Wednesday, July 20, 2022

അഭൗതികം,അദൃശ്യം

 🔵🌹🔵

*അഭൗതികം,അദൃശ്യം:*

*മുജാഹിദ് പ്രസ്ഥാനം ഇപ്പോൾ ശൂന്യമാണ്.* 


അഭൗതികം, അദൃശ്യം എന്നീ പദങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് മുജാഹിദ് മൗലവിമാരായിരിക്കും. കാരണം അവരുടെ തൗഹീദിന്റെ നിൽപ്പ് ആ പദത്തിലാണ്.

സുന്നികളെ കാഫിറാക്കാനും മുജാഹിദിന്റെ പിഴച്ച ആശയം സ്ഥിരപ്പെടുത്തനും ഇത്രമേൽ ഉപയോഗിച്ച ആ പദത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വഹാബി മൗലവിമാർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നതാണ് ഏറെ കൗതുകകരം.!!


അഭൗതികം എന്ന ആ പദത്തെ ചൊല്ലിയാണ് മൗലവിമാർ ഇപ്പോൾ പരസ്പരം ശിർക്ക് ആരോപണം നടത്തികൊണ്ടിരിക്കുന്നത് എന്ന് വരുമ്പോൾ അറിവില്ലാഴ്മയുടെ ആഴവും ഗൗരവവും നമുക്ക് ബോധ്യപ്പെടും.


മുജാഹിദ് പ്രസ്ഥാനം എട്ട് ഗ്രൂപ്പുകളായതിൽ മൂന്നെണ്ണം അടിസ്ഥാന പരമായ തൗഹീദിലാണ്,

ബാക്കി അഞ്ചെണ്ണം ഉപഗ്രൂപ്പുകളുമാണ്.


*കെ. എൻ. എം*

*വിസ്ഡം (ജിന്ന്)*

*സുല്ലമി ഗ്രൂപ്പ് (മടവൂർ)*


ശിർക്കാരോപണത്തിന്റെ ഉദാഹരണങ്ങൾ :


കെ എൻ എം ഗ്രൂപ്പ്  നേതാവ് ഹംസ മൗലവി (മുജാഹിദ് പണ്ഡിത സഭ ഫത്‌വ ബോർഡ് ചെയർമാൻ)എഴുതുന്നു :

"അദൃശ്യം,അഭൗതികം എന്നത് ജിന്ന് വാദിക്ക് മനസ്സിലായിട്ടില്ല... ജിന്നുവാദികൾ ആദ്യം മുസ്‌ലിം ആവേണ്ടതുണ്ട്... ജിന്നുവാദികൾ ശിർക്ക് പ്രചാരകരായത് കൊണ്ട് തൗഹീദ് സംഘടനയിൽ നിന്ന് പുറത്തു പോവേണ്ടി വന്നതാണ്. ഇരുട്ടും വെളിച്ചവും ഒരുമിച്ച് കൂടുകയില്ല... അകത്തേക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ 'ലാഇലാഹ' എന്ന് പറയുമ്പോൾ ഭൗതിക ജിന്നായ ഇലാഹിനെയും കൂടി നിഷേധിച്ച് ഇല്ലല്ലാഹു എന്നതിൽ വിശ്വസിക്കാൻ കഴിയുമെങ്കിൽ തൗഹീദ് സംഘടനക്ക് നിങ്ങളെ ഉൾകൊള്ളാൻ കഴിയും അല്ലെങ്കിൽ കഴിയുന്നതുമല്ല."

(തൗഹീദ് : പുത്തൻ ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി. ഹംസ മൗലവി ചങ്ങലീരി )


ജിന്ന് ഭൗതികമോ, അഭ്തൗതികമോ? മൗലവിമാർക്കിടയിലെ ഈ തർക്കമാണ് ശിർക്കേറിൽ കലാശിച്ചത്.


ജിന്ന് അഭൗതികമാണെന്ന്  വിശ്വസിക്കുന്ന കെ. എൻ എം ഗ്രൂപ്പിനെ കുറിച്ച് 

ജിന്ന് ഗ്രൂപ്പ് നേതാവ് ഫൈസൽ മൗലവി എഴുതുന്നു : " തൗഹീദീ പ്രവർത്തകരിൽ ശിർക്ക് ആരോപിക്കാനായി ശ്രമിച്ചവർ ജിന്ന് അഭൗതിക സൃഷ്ടിയാണെന്ന് 2013 ഫെബ്രുവരി മാസത്തിലെ വിചിന്തനത്തിലൂടെ വാദിച്ചു. ഇത് അവരുടെ പുത്തൻ വാദമായിരുന്നു. നമ്മുടെ പണ്ഡിതന്മാരാരും  ജിന്നുകൾ ഇത്തരത്തിൽ അഭൗതികമാണ് എന്ന് വാദിച്ചിരുന്നില്ല. അല്ലാഹു അല്ലാത്ത യാതൊന്നും അഭൗതിക കഴിവുകളില്ല എന്നാണ് അവർ നമ്മെ പഠിപ്പിച്ചിരുന്നത്... ശിർക്കാരോപിച്ച് ഈ വിഭാഗം എത്തിച്ചേർന്നത് കടുത്ത ശിർക്കിലേക്കാണ്."

(തൗഹീദിന്റെ മൗലികത. ഫൈസൽ മൗലവി )


സുല്ലമി ഗ്രൂപ്പിനെ കുറിച്ച്

ജിന്ന് നേതാവ് ഫൈസൽ മൗലവി എഴുതുന്നു : "ഭൗതികം അഭൗതികം.. തുടങ്ങിയ സാങ്കേതിക ശബ്‌ദങ്ങളിൽ അബ്ദുസ്സലാം സുല്ലമിക്ക് പറ്റിയ അബദ്ധമാണ് ഈ വ്യതി യാനത്തിന്റെ കാരണം...വികലമായ തൗഹീദ് സ്വീകരിച്ച അബ്ദുസ്സലാം സുല്ലമിയും കൂട്ടരും മതത്തിൽ സ്ഥിരപെട്ട പല സത്യങ്ങളെയും നിഷേധിച്ചു... അഹ്‌ലുസ്സുന്നയെ ഒന്നടങ്കം തൗഹീദ് വിരുദ്ധരാക്കുകയും ചെയ്തു."

(തൗഹീദിന്റെ മൗലികത

ഫൈസൽ മൗലവി )

 

ജിന്ന് ഗ്രൂപ്പ്നോട്‌ സലാം സുല്ലമിക്ക് പറയാണുള്ളത് നിങ്ങൾ പറയുന്ന തൗഹീദ് അനുസരിച്ച് 'അഭൗതികം' നിങ്ങൾക്ക് ഖബറടക്കേണ്ടി വരും എന്നാണ്.

സുല്ലമി എഴുതുന്നു : "ജിന്നുകളെയും മലക്കുകളെയും വിളിച്ചു സഹായം തേടുന്നത് ശിർക്കല്ലെന്ന് ജൽപ്പിക്കാൻ ആദ്യമായി ഈ നിർവചനത്തെ ഖബറടക്കം ചെയ്യേണ്ടി വരും അതുപോലെ അദൃശ്യം, അഭൗതികം ഇവക്കെല്ലാം നാം നൽകിവരുന്ന വിവരണങ്ങളെയും."

(ശബാബ് 2013 ഏപ്രിൽ 5 പേജ് : 30)


അതോടൊപ്പം 

സുല്ലമി ഗ്രൂപ്പല്ലാത്ത മറ്റു രണ്ടു ഗ്രൂപ്പിലുമുള്ളവരെ സിഹ്ർ ഫലിക്കും എന്ന് വിശ്വസിക്കുന്നതിന്റെ പേരിലും സുല്ലമി ശിർക്കാരോപിക്കുന്നു :

"അപ്പോൾ സിഹ്റിനു യാഥാർഥ്യ മുണ്ടെന്നു പറയൽ അദർശ്യ മാർഗത്തിലൂടെ അല്ലാഹുവിനു പുറമെ മറ്റുള്ളവരും ഉപദ്രവിക്കുമെന്ന് പറയുന്നതിൽ യാഥാർഥ്യമുണ്ടെന്നു പ്രഖ്യാപിക്കലായിത്തീരുന്നുണ്ട്. അങ്ങനെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു."

(തൗഹീദും നവ യാഥാസ്ഥിതികരും, പേജ് :129)


അങ്ങനെ മുജാഹിദ് പ്രസ്ഥാനമാകുന്ന 'തൗഹീദ് പ്രസ്ഥാനം' ഇപ്പോൾ ശൂന്യ മായിരിക്കുന്നു. 


*✍️aboohabeeb payyoli*

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...