Thursday, October 5, 2023

സ്വഹാബികളെ തള്ളിയത് പിൻവലിച്ചോ വഹാബി 34

 https://www.facebook.com/100024345712315/posts/pfbid03ZktZhEECYRqA26y2hJBqUxHG1hwSkCczNPaBGeYuDAy9YmLz1Qi3YFsyUTfaNWMl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 34/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*46 കൊല്ലത്തിനുശേഷം*

*അത് പിൻവലിച്ചു*


ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ കടത്തിക്കൂട്ടിയത് സഹാബികളാണെന്ന ഏറ്റവും വൃത്തികെട്ട സ്വഹാബി നിന്ദ്യത മൗലവിമാർ പ്രചരിപ്പിച്ചപ്പോൾ അതിനെതിരെ ശക്തമായി അഹ്‌ലുസുന്നയുടെ പണ്ഡിതന്മാർ പ്രതികരിച്ചു.

പലതും പറഞ്ഞു മൗലവിമാർ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചു. ചില സമയങ്ങളിൽ മിണ്ടാതിരുന്നു. വഹാബികൾ അത് ശരിവെക്കുകയും സ്വഹാബികൾ ഇസ്‌ലാമിൽ അന്ധവിശ്വാസങ്ങൾ കടത്തിക്കൂട്ടിയവരാണെന്ന് വിശ്വസിച്ചു പോരുകയും ചെയ്തു. 


വഹാബികൾ ബിദ്അത്തുകാരാണെന്നതിന് ഏറ്റവും വലിയ തെളിവായി സുന്നികൾ ഇതുയർത്തിക്കാട്ടി. സ്റ്റേജുകളിലും പേജുകളിലും സജീവ ചർച്ചയായി. "ഞാനും എന്റെ സ്വഹാബികളും സ്വീകരിച്ച മാർഗ്ഗമാണ് രക്ഷയുടെ മാർഗം" എന്ന ഹദീസും "സ്വഹാബികൾ വിശ്വസിച്ചതുപോലെ വിശ്വസിക്കണമെന്ന" ഖുർആനിക നിർദ്ദേശവും ചേർത്തുകൊണ്ടുള്ള വിശദീകരണമായപ്പോൾ വിശ്വാസികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനെളുപ്പമായി.


ഒടുവിൽ 46 വർഷം പിന്നിട്ടപ്പോൾ രക്ഷയില്ലാതെ ഈ പിഴച്ച ആശയം അവർക്ക് തിരുത്തേണ്ടി വന്നു.


1959 മെയ് മാസത്തെ അൽ മനാറിൽ വന്ന സ്വഹാബി നിന്ദക്ക് 2006 ജനുവരി മാസത്തിലെ അൽമനാറിൽ വന്ന തിരുത്ത് ഇങ്ങനെ വായിക്കാം :


"1959 - ൽ അൽമനാർ മാസികയിൽ ഞാൻ എഴുതിയ "ഇസ്‌ലാമിൽ ഇസ്രാഈലി പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങനെ " എന്ന ലേഖനത്തിലെ ചില പരാമർശങ്ങൾ എടുത്തുദ്ധരിച്ച് വിമർശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണക്കുറിപ്പ്...അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിന്റെ പാഠപുസ്തകങ്ങളിൽ അഹ്മദ് അമീൻ രചിച്ച 'ഫജിറുൽ ഇസ്‌ലാം' എന്ന ഗ്രന്ഥവും ഉൾപ്പെട്ടിരുന്നു. ഖുർആൻ തഫ്സീർ സംബന്ധിച്ച് ഈ ഗ്രന്ഥത്തിൽ അദ്ദേഹം പറഞ്ഞ ചില ആശയങ്ങൾ അവയിലെ കുഴപ്പം മനസ്സിലാക്കാതെ ഞാൻ പ്രസ്തുത ലേഖനത്തിൽ ഉൾപ്പെടുത്തി...

ലേഖനം അന്ന് വിമർശിക്കപ്പെട്ടപ്പോൾ അതിനെ ന്യായീകരിച്ച് എഴുതുകയും ചെയ്തിരുന്നു... 

കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്തപ്പോഴാണ് അഹ്മദ് അമീനിന്റെ പ്രസ്തുത ആശയങ്ങൾ പണ്ഡിതന്മാരുടെ പൊതു ധാരണക്ക് വിരുദ്ധമാണെന്ന് മനസ്സിലായത്. 1959ൽ പ്രസിദ്ധീകൃതമായ അൽമനാർ ലേഖനമോ അതിലെ ഉദ്ധരണികളാ വായിക്കുകയോ കേൾക്കുകയോ ചെയ്തവരിൽ അതിലെ വിമർശന വിധേയമായ പരാമർശം ഞാൻ ഉപേക്ഷിച്ചത് അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ധാരണ തിരുത്തുന്നതിനാണ് ഈ വിശദീകരണം."

(അൽ മനാർ മാസിക

2006 ജനു: പേ: 47 )


ഞങ്ങൾ ഖുർആന്റെയും ഹദീസിന്റെയും ആളുകൾ ആണെന്ന് പറയുകയും ഏതൊക്കെയോ അർദ്ധയുക്തിവാദികളുടെ ഗ്രന്ഥങ്ങൾ

വായിക്കുകയും പഠിപ്പിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ് വക്കം മൗലവി മുതൽ ഇന്നോളമുള്ള സർവ്വ മൗലവികളും പിഴക്കാനുള്ള കാരണം.


നോക്കൂ, ഈ ഗൗരവമേറിയ പിഴവ് പിൻവലിച്ചു കിട്ടാൻ 46 വർഷം വേണ്ടിവന്നു. ഇതിനിടയിൽ ഈ പിഴച്ച ആശയങ്ങൾ വിശ്വസിച്ച് മരിച്ചു പോയവരുടെ ഗതിയെന്തായിരിക്കും.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....