Thursday, October 5, 2023

നബിദിനാഘോഷം :* *അവസാനത്തെ അടവ്* *ഇമാമിന്റെ സുയൂതിപേരിൽ കളവ്

 https://m.facebook.com/story.php?story_fbid=pfbid02kG1AXb6uLJYNEY9VE8cjspbQCAcprzU7L7ErUxzYvsFPDpdeAqVrWhzWZhdJkjYtl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം  31/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :*

*അവസാനത്തെ അടവ്*

*ഇമാമിന്റെ പേരിൽ കളവ്*


നബിദിനാഘോഷം അനാചാരമാണമെന്ന് തെളിയിക്കുന്ന പ്രമാണങ്ങളൊന്നും കിട്ടാതിരുന്നപ്പോൾ ഇമാമുകളുടെ പേരിൽ ശുദ്ധമായ കളവ് വെച്ചുകെട്ടി പറയുകയാണ് മൗലവിമാർ ചെയ്യുന്നത്.


കെ എൻ എം മുഖപത്രമായ അൽമനാറിൽ എഴുതുന്നു:


" ശാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ സുയൂഥി പറയുന്നു:

പരിശുദ്ധ ഖുർആനിലോ നബി(സ)യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് ഒരു അടിസ്ഥാനമുള്ളതായി എനിക്കറിയില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആളുകളുടെ നിർമ്മിതവും ഏതോ തീറ്റ കൊതിയന്മാരുടെ ഇച്ചക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. (അൽഹാവി ലിൽ ഫത്താവ 1/190) "

(അൽ മനാർ മാസിക 

2006 ഏപ്രിൽ പേജ് 58)


സാധാരക്കാർക്ക് പെട്ടെന്ന് മനസ്സിലാകാത്ത രൂപത്തിൽ ശുദ്ധമായ നുണയാണ് ഇമാം സുയൂത്വി(റ)യുടെ പേരിൽ മൗലവി ഉദ്ധരിച്ചത്. 


ഇത് ഇമാം സുയൂഥി(റ)യുടെ ഫത്‌വയോ ശാഫിഈ മദ്ഹബിലെ ഏതെങ്കിലും ഒരാളുടെ വാചകങ്ങളോ അല്ല തന്നെ. 


നബിദിനാഘോഷത്തെ വിമർശിച്ചവർക്ക് ശക്തമായ മറുപടി നൽകുകയും നബിദിനാഘോഷം സ്ഥിരപ്പെടുത്തുകയും ചെയ്ത പണ്ഡിതനാണ് ഇമാം സുയൂത്വി(റ). 


ഫാകിഹാനി എന്ന പേരിൽ അറിയപ്പെടുന്ന ഒരു പണ്ഡിതൻ നടത്തിയ വിമർശനത്തെ അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തുദ്ദരിച്ച്   അതിന്റെ ഓരോ വാചകത്തിനു മെന്നോണം  ഇമാം സുയൂഥി(റ) മറുപടി എഴുതുകയുണ്ടായി. 


മറുപടിക്ക് വേണ്ടി വിമർശകരുടെ വാക്കുകൾ എടുത്തുദ്ദരിച്ചതിനെ ഇമാം സുയൂഥി(റ)യുടെ വാക്കുകളായി  കബളിപ്പിക്കുകയാണ് മൗലവിമാർ ഇവിടെ ചെയ്തിരിക്കുന്നത്. 

ഒരിക്കലും പൊറുക്കപ്പെടാത്ത കല്ല് വെച്ച നുണ.


ഈ വാചകം എടുത്തു ഉദ്ധരിച്ചതിനുശേഷം ഇമാം സുയൂത്വി(റ) എഴുതിയ മറുപടി കൂടി വായിക്കുമ്പോൾ  മൗലവിയുടെ തട്ടിപ്പ് കൂടുതൽ ബോധ്യപ്പെടും.


ഇമാം സുയൂഥി(റ) എഴുതുന്നു:

"നബിദിനാഘോഷത്തിന്റെ അടിസ്ഥാനം തനിക്കറിയില്ല എന്നതിനാൽ അങ്ങനെയൊന്നില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുൽ ഫള്ൽ അഹ്മദ് ബിൻ ഹജർ (റ) സുന്നത്തിൽ നിന്ന് അതിന് ഒരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമത് ഒരു അടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു.... "

(അൽ ഹാവി ലിൽ ഫതാവ:) 


ഇങ്ങനെ വിശദമായി മറുപടി ഈ ഗ്രന്ഥത്തിൽ നമുക്ക് കാണാം. ഇമാമുകളുടെ ഗ്രന്ഥം ദുർവ്യാഖ്യാനിക്കാനുള്ള മൗലവിമാരുടെ മിടുക്ക് കൂടിയാണ് ഇതിലൂടെ നമുക്ക് ബോധ്യപ്പെടുന്നത്.

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...