Monday, May 23, 2022

തബ്ലീഗ് ജമാഅത്ത് :സ്വിറാത്തെ മുസ്തഖീം* *അപകടങ്ങൾ*

 https://m.facebook.com/story.php?story_fbid=5425919497442925&id=100000747860028


*സ്വിറാത്തെ മുസ്തഖീം*

     *അപകടങ്ങൾ*


= = = = = = = == = == =

ഇബ്രാഹീം ഖലീൽ സഖാഫി

പെരിയടുക്ക

90744 13023

==================


ഇസ്മാഈൽ ദഹ്ലവി തന്റെ ശൈഖ് സയ്യിദ് അഹ്മദ് റായിബറേലി പറഞ്ഞതായി രേഖപ്പെടുത്തുന്നു ,


ബാത്വിനീയ്യായ വഹ്‌യ് , ഹിക്മത്, 

വജാഹത്, ഇസ്മത് തുടങ്ങിയവ പ്രവാചകന്മാരല്ലാത്തവർക്ക് സ്ഥിരപ്പെടുത്തൽ സുന്നതിന് വിരുദ്ധമാണെന്നോ ബിദ്അതാണെന്നോ മനസ്സിലാക്കരുത്. 


[സ്വിറാതെ മുസ്തഖീം ]


"പ്രവാചകന്മാർ എങ്ങനെയാണൊ 

പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നത് - അതിനെ ഇസ്മത് എന്നു പറയും . അതുപോലെ തന്നെ സിദ്ദീഖുകളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പിക്കൽ നിർബന്ധമാണ്.


[സ്വിറാതെ മുസ്തഖീം ]


സിദ്ദീഖുകൾ ഒരു നിലക്ക് പ്രവാചകന്മാരെ അനുകരിക്കുന്നവരാണെങ്കിലും മറ്റൊരു നിലക്ക്, ശരീഅത്ത് നിയമങ്ങളെ പ്രമാണം കൊണ്ട് സ്ഥിരപ്പെടുത്തുന്നവരാണ്. സിദ്ദീഖിന് ശുദ്ധമായ ഹൃദയമുണ്ടെങ്കിൽ നിർദ്ദിഷ്ട പ്രവൃത്തികളിലും വാക്കുകളിലും അല്ലാഹുവിന്റെ പ്രീതിയും അപ്രീതിയും , വിശ്വാസകാര്യങ്ങളിൽ തറ്റും ശരിയും ,

സ്വഭാവത്തിലും വ്യക്തിപരമായ ശീലങ്ങളിലും നല്ലതിനേയും മോശമായതിനേയും പ്രകൃത്യാ ഉളള പ്രകാശം കൊണ്ട് അറിയാൻ സാധിക്കും


[സ്വിറാതെ മുസ്തഖീം ]


സ്വിറാതെ മുസ്തഖീം എന്ന വികല ഗ്രന്ഥത്തിൽ

 കുഫ്റും , ബിദ്അത്തും നിറഞ്ഞ് നിൽക്കുന്ന പരാമർശങ്ങളുടെ ഏതാനും വിവരങ്ങൾ താഴെ കൊടുക്കുന്നു.


1-ശറഇയ്യായ അഹ്കാമുകളെ പ്രവാചകന്മാർ മുഖേനയല്ലാതെ മറ്റുള്ളവർക്ക് അറിയാൻ സാധിക്കുക, 

2-ശറഇയ്യായ നിയമങ്ങൾ അറിയുന്നതിൽ അമ്പിയാക്കാളോട് മറ്റുള്ളവർ തുല്യരാവുക

3- അമ്പിയാക്കളുടെ ഇൽമ് അങ്ങനെ തന്നെ മറ്റുള്ളവർക്ക് ഉണ്ടാവുക

4- പ്രവാചകന്മാർ അല്ലാത്തവർക്ക് പാപ സുരക്ഷിതത്വം (ഇസ്മത്) ഉണ്ടെന്ന് വിശ്വാസത്തെ നിർബന്ധം

5-പ്രവാചകന്മാർ അല്ലാത്തവർക്ക് പാപ സുരക്ഷിതത്വം (ഇസ്മത്) സ്ഥിരപ്പെടുത്തൽ സുന്നതിന് വിരുദ്ധമോ ബിദ്അതോ അല്ല

6 - വഹ്യിൻ്റെ മൂന്ന് ഇനങ്ങളിൽ ഒന്നായ നഫ്സു ഫി റൗഅ് പ്രവാചകന്മാർ അല്ലാത്തവർക്ക് ഉണ്ടാകാം 


ഇസ്ലാമിൽ നിന്ന് തന്നെ തെറിച്ച്  പോകുന്ന മുകളിൽ പറഞ്ഞ വിശ്വാസങ്ങൾ എഴുതിവെച്ച ഗ്രന്ഥമാണ് സ്വിറാതെ മുസ്തഖീം ,


സ്വിറാതെ മുസ്തഖീമിലെ മറ്റു ചില കുഫ്രിയതുകളും പുത്തൻ വാദങ്ങളും '

നാം മുൻ ലേഖനങ്ങളിൽ പറഞ്ഞിരുന്നു .

ഈ ഇസ്മാഈൽ ദഹ്ലവിയെയും അദ്ദേഹത്തിന്റെ ശൈഖായ സയ്യിദ് അഹ്മദ് റായി ബറേലിയെയുമാണ് തബ്ലീഗുകാർ, ദേവ്ബന്ദികൾ നേതാക്കളായി കൊണ്ടുനടക്കുകയും ഔലിയാക്കൾ 

ആണെന്ന് പറഞ്ഞു പരത്തുകയും ചെയ്യുന്നത്.


അഹ്‌ലുസുന്നത്തി വൽജമാഅതിന്റെ

 നിലപാടിന് വിശുദ്ധമായ സ്വിറാതെ

മുസ്തഖീമിലെ മറ്റുചില അപകടവാദങ്ങൾ 

കൂടി താഴെ കൊടുക്കുന്നു.


അഹ്കാമുകൾ (വിധികൾ) രണ്ട് തരത്തിൽ അദ്ദേഹത്തിന് (സിദ്ദീഖിന്) അറിയാൻ സാധിക്കും ഒന്ന് പ്രത്യേക രൂപത്തിൽ ഹൃദയത്തിന്റെ ദിവ്യവെളിപാട്‌ കൊണ്ട് മറ്റൊന്ന് ശരീഅതിന്റെ പൊതുവായ നിയമങ്ങളിൽ ഇറങ്ങി കൊണ്ട്.

ആദ്യം പറഞ്ഞ രൂപത്തിൽ കരസ്ഥമാക്കുന്ന അറിവ് തഹ്ഖീഖിയ്യായ അറിവാണ് രണ്ടാമത് പറഞ്ഞ രൂപത്തിൽ കരസ്ഥമാക്കുന്നത് തഖ്ലീദിയ്യായ അറിവാണ്.


[സ്വിറാതെ മുസ്തഖീം ]


അതിനാൽ ശരീഅത്ത് വിജ്ഞാനം അദ്ദേഹത്തിന് (സിദ്ദീഖിന്) രണ്ട് തരത്തിലാണ് ലഭിക്കുന്നത്, ഒന്ന് പ്രാകൃത്യാ ഉള്ള പ്രകാശത്തിലൂടെയും മറ്റൊന്ന് പ്രവാചകൻമാർ മുഖേനയും.


[സ്വിറാതെ മുസ്തഖീം ]


ശരീഅത്തിന്റെ നിയമങ്ങളിൽ അദ്ദേഹത്തെ അമ്പിയാക്കളുടെ ശിഷ്യനെന്നും പറയാം അമ്പിയാക്കളോട് തുല്യമായവനെന്നും പറയാം

അദേഹം അറിവ് കരസ്ഥമാക്കുന്ന വഴി വഹ്‌യിന്റെ ഇനങ്ങളിൽ ഒന്നാണ് ശരീഅത്തിൽ അതിന് 

നഫ്സു ഫി റൗഅ് എന്ന് പറയുന്നു

കമാലിയതിന്റെ ആളുകൾ അതിനെ ബാത്വിനിയ്യായ വഹ്‌യ്‌ എന്ന് പറയുന്നു.


[സ്വിറാതെ മുസ്തഖീം ]


അമ്പിയാക്കളുടെ ഇൽമ് ഏതാണൊ അത് തന്നെയാണ് അവരുടെ (സിദ്ദീഖുകളുടെ) ഇൽമ് പക്ഷേ ളാഹിരീയ്യായ വഹ്‌യ് കൊണ്ടല്ല അവർക്കത് ലഭിക്കുന്നത് അതിനെ ഹിക്മത് എന്ന് പറയും.


[സ്വിറാതെ മുസ്തഖീം ]


"പ്രവാചകന്മാർ എങ്ങനെയാണൊ പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നത് - അതിനെ ഇസ്മത് എന്നു പറയും - അതുപോലെ തന്നെ സിദ്ദീഖുകളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പിക്കൽ നിർബന്ധമാണ്.


[സ്വിറാതെ മുസ്തഖീം ]


ഈ വിഷയത്തിൽ അഹ്‌ലുസ്സുന്നയുടെ നിലപാടുകളെ കുറിച്ചുള്ള ഹൃസ്വമായൊരു

പഠനം താഴെ ചേർക്കുന്നു.


‎ﺃﻣﺎ ﺃﻗﺴﺎم الوحي ﻓﻲ ﺣﻖ اﻷﻧﺒﻴﺎء ﻋﻠﻴﻬﻢ اﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻓﻌﻠﻰ ﺛﻼﺛﺔ ﺃﺿﺮﺏ ﺃﺣﺪﻫﺎ ﺳﻤﺎﻉ اﻟﻜﻼﻡ اﻟﻘﺪﻳﻢ ﻛﺴﻤﺎﻉ ﻣﻮﺳﻰ ﻋﻠﻴﻪ اﻟﺴﻼﻡ ﺑﻨﺺ اﻟﻘﺮﺁﻥ ﻭﻧﺒﻴﻨﺎ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﺼﺤﻴﺢ اﻵﺛﺎﺭ اﻟﺜﺎﻧﻲ ﻭﺣﻲ ﺭﺳﺎﻟﺔ ﺑﻮاﺳﻄﺔ اﻟﻤﻠﻚ اﻟﺜﺎﻟﺚ ﻭﺣﻲ ﺗﻠﻖ ﺑﺎﻟﻘﻠﺐ ﻛﻘﻮﻟﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻥ ﺭﻭﺡ اﻟﻘﺪﺱ نفث ﻓﻲ ﺭﻭﻋﻲ ﺃﻱ ﻓﻲ ﻧﻔﺴﻲ ﻭﻗﻴﻞ ﻛﺎﻥ ﻫﺬا ﺣﺎﻝ ﺩاﻭﺩ ﻋﻠﻴﻪ اﻟﺴﻼﻡ ﻭاﻟﻮﺣﻲ ﺇﻟﻰ ﻏﻴﺮ اﻷﻧﺒﻴﺎء ﻋﻠﻴﻬﻢ اﻟﺼﻼﺓ ﻭاﻟﺴﻼﻡ ﺑﻤﻌﻨﻰ اﻹﻟﻬﺎﻡ ﻛﺎﻟﻮﺣﻲ ﺇﻟﻰ اﻟﻨﺤﻞ 


അമ്പിയാക്കളുടെ ഹഖിൽ വഹ്‌യ് മൂന്ന് ഇനങ്ങളാണ് . ഒന്ന് മൂസ നബി (അ) കേട്ടതു പോലെ ഖദീമായ കലാമിനെ കേൾക്കുക .

രണ്ട് മലക്ക്‌ മുഖെനയുള്ള രിസാലത്തിന്റെ വഹ്‌യ്‌ . മൂന്ന് ഹൃദയം കൊണ്ട് സ്വീകരിക്കുന്ന വഹ്‌യ്. 

മൂന്നാമത്തെ ഇനം വഹ്‌യിനെയാണ് 

നഫ്സു ഫി റൗഅ് എന്ന് പറയുന്നത്.

പ്രവാചകരല്ലാത്തവർക്ക് വഹ്‌യ് 

ഇൽഹാം എന്ന അർത്ഥത്തിലാണ് .


(ഉംദത്തുൽ ഖാരി )


( മലക്ക് പ്രത്യേക രൂപമൊന്നും പ്രാപിക്കാതെ ആശയങ്ങളെ ഹൃദയത്തിലേക്ക് ഇട്ടുകൊടുക്കുന്നതിനെയാണ് നഫ്സു ഫി റൗഅ് എന്ന് പറയുന്നത് )


‎هذا القول كفر لامحالة بالاجماع من وجوه منها دعوى تلقى الاحكام الشرعية من الله تعالى 

‎بلاواسطة نبي وذلك دعوی نبوة


തീർച്ചയായും ഈ വാക്ക് ഇജ്മാഅ് 

കൊണ്ട് കുഫ്ർ ആണെന്നതിന് ധാരാളം കാരണങ്ങളുണ്ട് അതിലൊന്ന് പ്രവാചകൻ മുഖേനയല്ലാതെ അല്ലാഹുവിൽ നിന്ന് ശറഇയ്യായ അഹ്കാമുകളെ കരസ്ഥമാക്കി എന്ന വാദം അത് പ്രവാചകത്വം വാദിക്കലാണ്.


‎(الحديقة الندية ) 

(അൽ ഹദീഖതുന്നദിയ്യ - അബ്ദുൽ ഗനിയ്യിന്നബൽസി )


ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവി(റ) പറയുന്നു:


‎سألت النبي صلی اللہ تعالی علیہ وسلم سوالا روحانيا عن الشيعة فاومي الى ان مذهبهم باطل و بطلان مذهبهم يعرف من لفظ الامام ولما افقت عرفت ان الامام عندهم هو المعصوم المفترض طاعة الموحى اليه وحيا باطنيا وهذا هو معنى النبي فمذهبهم يستلزم انکار ختم النبوة قبحهم الله تعالى


ശിയാക്കളെ കുറിച്ച് റൂഹാനിയ്യായ ചോദ്യം ഞാൻ നബി (സ്വ) തങ്ങളോട് ചോദിച്ചു. അവരുടെ മദ്ഹബ് പിഴച്ചതാണെന്നും അവരുടെ മദ്ഹബ് ബാത്വിലാണെന്നത് "ഇമാം" എന്ന പദം കൊണ്ട് മനസ്സിലാക്കാൻ സാധിക്കുമെന്ന് നബി (സ്വ) സൂചന നൽകി ഉണർന്നപ്പോൾ ഞാൻ മനസ്സിലാക്കി "ശിയാക്കളുടെ അടുക്കൽ ഇമാം 

പാപ സുരക്ഷിതനും പിന്തുടരപ്പെടൽ നിർബന്ധവും ബാത്വിനിയ്യായ വഹ്‌യ്‌ നൽകപ്പെടുന്നവനുമാണ്".

ഇതുതന്നെയാണ് നബിയുടെ അർത്ഥം അതുകൊണ്ട് ശിയാക്കളുടെ മദ്ഹബ് നബി(സ്വ)യുടെ അന്ത്യ പ്രവാചകത്വത്തെ നിഷേധിക്കുന്നതിനെ നിർബന്ധമാക്കുന്നു


‎( الدر الثمین ۔ شاہ ولی اللہ دہلوی)


ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി(റ) പറയുന്നു: 


‎شرعی احکام کی معرفت انبیاء کی وساطت کے بغیر ممکن نہیں


പ്രവാചകന്മാർ മുഖേനയല്ലാതെ ശരീഅത്ത് നിയമങ്ങളെക്കുറിച്ചുള്ള അറിവ് സാധ്യമല്ല


( തഫ്സീർ അസീസി - ശാഹ് അബ്ദുൽ അസീസ് ദഹ്ലവി 


-തുടരും-

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...