന്ധനകൾ വെച്ച് പ്രവാചക സ്നേഹത്തെ ഇല്ലായ്മ ചെയ്യൽ മാത്രമാണ് മൗലവിമാരുടെ ലക്ഷ്യം.


എന്നാൽ പുതിയ രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിനെ ആദ്യകാല മൗലവിമാരും സ്വാഗതം ചെയ്തിട്ടുണ്ട്. 1950 കൾക്ക് ശേഷമാണ് മൗലവിമാർക്ക് നബിദിനാഘോഷം ബിദ്അത്തായി മാറിയത്.


മുജാഹിദ് പണ്ഡിതസഭയുടെ ആദ്യകാല പ്രസിദ്ധീകരണമായ അൽ മുർശിദിൽ എഴുതുന്നു:

" റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയിൽ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇടക്കാലത്ത് ചില സ്ഥലങ്ങളിൽ അർത്ഥം പറഞ്ഞുകൊണ്ട് മൗലിദ് ഓതുവാൻ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബി(സ)യുടെ മഹാത്മ്യത്തെ കുറിച്ച് മലയാളത്തിൽ പ്രസംഗങ്ങൾ നടത്തി വരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ. "

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് : 194 )


നബി(സ) കൽപ്പിക്കാത്ത രൂപത്തിലും ശൈലിയിലും അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാമെന്നും അത് ആദ്യകാല മൗലവിമാർ അംഗീകരിച്ചതാണെന്നും ഇപ്പോൾ മൗലവിമാർ പടച്ചുണ്ടാക്കുന്ന നിയമങ്ങൾ ആദ്യകാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിലൂടെ നാം ഗ്രഹിച്ചു കഴിഞ്ഞു.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....