Friday, July 8, 2022

ഉള്ഹിയ്യത്ത്ന :ബി(സ)ക്കു വേണ്ടി ഉള്ഹിയ്യത്ത്*

 🏮💛🏮💛🏮💛🏮💛🏮💛

 *ഉള്ഹിയ്യത്ത് മസ്അലകൾ* 

       *🌹((مسائل الأضحية))🌹* 

 *"18".നബി(സ)ക്കു വേണ്ടി ഉള്ഹിയ്യത്ത്* 


 *هل تصح التضحية عن النبي صلى الله عليه وسلم❓* 

 *നബി(സ)ക്കു വേണ്ടി ഉള്ഹിയ്യത്തറുക്കാമോ❓* 

➖➖➖➖➖➖➖➖➖➖

🌾👆 *((ഇബാറത്ത്))* 👇✔️

 *فإن أوصى بها جاز ، ففى سنن أبى داود والبيهقي والحاكم أن علي بن أبى طالب رضي الله عنه كان يضحى بكبشين عن نفسه ، وكبشين عن النبي صلى الله عليه وسلم ، وقال : إن رسول الله صلى الله عليه وسلم : أمر أن أضحي عنه ،فأنا أضحى عنه أبدا..((مغنى المحتاج :4/368)). وقيل : تصح التضحية عن الميت وإن لم يوص بها لأنها ضرب من الصدقة ،وهي تصح عن الميت وتنفعه، وإن محمد بن إسحاق السيراج النيسابوري أحد أشياخ البخاري ختم عن النبي صلى الله عليه وسلم أكثر من عشرة آلاف ختمة ، وضحى عنه بمثل ذلك..((مغنى المحتاج :4/368)).* 

 *വസ്വിയ്യത്തുണ്ടെങ്കിൽ അത് അനുവദനീയമാകും. അബൂ ദാവൂദ്, ബൈഹഖി,  ഹക്കിം എന്നീ ഹദീസു പണ്ഡിതന്മാർ ഉദ്ധരിച്ച ഒരു  ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: "അലിയ്യുബ്നു അബീ ത്വാലിബ്(റ),  തനിക്കു വേണ്ടി രണ്ടു കൊറ്റനാടും, നബി(സ)ക്കു  വേണ്ടി വേറെ രണ്ടു കൊറ്റനാടും ഉള്ഹിയ്യത്തറുക്കാറുണ്ടായിരുന്നു. അദ്ദേഹം പറയുകയുണ്ടായി: തീർച്ചയായും റസൂലുല്ലാഹി(സ), തിരുമേനിക്കു വേണ്ടി ഉള്ഹിയ്യത്തറുക്കുവാൻ എന്നോട് കൽപ്പിച്ചിട്ടുണ്ട്, ഞാൻ ജീവിച്ചിരിക്കുമ്പോഴെല്ലാം തിരുമേനിക്കു വേണ്ടി, ഉള്ഹിയ്യത്തറുക്കുന്നതാണ്. ((മുഗ്‌നി : 4/368)).* 

          *വസ്വിയ്യത്തില്ലെങ്കിലും മരിച്ചവർക്കു വേണ്ടി ഉള്ഹിയ്യത്തറുക്കാമെന്ന് ഒരഭിപ്രായമുണ്ട്. അതു ദുർബലമായ അഭിപ്രായമാണ് (ഈ അഭിപ്രായ പ്രകാരം നബി(സ)ക്കു വേണ്ടി ഉള്ഹിയ്യത്തറുക്കാവുന്നതാണ്). ഇമാം ബുഖാരിയുടെ ഗുരുവര്യന്മാരിലൊരാളായ മുഹമ്മദുബ്നു ഇസ്ഹാഖ് സർറാജ് നൈസാപൂരി അവർകൾ നബി(സ)ക്കു വേണ്ടി പതിനായിരത്തിലധികം ഖത്‍മുൽ ഖുർആൻ നടത്തിയിട്ടുണ്ട്. അത്ര തന്നെ തവണ തിരുമേനി(സ)ക്കു വേണ്ടി, ഉള്ഹിയ്യത്ത് കർമ്മം നടത്തുകയും ചെയ്തിട്ടുണ്ട്. ((മുഗ്‌നി : 4/368)).* 


🏮 *((അവലംബം))* 🏮

 *((📚 أحكام الأضحية - المؤلف  : عبد الرحمن باوابن محمد المليباري ))* 

➖➖➖➖➖➖➖➖➖➖

✍️▪️ *ഹുസൈൻ സഖാഫി ആസാദ് നഗർ കൊട്ടമ്മുടി  - 9972845549*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....