Sunday, April 30, 2023

മരണപ്പെട്ടവർ കേൾക്കുന്നതാണ് ഇബ്നു തൈമിയ പറയുന്നു .

 ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


*മരണപ്പെട്ടവർ കേൾക്കുന്നതാണ് ഇബ്നു തൈമിയ പറയുന്നു .

നീ മരിച്ചവരെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് യഥാർത്ഥ മെന്ത് ഇബ്നു തൈമിച്ച വിവരിക്കുന്നു.*



ഇബ്നു തൈമിയ്യ  മജ്മൂഉഫതാവയിൽ പറയുന്നു.



തിരുനബി ബദ്റിൽ കെല്ലപ്പെട്ട അവിശ്വാസികളുടെ പൊട്ടക്കിണറ്റിന്റെ അരികിൽ നിന്നും മുശ്രിക്കുകളുടെ പേരുകളും അവരുടെ പിതാക്കളുടെ പേരുകളും പറഞ്ഞുകൊണ്ട് അവരെ ഇങ്ങനെ വിളിച്ചു ഓ ഇന്നവന്റെമകൻ ഇന്നവനെ നിങ്ങൾ വഴിപ്പെട്ടിരുന്നെങ്കിൽ നിങ്ങൾക്ക് സന്തോഷം ആകുമായിരുന്നില്ലേ ? ഞങ്ങളുടെ രക്ഷിതാവ് ഞങ്ങൾക്ക് വാഗ്ദത്തം ചെയ്ത കാര്യം ഞങ്ങൾസത്യമായി എത്തിച്ചിരിക്കുന്നു . നിങ്ങളോട് വാക്ദത്വം ചെയ്തത് നിങ്ങൾക്ക് സത്യമായി എത്തിച്ചുവോ ? ഉമർ റ ചോദിച്ചു അല്ലാഹുവിൻറെ ദൂതരേ ആത്മാവില്ലാത്ത ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത് ?

.തിരുനബി

പറഞ്ഞു


 എന്റെ ശരീരം ഏതൊരുവന്റെ അധീനത്തിലാണോ അവൻ തന്നെ സത്യം ഞാൻ പറയുന്നത് അവരെക്കാൾ കൂടുതൽ നിങ്ങൾ കേൾക്കുകയില്ല. ഈ ഹദീസിനെ ആയിഷയും മറ്റും പല വ്യാഖ്യാനങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ  സഹാബികൾ ആകട്ടെ മറ്റുള്ളവർ ആവട്ടെ അവരുടെ വ്യാഖ്യാനങ്ങളെക്കാളുംതിരുനബി വ്യക്തമായി പറഞ്ഞ(മരിച്ചവർ കേൾക്കുമെന്ന ) വാചകത്തെ 

മുന്തിരിക്കേണ്ടതാണ് .


മരിച്ചവരുടെ കേൾവി നിഷേധിക്കുന്ന യാതൊന്നും വിശുദ്ധ ഖുർആനിൽ ഇല്ല . നീ മൗത്തകളെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് കൊണ്ടുള്ള ഉദ്ദേശം ഉപകാരപ്രദമായ കേൾപ്പിക്കുകയില്ല (ഹിദായത്തിലേക്ക് വരുന്ന ) എന്നതാണ് അവിശ്വാസികളെ പറ്റി അല്ലാഹു ഇവിടെ ഉപമ പറഞ്ഞതാണ്. അവിശ്വാസികൾ ശബ്ദം കേൾക്കുന്നുണ്ടല്ലോ അനുസരിക്കുകയും പിൻപറ്റുകയും ചെയ്യുന്ന കേൾവി അവൾ കേൾക്കുകയില്ല എന്ന് മാത്രം. ഖുർആനിൽ പറഞ്ഞതുപോലെയാണ് അവിശ്വാസികളുടെ ഉപമ വിളിയല്ലാതെ കേൾക്കാത്ത വരെ പോലെയാണ്. ഇപ്രകാരമാണ് ഉപമ പറയപ്പെട്ട മരണപ്പെട്ടവർ. കേൾവിയുടെ എല്ലാ ഇനങ്ങളും അവർക്ക് നിഷേധിക്കാൻ പാടില്ല അവിശ്വാസികളെ തൊട്ടും കേൾവി നിഷേധിക്കപ്പെടാത്തത് പോലെ . ഉപകാരപ്രദമായ (സന്മാർഗത്തിലേക്ക് വരുക )

 കേൾവിയെയാണ് നിഷേധിക്കുന്നത്.  മറ്റു കേൾവികൾ അവരെ തൊട്ട് അല്ലാഹുവിനിഷേധിക്കുന്നില്ല. ബുഖാരി മുസ്ലിമിനും മറ്റും സ്ഥിരപ്പെട്ടതായി ഇങ്ങനെയുണ്ട്. മരണപ്പെട്ടവർ ചെരുപ്പിന്റെ ശബ്ദം കേൾക്കുന്നതാണ് ഈ ഹദീസ് ബദറിലെ സംഭവവുമായി യോജിപ്പുണ്ട്. അതുകൊണ്ടുതന്നെ അതിനെ എങ്ങനെ തള്ളപ്പെടും ?



٤/٢٩ (۱) فجعل يناديهم / فلما كان اليوم الثالث أمر براحلته فشد عليها ،فحركها، ثم مشى وتبعه أصحابه . وقالوا : ما نراه ينطلق إلا لبعض حاجته؛ حتى قام على شفاء الركي بأسمائهم وأسماء آبائهم يافلان بن فلان أيسركم أنكم أطعتم الله ورسوله؟ فإنا قد وجدنا ما وعدنا ربنا حقاً . فهل وجدتم ما وعدكم ربكم حقا ؟ قال عمر بن الخطاب : يا رسول الله، ما تكلم من أجساد ولا أرواح فيها؟ فقال النبي و اول : والذي نفسي بيده، ما أنتم بأسمع لما أقول منهم .


قال قتادة : أحياهم الله حتى سمعهم ، توبيخ وتصغيراً ، ونقمة وحسرة وتنديما (۲).


وعائشة تأولت فيما ذكرته كما تأولت أمثال ذلك.


والنص الصحيح عن

النبي ﷺ مقدم على تأويل من تأول من أصحابه وغيره، وليس


في القرآن ما ينفي ذلك فإن قوله : (إِنَّكَ لا تسمع الموتى ) [النمل: ٨٠] إنما أراد به السماع


المعتاد، الذي ينفع صاحبه، فإن هذا مثل ضرب للكفار، والكفار تسمع الصوت، لكن لا


تسمع سماع قبول بفقه واتباع ، كما قال تعالى : ﴿وَمَثَلُ الَّذِينَ كَفَرُوا كَمَثَلِ الَّذِي يَنعِقُ بِمَا لا


يسمع إلا دعاء ونداء ) [البقرة : ۱۷۱]. فهكذا الموتى الذين ضرب لهم المثل، لا يجب أن ينفى عنهم جميع السماع المعتاد أنواع السماع، كما لم ينف ذلك عن الكفار، بل قد انتفى عنهم السماع المعتاد الذي ينتفعون به، وأما سماع آخر فلا ينفى عنهم .


وقد ثبت في الصحيحين وغيرهما أن الميت يسمع خفق نعالهم، إذا ولوا مدبرين(۳)، فهذا موافق لهذا، فكيف يدفع ذلك؟ مجموعة فتاوي


Aslam Kamil Saquafi parappanangadi


5https://m.facebook.com/story.php?story_fbid=pfbid0hMBroPaxxn3ncg8tSFzWifuSMCS3qSx5nbp5ZEuGvSYycVNeU2ZK9ZykP9pUCKR5l&id=100087448557819&mibextid=Nif5oz

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....