Wednesday, July 20, 2022

ഗുൻയത്തിൽ അല്ലാഹു അർശിൽ ഇരിക്കുകയാണന്നും മറ്റും പറഞ്ഞിട്ടുണ്ട് എന്ന് കേട്ടു ഇത് ശരിയാണോ?

 



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0



*ഒഹാബി തട്ടിപ്പുകൾ*

Aslam Kamil saquafi parappanangadi



ഇമാം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി റ ഗുൻയത്തിൽ അല്ലാഹു അർശിൽ ഇരിക്കുകയാണന്നും മറ്റും പറഞ്ഞിട്ടുണ്ട് എന്ന് കേട്ടു ഇത് ശരിയാണോ?


മറുപടി


ഇമാം ഇബ്നുഹജർ റ അൽ ഹൈതമി. رحمه الله പറയുന്നു..


ശൈഖ് അബ്ദുൽ ഖാദിർ ജീലാനി رحمه യുടെ ഗുൻയത്തിൽ

സംഭവിച്ച ചില കാര്യങ്ങൾ അതിൽ കടത്തി കൂട്ടിയതാണ്. അത് ചെയ്തത് ആരായാലും അവന്ന് അല്ലാഹു സിക്ഷ നൽകട്ടെ .

ശൈഖ് അവറുകൾ അത്തരം വാദങ്ങളെ തൊട്ട് ഒഴിവായവരാണ് .അദ്ധേഹം ഖുർആനിലും സുന്നത്തിലും ശാഫിഈ ഹമ്പലി ഫിഖ് ഹിലും  ഫത് വ കൊടുക്കുന്നവരാകുന്നത് വരെ വലിയ അവഗാഹമുള്ളവരായിരിക്കെ അവരുടെ മേൽ ഇത്തരം വാദങ്ങൾ ഒരിക്കലും ചെലവാകുകയില്ല. അതോട് കൂടെ അവർ പ്രത്യക്ഷവും ആന്തരികവുമായ അത്ഭുതങ്ങളിലും അറിവിലും അല്ലാഹു അനുഗ്രഹിച്ചവരിൽ പെട്ടവരാണ്. അദ്ധേഹത്തിന്റെ പല അവസ്ഥകളും അദ്ധേഹത്തിൽ നിന്നും വെളിവായ കാര്യങ്ങളും അറിയപെട്ടതാണ്. കോഴിയുടെ എല്ലുകളെ അദ്ധേഹം മുഖേനെ അല്ലാഹു ജീവിപിച്ചത് പോലെയുള്ള പല അത്ഭുത കറാമത്തുക്കളും പ്രശസ്തമായിരിക്കെ അദ്ധേഹത്തിൽ നിന്ന് ഇത്തരം മോശം  വാദങ്ങൾ അദ്ധേഹത്തിൽ നിന്ന്  ഉണ്ടായി എന്ന് ഊഹിക്കുക പോലും സാധ്യമല്ല. അല്ലാഹുവിനെയും അവന്റെ സ്വിഫാതിനെയും അവന്ന് നിർബന്ധവും അനുവധനീയവും പാടി ലുത്തതുമായ വിശേഷങ്ങൾ അറിയാത്ത ജൂതന്മാരിൽ നിന്നും അവരെ പിൻപറ്റിയവരിൽ നിന്നും മാത്രമുണ്ടാവുന്ന അജ്ഞത കൾ പ്രത്തേകിച്ചും അവരിൽ നിന്നുണ്ടാവുകയില്ല. അല്ലാഹുവേ നീ പരിശുദ്ധൻ ഇത് നിർമിതമായ പച്ച കളവ് മാത്രമാണ്.


മുസ്ലിമീങ്ങൾക്കിടയിൽ  പ്രത്തേകിച്ചു അല്ലാഹുവിനെ അറിയുന്ന യാഥാർത്ത പണ്ഡിതന്മാർക്കിടയിൽ പ്രശസ്തമായ റിസാലത്തുൽ ഖുശൈരി യെ തൊട്ട് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി റ അശ്രദ്ധമാവുകയില്ല എന്ന് പറയൽ ഏതൊരു ബുദ്ധിയുള്ളവനും ഉറപ്പിക്കാൻ കഴിയുന്നതാണ്.


ഈ കാര്യമെങ്കിലും അറിഞ്ഞിരുന്നങ്കിൽ ശൈഖിനെ പറ്റി ഇത്തരം മോശം വാദങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കും?


റിസാലത്തുൽ ഖുശൈരിയ്യയിൽ ഇങ്ങനെയുണ്ട്. ഒരു മഹൽ വെക്തിത്വം ഉണ്ടായിരുന്നു. അദ്ധേഹം ഒരിക്കൽ പറഞ്ഞു അല്ലാഹുവിന്ന് ഭാഗമുണ്ടന്ന് തെറ്റിദ്ധാരണയുടെ ഒന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അത് നീങ്ങിയപ്പോൾ ഞാൻ ഇപ്പോഴാണ് മുസ്ലിമായത് എന്ന് എന്റെ കൂട്ടുകാർക്ക് ഞാൻ എഴുത്തയക്കുകയുണ്ടായി.

ഇക്കാര്യം നീ ചിന്തിച്ചു നോക്കുകയും പരിഗണിക്കുകയും ചെയ്യുക.

.നിനക്ക് സത്യത്തിന്ന് തൗഫീഖ് ലഭിക്കുകയും ചൊവ്വായ മാർഗങ്ങളിലേക്ക് നടന്നുവരികയും ചെയ്യാം.



കുഫ്റിലേക്ക് വരെ കൂട്ടുന്ന ഇത്തരം മോശം വിശ്വാസങ്ങൾ ഒരിക്കലും ശാഫിഈ പണ്ഡിതന്മാരിൽ നിന്നും ഉണ്ടായിട്ടില്ല. അല്ലാഹു കാക്കട്ടെ .


 ബയാൻ എന്ന ഗ്രന്തത്തിന്റെ കർത്താവ് ഇംറാനി 

ൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട തൊഴികെ. അത് അദ്ധേഹത്തിന്റെ മേൽ കളവ് പറയപ്പെട്ടതാവാനാണ് സാധ്യത . അല്ലങ്കിൽ അദ്ധേഹം അതിൽ നിന്നും തൗബ ചെയ്തിട്ടുണ്ടാവണം.

കാരണം അദ്ധേഹത്തിന്റെ ഗ്രന്തങ്ങളെ കൊണ്ട് കിഴക്കും പടിഞ്ഞാറുമുള്ളവർക്ക് ഉപകാരമുണ്ടായിട്ടുണ്ട് എന്നതാണ്. ഇത്തരം വാദങ്ങൾ ഉള്ളവന്റെ അസാറു കളെ കൊണ്ട് ഒരിക്കലും  അല്ലാഹു ഉപകാരപെടുത്തുകയില്ല.


(അൽ ഫതാവൽ ഹദീസിയ്യ(1/428 )


*അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി*




وإياك أن تغتر أيضاً بما وقع في [الغُنْية] لإمام العارفين وقطب الإسلام والمسلمين الأستاذ عبد القادر الجيلاني، فإنه دسَّه عليه فيها مَنْ سينتقم اللَّهُ منه وإلا فهو برىء من ذلك وكيف تُروَّج عليه هذه المسألة الواهية مع تضَّلُعه من الكتاب والسنة وفقه الشافعية والحنابلة حتى كان يفتي على المذهبين، هذا مع ما انضْم لذلك من أن الله منّ عليه من المعارف والخوارق الظاهرة والباطنة وما أنبأ عنه ما ظهر عليه وتواتر من أحواله، ومنه ما حكاه اليافعي رحمه الله وقال: مما علمناه بالسند الصحيح المتصل أن الشيخ عبد القادر الجيلاني أكل دجاجة ثم لما لم يبق غير العظم توجه إلى الله في إحيائها فأحياها الله إليه وقامت تجري بين يديه كما كانت قبل ذبحها وطبخها، فمن امتَّن الله عليه بمثل هذه الكرامات الباهرة يتصور أو يتوهم أنه قائل بتلك القبائح التي لا يصدر مثلها إلا عن اليهود وأمثالهم ممن استحكم فيه الجهل بالله وصفاته وما يجب له وما يجوز وما يستحيل: {سُبْحَنَكَ هَذَا بُهْتَنٌ عَظِيمٌ } [النور: 17، 18]. ومما يقطع به كل عاقل أن الشيخ عبد القادر لم يكن غافلاً عما في "رسالة القشيري" التي سارت بها الركبان واشتهرت بين سائر المسلمين سيما أهل التحقيق والعِرْفان، وإذا لم يجهل ذلك فكيف يتوَّهم فيه هذه القبيحة الشنيعة، وفيها عن بعض رجالها أئمة القوم السالمين عن كل محذور ولوم أنه قال: كان في نفسي شيء من حديث الجهة فلما زال ذلك عني كتبتُ إلى أصحابنا إني قد أسلمت الآن، فتأمل ذلك واعتن به لعلك توفق للحق إن شاء الله تعالى وتجري على سنن الاستقامة، ولم نعلم أحداً من فقهاء الشافعية ابتلى بهذا الاعتقاد الفاسد القبيح الذي ربما أدى إلى الكفر والعياذ بالله إلا ما نقل على العمراني صاحب البيان ولعله كُذِب عليه، أو أنه تاب منه قبل موته بدليل أن الله تعالى نفع بكتبه شرقاً وغرباً، ومَنْ على ذلك الاعتقاد لا ينفع الله بشيء من آثاره


(1/428)

 الفتاوي الحديثية


جمعه

محمد اسلم الثقافي الكاملي المليباري

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...