Wednesday, May 3, 2023

സ്ത്രീ പൊതുരംഗം :* *ഗൾഫ് സലഫികളുടെ നിലപാട് ഇജ്മാഇനു വിരുദ്ധം

 *സ്ത്രീ പൊതുരംഗം :*

*ഗൾഫ് സലഫികളുടെ നിലപാട് ഇജ്മാഇനു വിരുദ്ധം;*

*കേരള വഹാബികൾ.*

✍️aslamsaquafi payyoli


സ്ത്രീകളുടെ ജുമുഅ ജമാഅതും പൊതുരംഗ പ്രവേശവും കേരള സലഫികളെ സംബന്ധിച്ചിടത്തോളം ഒഴിച്ചു നിർത്താൻ പറ്റാത്ത ഒന്നാണ്. അതിനുവേണ്ടി ചരിത്രങ്ങൾ മറച്ചുവെക്കുകയും ഹദീസുകൾ വളച്ചൊടിക്കുകയും ചെയ്യുക കേരള സലഫികളുടെ പതിവാണ്. 


എന്നാൽ ഗൾഫ് സലഫികൾ തീർത്തും ഈ നിലപാടുകൾക്ക് വിരുദ്ധമായിരുന്നു. ഗൾഫ് സലഫികളുടെ ആശയം പകർന്നെടുക്കുന്ന ജിന്ന് വിഭാഗം ഇപ്പോൾ സ്ത്രീ പൊതുരംഗ പ്രവേശത്തിലും പള്ളിയിൽ സ്ത്രീകളെ ആനയിക്കുന്ന വിഷയത്തിലും അഴഞ്ഞ നിലപാടാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ ശക്തമായി വിമർശിക്കുകയാണ് ദുർബല വിഭാഗമായ കെ.എൻ.എം സുല്ലമി ഗ്രൂപ്പ്.


"തീവ്ര സലഫിചിന്തകളും ഈ വഴിക്കാണ് നീങ്ങുന്നത് സ്ത്രീകൾക ക്ക് പള്ളിയിൽ നമസ്കരിക്കുന്നത് ഉത്തമമായ കാര്യമായിട്ടല്ല അവർ കാണുന്നത്. ശൈഖ് സ്വാലിഹ് ബിനു ഫൗസാന്റെ വാക്കുകൾ ശ്രദ്ധിക്കുക: ഫിത്നയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി സ്ത്രീകൾക്ക് പള്ളിയേക്കാൾ ഉത്തമം വീടാണ് എന്ന് മുസ്ലിങ്ങൾക്കിടയിൽ ഇജ്മാഅ (ഏകോപനം) ഉണ്ട്.(അൽ മുലഖ്ഖസുൽ ഫിഖ്ഹ് 1:130) ഈ ഉദ്ദരണി നൂറിലധികം സഹീഹായ ഹദീസുകൾക്കും ഇജ്മാഇനും വിരുദ്ധമാണ്. 

നവ യാഥാസ്ഥിതികർ(ജിന്നൂരികൾ)ഇപ്പോൾ ഉന്നയിക്കുന്ന പുതിയ വാദം ഇപ്രകാരമാണ് "പുരുഷന്മാരുടെ സ്റ്റേജിൽ സ്ത്രീകൾ മറയില്ലാതെ ഇരിക്കൽ ഹറാമാണ്" പ്രബോധന രംഗത്ത് സ്ത്രീയും പുരുഷനും ഒരുമിക്കാൻ പാടില്ല എന്നാണ് മേൽവാദം കൊണ്ട് വെളിപ്പെടുന്നത് പ്രസ്തുത വാദം ഖുർആൻ നിഷേധമാണ്."

(ശബാബ് വാരിക 2023

മാർച്ച് 10 പേജ് 34)


israj da-awa wing

Sirajul huda alumni

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....