Friday, July 8, 2022

ഉള്ഹിയ്യത്ത് മാംസം അഹ്ലുബൈത്തിന് നൽകുന്നതിൽ തെറ്റുണ്ടോ...?

 *❓സംശയം*


*ഉള്ഹിയ്യത്ത് മാംസം അഹ്ലുബൈത്തിന് നൽകുന്നതിൽ തെറ്റുണ്ടോ...? പറ്റില്ലെന്ന് ചിലർ പറഞ്ഞതായി കേട്ടു. ശരിയാണോ...?*


*നിവാരണം*


*ഉള്ഹിയ്യത്ത് മാംസം അഹ്ലുബൈത്തിന് നൽകാൻ പറ്റില്ലെന്ന് നിരുപാധികം പറയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ വിശദീകരണമുണ്ട്. നിർബന്ധമായ ഉള്ഹിയ്യത്ത് മുഴുവനും സക്കാത്തിന്നവകാശികളായ ദരിദ്രർക്ക് നൽകൽ നിർബന്ധമാണ്. അതിനാൽ നിർബന്ധ ഉള്ഹിയ്യത്തിൽ നിന്ന് അഹ്ലുബൈത്തിന് നൽകാൻ പറ്റില്ല.അൽഹുബൈത്ത് സക്കാത്തിന്നവാക്കാശികൾ അല്ലല്ലോ.*

         *എന്നാൽ സുന്നത്തതായ ഉള്ഹിയ്യത്ത് മുഴുവനും സാക്കത്തിന്നർഹരായ ദരിദ്രർക്ക് നൽകൽ നിർബന്ധമില്ല. നിസാരമല്ലാത്ത അല്പമെങ്കിലും അവർക്ക് നൽകണമെന്നേയുള്ളൂ. ബാക്കിയുള്ളത് മറ്റുള്ളവർക്ക് നൽകാവുന്നതാണ്. അതിനാൽ സുന്നത്തതായ ഉള്ഹിയ്യത്തിൽ നിന്ന് അഹ്ലുബൈത്തിന് നൽകൽ അനുവദനീയമാണ്. അല്പമെങ്കിലും അൽഹുബൈത്ത് അല്ലാത്തവർക്ക് നൽകണമെന്നേയുള്ളൂ. ഇമാം ഇബ്നു ഹജർ (റ) എഴുതുന്നു :സക്കാത്ത് സ്വീകരിക്കുന്നവനുള്ള നബന്ധനയാണ് ഹാഷിമിയ്യത്തും മുത്തലിബിയ്യും (നബി കുടുംബം)അല്ലാതിരിക്കുക എന്നത്. നിർബന്ധ ദാനങ്ങളെല്ലാം സക്കാത്ത് പോലെ തന്നെയാകുന്നു (തുഹ്ഫ 7/161). ഇമാം റംലി (റ) എഴുതുന്നു :നിർബന്ധമായ ഉള്ഹിയ്യത്തും സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് സ്വദഖ ചെയ്യൽ നിർബന്ധമായ അംശംവും നബി കുടുംബത്തിന്ന് നിഷിദ്ധമാണെന്ന് എന്റെ പിതാവ് ഫത്‌വ ചെയ്തതിൽ നിന്ന് വ്യക്തമാണ്(നിഹായ 6/159).*


(അൽ ഫതാവാ page 83

By ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല )



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....