Sunday, September 3, 2023

വലിയ്യ സമസ്ത : ഉലമാ സമ്മേളനത്തിലെ നോട്ടും* *അബ്ദുൽ മാലിക് സലഫിയുടെ വെപ്രാളവും*

 *ഉലമാ സമ്മേളനത്തിലെ നോട്ടും* 

*അബ്ദുൽ മാലിക് സലഫിയുടെ വെപ്രാളവും*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


കെ എൻ എമ്മിന്റെ നിയന്ത്രണത്തിൽ നിന്നും തെറിച്ചുപോയ അബ്ദുൽ മലിക്ക് സലഫി തങ്ങളുടെ ആദർശ ദാരിദ്ര്യം മറിച്ചു വെക്കാൻ FB യിൽ പിച്ചും പേയും എഴുതിക്കൊണ്ടിരിക്കുകയാണ്. 


സുന്നികൾ എക്കാലത്തും ഒരേ ആദർശവും ആശയവും കൊണ്ടുനടക്കുന്നവരാണെന്ന് മൗലവിമാർക്ക് പോലും അറിയാം. അടുത്തകാലത്തായി വകതിരിവില്ലാത്ത പിഴച്ച ത്വരീഖത്തുകാർ സമൂഹത്തെ പിഴപ്പിക്കാൻ വിഫല ശ്രമം നടത്തുന്നത് കണ്ടപ്പോൾ പഴയ നിലപാടുകൾ പുതിയ തലമുറക്ക് ഇബാറത്തുകൾ സഹിതം കൈമാറുന്നതിന് ജില്ലാതലങ്ങളിൽ ഉലമ സംഗമങ്ങൾ നടത്തിയിരുന്നു. ഈ സംഗമങ്ങൾ പിഴച്ച കക്ഷികളെ എല്ലാം നന്നായി പ്രയാസപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടയാളങ്ങളാണ് ജിന്നൂരി നേതാവ് അബ്ദുൽ മാലിക് സലഫിയിലൂടെ പ്രകടമായത്. സുന്നികൾ സലഫികളുടെ ആദർശം സ്വീകരിച്ചു എന്ന ശുദ്ധ നുണ പൊട്ടിച്ചു കൊണ്ടാണ്  അയാൾ എഴുത്ത് തുടങ്ങുന്നത്. സുന്നികൾ പഴയത് മാറ്റി എന്നതിന് ഒരു  രേഖയും അയാൾക്ക് ഉദ്ദരിക്കാനുമില്ല.


അയാൾ എഴുതുന്നു:

" സലഫികൾ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തുതകൾ സമസ്തക്കാരും അംഗീകരിച്ചു കാണുന്നത് സന്തോഷമുണ്ട്. "


സലഫികളുടെ കാലങ്ങളായുള്ള വാദം സമസ്തക്കാർ അംഗീകരിച്ചത്രെ !.


ശരി; 

നിങ്ങൾ കാലങ്ങളായി വാദിച്ചു കൊണ്ടിരിക്കുന്നത് എന്താണ് ? സലഫി കളുടെ വാദമായി താങ്കൾ കുറിപ്പിൽ എഴുതിയ വരികൾ താഴെ ഉദ്ദരിക്കുന്നു :


"മത നിയമങ്ങൾ പാലിക്കാതെ ജീവിക്കുന്നവരെ ഔലിയാക്കൾ എന്ന് വിളിക്കരുത് എന്നും അത്തരക്കാരുടെ പേരിൽ പ്രചരിക്കപ്പെടുന്ന കറാമത്ത് കഥകളിൽ വഞ്ചിതരാവരുത് എന്നും പ്രാമാണികമായി സലഫികൾ എക്കാലത്തും സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളതാണ്. "


ഇങ്ങനെ ഒരു വാദം പ്രാമാണികമായി ഏത് കാലത്താണ് ?

ഏത് പ്രസിദ്ധീകരണത്തിലാണ് നിങ്ങൾ എഴുതിയിട്ടുള്ളത് ?


ഇത് ശുദ്ധ കളവല്ലെ?


കാലങ്ങളായി മൗലവിമാർ

വാദിച്ചു കൊണ്ടിരിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറി സുന്നി ആദർശത്തെ സ്വന്തം ആദർശമായി പ്രചരിപ്പിക്കുന്നതിനെ എന്ത് പേരിട്ട് വിളിക്കണമെന്നറിയില്ല.


ഏതായാലും നിങ്ങളുടെ ആദർശം നിങ്ങക്ക് തന്നെ തുറന്ന് പറയാൻ പറ്റാത്ത സാഹചര്യം ഞങ്ങൾ തിരിച്ചറിയുന്നുണ്ട്.


നിങ്ങളുടെ പഴയ കാല വിശ്വാസ വൈരുദ്ധ്യങ്ങൾ

ഇവിടെ പകർത്തുന്നു :


1-  *ഔലിയാക്കൾ എന്നൊരു പ്രത്യേക വിഭാഗമില്ല.*


കെ.എൻ.എം. പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ നിന്ന് :

" ഔലിയാക്കൾ എന്നൊരു പ്രത്യേക ജനവിഭാഗം ഇല്ലതാനും." 

(പേജ് : 158)


2 - *എല്ലാവരും ഔലിയാക്കളാണ്*


"സത്യവിശ്വാസികൾ എല്ലാം ഔലിയാക്കളാണ് "

(അല്ലാഹു : ആരാധന 

ബഹുദൈവാരാധന പേ: 160)


3 *വലിയ്യിനെ* *തിരിച്ചറിയുകയില്ല*


"ആരാണ് അല്ലാഹുവിന്റെ ഒലിയ്യെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. "

4 - *ആരെയും വലിയ്യായി*

*പ്രഖ്യാപിക്കരുത്*


"ഔലിയാക്കൾ ആരൊക്കെയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. ബന്ധപ്പെട്ട വ്യക്തികൾക്കോ മറ്റുള്ളവർക്കോ വലിയ്യായി പ്രഖ്യാപിക്കുവാനോ, അവരോധിക്കുവാനോ ആർക്കും അവകാശമില്ല. "

(അല്ലാഹു :ആരാധന 

ബഹുദൈവ ആരാധന

K N M പേ: 99)


5 - *കെ.എം മൗലവിയെ*

*വലിയ്യായി പ്രഖ്യാപിക്കുന്നു*


 "കെ എം മൗലവി സാഹിബ് ഇരുപതാം ശതകത്തിലെ ഉന്നതനായ സദ് വൃത്തനും പരമകാരുണികന്റെ ഔലിയാക്കന്മാരിൽ ഒരാളുമായിരുന്നു എന്നതത്രേ സത്യം. "

(കെ എം മൗലവി സാഹിബ് 

പേജ് 136 - യുവത)


സലഫീ , ഇതിൽ ഏതാണ് ഇപ്പോൾ നിങ്ങൾ അംഗീകരിക്കുന്നത് ?


പിന്നെ ഒരു കാര്യം;

 വലിയ്യ് , കറാമത്ത് , തുടങ്ങിയ വിഷയങ്ങളിലെ സുന്നികളുടെ എക്കാലത്തുമുള്ള നിലപാട് സമൂഹത്തെ പഠിപ്പിക്കുമ്പോൾ സ്വാഭാവികമാണ് നിങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടാകും. 

കാരണം,

മഖ്ബറകളിലും അതിനെ ചുറ്റിപ്പറ്റിയും കള്ള തരീഖത്തുകാരും പിഴച്ച കക്ഷികളും കാട്ടിക്കൂട്ടുന്ന എല്ലാ പേക്കൂത്തുകളും സുന്നികളുടെ മേൽ വലിച്ചിട്ട് രക്ഷപ്പെടാം എന്നാണല്ലൊ പൊതുവെ നിങ്ങളുടെയൊക്കെ നിലപാട്. അത് സുന്നികൾ തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് വിഷയ ദാരിദ്രം അനുഭവപ്പെടുമല്ലോ.

ആലോചിച്ചു നോക്കൂ...

കുരുക്കളും ടീമും 

പുതിയ വാദവുമായി

വന്നില്ലായിരുന്നെങ്കിൽ...

നിങ്ങൾ അകപ്പെട്ട 

ഭൗതിക / അഭൗതിക / ജിന്ന്

മലക്ക് സഹായം ഇതിൽ നിന്നൊക്കെ എങ്ങനെ അണികളുടെ ശ്രദ്ധ തിരിക്കും?!

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....