Saturday, July 3, 2021

ഇസ്‌ലാം വിമർശനം:ആദം നബിയുടെ മക്കളും ഇന്സെസ്റ്റും

 ആദം നബിയുടെ മക്കളും ഇന്സെസ്റ്റും


https://jauzalcp.blogspot.com/2020/11/blog-post_24.html?m=1


സ്വതന്ത്ര ചിന്തകൾ 2019 കോഴിക്കോട് വെച്ച് നടത്തിയ സംസ്ഥാന സമ്മേളനം ആയിരുന്നു എസൻസ് മീറ്റ് . "തെളിവുകൾ നയിക്കട്ടെ " എന്നതായിരുന്നു മുദ്രാവാക്യം. സ്വതന്ത്ര ലൈംഗികതയുമായി ബന്ധപ്പെട്ട കളിയാട്ടം എന്ന ഒരു സെഷനിൽ മനു പ്രസാദ് എന്ന വ്യക്തി മുന്നിലിരിക്കുന്ന ആയിരങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ചത് പരസ്പര സമ്മതത്തോടെയുള്ള ഇൻസെസ്റ് ഒരിക്കലും തെറ്റല്ല എന്നായിരുന്നു. സ്വതന്ത്ര ചിന്തകർ വളരെ ആവേശത്തോടെയാണ് ഈ ആഹ്വാനം ഏറ്റെടുത്തത്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു തങ്ങളുടെ incest സ്വതന്ത്രചിന്ത മാലോകരോട് വെളിപ്പെടുത്തിയവർ പിന്നീട് മതവിശ്വാസികളുടെ ചോദ്യങ്ങൾക്കും പരിഹാസങ്ങൾക്കും മുന്നിൽ ചൂളി പോകുന്നതാണ് കണ്ടത്. പരസ്പര സമ്മതത്തോടെ അമ്മയെ ഭോഗിക്കുന്നത് സ്വതന്ത്രചിന്തയാണ് എന്ന കാര്യം ഉൾക്കൊള്ളാൻ പൊതുജനം ഇനിയും തയ്യാർ ആയിട്ടില്ല എന്ന യാഥാർത്ഥ്യം നാസ്തികർക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി. 



കേരളത്തിൽ മാത്രമല്ല ആഗോളതലത്തിലും സ്വതന്ത്ര ചിന്തകർ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാറുണ്ട്. സ്വീഡനിൽ ഇന്സസ്റ്റും ശവഭോഗവും നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു സ്വീഡിഷ് ലിബറൽ പാർട്ടി സമരം ചെയ്യുകയുണ്ടായിട്ടുണ്ട്. 



എന്തായാലും ഇന്സെസ്റ്റ് സ്വതന്ത്ര ചിന്തക്ക് വിചാരിച്ചപോലെ പൊതുസമൂഹത്തിൽ അംഗീകാരം കിട്ടുന്നില്ല എന്ന് ബോധ്യപ്പെട്ടതോടെ എന്തെങ്കിലുമൊക്കെ ന്യായീകരണങ്ങൾ കണ്ടുപിടിക്കാനുള്ള വിഫല ശ്രമങ്ങൾ ആയി പിന്നെ.  അത്തരത്തിൽ മത വിശ്വാസികളോട് തൊടുന്യായങ്ങൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്ന നാസ്തികരുടെ യമണ്ടൻ ചോദ്യമായിരുന്നു ആദമിന്റെയും ഹവ്വയുടെയും മക്കൾ ഇൻസെസ്റ്റ് ചെയ്തിരുന്നു എന്ന് സെമിറ്റിക് മത വിശ്വാസികൾ വിശ്വസിക്കുന്നില്ലേ എന്നത് ! 



ഇക്കാര്യത്തിൽ ഇസ്ലാമിക മത വിശ്വാസം എന്താണെന്ന് നോക്കാം. പ്രവാചകശിഷ്യൻ ഇബ്നുഅബ്ബാസ് പ്രസ്താവിച്ചതായി തഫ്സീറുകളിൽ ഇങ്ങനെ കാണാം. " ഹവ്വ ക്ക് ഓരോ പ്രസവത്തിലും ഇരട്ടക്കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു ആണും ഒരു പെണ്ണും . ഒരു പ്രസവത്തിൽ ഒരുമിച്ച് ജനിച്ച സഹോദരനും സഹോദരിയും പരസ്പരം വിവാഹിതരാകാൻ പാടില്ലായിരുന്നു. എന്നാൽ ഇവർക്ക് മറ്റു പ്രസവത്തിൽ ജനിച്ച സഹോദരങ്ങളെ വിവാഹം ചെയ്യാൻ അനുവാദമുണ്ടായിരുന്നു".  



ഇസ്ലാമിക നിയമങ്ങൾ ശരി'അത്ത് എന്നറിയപ്പെടുന്നു. ഓരോ പ്രവാചകന്മാർക്കും വ്യത്യസ്തമായ ശരീഅത്തുകളാണ് ആണ് ഉണ്ടാവുക. ആദം നബിയുടെ ശരിയത്ത് അല്ല നൂഹ് നബിയുടെ കാലത്ത് ഉള്ളത്. നൂഹ് നബിയുടെ ശരീഅത്ത് അല്ല മൂസാ നബിയുടെ കാലത്ത് ഉള്ളത്. മൂസാനബിയുടെ ശരിയത് അല്ല മുഹമ്മദ് നബിയുടെ കാലത്ത് ഉള്ളത്. കാലാനുസൃതമായ വ്യത്യാസങ്ങൾ ശരീഅത്തിൽ ഉണ്ടാവും. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ശരീഅത്ത് ആണ് ഇനി അന്ത്യനാൾവരെ മുസ്ലിങ്ങൾ പാലിക്കേണ്ടത്. അതിൽ യാതൊരുവിധ വ്യത്യാസങ്ങളും ഉണ്ടാവുകയില്ല. 



മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം മനുഷ്യകുലത്തിന് നിലനിൽപ്പിന് ആയി മാത്രം ആദ്യ തലമുറയിൽ ആദം നബിയുടെ ശരീഅത്തിൽ മാത്രമായി അനുവദിക്കപ്പെട്ട ഒരു കാര്യമാണ് സഹോദരി വിവാഹം. അതും മേൽപ്രസ്താവിച്ച പോലെ ഒരു പ്രസവത്തിൽ ജനിക്കുന്ന ഇരട്ടകളായ സഹോദരി സഹോദരന്മാർ തമ്മിൽ വിവാഹം ചെയ്യൽ നിരോധിക്കപ്പെട്ടിരുന്നു. ആദ്യ തലമുറയ്ക്ക് ശേഷം തൊട്ടടുത്ത തലമുറയിൽ തന്നെ സഹോദരി വിവാഹം പൂർണ്ണമായും നിരോധിക്കപ്പെട്ടു. അന്നുമുതൽ ലോകാവസാനം വരെ ഇൻസസ്റ്റ് ഹറാം അഥവാ വിരോധിക്കപ്പെട്ട കാര്യമാണ്. 



പ്രവാചകൻ പറഞ്ഞതായി ഇബ്നുഅബ്ബാസ് ഉദ്ധരിച്ച ഹദീസിൽ ഇങ്ങനെ കാണാം "ആരെങ്കിലും incest ചെയ്താൽ അവനെ കൊന്നു കളയുക. ആരെങ്കിലും മൃഗരതി ചെയ്താൽ അവനെയും മൃഗത്തെയും കൊന്നുകളയുക. 



It was narrated from Ibn`Abbas that the Messenger of Allah (ﷺ) said:


“Whoever has intercourse with a Mahram relative, kill him; and whoever has intercourse with an animal, kill him, and kill the animal.”


حَدَّثَنَا عَبْدُ الرَّحْمَنِ بْنُ إِبْرَاهِيمَ الدِّمَشْقِيُّ، حَدَّثَنَا ابْنُ أَبِي فُدَيْكٍ، عَنْ إِبْرَاهِيمَ بْنِ إِسْمَاعِيلَ، عَنْ دَاوُدَ بْنِ الْحُصَيْنِ، عَنْ عِكْرِمَةَ، عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ وَقَعَ عَلَى ذَاتِ مَحْرَمٍ فَاقْتُلُوهُ وَمَنْ وَقَعَ عَلَى بَهِيمَةٍ فَاقْتُلُوهُ وَاقْتُلُوا الْبَهِيمَةَ ‏"‏ ‏.‏


Grade : Sahih (Darussalam) 


Reference  : Sunan Ibn Majah 2564



അഥവാ ഇസ്‌ലാമിക ഭരണകൂടം നിലവിൽ ഉള്ള ഇടങ്ങളിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇൻസെസ്റ് എന്ന് മനസ്സിലാക്കുക. 



അൽപമെങ്കിലും നാണവും മാനവും ഉളുപ്പും ഉള്ള ഏതൊരു മനുഷ്യനും ഇൻസസ്റ്റ് തെറ്റാണെന്ന് അംഗീകരിക്കും. സ്വതന്ത്ര ചിന്തകർ എന്നവകാശപ്പെടുന്ന ഇരുകാലികൾ ഈയൊരു നീച കൃത്യത്തെ പോലും അനുകൂലിക്കുന്നു എന്നത് ഇവന്മാർ ധാർമികമായി എത്ര മാത്രം തരംതാണവരാണ് എന്ന് വ്യക്തമാക്കുന്നു. മതം ഉപേക്ഷിച്ചാൽ മനുഷ്യൻ അധപതനത്തിന്റെ പടുകുഴിയിൽ എത്തും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കൂട്ടർ!

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....