Monday, February 21, 2022

നേർച്ച :.ഉമർ(റ)വിൻറെ ജാഹിലിയ്യാ കാലത്തെ ഇഅതികാഫ് നേർച്ചയും വഹാബികളും

 .ഉമർ(റ)വിൻറെ ജാഹിലിയ്യാ കാലത്തെ ഇഅതികാഫ് നേർച്ചയും വഹാബികളും

         📖 🔶 🔷♦🔶🔷♦ 🔶🔷 

                                                

വഹാബികൾ മക്കാ മുശ് രിക്കുകൾ ഇസ്ലാം പഠിപ്പിച്ച എഥാർത്ത അല്ലാഹുവിൽ തന്നെയാണ് വിശ്വസിച്ചിരുന്നത് എന്ന് സ്ഥാപിക്കാൻ പെടാ പാട് പെടാറുണ്ട് .ദുർവ്യാഖ്യാനങ്ങൾ ഒന്നിന് പിറകെ ഒന്നായി പൊളിയുമ്പോൾ അവസാനമായി

മാനത്ത് നിന്ന് പൊട്ടി വീണ തെളിവെന്ന പോലെ അവതരിപ്പിക്കാറുള്ള ഒന്നാണ് മഹാനായ ഉമർ(റ)ജാഹിലിയ്യ കാലത്ത് മസ്ജിദുൽ ഹറാമിൽ ഇഅത്തിക്കാഫ് ഇരിക്കാൻ നേർച്ചയാക്കിയ സംഭവം .


👇👇👇⬇

മഹാൻ ഇസ്ലാമിൽ വരുന്നതിൻറെ മുമ്പ് ഏകദേശം 15വർഷങ്ങൾക്ക് മുബ് ഒരു ദിനം മസ്ജിദുൽ ഹറാമിൽ ഇഅത്തിക്കാഫ് ഇരിക്കാൻ നേർച്ചയാക്കിയിരുന്നു അത് മഹാനവർകൾക്ക് ആ സമയത് നിർവഹിക്കാൻ സാധിച്ചിരുന്നില്ല അങ്ങിനെ ഇസ്ലാമിൽ വന്ന്15 വർഷങ്ങൾക്ക് ശേഷം മക്കംഫത്ഹിനോടനുബന്ധിച്ച് മസ്ജിദുൽ ഹറാമിനടുത്തുകൂടെ യാത്ര ചെയ്യുമ്പോൾ മഹാനവർകൾക്ക് ഈ സംഭവം ഓർമ്മ വരികയുംഇങ്ങനെ ഒരു നേർച്ച നേർന്ന കാര്യം നബി (സ്വ )തങ്ങളോട് ഉണർത്തുകയും ചെയ്തു ."അപ്പോൾ നബി (സ്വ )തങ്ങൾ ഒരു ദിവസം മസ്ജിദുൽ ഹറമിൽ പോയി ഇഅതികാഫ് ഇരിക്കാൻ നിർദേശിച്ചു."(ബുഖാരി )

👇👇👇⬇


ഈ സംഭവത്തിൻറെ ചുവട് പിടിച്ച് ഉമർ(റ)ബഹുദൈവ വിശ്വാസി ആയിരുന്നപ്പോൾ അല്ലാഹുവിനു  ചെയ്ത നേർച്ചയാണ്‌ ഇവിടെ വീട്ടാൻ പറഞ്ഞതെന്നും  .അന്ന് യഥാർത്ത അല്ലാഹുവിന്നു അല്ലായിരുന്നു ആ നേർച്ച എങ്കിൽ അത് വീട്ടാൻ നബി (സ്വ )തങ്ങൾ കൽപ്പിക്കുമായിരുന്നില്ല എന്നും ,അതിനാൽ മക്കാ മുശ് രിക്കുകൾ ഇസ്ലാം പഠിപ്പിച്ച അല്ലാഹുവിൽ തന്നെയാണ് വിശ്വസിച്ചിരുന്നത് എന്നും അവർ സാധാരണകാരെ തെറ്റിദധരിപ്പിക്കാറുണ്ട് 

  .

⬇⬇⬇


എന്നാൽ ഈവിഷയത്തിലെ യാഥാർഥ്യം എനതാണ്?  ഈ ഒരു സംഭവത്തിൽ നിന്നും അങ്ങിനെ ഒന്നു  ലഭിക്കുമോ ❓❓❓


മുൻഗാമികളായ സലഫുകൾ ഈ വിഷയത്തിൽ എന്താണ് വെക്തമാക്കിയത് എന്ന്നമുക്കു  നോക്കാം .

⬇✅

നേർച്ച എന്ന് പറഞ്ഞാൽ : 


إلتزام قربة لم تتعين 


നിർബന്ധമല്ലാത്ത ഒരു പുണ്ണ്യ കാര്യം ചെയ്യും എന്ന് സ്വയം ഏൽക്കലാണ് .


അപ്പോൾ നേർച്ചയാക്കുന്ന കാര്യം ഇസ്ലാം പുണ്ണ്യമായി അംഗീകരിച്ചതായിരിക്കണം .


 ﻻ نذر في معصية 

കുറ്റകരമായ കാര്യത്തിൽ നേര്ച്ചയില്ല (ഹദീസ്)

എന്നാണ് ഹദീസിൽ വന്നിട്ടുള്ളത് .


ഒരാൾ ബഹുദൈവ വിശ്വാസി ആകുമ്പോൾ ചെയ്യുന്ന പുണ്ണ്യകർമ്മങ്ങളൊന്നും യഥാർത്ഥ 

 ഏകനായ അല്ലാഹുവിന്നാകുന്നില്ല. കാരണം കൂറുകാരാനുള്ള,പെണ്‍മക്കളുള്ള ഒരു ദൈവത്തിനാണലോ ആ കാര്യങ്ങൾ എല്ലാംഅവർ  ചെയ്യുന്നത്?അതിനാൽ അത്  ഏക ഇലാഹിന്നാവുന്നില്ല .ഇക്കാര്യം ഇസ്ലാമിക പണ്ഡിതർ സവിസ്ഥരം വെക്തമാക്കിയിട്ടുണ്ട് .

ഇക്കാര്യം 

ബുഖാരി ,മുസ്ലിം വ്യാഖ്യാതാക്കളായ ഹാഫിളുബ്നു ഹജറിൽ അസ്ഖലാനി (റ),ഇമാം നവവി (റ) തുടങ്ങിയവരും,വഹാബികളുടെ ആചാര്യനായ ഇബ്നു തയ്മിയ്യ തൻറെ مجموع فتاوى യിലും ഇത്  രേഖപ്പെടുത്തിയിട്ടുണ്ട്.


 فمعبودهم الذي عبدوه ليس هو الله وان سموه به


 ഇത്തരം അവിശ്വാസികൾ ആരാധിക്കുന്ന ആരാധ്യർ ഒന്നും തന്നെ അല്ലാഹു ആകുന്നില ആ ആരാധ്യർക്ക് അല്ലാഹു എന്ന് പേര് പറഞ്ഞാലും ശരി . (شرح مسلم وفتح الباري)

⬇↕

അപ്പോൾ മക്കത്തെ മുശ്രിക്കുകളായാലും ലോകത്തുളള ഏത് അമുസ്ലിമ ആയാലും അവൻ വിശ്വാസിക്കുന്ന ദൈവം ഒരിക്കലും അളളാഹു ആവുകയില്ല എന്ന് വെക്തം.  


👇👇👇

        

അപ്പോൾ മക്കയിലെ മുശ്രിക്കുകള്‍ ഇസ്ലാമിൽ വരുന്നതിന്നു മുമ്പ് അളളാഹുവിനെന്ന പേരിൽ ചെയ്തിരുന്ന ഒരു കാര്യവും അളളാഹുവിനാകുന്നില്ല കാരണം ആ ദൈവം അവരുടെ  വീക്ഷണത്തില്‍ മാത്രംനിലകൊള്ളുന്ന   യഥാർത്ഥത്തില്‍ ഇല്ലാത്ത ഒരു ദൈവത്തിനാണവർ അതൊക്കെ ചെയ്യുന്നത്‌. ഇത് കൊണ്ടാണ് സൂറത്തുല്‍ കാഫിറൂനയില്‍  وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ  ഞാൻ ആരാധിക്കുന്ന ഏക ഇലാഹായ അളളാഹുവിനെ നിങ്ങള്‍ ആരാധിക്കുന്നില്ല എന്ന് മക്കാമുശ്രിക്കുകളോട് ഉറക്കെ പ്രഖ്യാപിക്കാന്‍ നബി (സ)യോട് അളളാഹു കല്‍പിച്ചത്.                                       അപ്പോൾ അളളാഹുവിനെന്ന പേരിൽ അവർ ചെയ്തിരുന്ന ഹജ്ജും,ഉംറയും, ഇഅ്തികാഫും,നോമ്പും ഒന്നും യഥാർത്ഥ അളളാഹുവിനല്ല എന്ന് വരുന്നു.   എങ്കിൽ നബി(സ) ഉമർ(റ) വിനോട് ജാഹിലിയ്യാ കാലത്ത് അളളാഹുവിനെന്ന പേരിൽ ഇഅതികാഫ് നേർചയാക്കിയതിനെ വീട്ടാൻ പറഞ്ഞത്  എന്തിന് എന്ന ചോദ്യത്തിന് 

  സച്ചരിതരായ സലഫു സ്വാലിഹുകൾ എന്ത് മറുപടി ആണോ നല്കിയത് ആ മറുപടി തന്നെയാണ് സുന്നികൾക്കും പറയാനുള്ളത് 

 .                                     

✅✳

ഉത്തമ നൂറ്റാണ്ടെന്ന് വിശേഷിക്ക‌പെട്ട മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്റെ  أبو جعفر الطحاوي  പോലെയുളള മഹന്മാർ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്.  മേൽപ്പറഞ്ഞ രീതിയിൽ ആഅ വിശ്വാസികളുടെ വിശ്വാസത്തിലുളള ദൈവം യഥാർത്ഥ  അളളഹു അല്ല എന്നും അതിനാൽ അവരുടെ അത്തരം ദെെവങ്ങള്‍കുളള ഒരു നേർച്ചയും വീട്ടേണ്ടതില്ല എന്നുമാണ്.                             ഉമർ(റ) നേർച്ചയുമായി ബന്ധപ്പെട്ടു സംസാരിച്ച ശേഷം ഇമാം ഥ്വഹാവി(റ) തന്റെ معاني الآثار) 256/6 ൽ പറയുന്നു.


⬇⬇✅✳

قالوا: فلما كانت النذور إنما تجب إذا كانت مما يتقرب به إلى الله تعالى، ولا تجب إذا كانت معاصي الله، وكان الكافر إذا قال: لله عليَّ صيام. أو قال: لله عليَّ اعتكاف. فهو لو فعل ذلك لم يكن به متقربًا إلى الله، وهو في وقت ما أوجبه إنما قصد به إلى ربه الذي يعبده من دون الله وذلك معصية. فدخل ذلك في قول رسول الله صلى الله عليه وسلم: (لا نذر في معصية).

وقد يجوز أيضًا أن يكون قول رسول الله صلى الله عليه وسلم لعمر: (أوفِ بنذرك) ليس من طريق أن ذلك كان واجبًا عليه، ولكن أنه قد كان سمح في حال ما نذره أن يفعله فهو في معصية الله عز وجل، فأمره النبي صلى الله عليه وسلم أن يفعله الآن على أنه طاعة لله عز وجل، فكان ما أمره به خلاف ما إذا كان أوجبه هو على نفسه، وهذا قول أبي حنيفة وأبي يوسف ومحمد رحمهم الله تعالى".


(شرح معاني الآثار الطحاوي 3/133) ,

(معاني الآثار 256/6)


ഒരു അവിശ്വാസി  (كافر )  അവന്റെ വീക്ഷണത്തിലുളള അളളാഹുവിന് നോമ്പ് നോല്‍കാന്‍ നേർച്ചയാക്കി എന്നോ , ഇഅതികാഫ് ഇരിക്കൻ നേർച്ചയാക്കി എന്നോ ഒക്കെ പറഞ്ഞാല്‍ അവന്‍ നിർവഹിക്കുകയും ചെയ്താൽ അത് അളളാഹുവിനുളള പുണ്യകർമമാവുനില്ല കാരണം അവൻ ബഹുദെെവ വിശ്വാസി ആയിരിക്കെ അവന്‍ അളളാഹുവിനെന്ന പേരിൽ നേർച്ചയാക്കുമ്പോള്‍ ഉദ്ദേശികുക  ഏകഇലാഹല്ലാത്ത(അവന്റെ വീക്ഷണത്തില്‍ മാത്രമുളള) റബ്ബിനേയാണ്, അതിനാൽ ആനേർച്ച പുണ്യമാകുന്നതിന് പകരം കുറ്റകരമായി തീരുന്നു.   കുറ്റകരായ കര്യത്തില്‍ നേർച്ച ഇല്ല നബി(സ) പറഞ്ഞ പരിധിൽ  ഇത് പെടുകയും ചെയ്യുന്നു.

മഹാ‌ൻ തുടരുന്നു  എന്നാൽ,  ഉമർ(റ) വിനോട് ബഹുദെെവ വിശ്വാസി ആയിരിക്കുമ്പോള്‍ ചെയ്ത‍ اعتكاف നേർച്ച വീട്ടാൻ പറഞ്ഞത് അന്ന് യഥാർത്ഥ അളളാഹു അല്ലാത്ത ദെെവത്തിന് നേർച്ചയാക്കുക വഴി ചെയ്ത കുറ്റതിന് പ്രായശ്ചിത്തം ആയി ശരിയായ രീതിയിൽ   അളളാഹുവിന് ആ കാര്യം  നിർവഹിച്ച് പുണ്യ കരസ്ഥമാക്കാന് നിർദേശികുകയാണ് ചെയ്ത ത്. ഇസ്ലാമിൽ വന്നതിന് ശേഷം ചെയ്ത  اعتكاف മുമ്പ് നേർച്ചയാക്കിയ  اعتكاف വീട്ടിയതല്ല ( معاني الآثار) 256/6)


മറ്റൊരു പണ്ഡിതനായ ഇമാം ഇബ്നുൽ അറബി (റ)പറഞ്ഞതായി ഫത്ഹുൽ ബാരിയിൽ അസ്ഖലാനി (റ)പറഞ്ഞത് . 

فتح الباري👇

الإشارة إليه، أجاب ابن العربي بأن عمر لما نذر في الجاهلية ثم أسلم أراد أن يكفر ذلك بمثله في الإسلام فلما أراده ونواه سأل النبي صلى الله عليه وسلم فأعلمه أنه لزمه.                                                 (فتح الباري لابن حجر العسقلاني رحمه الله)


ജാഹിലിയ്യ കാലത്ത് ശരീക്കുള്ള (പങ്കുകാരനുളള) അല്ലാഹുവിന്ന് ചെയ്യാൻ നേർച്ചയാക്കിയ ഒരു കാര്യത്തിന് കഫാറത്ത് (പ്രായശ്ചിത്തമായി)ട്ടാണ് മുസ്ലിമായത്തിനു ശേഷം ഇഅതികാഫ് നിർവഹിക്കാൻ കൽപ്പിച്ചത് (ഫത്ഹുൽ ബാരി ) 

👇👇😂😂😀

ചുരുക്കത്തിൽവഹാബികളുടെ വാദം ഒരു പണഢിതനും അന്ഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല വെളുക്കാൻ തേച്ചത് പാണ്ടാവുകയും ചെയ്ത അനുഭവമാണ്‌ ഉളവാക്കിയത്                                         🔹🔹🔹🔹🔹🔹🔹🔹🔹

അഷ്റഫ് ബാഖവി ചെറൂപ്പ

_*Rafeeqpmna*_

🔹🔸🔹🔸🔹🔸🔹🔸🔹

Share Max 👬🎁

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....