Friday, July 2, 2021

ഇസ്ല ലാം:കള്ളം പറയുന്ന, പാപം ചെയ്യുന്ന തലയുടെ മുൻഭാഗം !ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും -

 കള്ളം പറയുന്ന, പാപം ചെയ്യുന്ന തലയുടെ മുൻഭാഗം !





https://jauzalcp.blogspot.com/2020/12/blog-post_30.html?m=1


ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും - പാർട്ട് 15.


-------------------------------------------------------------------


പ്രീഫ്രോണ്ടൽ കോർട്ടക്സ് - pre frontal cortex 



മനുഷ്യൻറെ തലച്ചോറിന്റെ ഏറ്റവും മുന്നിലുള്ള ഭാഗമാണ് പ്രീ ഫ്രോണ്ടൽ കോർട്ടക്സ്. താഴെ കൊടുത്ത ചിത്രം കാണുക. മനുഷ്യര്‍ക്കു മാത്രമുള്ള ഏകാഗ്രത, ആത്മനിയന്ത്രണം, വൈകാരിക സംയമനം, സാഹചര്യങ്ങള്‍ക്കനുസരിച്ചു പെരുമാറാനുള്ള കഴിവ് തുടങ്ങിയവയും , കള്ളം പറയുക, തിൻമകൾ പ്രവർത്തിക്കുക, ചതിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഈ ഭാഗമാണ്. 





തലച്ചോറിൻറെ ഈയൊരു ഭാഗത്തെ പറ്റി ധാരാളം പഠനങ്ങൾ ശാസ്ത്രീയമായി നടന്നിട്ടുണ്ട്. ഫംഗ്ഷണൽ എം ആർ ഐ, പോസിട്രോൺ എമിഷൻ ടോമോഗ്രാഫി സ്കാൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വളരെ അടുത്ത കാലങ്ങളിൽ ധാരാളം കണ്ടെത്തലുകൾ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യർ നുണ പറയുന്നതും , കള്ളത്തരം കാണിക്കുന്നതും , ചതിക്കുന്നതും എല്ലാം ചെയ്യുന്നത് തലച്ചോറിൻറെ പ്രീ ഫ്രോണ്ടൽ കോർട്ടക്സിന്റെ പ്രവർത്തനം മൂലമാണെന്ന് ഇത്തരം പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 





സയൻസ് അമേരിക്ക മാഗസിനിൽ 2018 ജൂലൈയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. 


https://www.scientificamerican.com/article/the-art-of-lying/#:~:text=Brain-imaging%20studies%20have%20contributed,and%20involves%20the%20prefrontal%20cortex.&text=In%20addition%2C%20certain%20parts%20of,more%20blood%20flowing%20in%20them).



ആളുകളെ ചതിക്കുന്ന കാര്യവും മനപ്പൂർവം ഉള്ള നുണ പറച്ചിലും പ്രീ ഫ്രോണ്ടൽ കോർട്ടക്സുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മറ്റൊരു പഠനം




നമ്മുടെ വിഷയം ഖുർആനിലെ പദപ്രയോഗങ്ങളുടെ കൃത്യതയും ശാസ്ത്രീയതയും ആണല്ലോ. വിശുദ്ധ ഖുർആൻ 96 ആം അധ്യായം സൂറത്തുൽ അലക്വിൽ മുഹമ്മദ് നബി നമസ്കരിക്കുമ്പോൾ തടസ്സപ്പെടുത്തിയ അബൂജഹൽ എന്ന ദുഷ്ടനായ ഖുറൈശി നേതാവിനെ പറ്റി പരാമർശിക്കുന്ന ഭാഗം ഉണ്ട് . അത് മുഴുവനായി ആശയം ഇങ്ങനെയാണ്. 



"വിലക്കുന്നവനെ നീ കണ്ടുവോ?



ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍.



അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , ( ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ) നീ കണ്ടുവോ?



അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍



അവന്‍ ( ആ വിലക്കുന്നവന്‍ ) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ ( അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ) നീ കണ്ടുവോ?



അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്‌?



നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ (نَاصِيَةٍۢ ) കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും .



കള്ളം പറയുന്ന , പാപം ചെയ്യുന്ന (نَاصِيَةٍۢ) കുടുമ.



എന്നിട്ട്‌ അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ.



നാം സബാനിയത്തിനെ ( ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ ) വിളിച്ചുകൊള്ളാം.



നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത്‌ , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക. "


(96: 9 -19). 



ഇവിടെ പതിനാറാമത്തെ ആയത്തിൽ വിശുദ്ധ ഖുർആൻ ഉപയോഗിച്ച പദം ഇങ്ങനെയാണ് 


نَاصِيَةٍۢ كَٰذِبَةٍ خَاطِئَةٍۢ


A lying, sinful forehead.


(Surat:96, Verse:16)






ഖുർആൻ ഉപയോഗിച്ച പദമായ نَاصِيَةٍۢ എന്ന വാക്കിൻറെ അർത്ഥം forelock, forehead എന്നൊക്കെയാണ്. തലയുടെ ഏറ്റവും മുൻഭാഗം. Forelock ഇന്ന വാക്കിന് നെറ്റിയില്‍ വീണുകിടക്കുന്ന മുടിച്ചുരുള്‍, മുന്‍കുടുമ എന്നാണ് ഓളം ഓൺലൈൻ ഡിഷ്ണറി അർത്ഥം കൊടുത്തിട്ടുള്ളത്. 




അഥവാ തലയുടെ മുൻ ഭാഗത്തെ കുറിക്കാൻ ഉപയോഗിക്കുന്ന അറബി പദമാണ് نَاصِيَةٍۢ. 


അപ്പോൾ പതിനാറാമത്തെ ആയത്തിൻറെ അർത്ഥം ഇങ്ങനെയാണ് - കള്ളം പറയുന്ന, പാപം ചെയ്യുന്ന തലയുടെ മുൻഭാഗം ! 



വളരെ അടുത്തകാലത്ത് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മാത്രം കണ്ടുപിടിച്ച കാര്യമാണ് മനുഷ്യൻ നുണ പറയുന്നതും ചതിക്കുന്നതും മറ്റു തിന്മകൾ ചെയ്യുന്നതുമൊക്കെ മനുഷ്യ മസ്തിഷ്കത്തിലെ മുൻഭാഗത്തുള്ള പ്രീ ഫ്രോണ്ടൽ കോർട്ടക്സ് എന്ന ഭാഗത്തിന്റെ പ്രവർത്തനങ്ങൾ മൂലം ആണ് എന്ന് . പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് വിശുദ്ധഖുർആനിൽ എങ്ങനെയാണ് ഇത്ര കൃത്യമായ പദപ്രയോഗങ്ങൾ വന്നത് എന്നത് തീർച്ചയായും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമാണ്. 


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....