Thursday, October 5, 2023

നബിദിനാഘോഷം :* *ശിയാ ആരോപണവും* *മൗലവിമാരുടെ വിവരക്കേടും32

 https://m.facebook.com/story.php?story_fbid=pfbid0SoBysGbB4jVY1fYYXC7qe85Ys7Rm9uonqUuK8ostbEoYmseAS5zyU9ao4EyhAjMtl&id=100024345712315&mibextid=9R9pXO

*നബിദിനാഘോഷം :*

*ശിയാ ആരോപണവും*

*മൗലവിമാരുടെ വിവരക്കേടും.*


നബിദിനാഘോഷം ശിയാക്കളിൽ നിന്നും കടമെടുത്തതാണെന്ന ആരോപണം അങ്ങേയറ്റത്തെ  വിവരക്കേടും ആശയദാരിദ്ര്യവുമാണ്. 


ശിയാക്കളിലെ ഫാത്വിമികൾ ഞങ്ങളും മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ അവരുടെ ആഘോഷങ്ങൾക്കിടയിൽ മുസ്‌ലിംകൾ അംഗീകരിക്കുന്ന ചില ആഘോഷങ്ങളെക്കൂടി തിരുകി കയറ്റി 26 ആഘോഷങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  അതിൽ നബി(സ)യുടെ മൗലിദും അവർ ഉൾപ്പെടുത്തിയെന്നതാണ് സുന്നികൾ ശിയാക്കളെ പിന്തുടർന്നു എന്നു പറഞ്ഞു മൗലവിമാർ ഒച്ച വെച്ചത്.  


സത്യത്തിൽ നബി(സ)യുടെ മൗലിദ് മാത്രമല്ല മുസ്‌ലിംകളുടെ ചെറിയപെരുന്നാളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് പോലെ എല്ലാവരും അംഗീകരിക്കുന്ന ഗോൾഡൻ ജൂബിലി സിൽവർ ജൂബിലി ആഘോഷങ്ങളും ശി ആക്കളുടെ ആഘോഷങ്ങളിൽ പെട്ടതായിരുന്നു.


കെ എൻ എം പ്രസിദ്ധീകരിക്കുന്ന വിചിന്തനം വാരികകയിൽ നിന്നും :


"ഫാത്വിമി ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ച 26 ആഘോഷങ്ങൾ ഇവയായിരുന്നു .... (2)ഭരണകൂടത്തിന്റെ (ഖലീഫമാരുടെ) ഒന്നാം വർഷം. (16) ഈദുൽ ഫിത്വർ...

തങ്ങൾ മുസ്‌ലിംകളാണെന്ന് വാദിച്ചു കൊണ്ടാണ് ഇവയൊക്കെ ഫാത്വിമികൾ ആഘോഷിച്ചത്....

സിൽവർ ജൂബിലി, ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനുള്ള ആഘോഷം തുടങ്ങിയ ഐച്ഛിക ആഘോഷങ്ങളും ഇവർ കൊണ്ടാടിയിരുന്നു."

(വിചിന്തനം വാരിക

2023 സെപ്റ്റംബർ 29 )


ശിയാക്കളുടേതായി പ്രഖ്യാപിക്കപ്പെട്ട 26 ആഘോഷങ്ങളിൽ മുസ്‌ലിംകളുടെ ആഘോഷങ്ങളും അവർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതവർ മുസ്‌ലിംകളാണെന്ന് തെളിയിക്കാനാണെന്നും മൗലവിമാരും സമ്മതിച്ചല്ലോ. 


ഇനി, ഇതിൽ പിടിച്ചു തൂങ്ങി മൗലിദാഘോഷം ശിയാക്കളിൽ നിന്ന് സ്വീകരിച്ചതാണെന്ന് പറയുന്ന മൗലവിമാർക്ക് ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന / സ്ഥാപനങ്ങളുടെയും മറ്റും സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ആഘോഷിക്കുന്ന മുസ്‌ലിംകളെ ഒന്നടങ്കം ശിയാക്കളുടെ പിൻഗാമികളായി പ്രഖ്യാപിക്കാം. അവരും അതാഘോഷിക്കുന്നുണ്ടല്ലോ.

No comments:

Post a Comment

ബറക്കത്ത് എടുക്കൽ. التبرك بالصالحين ഭാഗം 6

   മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ. التبرك بالصالحين ഭാഗം 6 മഹാന്മാരെ കൊണ്ട് ബറക്കത്ത് എടുക്കൽ ശിർക്കാണന്ന് പറയുന്നവർ മറുപടി പറയുമോ ? ഈ മ...