Sunday, April 30, 2023

ബുദ്ധി ഹിസ്സ് (പഞ്ചേന്ദ്രിയം) എന്നതും ഇസ്ലാമിൽ പ്രമാണമാണോ ?

 


ബുദ്ധി ഹിസ്സ് (പഞ്ചേന്ദ്രിയം) എന്നതും ഇസ്ലാമിൽ പ്രമാണമാണോ ?


ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസും അല്ലേ ഇസ്ലാമിലെ പ്രമാണം.


മറുപടി



ഇസ്ലാമിൽ അഞ്ച് വിധികൾ ഉണ്ട് അവ ലഭിക്കാനുള്ള പ്രമാണങ്ങൾ ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസും മാണ്


എന്നാൽ വിജ്ഞാനം ലഭിക്കാനുള്ള പ്രമാണം ഈ നാലെണ്ണം മാത്രമല്ല

ബുദ്ധിയും ഹിസ്സും (പഞ്ചേന്ദ്രിയങ്ങൾ)ഇസ്ലാമിൽ പ്രമാണം തന്നെയാണ്.അല്ലാഹു ഉണ്ട് എന്നതിനും അല്ലാഹുവിന് ഇന്ന സിഫാത്തുകൾ ഉണ്ട് എന്നതിനും മതനിഷേധിയുടെ യോട് നാം പ്രമാണമായി പറയുന്നത് ബുദ്ധിയാണ്കാരണം അവർ ഖുർആനും സുന്നത്തും അംഗീകരിക്കുന്ന ആളല്ല അയാളോട് അത് പ്രമാണം ആക്കാനും പറ്റില്ല


അപ്രകാരം പ്രപഞ്ചം അനാദി അല്ല തുടങ്ങിയ ധാരാളം കാര്യങ്ങൾക്ക് ഖുർആനും സുന്നത്തും അംഗീകരിക്കാത്ത വരോട് നാം പ്രമാണമായി അവതരിപ്പിക്കുന്നത് ബുദ്ധിയും ഹിസ്സുമാണ്.

ഇതുപോലെ ധാരാളം വിഷയങ്ങളിൽ ബുദ്ധിയെയും പഞ്ചേന്ദ്രത്തെയും പണ്ഡിതന്മാരും പ്രമാണം ആക്കിയിട്ടുണ്ട് .വിശുദ്ധ ഖുർആനും ബുദ്ധിയെ പ്രമാണമാക്കിക്കൊണ്ട് ധാരാളം കാര്യങ്ങൾ വിവരിച്ചു പറഞ്ഞതായി കാണാം



ഖുർആൻ പറയുന്നു


 ഞാൻ നിങ്ങളോട് ഒരു കാര്യം ഉപദേശിക്കുന്നു. നിങ്ങൾ രണ്ടോ മൂന്നോ വെക്തികളായ നിലക്ക് അല്ലാഹുവിനു വേണ്ടി നിൽക്കുക എന്നിട്ട് നിങ്ങൾ ചിന്തിക്കുക നിങ്ങളുടെ സുഹൃത്തിന് (തിരു നബിക്ക് ) യാതൊരു ഭ്രാന്തു മില്ല എന്ന് . അദ്ദേഹം നിങ്ങളെ ശക്തമായി ശിക്ഷക്ക് മുന്നോടിയായി ഭയപ്പെടുത്തുന്നവർ അല്ലാതെ അല്ല


 ا: { ۞ قُلۡ إِنَّمَاۤ أَعِظُكُم بِوَ ٰ⁠حِدَةٍۖ أَن تَقُومُوا۟ لِلَّهِ مَثۡنَىٰ وَفُرَ ٰ⁠دَىٰ ثُمَّ تَتَفَكَّرُوا۟ۚ مَا بِصَاحِبِكُم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِیرࣱ لَّكُم بَیۡنَ یَدَیۡ عَذَابࣲ شَدِیدࣲ }

ഖുർആൻ പറയുന്നു 


അവർ പറഞ്ഞു ഞങ്ങൾ കേൾക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങൾ നരകവാസികളിൽ പെട്ടില്ലായിരുന്നു.


 ا: { وَقَالُوا۟ لَوۡ كُنَّا نَسۡمَعُ أَوۡ نَعۡقِلُ مَا كُنَّا فِیۤ أَصۡحَـٰبِ ٱلسَّعِیرِ (10) فَٱعۡتَرَفُوا۟ بِذَنۢبِهِمۡ فَسُحۡقࣰا لِّأَصۡحَـٰبِ ٱلسَّعِیرِ (11) }


 ബുദ്ധി യും പഞ്ചേന്ദ്രിയവും ഇസ്ലാമിൽ അറിവ് കിട്ടാനുള്ള  പ്രമാണവും മാനദണ്ഡവുമാണോ ?


ഇമാം ഗസ്സാലി റ പറയുന്നു.

വ്യാപകാർത്ഥത്തെ പ്രത്തേ കാർത്ഥം നൽകുന്ന പ്രമാണം പത്ത് ഇനമാണ് .ഒന്ന് (ഹിസ്സ്)പഞ്ചേന്ദ്രിയമെന്ന പ്രമാണം

സുലൈമാൻ നബിക്ക് എല്ലാ വസ്തുക്കളേയും നൽകപ്പെട്ടു എന്ന വജനം ഹിസ്സ് എന്ന പ്രമാണം കൊണ്ട് പ്രത്തേകമാക്കപ്പെടും 

അപ്രകാരം എല്ലാ വസ്തുവിനേയും നശിപ്പിക്കും എന്ന വചനം എന്ന വചനത്തിൽ നിന്നും ആകാശം ഭൂമി മറ്റു ധാരാളം വസ്തുക്കൾ ഹിസ്സ്  (അനുഭവം / പഞ്ചേന്ദ്രിയം ) എന്ന പ്രമാണം കൊണ്ട് 

ഒഴിവാകുന്നതാണ്.


പത്തിൽ രണ്ടാമത്തത് ബുദ്ധി എന്ന പ്രമാണമാണ്. എല്ലാ വസ്തുക്കളേയും സ്രഷ്ടിച്ചവൻ എന്ന അല്ലാഹുവിന്റെ വചനത്തിൽ നിന്ന് അല്ലാഹുവിന്റെ ദാത്തും സ്വിഫാതും ഒഴിവാകുന്നത് കൊണ്ട് ബുദ്ധി എന്ന പ്രമാണം മുഘേനെ ഈ ആയത്തിനെ പ്രത്തേ കമാക്കണം. ഖദീമായ (തുടക്കമില്ലാത്തവൻ) അല്ലാഹുവിനോട് അവന്റെ ഖുദ്റത്ത് ബന്ധിക്കൽ അസംഭവ്യമാണ് (അൽ മുസ്തസ് ഫാ ഗാസാ ലി )

 والأدلة التي يخص بها العموم انواع عشرة الاول دليل الحس وبه خصص قوله تعالى واوتيت من كل شيء فإن ما كان في يد سليمان لم يكن في يدها وهو شيئ وقوله تعالى تدمر كل شيء بأمر ربها خرج منه السماء والأرض وأمور كثيرة بالحس 


الثاني : دليل العقل وبه خصص قوله تعالى خالق كل شيء إذ خرج عنه ذاته وصفاته إذ القديم يستحيل تعلق القدرة به ( المستصفى للغزالي رحمه الله)


ഇമാം റാസി പറയുന്നു.


ബുദ്ധി എന്ന പ്രമാണത്തേക്കാൾ നഖ്ല് (ഖുർആൻ സുന്നത്ത് ) എന്ന പ്രമാണത്തെ മുന്തിക്കണമെന്നത് അസംഭവ്യമാണ്. കാരണം ബുദ്ധി എന്ന പ്രമാണത്തെ നാം കളവാക്കിയാൽ നഖ്ൽ എന്ന പ്രമാണത്തിന്റെ അടിത്തറയാണ് നാം കളവാക്കുന്നത് .അടിത്തറയെ കളവാക്കിയാൽ നഖ്ൽ എന്ന പ്രമാണത്തെ കളവാക്കലായി. അതുകൊണ്ട്  ബുദ്ധി എന്ന പ്രമാണത്തെ കളവാക്കിക്കൊണ്ട് നഖ്ൽ എന്ന പ്രമാണം അംഗീകരിക്കൽ  നഖ്ൽ എന്ന പ്രമാണത്തെ തന്നെ കളവാക്കൽനെ നിർബന്ധമാക്കും അപ്പോൾ  ബുദ്ധി എന്ന പ്രമാണത്തിന് മുൻതൂക്കം കൊടുക്കൽ അത്യാവശ്യമാണ് എന്ന് നമുക്ക് ഉറപ്പായി (അൽ മഹ് സ്വൂൽ ഇമാം റാസി)

والقول بترجيح النقل على العقل محال لأن العقل أصل النقل فلو كذبنا العقل لكنا كذبنا أصل النقل ومتى كذبنا أصل النقل فقد كذبنا النقل فتصحيح النقل بتكذيب العقل يستلزم تكذيب النقل فعلمنا أنه لا بد من ترجيح دليل العقل. - المحصول للامام فخر الدين الرازي


ഇമാം ഇബ്നു ഖുദാമത്തുൽ ഹമ്പലി റ പറയുന്നു.


അർത്ഥം നൽകുന്ന പ്രമാണങ്ങളിൽ ഒന്ന് ഹിസ്സ് (പ ഞ്ചേന്ദ്രിയങ്ങൾ )

എല്ലാ വസ്തുവിനെ നശിപ്പിക്കും എന്ന അല്ലാഹുവിൻറെ വചനത്തെ ഹിസ്റ്റ് കൊണ്ട് പ്രത്യേകമാക്കിയിരിക്കുന്നു.എന്ന പ്രമാണം കൊണ്ട് ആകാശവും ഭൂമിയും മറ്റു ധാരാളം വസ്തുക്കളും മേൽ ആയത്തിൽ നിന്നും ഒഴിവാണ്

രണ്ടാമത്തെ പ്രമാണം ബുദ്ധിയാണ്

കഴിവുള്ള എല്ലാ ജനങ്ങളും അല്ലാഹുവിനുവേണ്ടി ഹജ്ജ് ചെയ്യണം  എന്ന ആയത്തിനെ ബുദ്ധി എന്ന പ്രമാണം കൊണ്ട് പ്രത്യേകത നൽകിയിരിക്കുന്നു. കാരണം  ഗ്രാഹ്യം ഇല്ലാത്തവനോട് കീർത്തിക്കൽ അസംഭവ്യമാണ് എന്ന് ബുദ്ധി എന്ന പ്രമാണം അറിയിക്കുന്നുണ്ട് (അൽ മുഗ്നി ഇബ്നു ഖുദാമ )


وأدلة التخصيص تسعة الاول دليل الحس وبه خصص قوله تعالى تدمر كل شيء بأمر ربها خرج منه السماء والأرض وأمور كثيرة بالحس

الثاني دليل العقل وبه خصص قوله تعالى ولله على الناس حج البيت من استطاع إليه سبيلا لدلالة العقل على استحالة تكليف من لا يفهم - روضة الناظر للامام ابن قدامة المقدسي الحنبلي رحمه الله


ഇമാം നവവി  റ പറയുന്നു.

വാചകത്തിന്റെ പ്രമാണത്തേക്കാൾ ബുദ്ധിയുടെ പ്രമാണമാണ് ഏറ്റവും ശക്തിയായത്.

(ശറഹുൽ മുഹദ്ധ ബ്)

فهذا الدليل لوجوبه وان لم يدل بمجرد الصيغة من حيث وضع اللسان لكن دليل العقل أقوى من دلالة الصيغة - شرح المهذب للامام النووي رحمه الله




റബ്ബിൽ നിന്നുള്ള പ്രമാണത്തിന്റെ മേലിൽ ആയ ഒരുത്തൻ എന്ന ആയത്ത് വിവരിച്ച് ഇമാം നസഫി പറയുന്നു ഇത് ബുദ്ധി എന്ന പ്രമാണമാണ്. (തഫ്സീറുന്ന നസഫി )

افمن كان على بينة من ربه ) اي على برهان من الله وبيان أن دين الإسلام حق وهو دليل العقل - تفسير النسفي



ഇമാം നസഫി പറയുന്നു. അറിവ് ലഭിക്കാനുള്ള നിദാനങ്ങൾ മൂന്നെണ്ണമാണ് ഒന്ന് ശരിയായ പഞ്ചേന്ദ്രിയം രണ്ട് സത്യവചനം മൂന്ന് ബുദ്ധി

(അഖാഇദുന്ന സഫി )

 ا: وأسْبَابُ العِلْمِ للخَلْقِ ثَلاثَةٌ : الحَوَاسُّ السَّلِيمَةُ، وَالخَبَرُ الصَّادِقُ، وَالعَقْلُ - عقائد النسفي


Aslam Kamil Saquafi parappanangadi

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....