Saturday, July 23, 2022

അല്ലാഹുവിന് രണ്ട് കരങ്ങളുണ്ടെന്നും അത് രണ്ടും വലതാണ്, ഇടത് ഇല്ല എന്നുമായിരുന്നല്ലോ മൗലവിമാർ

 🌹🔵🌹

*പേരോട് ഉസ്താദിന്റെ വെല്ലുവിളി*

-----------------------------------------

*മൗലവിമാർ വീണ്ടും*

*ദൈവത്തെ മാറ്റി.*


മുജാഹിദിന്റെ ദൈവ വിശ്വാസത്തിലെ പിഴവുകൾ പല വേദികളിലും

പേരോട് ഉസ്താദ് തെളിവുകൾ സഹിതം പറയുകയും അതിന്റെ ഗൗരവം ഓർമ്മപ്പെടുത്തുകയും മൗലവിമാരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ഇത് മുജാഹിദ് പ്രസ്ഥാനത്തിൽ വലിയ പ്രശ്നം സൃഷ്ടിച്ചുവെന്നാണ് പുതിയ പ്രസിദ്ധീകരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.


അല്ലാഹുവിന് രണ്ട് കരങ്ങളുണ്ടെന്നും അത് രണ്ടും വലതാണ്, ഇടത് ഇല്ല എന്നുമായിരുന്നല്ലോ മൗലവിമാർ പഠിപ്പിച്ചിരുന്നത്."അല്ലാഹുവിന്റെ ഇരു കൈകളും ഇരു ഭാഗവും വലതു ഭാഗമാണ് " (അൽമനാർ 2004ഡിസം: പേജ് : 36) 

" അവന്റെ രണ്ട് കൈകളും വലതാണ്,അവയിൽ ഇടതില്ല." (അൽമനാർ 2007മെയ് പേജ് :57)


എന്നാൽ 'വിശ്വാസത്തിന്റെ അടിത്തറകൾ - അല്ലാഹു 'എന്ന പേരിൽ അല്ലാഹുവിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന  167 പേജുള്ള ജിന്ന് ഗ്രൂപ്പ് പുറത്തിറക്കിയ പുതിയ പുസ്തകത്തിൽ  അല്ലാഹുവിന് രണ്ട് കൈ ഉണ്ട് എന്നല്ലാതെ 'രണ്ടും വലതാണെന്നും ഇടതില്ലെന്നുമുള്ള' ആശയം തന്നെ എടുത്തുമാറ്റിയിരിക്കുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങൾ എല്ലാ സ്ഥലത്തും ഒരുപോലെ പറയാൻ പറ്റാത്ത വല്ലാത്തൊരു ആദർശ പ്രതിസന്ധിയിലാണിപ്പോൾ മൗലവിമാരുള്ളത്.


2001ജൂൺ 4 ന് പുളിക്കൽ മദീനത്തുൽ ഉലൂമിൽ യോഗം ചേർന്ന് തീരുമാനിച്ചതനുസരിച്ചായിരുന്നല്ലോ 2004 മുതൽ പുതിയ ദൈവ വിശ്വാസം മൗലവിമാർ പുറത്ത് വിട്ടത്. 2004ൽ അല്ലാഹുവിനുണ്ടെന്ന് പറഞ്ഞ വിരലുകൾ, കണങ്കാൽ, ഊര തുടങ്ങി പലതും ഇപ്പോൾ തുറന്നു പറയാൻ മൗലവിമാർക്ക് ധൈര്യം ചോർന്നുപോയിരിക്കുന്നു.


ഇനി വർഷങ്ങളുടെ മാറ്റത്തിനനുസരിച് മുജാഹിദിന്റെ ദൈവത്തിനും മാറ്റം വരുന്നുണ്ടോ, ആവോ.?


*✍️aboohabeeb payyoli*

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...