Thursday, October 5, 2023

അന്ധവിശ്വാസങ്ങൾ* *ഇസ്‌ലാമിൽ പ്രചരിച്ചത്* *സ്വഹാബികളിലൂടെയോ.

 https://www.facebook.com/100024345712315/posts/pfbid0xZar7WigQkGEax5cYyYLPuCgCW55MbErTNbfLbz75hrytDNjGffVmoef8ErbnUF7l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  33/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafipayyoli


*അന്ധവിശ്വാസങ്ങൾ* 

*ഇസ്‌ലാമിൽ പ്രചരിച്ചത്*

*സ്വഹാബികളിലൂടെയോ.!!*


സഹാബികൾ ഏകോപിച്ച കാര്യങ്ങൾ പോലും തള്ളിക്കളയുകയും അവരുടെ പ്രവർത്തനത്തിൽ ശിർക്ക് കണ്ടെത്തുകയും ചെയ്തതിന്റെ ഉദാഹരണങ്ങൾ നമ്മൾ പറഞ്ഞു. ഇനി അവരെ രൂക്ഷമായി വിമർശിക്കുന്ന  മറ്റൊരു ഭാഗം ശ്രദ്ധിക്കൂ,


അതായത് മുസ്ലീങ്ങളിൽ അന്ധവിശ്വാസം കടന്നു വരാനുള്ള കാരണക്കാർ സ്വഹാബികളാണത്രേ. (നഊദുബില്ലാഹ്.)


ഇസ്രാഈലി പുരാണേതിഹാസങ്ങൾ ഇസ്‌ലാമിൽ കടന്നുവന്നതെങ്ങനെ എന്ന് വിശദീകരിച്ചുകൊണ്ട് 

കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:


"മുസ്‌ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവർത്തികളെ ദുഷിപ്പിക്കുകയും ചെയ്തതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ഇസ്റാഈലീ കഥകളാണ്. " 

ഈ കഥകളത്രയും ഇസ്‌ലാമിലേക്ക് കടത്തിവിട്ടവർ സ്വഹാബികളും ഉത്തമ നൂറ്റാണ്ടിലെ പ്രമുഖരുമാണെന്ന് മൗലവിമാർ പരിചയപ്പെടുത്തുന്നു.


" തമീമുദ്ദാരി, കഅബുൽ അഹ്ബാർ, വഹബുബ്നു മുനബ്ബഹ്, അബ്ദുല്ലാഹിബ്നു സലാം എന്നീ നാലു പേരിലാണ് ഇത്തരം റിപ്പോർട്ടുകളധികവും ചെന്നെത്തുക. "


ഇതിന് കൂടുതൽ സഹായം ചെയ്തുകൊടുത്തത് ഉമർ (റ) വും ഉസ്മാൻ(റ) വും ആയിരുന്നത്രേ.  


" രണ്ടു കാരണങ്ങളാണ് ഇസ്രാഈലി കഥകൾ മുസ്‌ലിംകളിൽ പ്രചരിക്കാൻ ഇടവരുത്തിയത്. ഇസ്‌ലാമിന്റെ ആരംഭ ദശയിൽ നബിയുടെ വിയോഗ ശേഷം പള്ളിയിൽ വച്ചു കഥ പറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു. ഹ: ഉമറിന്റെ അവസാനകാലത്ത് തന്നെ ഇത് തുടങ്ങിവച്ചിരുന്നു. എന്നാൽ ഉസ്മാൻ(റ) അവർകളുടെ കാലം മുതൽക്കാണ് സർവപ്രചാരം സിദ്ധിച്ചത്...."


സഹാബിയായ തമീമുദ്ദാരി (റ) ഈ കൊടുംപാതകത്തിന് നേതൃത്വം കൊടുത്തുവെന്നും ഉമർ(റ) വും ശേഷം ഉസ്മാൻ (റ) വും ഇതിന് സമ്മതം നൽകിയെന്നും മൗലവി തുടർന്നെഴുതുന്നു:


" (സ്വഹാബിയായ)തമീമുദ്ദാരിയാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അദ്ദേഹം ജനങ്ങൾക്ക് ഉപദേശം നൽകട്ടെ എന്ന് ഉമർ(റ) വോട്  സമ്മതം ചോദിച്ചു. ഉമർ അനുവദിച്ചില്ല. അങ്ങനെ ഖിലാഫത്തിന്റെ അവസാനത്തിൽ ഉമർ(റ) പുറപ്പെടുന്നതിനു മുമ്പ് വെള്ളിയാഴ്ച പ്രസംഗിക്കുവാൻ അനുവാദം നൽകി. ഉസ്മാന്റെ കാലത്ത് ആഴ്ചയിൽ രണ്ടുപ്രാവശ്യം പ്രസംഗിക്കുന്നതിന് അനുമതി കൊടുത്തു ഈ കഥകൾ അധികവും വാസ്തവ വിരുദ്ധങ്ങളായിരുന്നു...."


ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്ന് നബി(സ) വിശേഷിപ്പിച്ച ഇബ്നു അബ്ബാസ്(റ) ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത അബൂഹുറൈറ(റ) എന്നീ സ്വഹാബികളെയും

ഉത്തമ നൂറ്റാണ്ടിൽ ജീവിച്ചവരെയും മൗലവിമാർ ഈ പട്ടികയിൽ ചേർത്തിയെഴുതുകയും ഹദീസുകളെ സംശയത്തിന്റെ മുനയിൽ നിർത്താനും മൗലവി നന്നായി ശ്രമിച്ചിട്ടുണ്ട്. 


" വഹബുബിന് മുനബ്ബഹും ഈ കൂട്ടത്തിൽപ്പെട്ട ഒരു കഥാകാരൻ തന്നെയാണ്. അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ നിന്ന് 72 എണ്ണം വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു എന്നാൽ മൂന്നാമത്തെ ദേഹമായ കഅബുൽ അഹ്ബാറിൽ നിന്നാണ് ഇസ്രാഈലി കഥകൾ ഏറ്റവും അധികം പ്രചരിച്ചിരിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഹ : ഇബ്നു അബ്ബാസ്(റ)വും മുഹദ് സുകൾ ഒന്നാം സ്ഥാനം അർഹിക്കുന്ന ഹ: അബൂഹുറൈറ (റ) വുമാണ് കഅബിൽ നിന്ന് ഏറ്റവും അധികം റിപ്പോർട്ട് ചെയ്തതെന്ന് വരുമ്പോൾ ഇസ്രാഈലി പുരാണേതിഹാസങ്ങൾ ഇസ്‌ലാമിൽ എത്രമാത്രം പ്രചരിച്ചിട്ടുണ്ടാവുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. "

(അൽ മനാർ മാസിക 

1959 മെയ് പേ: 151 , 152)


നിങ്ങൾ സഹാബികളെ പിന്തുടരണം, അവർ വിശ്വസിച്ചതുപോലെ നിങ്ങൾ വിശ്വസിക്കണം, അവരെ അല്ലാഹുവും റസൂലും തൃപ്തിപ്പെട്ടിരിക്കുന്നു.  

തുടങ്ങി അല്ലാഹുവിന്റെയും റസൂലിന്റെയും അംഗീകാരം ഏറ്റു വാങ്ങിയ മുത്ത്നബിയുടെ നക്ഷത്ര തുല്യരായ സ്വഹാബികളെയാണ് വഹാബി മൗലവിമാർ ഈ ലേഖനത്തിലൂടെ തള്ളിക്കളയുന്നത്.


സ്വഹാബികളിൽ നിന്ന് നമ്മുടെ മുൻഗാമികൾ ഗ്രഹിച്ചെടുത്തത് ശരിയായ ദീനല്ലെന്നും, ഖുർആനും ഹദീസും ദുർവ്യാഖ്യാനിച്ചു മൗലവിമാർ പ്രചരിപ്പിക്കുന്നതാണ് ശരിയായ ദീനെന്നും വിശ്വസിക്കാൻ അണികളെ പാകപ്പെടുത്തിയെടുക്കുകയാണ്

ഇത്തരം ലേഖനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.

No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...