*ക്ലാസ്സ് 6*
ശിർക്ക് വാദം വാക്കിൽ മാത്രം ജീവിതത്തിലില്ല - 2
*വിഷയം : സുന്നികളെ വഹാബികൾ അനന്തരമെടുക്കുന്നതെങ്ങനെ?*
1- മുസ്ലിമിന് കാഫിറിന്റെയോ തിരിച്ചോ അനന്തരം ലഭിക്കില്ലെന്ന് നബി (സ) പറയുന്നു.
وعن أسامة بن زيد رضي الله عنهما أن النبي صلى الله عليه وسلم قال: «لا يرثُ المسلمُ الكافرَ، ولا يَرِثُ الكافرُ المسلمَ».
[صحيح] - [متفق عليه]
2- മുസ്ലിമിന്റെ സമ്പത്തിൽ കാഫിറിന് അവകാശമില്ലെന്നതിൽ ഇജ്മാഉണ്ട്
اجمع المسلمون على أن الكافر لا يرث المسلم . شرح مسلم
3 - ഇസ്തിഗാസ നടത്തുന്നവരുടെ അനന്തരമെടുക്കാനോ അവർക്ക് അനന്തരസ്വത്ത് കൊടുക്കാനോ പാടില്ലെന്ന് ഇബ്നുബാസ് .
الجواب: يقول النبي ﷺ في الحديث الصحيح المتفق عليه: لا يرث المسلم الكافر، ولا الكافر المسلم[1]، فالذي يطوف بالقبور ويستغيث بأهلها، ويطلب منهم المدد لا يرث من المسلم، ولا يرثه المسلم؛ لهذا الحديث الصحيح.
4- സുന്നികൾ ശിർക്ക് ചെയ്യുന്നവരെങ്കിൽ അനന്തരം കൊടുക്കലും എടുക്കലും നിഷിദ്ധം.
اذا صح الحديث فهو مذهبي
5 - സുന്നിയായിരിക്കെ മരിച്ചുപോയ മാതാപിതാക്കളുടെ വീടും സ്ഥലവും വേണ്ടെന്നുവെച്ച ഒരു വഹാബിയെ കേട്ടിട്ടുണ്ടോ ?
6 - വഹാബീ സഹോദരാ താങ്കൾ താമസിക്കുന്ന വീടും സ്ഥലവും ഇത്തരത്തിലുള്ളതാണെങ്കിൽ അത് ഒഴിഞ്ഞു കൊടുക്കൂ. താങ്കളും കുടുംബവും ഹറാമായ ഭൂമിയിലാണ് താമസിക്കുന്നത്.
7 - വഹാബിയായിരിക്കെ മരിച്ചയാളുടെ സ്വത്ത് കുടുംബത്തിലെ സുന്നികൾക്ക് നൽകില്ലെന്ന് പറയാത്ത തെന്താ ? യാസീനും തൽഖീനും മുടക്കാറുണ്ടല്ലോ ?
8- രണ്ടിലൊരാൾ സുന്നിയായിരിക്കെ തുടങ്ങിയ ദാമ്പത്യ ജീവിതം തുടരുന്നതിനിടയിൽ മിരിച്ച വഹാബി ദമ്പതിമാർ പരസ്പരം അനന്തരമെടുക്കുന്നതെങ്ങനെ? ആ സമയത്ത് ജനിച്ച പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കുന്നതെങ്ങനെ? അത്തരം മക്കൾക്ക് അനന്തരം കൊടുക്കാമോ എടുക്കാമോ?
9 - പ്രയപ്പെട്ട സുന്നികളെ ആദർശത്തെ ആദർശം കൊണ്ട് മാത്രം നേരിടുക നമ്മെ സംബന്ധിച്ചിടത്തോളം അവർ കാഫിറുളുകളല്ല പരസ്പരം അനന്തരം എടുക്കാവുന്നതാണെന്ന് മറക്കരുത്. പ്രശ്നമുണ്ടാക്കരുത് സംയമനം പാലിക്കണം.
No comments:
Post a Comment