Saturday, September 2, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം - 2/313സാമ്പത്തിക വരവ് നോക്കി* *പ്രസ്ഥാനത്തിന്റെ പേര് മാറ്റി

 https://www.facebook.com/100024345712315/posts/pfbid0GkRoFLX5LjnhFuwNi9Kgoz8GVcJ1nUcWwQZ2yHJniwFtEDSmhWcvESzB7nY3ibLFl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം - 2/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖

*സാമ്പത്തിക വരവ് നോക്കി* 

*പ്രസ്ഥാനത്തിന്റെ പേര് മാറ്റി*


ഇസ്ലാഹി പ്രസ്ഥാനം എന്നാണ് ആദ്യകാല പ്രസിദ്ധീകരണങ്ങളിലൊക്കെ പേര് സ്വീകരിച്ചതായി കാണുന്നത്. 

പിന്നീട് വഹാബി പ്രസ്ഥാനം, സലഫി പ്രസ്ഥാനം, മുജാഹിദ് പ്രസ്ഥാനം 

എന്നൊക്കെയായി മാറി. 


ഇസ്ലാഹി പ്രസ്ഥാനം എങ്ങനെ സലഫി പ്രസ്ഥാനമായി മാറി എന്ന് ചോദിക്കുന്നവരുണ്ട്. സലഫു സ്വാലിഹീങ്ങളോടുള്ള അടുപ്പം 

കൊണ്ടോ ബന്ധം കൊണ്ടോ അല്ല 

ഈ പേര് സ്വീകരിച്ചിട്ടുള്ളത്. 

മറിച്ച് അതിന് പിന്നിൽ ചില സ്വകാര്യങ്ങളുണ്ട്. 


കുവൈത്ത് പോലുള്ള വിദേശ രാഷ്ട്രങ്ങളിൽ നിന്ന് ഇബ്നു അബ്ദിൽ വഹാബിന്റെ അനുയായികൾ എന്ന നിലക്ക് ലക്ഷക്കണക്കിന് രൂപ ദഅവാ ഫണ്ടായി മൗലവിമാർക്ക് ലഭിച്ചു തുടങ്ങിയ കാലം അവരുടെ ചിലവിൽ പള്ളികളും സ്ഥാപനങ്ങളും മദ്രസകളും നിർമ്മിക്കപ്പെട്ടു. അതോടെ അവരുടെ സ്നേഹം പിടിച്ചുപറ്റാൻ സ്ഥാപനങ്ങൾക്കും പള്ളികൾക്കും സമ്മേളന നഗരികൾക്കുമെല്ലാം അറബികൾ സ്വീകരിച്ചിരുന്ന "സലഫി" നാമം  കേരളത്തിലും വ്യാപിച്ചു തുടങ്ങി.


വിദേശ ബന്ധങ്ങളും അവിടുന്നുള്ള സാമ്പത്തിക വരവുകളും മൗലവിമാരിൽ വർദ്ധിച്ചതോടെയാണ് ഇസ്‌ലാഹി പ്രസ്ഥാനമെന്ന പേര് സലഫി പ്രസ്ഥാനമായി മാറിയതെന്ന് ചുരുക്കം. സാമ്പത്തിക വരവ് നോക്കി പ്രസ്ഥാനത്തിന്റെ പേര് മാറ്റിയ കഥ വഹാബി ചരിത്രകാരൻ  പി മുഹമ്മദ്  മൗലവി കുട്ടശ്ശേരി ശബാബ് വാരികയിൽ വിവരിക്കുന്നുണ്ട്.


" അറബ് നാടുകളിൽ എണ്ണ കണ്ടുപിടിച്ച് അവിടെ സാമ്പത്തിക അഭിവൃദ്ധിയുടെ കുതിച്ചുചാട്ടം ഉണ്ടായി. കേരളീയരിൽ നല്ലൊരു ശതമാനം അവിടെ തൊഴിൽ എടുക്കുന്നവരായി. അവിടുത്തെ സർക്കാറുകളിൽ നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ഇവിടുത്തെ പള്ളികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ധാരാളം സാമ്പത്തിക സഹായം ഒഴുകിക്കൊണ്ടിരുന്നു....

ഈ അറബ് ബന്ധം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നുവെങ്കിൽ ചില പാർശ്വഫലങ്ങളും അതിലുണ്ടായി. ഇവിടെ ഇസ്‌ലാഹി എന്ന പേരിലാണ് പ്രസ്ഥാനം അറിയപ്പെട്ടിരുന്നത്. സലഫി എന്ന സാങ്കേതികപ്രയോഗം അന്ന് നിലവിൽ ഉണ്ടായിരുന്നില്ല. അറബ് ബന്ധത്തോടെ ഇവിടെയും പള്ളികൾ സ്ഥാപനങ്ങൾ സംഘടനകൾ സമ്മേളനങ്ങൾ മുതലായവയോട

നുബന്ധിച്ച് സലഫി എന്ന പ്രയോഗം 

സാർവത്രികമായി. " 

(ശബാബ് വാരിക 2014

ഫെബ്രുവരി 7 പേജ് : 9)


വഹാബി എന്ന പേര് ഇബ്നു അബ്ദിൽ വഹാബിലേക്കാണ് ചേർക്കപ്പെടുന്നത്. അത് അഭിമാനപൂർവ്വം ഏറ്റെടുത്തവരും എന്നാൽ ആ പേര് ഇഷ്ടപ്പെടാത്തവരും മൗലവിമാർക്കിടയിലുണ്ട്.


" ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്ലാമിൻറെ ഉത്തമ നൂറ്റാണ്ടുകൾക്ക് ശേഷം ലോകം ദർശിച്ച ഏറ്റവും ധീരനായ വിപ്ലവകാരിയും നവോത്ഥാന നായകനും ആയിരുന്നു. ലോകമൊട്ടാകെ പ്രവർത്തിക്കുന്ന ഇസ്ലാഹി സംഘടനകൾ വഹാബി പ്രസ്ഥാനം എന്ന നിലയിൽ അറിയപ്പെടുന്നത് തന്നെ ഇദ്ദേഹത്തിൻറെ പ്രശസ്തിയെ ചൂണ്ടിക്കാണിക്കുന്നു. "

(ഇസ്‌ലാഹി പ്രസ്ഥാനം 

പിന്നിട്ട പാതകൾ -

യുവത പേ: 38)


വഹാബി ആചാര്യൻ കെ. ഉമർ മൗലവിക്ക് പ്രസ്ഥാനത്തെ ഇബ്നു അബ്ദിൽ വഹാബിലേക്ക് ചേർത്തി പറയുന്നത് 

അത്ര ഇഷ്ടമല്ല. അത് ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. "ബ്രിട്ടീഷ് സാമ്രാജ്യവും തുർക്കികളും ചേർന്ന് അടിച്ചേൽപ്പിച്ച ആക്ഷേപനാമമാണ് വഹാബികൾ എന്നത്. "

(ഓർമകളുടെ തീരത്ത്

പേജ്: 77)

ഇബ്നു അബ്ദിൽ വഹാബ് ഹമ്പലി മദ്ബുകാരനായി എന്നതും വഹാബി പേരിനോട് അലർജ്ജി വരാനുള്ള കാരണമായി ഉമർ മൗലവി  കണക്കാക്കുന്നുണ്ട്.


എന്നാൽ 2022ൽ വിസ്ഡം ഗ്രൂപ്പ് (ജിന്ന്) പുറത്തിറക്കിയ പഠന പുസ്തകത്തിന് നൽകിയ പേര് " വഹാബി നവോത്ഥാനം  വിമർശകരും വസ്തുതകളും " എന്നാണ്. വഹാബി എന്ന പേര് ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ലെന്ന് ഇപ്പോഴും അവർ ആധികാരികമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ബോധ്യപ്പെടുന്നു.


തീവ്രവാദ ആരോപണം ഭയന്ന് വഹാബി, സലഫി എന്നീ പേരുകളെ പേടിക്കുന്നവരും ഒളിപ്പിച്ചു വെക്കുന്നവരുമാണ് കൂട്ടത്തിൽ ഏറെപേരും.


                                   (തുടരും)

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...