Friday, September 1, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 1/313

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 1/313

✍️ Aslam saquafi Payyoli

➖➖➖➖➖➖➖➖➖➖➖

*മുജാഹിദ് പ്രസ്ഥാനം*


ഇസ്ലാഹി, സലഫി, വഹാബി , മനാറിസ്റ്റുകൾ തുടങ്ങി ഒട്ടേറെ പേരുകളിൽ അറിയപ്പെടുന്ന ഒരു പുത്തനാശയക്കാരുടെ കൂട്ടായ്മയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.


ഖവാരിജുകളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് നജിദിൽ രൂപം കൊണ്ട വഹാബി പ്രസ്ഥാനത്തോട് ബന്ധമുണ്ടെങ്കിലും മുഅ്തസിലത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ച് ഈജിപ്തിൽ രൂപം കൊണ്ട അബ്ദവിയ്യ / രിളവിയ്യ ടീമിനോടാണ് മുജാഹിദ് പ്രസ്ഥാനം കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്.


" അബ്ദവിയ്യ " എന്നത് ഈജിപ്തിലെ പിഴച്ച ചിന്താഗതിക്കാരനും ഹദീസ് നിഷേധിയുമായ  മുഹമ്മദ് അബ്ദു വിലേക്ക് ചേർക്കപ്പെടുന്നതും " രിളവിയ്യ " എന്നത് അദ്ദേഹത്തിന്റെ ശിഷ്യനായ റശീദ് രിളയിലേക്ക് ചേർക്കപ്പെട്ടതുമാണ്.


ചില വിഷയങ്ങളിൽ റഷീദ് രിളയിലേക്കും മറ്റു ചിലതിൽ ഇബ്നു അബ്ദിൽ വഹാബിലേക്കും തിരിഞ്ഞതിനാൽ ഇതൊരു സങ്കരയിനപ്രസ്ഥാനമാണ്.

ഇതുപോലൊരു പ്രസ്ഥാനം ലോകത്തൊരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഇക്കാര്യം മൗലവിമാർ തന്നെ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.

 

"കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാർഗത്തിലും പൂർണമായി യോജിപ്പുള്ള ഒരു സംഘടന മറ്റെവിടെയെങ്കിലും ഉള്ളതായി നമുക്കറിയുകയുമില്ല "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും.

എം ഐ മുഹമ്മദലി സുല്ലമി പേജ് 10)


സ്വഹാബികളാൽ ഇസ്ലാം പ്രചരിപ്പിക്കപ്പെട്ട കേരളത്തിൽ ഈ പിഴച്ച ചിന്താഗതി ഉടലെടുത്തത് 1922 ലാണ്.  

തിരുവിതാംകൂറിലെ വക്കം എന്ന സ്ഥലത്ത് ജനിച്ച വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയാണ്(1873 - 1932) ഈ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്.


"ആധുനിക സലഫി പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനായ വക്കം അബ്ദുൽ ഖാദർ മൗലവി തിരുവിതാംകൂർ മേഖലയിൽ ഇസ്ലാഹി ആശയങ്ങൾ പ്രചരിപ്പിച്ചു. "

(നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് 

പേജ്: 19 KNM)

➖➖➖➖➖➖➖➖➖➖

* റശീദ് രിളയുടെ അൽ മനാർ എന്ന പ്രസിദ്ധീകരണം ആശയ സ്രോദസ്സായി സ്വീകരിച്ചതിനാലാണ് മനാറിസ്റ്റ് എന്ന് 

പേര് വന്നത്.


                                      (തുടരും)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....