ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
http://islamicglobalvoice.blogspot.com
*സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ
മൗദൂദി മൗലവിയുടെ കള്ളത്തരത്തിന് മറുപടി*
ചോദ്യം
*സ്ത്രീകൾ മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് എന്ന് ഇമാം നവവി ശറഹുൽ മുഹദ്ധബിൽ പറഞ്ഞിട്ടുണ്ടോ* ?
*ഉത്തരം*
ഇല്ല ഒരിക്കലുമില്ല
മയ്യത്ത് പരിപാലനത്തിന് സ്ത്രീയും പുരുഷനുമുള്ള സമയത്ത് സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് ഇമാം നവവി റ ശറഹുൽ മുഹദ്ധബിലോ മറ്റു പണ്ഡിതന്മാരോ പറഞ്ഞിട്ടില്ല
ഉണ്ട് എന്ന് തോന്നിപ്പിക്കാൻ വേണ്ടി ഒരു പുരോഹിതൻ
ശറഹുൽ മുഹദ്ധബിൽ നിന്നും
കൊണ്ടുവന്ന വാക്യങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി പല ഭാഗങ്ങൾ വെട്ടിമാറ്റുകയും ധാരാളം തെറ്റിദ്ധരിപ്പിക്കുകയും അർത്ഥം മാറ്റി പറയുകയും ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്തിരിക്കുകയാണ്
*തട്ടിപ്പ്* NO 1
ഷിറാസി ഇമാമിന്റെ മുഹദ്ധബിൽ നിന്ന് മൗദൂദി മൗലവി സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കൽ പുണ്യമാണെന്ന് തെളിയിക്കാൻ വേണ്ടി കൊണ്ടുവന്ന വാചകത്തിൻറെ ആദ്യഭാഗം കട്ട് വച്ചിരിക്കുന്നു.
എന്നിട്ട് സ്ത്രീകൾക്ക് പുരുഷന്മാർ ഉള്ള സമയത്ത് നിസ്കരിക്കൽ പുണ്യമാണെന്ന്
ഇമാം ശീറാസി പറഞ്ഞു എന്ന പച്ച കളവ് മൗലവി തട്ടി വിടുകയും ചെയ്തിരിക്കുന്നു.
മുഹദ്ധബിന്റെ ആദ്യഭാഗം മുതൽ നമുക്കൊന്നു വായിച്ചു നോക്കാം
പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾ മാത്രം മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത് .കാരണം സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്തില്ല. ഇനി അവർ ജമാഅത്തായി നിസ്കരിച്ചാൽ കുഴപ്പമില്ല. (മുഹദ്ധബ് )
وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على الميت ، وإن صلين جماعة فلا بأس ) .المهذب
ഇതിനെ വിവരിച്ച് ഇമാം നവവി റ പറയുന്നു
സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്ത് ഇല്ല എന്ന് പറഞ്ഞത് എതിർക്കപ്പെടുന്നതാണ് .
وقوله ) : فإن النساء لا يسن لهن الجماعة في الصلاة على الميت ، هذا مما ينكر
ഇതിൽ നിന്നും ഇമാം ശീറാസി റ യുടെ വാചകത്തിൽ ഒരിക്കലും സ്ത്രീയും പുരുഷനും ഒരുമിച്ചു കൂടിയ സമയത്ത് സ്ത്രീകൾക്ക് മയ്യത്ത് നിസ്കരിക്കാൻ പുണ്യമാണെന്ന് പറയുന്നില്ല എന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും മുഹദ്ധബിന്റെ ആദ്യഭാഗം കാത്രിക വെച്ച് മൗലവി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ശീറാസിയുടെ മേൽ വാചകങ്ങൾ വിവരിച്ചു ഇമാം നവവി റ പറയുന്നത് കാണുക.
പുരുഷന്മാർ ഉണ്ടായിരിക്കെ സ്ത്രീകൾ നിസ്കരിച്ചാൽ വിടുമോ അതിൽ രണ്ട് അഭിപ്രായം ഉണ്ട് . ശരിയായ അഭിപ്രായം വിടുകയില്ല എന്നാണ് . ഈ അഭിപ്രായം മാത്രമേയുള്ളൂ ഇമാം ഫൗറാനി റ ഇമാം ബഗ് വി റ എന്നിവരും മറ്റു ഇമാമുമാരും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു.
وهل يسقط هذا الفرض بصلاة النساء مع وجود الرجال ؟ فيه وجهان : ( أصحهما ) لا يسقط وبه قطع الفوراني والبغوي وآخرون
അപ്പോൾ സ്ത്രീകൾ അല്ലാതെ മറ്റാരും ഹാജരായില്ലെങ്കിൽ സ്ത്രീകൾക്ക് നിസ്കരിക്കൽ നിർബന്ധമാണ്.
ഇതിൽ അഭിപ്രായ വ്യത്യാസമില്ല. അവർ പ്രവർത്തിക്കൽ കൊണ്ട് ഫർള് വീടുകയും ചെയ്യും .അതിൽ അഭിപ്രായവ്യത്യാസമില്ല . അവർ ജമാഅത്തായി നിസ്കരിച്ചാൽ കുഴപ്പമില്ല .
( وأما ) إذا لم يحضره إلا النساء فإنه يجب عليهن الصلاة عليه بلا خلاف ، ويسقط الفرض بفعلهن حينئذ بلا خلاف ويصلين فرادى ، فإن صلين جماعة فلا بأس ، هذه عبارة الشافعي والأصحاب
സ്ത്രീകൾ പുരുഷന്മാരോട് കൂടെ യാണെങ്കിൽ പുരുഷന്മാരുടെ ഇമാമിനെ തുടർന്ന് കൊണ്ട് അവർ നിസ്കരിക്കാവുന്നതാണ്. ( ശറഹുൽ മുഹദ്ധബ് )
(ഇതിൽ നിന്നും സ്ത്രീകളും പുരുഷന്മാരും ഉണ്ടാകുമ്പോൾ സ്ത്രീകൾ പുരുഷന്മാർക്ക് മുന്നേ നിസ്കരിക്കേണ്ടതില്ല എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
അത് പിൻഗാമികളായ പണ്ഡിതന്മാർ വിവരിക്കുകയും ചെയ്തിട്ടുണ്ട്. അത് ശേഷം വരുന്നതാണ്.)
*ഇമാം നവവി തുടരുന്നു.*
സ്ത്രീകൾ മാത്രമേ അവിടെയുള്ളൂ എങ്കിൽ
( وان تمحضن )
ഇതിൽ ഷാഫിഈ ഇമാമും മുഹദ്ധബിന്റെ രചയിതാവും ശാഫി മദ്ഹബിലെ അസ്ഹാബും
പറയുന്നത് അവർ ഒറ്റയ്ക്ക് നിസ്കരിക്കേണ്ടത് എന്നാണ് അവര് ജമാഅത്തായി നിസ്കരിച്ചാൽ .
അത് നല്ലത് അല്ലാത്തതുമാണ്.
എന്നാൽ അതിൽ അല്പം ചിന്തിക്കേണ്ടതുണ്ട്.
മറ്റു നിസ്കാരങ്ങളില് ജമാഅത്ത് പോലെ തന്നെ ഇതിലും ജമാഅത്തായി നിസ്കരിക്കൽ പുണ്യമാണ്.
സലഫുകളിൽ ഒരു സംഘവും ഹസൻ ബ്ന് സ്വാലിഹ് റ അഹമദ് റ സുഫ്യാൻ റ തുടങ്ങിയവർ
അങ്ങനെ പറഞ്ഞിട്ടുണ്ട്. (ശറഹുൽ മുഹദ്ധബ് )
وأما النساء فإن كن مع الرجال صلين مقتديات بإمام الرجال
وإن تمحضن . قال الشافعي والمصنف والأصحاب : أستحب أن يصلين منفردات . كل واحدة وحدها . فإن صلت بهن إحداهن جاز
وكان خلاف الأفضل وفي هذا نظر وينبغي أن تسن لهن الجماعة كجماعتهن في غيرها . وقد قال به جماعة من السلف منهم الحسن بن صالح وسفيان الثوري وأحمد وأصحاب أبي حنيفة وغيرهم وقال مالك : فرادى .شرح المهذب
ചുരുക്കത്തിൽ ഇതിൽ മുഹദ്ധ ബിന്റെ കർത്താവ് ഇമാം ശീറാസി റ പറഞ്ഞ വാചകത്തെ കൃത്യമായി ഇമാം നവവി വിവരിക്കുകയാണിവിടെ
ശീറാസി റ യുടെ വാചകം താഴെ
(പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾ മാത്രം മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത് .കാരണം സ്ത്രീകൾക്ക് ജമാഅത്ത് സുന്നത്തില്ല. ഇനി അവർ ജമാഅത്തായി നിസ്കരിച്ചാൽ കുഴപ്പമില്ല. മുഹദ്ധബ് ശീറാസി)
وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على الميت ، وإن صلين جماعة فلا بأس ) .المهذب للشيرازي
പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾ മാത്രമുള്ള ഘട്ടത്തിൽ അവരുടെ ജമാഅത്ത് ചർച്ച ചെയ്യുകയും അപ്പോൾ ഒറ്റയ്ക്ക് നിസ്കരിക്കണമെന്ന് ഇമാം ശീറാസി പറഞ്ഞതിനെ നവവി റ എതിർക്കുകയും ജമാഅത്തായി നിസ്കരിക്കേണ്ടതന്ന് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
ഇത് സ്ത്രീകൾ മാത്രം മയ്യത്ത് പരിപാലനത്തിന് ഉള്ള സ്ഥലത്താണ് പുരുഷന്മാരോട് കൂടെ വന്ന സ്ഥലത്ത് അല്ല
ഇത് മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മൗലവിമാർ ഒന്നാമതായി ചെയ്തിട്ടുള്ളത്.
പുരുഷന്മാരും സ്ത്രീകളും വന്നാൽ സ്ത്രീകളെക്കൊണ്ട് ഫർള് വീടു കഴിയില്ലെന്നും ഇത്തരം ഘട്ടങ്ങളിൽ പുരുഷന്മാരെ തുടർന്നുകൊണ്ട് സ്ത്രീകൾക്ക് നിസ്കരിക്കൽ അനുവദനീയമാണ് എന്നും അവരുടെ വാക്കിൽ നിന്നും മനസ്സിലാക്കാം .
പുരുഷന്മാർക്ക്കൂടെയോ ശേഷമോ നിസ്കരിക്കൽ പുണ്യമാണെന്നും ശറഹുൽ മുഹദ്ധബിലെ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല.
പുരുഷന്മാരോട് കൂടെ സ്ത്രീകൾ വന്നാൽ ഉള്ള വിധി പറഞ്ഞതിനുശേഷം
വ ഇൻ തമഹഹള്ന
അതായത് സ്ത്രീകൾ മാത്രം ഉള്ള സമയത്ത് എന്ത് ചെയ്യണം എന്നതാണ് അവർ വിവരിക്കുന്നത്
കാരണം അതിനു തൊട്ടു മുമ്പുള്ള വാചകത്തിൽ സ്ത്രീകൾ പുരുഷനോടുകൂടെ ഉണ്ടായാൽ ഉള്ള വിധി പറയുകയും
وأما النساء فإن كن مع الرجال صلين مقتديات بإمام الرجال
ശേഷം സ്ത്രീകൾ മാത്രമേ അവിടെ ഉള്ളൂ എങ്കിൽ
എന്താണ് വിധി എന്ന് വിവരിക്കുകയാണ് നവവി റ ചെയ്യുന്നത്.
ആസമയത്ത് മുഹദ്ധ ബിന്റെ കർത്താവ് ശീറാസിയും മറ്റു പലരും പറഞ്ഞത് ഒറ്റക്ക് നിസ്കരിക്കണമെന്ന് ആണെങ്കിലും അതിൽ സംശയമുണ്ടെന്നും ജമാഅത്തായി നിസ്കരിക്കേണ്ടതാണ് എന്നതാണ് എനിക്ക് മനസ്സിലാകുന്നത് എന്നുമാണ് വിവരിക്കുന്നത്.
*തട്ടിപ്പ്* NO 2
ഇവിടെ തമഹഹള്നാ
എന്നതിൻറെ അർത്ഥം
ചില മൗലവിമാർ പറയുന്നതുപോലെ സ്ത്രീകൾ നിസ്കരിച്ചാൽ എന്നല്ല മറിച്ച് പുരുഷന്മാരില്ലാതെ സ്ത്രീകൾ മാത്രമുള്ള ഉള്ള മയ്യത്ത് നിസ്കാരത്തെ പറ്റിയാണ് പറയുന്നത് എന്നതിന്ന് ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിയും
*തെളിവ്* 1
തമഹഹള്‌ന
എന്നതിന്ന് ഭാഷാപരമായ അർത്ഥം സ്ത്രീകൾ മാത്രമുള്ളപ്പോൾ എന്നാണ്.
*തെളിവ്* 2
ഇമാം ശീറാസി റ യുടെ
وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على( المهذب)
(പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾ മാത്രം മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത്. (മുഹദ്ധബ് )
എന്ന വാചകത്തെ വിവരിക്കുകയാണ് ഇമാം നവവി റ ചെയ്യുന്നത് .
തെളിവ് 3
ഇമാം നവവി മയ്യത്ത് പരിപാലനത്തിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടായാൽഎന്താണ് വിധി എന്ന് പറഞ്ഞതിനു ശേഷമാണ് തമഹഹള്ന... എന്നവാക്യങ്ങൾ പറയുന്നത്.
കാണുക
സ്ത്രീകൾ പുരുഷന്മാരോട് കൂടെ യാണെങ്കിൽ പുരുഷന്മാരുടെ ഇമാമിനെ തുടർന്ന് കൊണ്ട് അവർ നിസ്കരിക്കാൻ പറ്റൂ ( ശറഹുൽ മുഹദ്ധബ് )
وأما النساء فإن كن مع الرجال صلين مقتديات بإمام الرجال
അതായത് സ്ത്രീയും പുരുഷനും അവിടെ ഉണ്ടങ്കിൽ ഉള്ള വിധി പറഞ്ഞതിന്ന് ശേഷം സ്ത്രീകൾ മാത്രമായാൽ എന്ത് ചെയ്യണം അവർ ഒറ്റക്കാണോ ജമാഅത്തായിട്ടാണോ നിസ്കരിക്കേണ്ടത് എന്ന് വിവരിക്കുന്നു.
തെളിവ് 4
നവവി റ പറയുന്നത് മുഹദ്ധ ബിന്റെ കർത്താവ് പറയുന്നത് ഒറ്റക്ക് നിസ്കരിക്കണമെന്നും
ഞാൻ പറയുന്നത് ജമാഅത്തായി നിസ്കരിക്കണമെന്നുമാണ്.
ഇതിൽ നിന്ന് മുഹദ്ധബിന്റെ കർത്താവ് പറഞ്ഞ
وإن اجتمع نساء لا رجل معهن صلين عليه فرادى فإن النساء لا يسن لهن الجماعة في الصلاة على( المهذب)
(പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾ മാത്രം മയ്യത്ത് പരിപാലനത്തിന് ഒരുമിച്ചു കൂടിയാൽ അവർ ഒറ്റക്ക് നിസ്കരിക്കേണ്ടത്.)
അതേ വിശയമാണ്
സ്ത്രീ മാത്രമുണ്ടായാൽ
تمحضن
എന്നതിന്റെ അർഥം എന്നത് വെക്തമാണ്.
*തട്ടിപ്പ്* NO 3
*മൗലവി യുടെ മറ്റൊരു
തട്ടിപ്പും വിവരക്കേടും ഇനി പരിശോധിക്കാം*
*ഇമാം നവവി റ യുടെപേരിൽ
മൗദൂദി മൗലവി കളവ്
പറയുന്നത് കാണുക.*
"ഒരു പുരുഷനും കൂറെ സ്ത്രീകളും ഉണ്ടങ്കിൽ ഒരാളെ കൊണ്ട് ഫർള് വീടില്ല സ്ത്രീകളും നിസ്കരിച്ചു പൂർത്തിയാക്കണമെന്നാണ് നവവി റ പറയുന്നത് "
ഇവിടെ ഇമാം നവവി റ ഇങ്ങനെ പറഞ്ഞിട്ടില്ല.
മറിച്ച് അവിടന്ന് പറയുന്നത്.
وأما ) إذا حضر النساء مع الرجال فلا خلاف أنه لا يتوجه الفرض إليهن ولا يدخلن فيه ، صرح به الشيخ أبو حامد والأصحاب ، ولو لم يحضر إلا رجل ونسوة وقلنا لا يسقط الفرض بواحد وجب عليهن التتميم .شرح المهذب
സ്ത്രീകൾ പുരുഷൻമാരോട് കൂടെയാണങ്കിൽ സ്ത്രീകളിലേക്ക് ഫർള് വരില്ല.
എന്നാൽ "ഒരു പുരുഷനും കൂറെ സ്ത്രീകളും ഉണ്ടങ്കിൽ ഒരു പുരുഷനെ കൊണ്ട് ഫർള് വീടില്ല എന്ന അഭിപ്രായം നാം എടുക്കുകയും ചെയ്താൽ ആ ഒരു പുരുഷൻ നിസ്കരിച്ചതിന്ന് ശേഷം സ്ത്രീകൾ പൂർത്തിയാക്കണം
അതായത് മൂന്ന് പേര് മയ്യത്ത് നിസ്കരിച്ചാലെ മയ്യത്ത് നിസ്കാരത്തിന്റെ ഫർള് വീടു എന്ന് പറയുന്ന പണ്ഡിതാഭിപ്രായപ്രകാരം ആ മൂന്നിനെ പൂർത്തിയാക്കൻ വേണ്ടി ഒരു പുരുഷന്ന് പുറമെ രണ്ട് സ്ത്രീകളും കൂടി നിസ്കരിക്കണമെന്നാണ് .
എന്നാൽ അതെ നവവി ഇമാം റ തന്നെ എത്ര പേര് മയ്യത്ത് നിസ്കരിച്ചാൽ ആണ് ഫർള് വീടുക എന്നതിൽ ഉള്ള വിവിധ അഭിപ്രായം പറഞ്ഞതിന്ന് ശേഷം ഇമാം പറയുന്നു.
والأصح من الخلاف الاكتفاء بواحد ; لأنه يصدق عليه أنه صلى على الميت ممن صححه الجرجاني والروياني والرافعي وغيرهم .شرح المهذب
ഈ അഭിപ്രായ വിത്യാസത്തിൽ ഏറ്റവും ശരിയായ അഭിപ്രായം
ഒരാൾ നിസ്കരിച്ചാൽ മതിയാകുമെന്നാണ് ഈ അഭിപ്രായം ജൂർജാനി റ റൂയാനി റാഫിഈ റ തുടങ്ങിയവരും മറ്റു പണ്ഡിതന്മാരും സ്വഹീഹാക്കിയിരിക്കുന്നു. (ശറഹുൽ മുഹദ്ധബ് )
പുരുഷന്മാർ നിസ്കരിക്കുന്നതിനു മുമ്പ് സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായമെന്ന് അല്ലാമ ശിർബീനി(റ) പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:
👇🏼👇🏼👇🏼
*الراجح امتناع صلاتهن قبل الرجال، إذ لا وجه للصحة مع بقاء الفرض:(حاشية الشربيني على البهجة: ١١٥/٢)*
*പുരുഷന്മാർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിക്കാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായം. കാരണം ഫർള് വീടാതെ നിസ്കാരം സാധുവാകാൻ യാതൊരു ന്യായവുമില്ല.(ഹാശിയത്തുശ്ശർബ്ബാനി: 2/115)*
*അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി*
No comments:
Post a Comment