Wednesday, May 11, 2022

പുത്തൻ വാദിക്ക് മയ്യത്ത് നിസ്കാരം ശംസുൽ ഉലമയുടെ ഫത് വ

 *ഉസ്താദ് നാസർ ഫൈസി കൂടത്തായിക്കൊരുതുറന്ന കത്ത്...!*


https://www.facebook.com/fathimarasheed123/


വർത്തമാനം പത്രം ശബാബ്‌ യുവത തുടങ്ങി നദുവത്തുൽ മുജാഹിദീന്റെ പല പ്രധാനപ്പെട്ട സമിതികളിലും നേതൃത്വത്തിലും ഉള്ള ആളായിരുന്നു എം ഐ തങ്ങൾ എന്ന കാര്യം അറിയാത്തവർ ചുരുക്കമാണ്. അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്ന താങ്കളെപ്പോലുള്ളവരും വളരെ ചുരുക്കമാണ്. നിങ്ങളുടെ സമസ്തക്ക് ലീഗിനെ കൈവിട്ടാൽ നില നില്പില്ല എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.ലീഗിനാണെങ്കിൽ ,ഞാൻ മനസിലാക്കിയിടത്തോളം -വഹാബികളെ കൈവിട്ടുള്ള ഒരു കളിയുമില്ല. സമസ്തയുടെ വൈസ് പ്രസിഡന്റായ തങ്ങൾ ലീഗിനെയോ അതുവഴി വഹാബികളെയോ കൈ വിടില്ല. M I തങ്ങൾ മരിച്ചപ്പോൾ സമസതയുടെ വൈസ് പ്രസിഡന്റ് മയ്യിത്ത് നിസ്കരിക്കാൻ പോയി.വഹാബിയാണെന്നറിയാതെ പോയതല്ല. അത്രക്കും ലോക വിവരമില്ലാത്തയാളല്ലല്ലോ സമസ്തയുടെ വൈസ് പ്രസിഡന്റ്...മുജാഹിദ് നേതാവ് കരുവള്ളി മൗലവി മരിച്ചപ്പോൾ സമസ്തയുടെ വൈസ് പ്രസിഡന്റ് മയ്യിത്ത് നിസ്കരിച്ചത് മറ്റൊരെപ്പിസോഡ്... മുജാഹിദ് നേതാവ് ഏപി അബ്ദുൽ ഖാദർ മൗലവി മരിച്ചപ്പോൾ - സമുദായത്തിന് തീരാനഷ്ടമെന്ന് വൈസ് പ്രസിഡന്റ് വിതുമ്പിയത് രണ്ടുമല്ലാത്ത മൂന്നാമതൊരെപ്പിസോഡ്...വഹാബിപ്പരിപാടിക്ക് പോകരുതെന്ന് സമസ്ത പറയും- തങ്ങൻമാർ പോകും- വീണ്ടും പറയും- വീണ്ടും പോകും... ഇത് ഒരിക്കലുമവസാനിക്കാത്ത മെഗാ എപ്പിസോഡ്...


സമസ്തയുണ്ടാക്കിയത് ബിദ്അത്തുകാരെ പ്രതിരോധിക്കാൻ... സമസ്തയുടെ വൈസ് പ്രസിഡന്റാകട്ടെ ബിദ്അത്തുകാർക്ക് മയ്യിത്ത് നിസ്കരിച്ച് ലോക സമാധാനത്തിന്റെ ബ്രാന്റ് അംബാസിഡറാകുന്നു... ഈ പുരോഗതിക്കിടയിൽ ഇനി സമസ്തക്കെന്ത് പ്രസക്തിയെന്നാരെങ്കിലും ചോദിച്ചാലവരെ കുറ്റപ്പെടുത്താനാകുമോ...?...


ഇസ്തിഗാസ ശിർക്കാണെന്നുറച്ചു വിശ്വസിക്കുന്ന ,അതുവഴി കേരളത്തിലെ ഭൂരിഭാഗം മുസ്ലിംകളും മുശ്രിക്കാണെന്ന് ഉറപ്പിക്കുന്ന MI തങ്ങൾക്ക് വേണ്ടി മയ്യിത്ത് നിസ്കരിച്ച സമസ്തയുടെ വൈസ് പ്രസിഡന്റിനുവേണ്ടി  ''ജുമുഅ ഖുത്തുബയോട്‌ അദ്ദേഹത്തിന്ന് അഭിപ്രായവിത്യാസമുണ്ടായിരുന്നു'' എന്ന യമണ്ടൻ ഡയലോഗുമായി കാലിട്ടടിച്ച് നിലയില്ലാക്കയത്തിൽ മുങ്ങുന്ന താങ്കളോട് സഹതാപം മാത്രം...


                  നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ ,രാഷ്ട്രീയത്തെ മുൻ നിർത്തി നടത്തപ്പെടുന്ന ആദർശച്ചവിട്ടു നാടകത്തിന്റെ ഫ്രെയിമിലേക്ക് സമസ്തയുടെ പൂർവ്വ നേതാക്കളെ വലിച്ചിടാൻ താങ്കൾ കാട്ടിയ വ്യഗ്രത പ്രശംസിക്കാതെ വയ്യ... പുത്തൻ വാദിക്ക് മയ്യിത്ത് നിസ്കരിക്കുന്നതിനെ അവരാരും എതിർത്തിട്ടില്ലത്രെ... ''സമസ്തയുടെ നേതൃസ്ഥാനത്തുള്ള തങ്ങൻമാർക്ക് - വഹാബികൾക്കു വേണ്ടി മയ്യിത്ത് നിസ്കരിക്കേണ്ടി വരു''മെന്ന താങ്കളുടെ ബല്യ സ്റ്റേറ്റ്മെന്റ് അംഗീകരിക്കാതെ വയ്യ... ഉസ്താദ് കാന്തപുരം എന്തിനിറങ്ങിപ്പോന്നു- എന്തിന് സമസ്ത രണ്ടായി... തുടങ്ങിയ  എന്റെ അന്വേഷണങ്ങൾക്ക് ഇത്തരം വാക്കുകളിലൂടെ വളരെ ഭംഗിയായി മറുപടി തന്ന താങ്കളെ എത്ര പ്രശംസിച്ചാലും മതിയാകില്ല.


ഇനി ശംസുൽ ഉലമക്കുമുണ്ട് താങ്കളോട് ചിലതു പറയാൻ... ദാ കേട്ടോളൂ...

📚📚_______________📚📚


🕳----------------------------------🕳


സയ്യിദ് മുഹമ്മദ് കോയ തങ്ങൾ 

ഹി. 1379 ജമാദുൽ അവ്വൽ 10 വ്യാഴാഴ്ച എഴുതി ചോദിച്ച ചോദ്യവും മറുപടിയും പൂർണമായി നമുക്ക് വായിക്കാം: ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‌ലിയാർ അവർകളുടെ 


ഹള്റത്തിലേക്ക്, 


താഴെ എഴുതുന്ന ചോദ്യങ്ങൾക്ക് മതിയായ തെളിവുകളോട് കൂടിയ ഒരു ജവാബ് തരുവാൻ ഇസ്‌ലാമിന്റെ പേരിൽ അപേക്ഷിച്ച് കൊള്ളുന്നു. 


1, അടുത്ത കാലത്തായി ഉടലെടുത്ത മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്? 


2, അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ? 


3, സുന്നികളുടെ ജുമുഅത്ത് പള്ളിയിൽ വെച്ച് അവാമ്മും ഖവാസ്സും കൂടിച്ചേർന്ന്‌കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലുള്ളവർ ഇമാമായി അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ ഹുക്മ് എന്താണ്?


അൽജവാബ്-


1, കേരളത്തിലെ പ്രധാനപ്പെട്ട ആലിമുകൾ മൗദൂദികളുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധേനയും വർജ്ജിക്കേണ്ടതാണെന്നുള്ള ഹുക്മ് പ്രസിദ്ധവുമാണ്. 


ഇമാം നവവി(റ) പറയുന്നു: പുത്തൻവാദിക്ക് സലാം പറയരുത്. അവരുടെ സലാം മടക്കരുത്. ഇങ്ങനെയാണ് ഇമാം ബുഖാരിയും മറ്റും പറഞ്ഞിട്ടുള്ളത് 

(അദ്കാർ 206)


2, അവർ മരിച്ചാൽ അവരുടെ മേൽ #മയ്യിത്ത് #നമസ്കരിക്കാനോ ജനാസയിൽ പങ്ക്‌ചേരുവാനോ #പാടുള്ളതല്ല. ബഹു.ശൈഖ് ജീലാനി(റ) പറയുന്നു: സത്യവിശ്വാസി സുന്നത്ത് ജമാഅത്തിന്റെ പാതയാണ് അനുകരിക്കേണ്ടത്. പുത്തനാശയക്കാർക്ക് പെരുപ്പം ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. അവരോട് സ്‌നേഹത്തിൽ പെരുമാറരുത്. അവരോട് സലാം പറയരുത്. അവരോടൊന്നിച്ച് സന്തോഷ പ്രകടനത്തോടെ ഇരിക്കരുത്. സന്തോഷ ദിനങ്ങളിലും സമയങ്ങളിലും അവർക്ക് അഭിനന്ദന സന്ദേശങ്ങൾ നൽകരുത്. അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത്. അവർക്ക് ഗുണത്തിനായി പ്രാർത്ഥിക്കരുത്. അല്ലാഹുവിന്റെ മാർഗത്തിൽ അവരോട് ഈർഷ്യതയും വെറുപ്പും പ്രകടിപ്പിക്കണം. അവരുടെ പാത പിഴച്ചതാണെന്ന് വിശ്വസിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് 

(ഗുൻയത്ത് 89-90/1)


3, മേൽ ചേർത്ത ഒന്നും രണ്ടും സുആലുകളുടെ ജവാബുകളിൽ നിന്ന് മൂന്നാം സുആലിൽ പറയപ്പെട്ട മുദരിസ് പോലോത്തവനെ പിരിച്ചവിടേണ്ടതാണെന്നും അവർ പിഴച്ച ള്വാല്ലും മുള്വില്ലും ആണെന്ന് വ്യക്തമാകുന്നതാണ്. 


എന്ന് ഇ.കെ അബൂബക്കർ മുസ്‌ലിയാർ. 

ഒപ്പ്


📚📚_______________📚📚


🕳----------------------------------🕳


ബിദ്അത്തിനെ പ്രതിരോധിക്കാനുണ്ടാക്കിയ സംഘടനയുടെ വൈസ് പ്രസിഡന്റ് വഹാബി മൗലവിമാർക്കു വേണ്ടി മയ്യിത്ത് നിസ്കരിക്കാനോടി  നടക്കുന്നതിനിടയിൽ-''ഇനി സമസ്തക്കെന്ത് പ്രസക്തി '' എന്നൊന്നും ചോദിക്കുന്നില്ല... താങ്കൾ ഫെയ്സ് ബുക്കിൽ കുറിപ്പെഴുതാൻ നടത്തിയ കഷ്ടപ്പാടെങ്കിലും കണ്ടില്ലെന്നു നടിക്കാനാകുമോ...?...


പ്രിയപ്പെട്ട ഇക്കാക്കാ... ഹമീദ് ഫൈസി അമ്പലക്കടവിന്റെ-പുത്തൻ വാദികളോടുള്ള ''തർകുൽ മുവാലാതിന്റെ''  ഒരു ക്ളിപ്പ് കേട്ട് അഭിമാനത്തോടെ ഇരിക്കുമ്പോളാണ് സ്വന്തം വൈസ് പ്രസിഡന്റ് നിസ്കരിച്ചതും താങ്കളത് ന്യായീകരിച്ചതും കാണുന്നത്... MI തങ്ങളെ വഹാബിയാക്കാതിരിക്കാൻ താങ്കൾ കാട്ടുന്ന വ്യഗ്രത സമ്മതിക്കാതെ വയ്യ... അദ്ധേഹം സമസ്തയുടെ മുശാവറ മെമ്പറാണെന്നു പറയാതിരുന്നത് മഹാഭാഗ്യം... തർക്കുൽ മുവാലാത്ത് എന്നു പറഞ്ഞാലെന്താണിക്കാക്കാ...?... എന്തിനാണ്...?... ശംസുൽ ഉലമക്ക് തിരിയാത്ത എന്താണ് നിങ്ങൾക്ക് തിരിഞ്ഞത്...?... ആർക്കു വേണ്ടിയാണീ ഉരുളൽ ന്യായീകരണം...?... എന്തിനു വേണ്ടിയാണ്...?... ഇനിയെങ്കിലുമൊന്നവസാനിപ്പിച്ചു കൂടേ ഈ കണ്ണുപൊത്തിക്കളി ...?... ''നിങ്ങൾ ധൈര്യമായി വഹാബികളായിക്കോളൂ... മരിക്കുമ്പോൾ മയ്യിത്ത് നിസ്കരിച്ചു തരാനും അതിനെ ന്യായീകരിക്കാനും നിങ്ങൾക്കു വേണ്ടി പൊറുക്കലിനെ തേടാനും- ഞങ്ങൾ സമസ്തക്കാരുണ്ടെന്ന സന്ദേശം'' എല്ലാ വിശ്വാസികൾക്കും എത്തിച്ചു കൊടുക്കാൻ  സമസ്തക്കാകട്ടെ എന്നാശംസിച്ച്... ഒത്തിരി ബഹുമാനത്തോടെ... അതിലേറെ ,ഒത്തിരി സങ്കടത്തോടെ... സ്നേഹ പൂർവ്വം...


              *ഫാതിമാ_റഷീദ്...*

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...