Tuesday, June 28, 2022

നബിദിനാഘോഷം ശിർക്കാണ്

 ⚪🔵⚪



ഇനി അഞ്ചാമത്തെ ചോദ്യം : "നബിദിനാഘോഷം ശിർക്കാണ് എന്ന് ബലഹീനമായ ഒരു ഹദീസ് കൊണ്ടെങ്കിലും തെളിയിച്ചാൽ. "

മറുപടി : "നബിദിനാഘോഷം ശിർക്കാണ് എന്ന് മുജാഹിദുകൾക്ക് വാദമില്ല "

(അൽ ഇസ്‌ലാഹ് 1996

സെപ്റ്റംബർ പേജ് : 23)


ഇതും ശുദ്ധ നുണയാണ്, സുന്നികളൊക്കെ നബി ദിനമാഘോഷിക്കുന്നത് നബി(സ)യുടെ പൊരുത്തം കാംക്ഷിച്ചുകൊണ്ടാണെന്നും അത് ശിർക്കാണെന്നും മൗലവിമാർ പലതവണ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്ത കാലത്തു പോലും ഈ ശിർക്ക് വാദം മൗലവിമാർ ഉന്നയിച്ചിട്ടുണ്ട്. മുജാഹിദ് മുഖ പത്രം ശബാബ് വാരികയിൽ നിന്ന് :"തൊണ്ണൂർ ശതമാനം ആളുകളും ബിദ്അതാകുന്ന മൗലിദ് ആഘോഷം കൊണ്ടാടുന്നത് നബി(സ)യുടെ ശുപാർശയും പൊരുത്തവും ആഗ്രഹിച്ചു കൊണ്ടാണ്, അത് ശിർക്കാണ്. "

(2019 നവംബർ 15 പേജ് : 31)


ഉസ്താദിന്റെ ചോദ്യത്തിന് നേർക്കുനേർ മറുപടിക്ക് ശ്രമിച്ചാലുണ്ടാകുന്ന പ്രയാസം മുന്നിൽ കണ്ടത് കൊണ്ടാണ് നുണ കൊണ്ട് ഓട്ടയടക്കാൻ ശ്രമിച്ചത്. 


അങ്ങനെ, മുജാഹിദിന് എതിരെ  പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ചു കൊണ്ട് പേരോട് ഉസ്താദ് ഇറക്കിയ ചോദ്യങ്ങൾ ഇന്നും തനിമയോടെ നിലനിൽക്കുന്നുണ്ട്. മൗലവിമാർ പറഞ്ഞുനോക്കിയ മറുപടികൾ ദുർബലവും ബാലിശവുമാണെന്ന് നമുക്കല്ലാർക്കും ബോധ്യപ്പെടുകയും ചെയ്തു. പേരോട് ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.. (ആമീൻ )


*✍️aboohabeeb payyoli*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....