Saturday, October 21, 2023

തഖ്ലീദ് വിരോധം34

 https://www.facebook.com/100024345712315/posts/pfbid0VZqiaoeFjaAgCMka4FKoQZy4VEhENGtBzxcBoZaSai9wk8TBEWNR2GHL4eGhEVgZl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 36/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi Payyoli


*ഇസ്‌ലാമിന്റെ കെട്ടുറപ്പിനെ തകർത്തെറിയാനുള്ള ശ്രമം*


മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ വക്കം മൗലവി ഈജിപ്തിലെ അർദ്ധ യുക്തിവാദിയായ അഫ്ഗാനിയിൽ നിന്നും സ്വീകരിച്ച പിഴച്ച ചിന്താഗതികളെ കുറിച്ചാണല്ലോ നാം പറഞ്ഞു വന്നത്. 

ഒന്ന്, ഹദീസ് നിഷേധം. 

രണ്ട്, സ്വഹാബികളെ അവഗണിച്ചത്. 

മൂന്ന്, തഖ്ലീദ് വിരോധം.


അറിവില്ലാത്തവർ അറിവുള്ളവരെ പിന്തുടരുന്നതിനാണല്ലോ തഖ്ലീദ് എന്ന് നാം പറയുന്നത്. ഇത് ഇസ്‌ലാമിൽ സ്ഥിരപ്പെട്ട ഒന്നാണ്.

സ്വഹാബികളുടെ കാലം മുതലേ മുസ്‌ലിം ലോകത്ത് തഖ്ലീദുണ്ട്.(വിശദമായി വഴിയെ)


തഖ്ലീദ് ഇസ്‌ലാമിന്റെ ഒരു കെട്ടുറപ്പാണ്. എന്തും മതത്തിന്റെ പേരിൽ വിളിച്ചു പറയാനുള്ള അവസരം നിഷേധിക്കുന്നത് തഖ്ലീദാണ്.  ഇത് തകർത്തെറിയുക എന്നത് ശത്രുക്കളുടെ ലക്ഷ്യമാണ്.


ഗവേഷണ പടുക്കളായ പണ്ഡിതന്മാർ മാത്രം പ്രമാണങ്ങൾ പരിശോധിച്ചു മതവിധികൾ കണ്ടെത്തുകയും മറ്റുള്ളവർ അത് അംഗീകരിക്കുകയും ചെയ്യുക എന്ന ശക്തമായ കെട്ടുറപ്പിനെ തകർത്തുകൊണ്ട് ആർക്കും പ്രമാണങ്ങൾ പരിശോധിക്കുകയും മതം പറയുകയും ചെയ്യുക എന്ന ചിന്താഗതി പടച്ചു വിട്ടത് ജമാലുദ്ദീൻ അഫ്ഗാനിയാണ്. അതുവഴി പരസ്പരം ശിർക്കും കുഫ്റും ആരോപിച്ച് മുസ്ലിം സമൂഹത്തെ തമ്മിൽ തല്ലിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് പിന്നീടുള്ള ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.


കെ എൻ എം  പ്രസിദ്ധീകരിച്ച തഖ്ലീദ് ഒരു പഠനം എന്ന പുസ്തകത്തിൽ നിന്ന് :


" തഖ്ലീദിനെ ശക്തിയായി എതിർക്കുക എന്നത് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഒരു പ്രധാന പരിപാടിയാകുന്നു. തഖ്ലീദ് കയ്യൊഴിച്ച് പരിശുദ്ധ ഖുർആനും തിരുസുന്നത്തും ആയുധമായി സ്വീകരിച്ചുകൊണ്ട് ആധുനികയുഗത്തിന്റെ വെല്ലുവിളികൾ നേരിടാൻ ഇസ്‌ലാഹി പ്രസ്ഥാനം മുസ്ലിംകളെ ആഹ്വാനം ചെയ്യുന്നു......എന്നാൽ തഖ്‌ലീദിനെതിരിലുള്ള ചിന്താഗതിക്ക് വ്യാപകമായ പ്രചാരം സിദ്ധിച്ചത് അല്ലാമാ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി മുഖേനയായിരുന്നു."

(പേജ് : 156, 158)


ഗവേഷകരായ ഇമാമുകൾ  മാത്രം നിർവഹിക്കേണ്ടതാണ് ഈജിപ്തിഹാദ്. സ്വഹീഹുൽ ബുഖാരി രചിച്ച ഇമാം ബുഖാരി(റ), സ്വഹീഹ് മുസ്‌ലിം എന്ന ഹദീസ് ഗ്രന്ഥം രചിച്ച ഇമാം മുസ്‌ലിം(റ), ലോകത്ത് അറിയപ്പെട്ട ഖുർആൻ വ്യാഖ്യാതാവ് ഇമാം റാസി(റ) ഇമാം നവവി(റ) തുടങ്ങിയ ഉന്നത പണ്ഡിതർക്ക് പോലും സാധ്യമാകാതിരുന്ന 'ഇജ്തിഹാദി'ന്റെ കവാടം മലർക്കെ തുറന്നിട്ടു കൊണ്ടാണ് "മതത്തെ നവീകരിക്കുന്നു " എന്ന പേരിൽ വക്കം മൗലവി രംഗത്ത് വന്നത്.


"വക്കം മൗലവിയുടെ കാലം വരെയും മലയാളി മുസ്ലിം പണ്ഡിതരുടെ ഇടയിൽ അത്തരം ഒരു ആഹ്വാനത്തിന് ധൈര്യമുണ്ടായിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. "

(വക്കം മൗലവി

ചിന്തകൾ രചനകൾ പേ: 70)


ഇതിനെല്ലാം വക്കം മൗലവിക്ക് ധൈര്യം പകർന്നത് അർദ്ധ യുക്തിവാദികളായ അഫ്ഗാനിയും അബ്ദുവുമാണ്. അതിനവർ ആദ്യം ചെയ്തത് ഇമാമുകളെ തള്ളുകയും അവരുടെ ഗ്രന്ഥങ്ങളെ വലിച്ചെറിയുകയും ചെയ്യുക എന്നതായിരുന്നു.


വക്കം മൗലവിയെ കുറിച്ച് വഹാബികൾ പുറത്തിറക്കിയ പുസ്തകമാണ് വക്കം മൗലവി ചിന്തകൾ രചനകൾ. അതിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചെഴുതിയിട്ടുണ്ട്.


"വക്കം മൗലവിയെ ഏറ്റവുമധികം സ്വാധീനിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ ശൈഖ് മുഹമ്മദ് അബ്ദു എന്ന ഈജിപ്ഷ്യൻ പണ്ഡിതനാണ്.  ഇസ്‌ലാമിന്റെ ആധുനികവത്ക്കരണം എന്ന പദ്ധതിയുടെ അതികായകനാണ് അദ്ദേഹം. യാതാസ്ഥിതിക വിഭാഗം അദ്ദേഹത്തെ എന്നും തെറ്റിദ്ധരിച്ചു.  വക്കം മൗലവി അദ്ദേഹത്തെ റഹിമഹുല്ലാഹ് എന്ന് ആദരവോടെയാണ് അഭിസംബോധന ചെയ്യുന്നത്. അന്ധമായി പഴയ ഗ്രന്ഥങ്ങളെയും വ്യാഖ്യാനങ്ങളെയും പിന്തുടരുന്നതിനെ അബ്ദു തള്ളിക്കളഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ഗവേഷണത്തിലൂടെ വ്യാഖ്യാനങ്ങൾ ഉണ്ടായി വരണമെന്ന് അദ്ദേഹം നിലപാടെടുത്തു. ഇസ്‌ലാം യുക്തിയിലൂടെ തെളിയിക്കപ്പെടുന്ന ഒരു മതമായി അദ്ദേഹം വിചിന്തനം നടത്തി. ക്രിസ്ത്യൻ മുസ്‌ലിം സൗഹാർദത്തെ പ്രോത്സാഹിപ്പിക്കുക എന്നതും അദ്ദേഹത്തിൻ്റെ ഒരു നയമായിരുന്നു.  ബഹുഭാര്യത്വത്തെ പുരാതന സംസ്കാരമായി കണ്ടു അവഗണിക്കപ്പെടേണ്ടതാണെന്നും അബ്ദു നിർദേശിച്ചു. "

(വക്കം മൗലവി 

ചിന്തകൾ രചനകൾ

യുവത - പേ: 31)

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...