Sunday, June 20, 2021

ഇസ്ലാം:വിശുദ്ധ ഖുർആനിൽ പൈശാചിക വചനങ്ങളോ?*

 



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

http://islamicglobalvoice.blogspot.com/

h



*വിശുദ്ധ ഖുർആനിൽ പൈശാചിക വചനങ്ങളോ?*


ദുർബലമായ ചില ചരിത്രങ്ങൾ എടുത്തു വെച്ചും വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തും ഇസ്ലാമിക വിരോധികൾ വിശുദ്ധ ഖുർആനിൽ തിരുനബിയുടെ നാവിലൂടെ പിശാചിനാൽ സംസാരിച്ചിട്ടുണ്ടെന്ന്  പ്രചരിപ്പിക്കുന്നത് കാണാൻ സാധിച്ചു.


പ്രവാചകന്മാർ ദൈവിക വചനങ്ങൾ പാരായണം ചെയ്യുന്ന സമയത്ത് പ്രവാചകന്മാർ പറയാത്തത് അവരുടെ പേരിൽ ദുഷ്പ്രചരണം നടത്തുകയും വിശുദ്ധ വചനങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് അല്ലാഹുവും പ്രവാചകന്മാരും ഉദ്ദേശിക്കാത്ത അർഥങ്ങൾ കൽപ്പിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് 

വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാവുന്നതാണ്.


ഹജ്ജ്  - 22:52

നിനക്കുമുമ്പ് ഒരു റസൂലിനെയാകട്ടെ, നബിയെയാകട്ടെ, നാം അയക്കുകയുണ്ടായിട്ടില്ല, അദ്ദേഹം (നമ്മുടെ ലക്ഷ്യങ്ങൾ) ഓതിക്കൊടുക്കുന്നതിൽ പിശാച് (ദുർബ്ബോധനങ്ങൾ) ഇട്ടുകളയാതെ. എന്നാൽ പിശാച് (അതിൽ) ഇട്ടു കളയുന്നതിനെ അല്ലാഹു ദുർബ്ബലപ്പെടുത്തിക്കളയുന്നു; എന്നിട്ട്, തന്റെ (വചനങ്ങളാകുന്ന) ലക്ഷ്യങ്ങളെ അല്ലാഹു പ്രബലപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു, സർവ്വജ്ഞാനിയുമാകുന്നു.


 [ 22:53


പിശാച് ഇട്ടു കളയുന്നതിനെ [ദുർബ്ബോധങ്ങളെ] ഹൃദയങ്ങളിൽ രോഗമുള്ളവർക്കും, ഹൃദയങ്ങൾ കടുത്തുപോയിട്ടുള്ളവർക്കും ഒരു പരീക്ഷണമാക്കുവാനായിട്ടത്രെ (അത്). നിശ്ചയമായും, അക്രമകാരികൾ വിദൂരമായ [കഠിനമായ] കക്ഷിത്വത്തിലാണ്.

  - 22:54


അറിവ് നൽകപ്പെട്ടിട്ടുള്ളവർക്ക്, അത് നിന്റെ റബ്ബിന്റെ പക്കൽ നിന്നുള്ള യഥാർത്ഥം തന്നെയാണെന്ന് അറിയുവാനും, അങ്ങനെ അവർ അതിൽ വിശ്വസിക്കുവാനും തൽഫലമായി അവരുടെ ഹൃദയങ്ങൾ അതിലേക്ക് വിനയപ്പെടുവാനും [ലയിക്കുവാനും] വേണ്ടിയുമാകുന്നു. നിശ്ചയമായും, അല്ലാഹു വിശ്വസിച്ചിട്ടുള്ളവരെ നേരായ പാതയിലേക്ക് നയിക്കുവനാകുന്നു. 22/55


ഈ ആയത്തുകൾ പറയുന്നത്  പ്രവാചകൻമാർ  പൈശാചികമായ വചനങ്ങൾ

ഒരു വിടുന്നതാണ് എന്നല്ല.ദൈവിക വചനങ്ങളല്ലാത്ത പൈശാചിക വചനങ്ങൾ പ്രവാചകന്മാരിലൂടെ  വരുമെന്നും ഈ വചനത്തിൽ പഠിപ്പിച്ചിട്ടില്ല.അങ്ങനെ വിശുദ്ധ ഖുർആനിൽ  പറഞ്ഞിട്ടുണ്ട് എന്ന് പ്രചരിപ്പിക്കുന്നത്  പച്ചക്കള്ളവും പൈശാചികവുമാണ്.


ചില ചരിത്ര ഗ്രന്ഥങ്ങളിൽ തിരുനബി(സ) സൂറത്തുന്നജ്മ് പാരായണം ചെയ്തപ്പോൾ പിശാച്  ഇടപെട്ടു എന്ന് പറയപ്പെടുന്ന  സംഭവം കാണാവുന്നതാണ് . ആ ചരിത്രം ശരിയായ പരമ്പരയോടെ റിപ്പോർട്ട് ചെയ്യപ്പെട്ടതല്ല എന്ന്  ഇസ്ലാമിക പണ്ഡിതന്മാർ പലരും പറഞ്ഞിട്ടുണ്ട്.


തിരുനബിയുടെ ഹദീസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അത് റിപ്പോർട്ട് ചെയ്തവർ വിശ്വസ്തന്മാർ ആയാൽ മാത്രമേ സ്വീകാര്യമാവുകയുള്ളു. ദുർഭലമായ റിപ്പോർട്ടുകളും കള്ള റിപ്പോർട്ടുകളും സ്വീകാര്യമല്ലന്ന് ഇസ്ലാമിന്റെ ബാലപാഠമറിയുന്നവർക്ക് അറിയുന്നതാണ്.


ചരിത്രകാരൻമാർ ചരിത്ര ഗ്രന്ഥങ്ങളിൽ സ്വീകാര്യമായതും അല്ലാത്തതുമായ  സംഭവങ്ങൾ   റിപ്പോർട്ട് ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി മാത്രം  ഉദ്ധരിക്കാറുണ്ട് .എന്നാൽ  അതെല്ലാം ഇസ്ലാമിൽ സ്വീകരിക്കപ്പെടണമെന്നില്ല.

വിശ്വസ്തരയ റിപ്പോർട്ടർമാരിലൂടെ കൈമാറിയത് മാത്രമെ 

സ്വീകരിക്കുകയുള്ളു.


ഒരു ഹദീസ് റിപ്പോർട്ട് ചെയ്യുമ്പോൾ  അത് സ്വീകാര്യമായതും, ദുർബലമായതും, നിർമ്മിക്കപ്പെട്ടതുമായ പല വിഭാഗങ്ങളായി പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഏതെങ്കിലും ഗ്രന്ഥത്തിൽ റിപ്പോർട്ട് ചെയ്തത് എല്ലാം സ്വീകരിക്കുക എന്നത്  ഇസ്ലാമിക വഴിയല്ല.


ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക ശാസ്ത്രം തന്നെ  ഇസ്ലാമിക ശാസ്ത്ര പഠനത്തിൽ  കാണാവുന്നതാണ് . ഇസ്തിലാവുൽ ഹദീസ് എന്നാണ് ആ ശാസ്ത്രത്തിൻ്റെ പേര്.  ഹദീസ് പണ്ഡിതന്മാർ ആ വിഷയത്തിൽ ധാരാളം ഗ്രന്ഥ രചനകൾ നടത്തിയിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾ വിവിധ ഇനങ്ങൾ ആക്കി തിരിക്കുകയും ചെയ്തിട്ടുണ്ട് . റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹദീസുകൾ എല്ലാം സ്വീകരിക്കുക എന്നതല്ല ഇസ്ലാമിൻറെ മാനദണ്ഡം .


ഒരു ഹദീസ് റിപ്പോർട്ട് ചെയ്യുമ്പോൾ 

 അദ്ദേഹത്തിന് ആര് പറഞ്ഞു കൊടുത്തു, അദ്ധേഹം ആരിൽ നിന്ന് റിപ്പോർട്ട് ചെയ്തു. തുടങ്ങി തിരുനബി വരെയുള്ള റിപ്പോർട്ടർമാരുടെ പരമ്പര പറയുക എന്നതാണ് ഇസ്ലാമിന്റെ മാർഗം. 

പക്ഷെ ഈ റിപ്പോർട്ടർമാർ മുഴുവനും സത്യസന്ധരും വിശ്വസ്തരുമായ വരാണങ്കിൽ മാത്രമെ സ്വീകരിക്കുകയുള്ളു.

 അതുകൊണ്ടാണ് സ്വഹീഹായ ഹദീസ് ളഈഫായ ഹദീസ് (ദുർഭലമായ )  വിവിധ ഇനങ്ങൾ ആക്കി തിരിച്ചത് നമുക്ക് കാണാൻ സാധിക്കുന്നത് .ഇസ്ലാമിനെ തകർക്കാൻ വേണ്ടി പല ആളുകളും  തിരുനബിയുടെ പേരിൽ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുകയും റിപ്പോർട്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.  അതുകൊണ്ടാണ് പണ്ഡിതന്മാർ വിശ്വസ്തർ ആണെന്ന് ഉറപ്പുള്ള അവരിൽനിന്നും  റിപ്പോർട്ടർമാർ ശരിയായ പരമ്പരയോടെ റിപ്പോർട്ട് ചെയ്തവരിൽ നിന്നും  മാത്രമേ  സ്വീകരിക്കുകയുള്ളൂ ഉള്ളൂ.

ഇത് ഇസ്ലാമിൻറെ ഒരു പ്രത്യേകത കൂടിയാണ് ആരെങ്കിലും എന്തെങ്കിലും എഴുതി വച്ചത് എല്ലാം സ്വീകരിക്കുക എന്നതല്ല ഇസ്ലാമിൻറെ വഴി. ചരിത്രഗ്രന്ഥങ്ങളിൽ ചരിത്രം എന്ന നിലക്ക് അവർക്ക്  കിട്ടിയ റിപ്പോർട്ടുകളെല്ലാം അവർ രേഖപ്പെടുത്തി വെക്കും അതെല്ലാം ഇസ്ലാമിൽ സ്വീകരിക്കാറില്ല .


തിരുനബി സൂറത്തുന്നജ്മ് പാരായണം ചെയ്തപ്പോൾ പിശാച് ഇടപ്പെട്ടു എന്ന് പറയപ്പെടുന്ന  സംഭവത്തെ പറ്റി അല്ലാമ ഇബ്ന് കസീർ തഫ്സീ റിൽ പറയുന്നത് കാണുക


ഇത്തരം റിപ്പോർട്ടുകൾ ഒന്നും തന്നെ സ്വഹീഹായ പരമ്പരയുള്ള നിലക്ക് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


ഇബ്ൻ ഇസ്ഹാഖും മറ്റും റിപ്പോർട്ട് ചെയ്ത ഈ സംഭവങ്ങൾ മുഴുവനും അസ്വീകാര്യവും പരമ്പര മുറിഞ്ഞതുമാണ്



എന്ന് മാത്രമല്ല ഇമാം ബഗ്‌വി പറഞ്ഞു. തിരുനബി സർവ്വ പാപങ്ങളെ തൊട്ടും സുരക്ഷിതരാണ്. ഇങ്ങനെയുള്ള റിപ്പോർട്ടുകളിൽ പോലും 

ഇത് സ്വീകാര്യമാണന്ന് സമ്മതിച്ചാൽ പോലും അതിന്ന് താഴെ പറയുന്ന മറുപടി പറയാവുന്നതാണ്. തിരുനബി വന്നജ്മ് സൂറത്ത് പരായണം ചെയ്യുന്നതിനിടയിൽ വിഗ്രഹങ്ങളെ പുകഴ്ത്തുന്ന വാചകങ്ങൾ പിശാച് ഉരുവിട്കയായിരുന്നു.

അവിശ്വാസികൾ തിരുനബി പറഞ്ഞതാണ് എന്ന് തെറ്റിദ്ധരിച്ചു . ഒരിക്കലും ഇത് തിരുനബിയുടെ നാവിൽനിന്നും ഉണ്ടായതല്ല . (തഫ്സീറ് ഇബ്ൻ കസീർ)


ഇമാം റാസി വിവരിക്കുന്നു

ഇത്തരം റിപ്പോർട്ടുകൾ അസ്വീകാര്യമാണ്,

അത് അസ്വീകാര്യമാണെന്ന് അതിന് തെളിവ് വിശുദ്ധ ഖുർആനും തിരുസുന്നത്തും ബുദ്ധിപരമായ പ്രമാണവും ആണ്  . ഈ മൂന്ന് പ്രമാണങ്ങൾ കൊണ്ടും അദ്ദേഹം തഫ്സീറിൽ വിവരിക്കുകയും ചെയ്തിട്ടുണ്ട്

(റാസി തഫ്സീർ)



ഇമാം ബൈഹഖി പറഞ്ഞു:  റിപ്പോർട്ടിന് ഭാഗത്തിലൂടെ ഈ ചരിത്രം സ്ഥിരപ്പെട്ടതല്ല , അതെല്ലാം ന്യൂനത ഉള്ളവരാണ്.ബുഖാരി അടക്കം ധാരാളം പണ്ഡിതന്മാർ ഈ ഹദീസ് സ്വഹീഹായ വിവിധ സനദുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .അതിലൊന്നും മേൽ ചരിത്രമില്ല.


ഗണ്ഡിതമായ ബുദ്ധിപരമായ പ്രാമാണികമായ തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ട തിരുനബിയുടെ പാപസുരക്ഷിതത്വം തള്ളാൻ മാത്രം ഒറ്റയായ ഈ ഹദീസിന് സാധ്യമല്ല. ( തഫ്സീറ് റാസി)


സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇമാം ബദ്റുദ്ധീനുൽ ഉംദത്തുൽ ഖാരി

പറയുന്നു

 

وهذا الحديث الذي ذكر فيه ذكر ذلك أكثر طرقه منقطعة معلولة، ولم يوجد لها إسناد صحيح ولا متصل

ഈ ഹദീസിന്റെ അധിക പരമ്പരയും നൂന്യതയുള്ളതും പരമ്പര മുറിഞ്ഞതുമാണ് സ്വീകാര്യമായതോ ചേർന്നതോ ആയ ഒറ്റ പരമ്പരിയിലൂടെയും അത് ലഭിക്കുകയില്ല. മുറിയാത്ത മൂന്ന് പരമ്പര ദുർബലവുമാണ് 

(ഉംദത്തുൽ ഖാരി)



*ഇമാം ഖുർത്വുബി(റ) തഫ്സീറിൽ രേഘപ്പെടുത്തുന്നത് കാണുക.*


ഈ ആയത്ത് ഇറങ്ങിയതുമായി ഒരൊറ്റ ഒന്നും സഹീഹായ റിപ്പോർട്ട് അല്ല .


ലൈസ് റിപ്പോർട്ട് ചെയ്ത ഹദീസ്  പരമ്പര മുറിഞ്ഞതാണ് . ഖതാദയുടെ ഹദീസും ഇപ്രകാരം തന്നെ. വാഖിദി പറഞ്ഞ സംഭവം ഇതിനേക്കാൾ പരമ്പര മുറിഞ്ഞതാണ്


ഇബ്നുഅത്തിയ്യ (റ) പറയുന്നു.

വിഗ്രഹങ്ങളെ പറ്റി പറയുന്ന ചില ഗ്രന്ഥങ്ങളിൽ ഉള്ള ഈ ഹദീസ് ഇമാം ബുഖാരി ഇമാം മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടില്ല,

നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ നാവിലൂടെ കൂടെ സംസാരിച്ചു എന്ന് പറയുന്ന  വാചകം

ഒരിക്കലും സ്വീകാര്യമല്ലന്ന് ധാരാളം പണ്ഡിതന്മാർ  പറഞ്ഞിട്ടുണ്ട്.തിരുനബി അവിടത്തെ പ്രബോധനത്തിൽ പാപ സുരക്ഷിതരാണ്.തിരുനബി വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ അവിശ്വാസികളെ കേൾക്കും വിധം പിശാച് സംസാരിക്കുകയായിരുന്നു. പിശാച് തിരുനബിയുടെ ശബ്ദത്തോട് തുല്യമായി സംസാരിച്ചപ്പോൾ അവിശ്വാസികളിൽ ആശങ്കയുണ്ടാക്കുകയുണ്ടായി.തിരുനബി ആണ് അത് പാരായണം ചെയ്തത് എന്ന് അവർ പ്രചരിപ്പിച്ചു.ഇമാം അബുൽ മാലി എന്ന പണ്ഡിതനും ഈ വ്യാഖ്യാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



ഇമാം ഖാളി ഇയാള് കിതാബ് ഷിഫ എന്ന ഗ്രന്ഥത്തിൽ പറയുന്നു.തിരുനബി സത്യസന്ധനാണെന്ന് തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ് . മനപൂർവ്വമോ ഉദ്ദേശ പൂർവ്വമോ മറന്നു കൊണ്ടോ പിഴവ് കൊണ്ടോ അവിടന്ന് പ്രചരിപ്പിച്ച ഒരു ആശയത്തിന് എതിരെ പ്രബോധന പ്രവർത്തന വഴിയിൽ സംസാരിക്കുകയില്ല. എന്നതും അവിടന്ന് പാപ സുരക്ഷിതരാണെന്ന് എന്നതും ഈ ഉമ്മത്തിന്റെഏകോപനം ഉണ്ട് .


ഈ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട്  രണ്ട് മറുപടികളാണ് നമുക്ക് പറയാനുള്ളത്.ഒന്ന് ഈ ഹദീസിൻറെ കഥകളുടെ അടിസ്ഥാനം ദുർബലമാണ് എന്നതാണ്. സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം റിപ്പോർട്ട് ചെയ്യുന്ന ഒരാൾ പോലും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നത് തന്നെ നിനക്ക് മതിയായ തെളിവാണ്.വിശ്വസ്തരും തിരുനബി യിലേക്ക് ചേർന്നതുമായ ആയ നല്ല പരമ്പരയോടെ ഒരാളും തന്നെ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല.


സഹീഹായതും ദുർബലവുമായ റിപ്പോർട്ടുകൾ ബന്ധങ്ങളിൽ കൂട്ടിക്കുഴച്ച് പറയുന്നചില ചരിത്രകാരന്മാരും മറ്റുമാണ് ഇതിൽ പൂണ്ട്പിടിച്ചത് .


അബൂബക്കർ അൽ ബസാർ പറയുന്നു : പറയപ്പെടാൻ പറ്റുന്ന തിരുനബി (സ) യിലേക്ക് ചേരുന്ന  പരമ്പരയോടെ ഈ ഹദീസ് തിരുനബിയിൽ നിന്നും ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. ശുഅബ(റ)  പോർട്ടർട്ട് ഒഴികെ അതിലും ദുർബലത ഉണ്ട് .


എന്നാൽ സ്വഹീഹ് ആണെന്ന് എന്ന് അംഗീകരിച്ചാൽ പോലും 

 പണ്ഡിതന്മാർ ഇതിനെ വിവരിക്കുന്നത് ഇങ്ങനെയാണ്.  തിരുനബി സാവധാനം ആയിരുന്നു വിശുദ്ധ ഖുർആൻ പാരായണം ചെയ്തിരുന്നത്. അവിടുന്ന് പാരായണം ചെയ്യുന്നതിന്നിടയിലെ അടക്കത്തെ പ്രതീക്ഷിച്ചുകൊണ്ട് പിശാച് കാത്തുനിന്നു .തിരുനബി  അന്നജ്മ് സൂറത്തിന് ചില ഭാഗങ്ങൾ പാരായണം ചെയ്ത് കഴിഞ്ഞ ഉടനെ അവിടത്തെ രാഗത്തിലും ശൈലിയിലും വിഗ്രഹങ്ങൾ  വർണ്ണിക്കുന്ന ഒരു വചനം  പിശാച് ഉറക്കെ ഉരുവിട്ടു.അപ്പോൾ ചില അവിശ്വാസികൾ അത് തിരുനബി തന്നെ പറഞ്ഞതാണെന്ന് ധരിച്ചു .അത് പ്രചരിപ്പിക്കുകയും ചെയ്തു.ഇത്തരം കള്ളപ്രചരണങ്ങൾ നടത്തിയതിന് പേരിൽ തിരുനബി ദുഃഖിച്ചു .അപ്പോഴാണ്  ഹജ്ജിലെ മേൽ ആയത്ത് ഇറങ്ങിയത്.ഇതാണ് പണ്ഡിതന്മാർ പറഞ്ഞ ഏറ്റവും നല്ല വിവരണം. 


ഈ ഹദീസിൽ വിശാച് തിരുനബിയെ മേൽ വചനം പറയാൻ വേണ്ടി നിർബന്ധിപ്പിച്ചു എന്ന് വിവരണം ഒരിക്കലും ശരിയല്ലഅങ്ങനെ നിർബന്ധിക്കാൻ പിശാചിന് സാധ്യമല്ലെന്ന് ഖുർആൻ തന്നെ വിവരിച്ച് താണ് .ഈ ഹദീസ് ദുർബലമാണെന്ന് തന്നെ ഇത്തരം വ്യാഖ്യാനങ്ങളെ തൊട്ടും വിവരണങ്ങളും ആവശ്യമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. (തഫ്സീർഖുർത്വുബി)


ചുരുക്കത്തിൽ ധാരാളം പണ്ഡിതന്മാർ  ഈ ചരിത്രം ദുർബലമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് .


ഇനി ഈ റിപ്പോർട്ട് അംഗീകരിച്ചാൽ പോലും   ഇസ്ലാമിക തത്വങ്ങൾക്ക്

ഒരു പോറലും ഏൽപ്പിക്കാൻ  ഇതുകൊണ്ട് സാധ്യമല്ല കാരണം .


ഇതിൽ പറയുന്നത് അത് തിരുനബി അന്നജ്മ് സൂറത്ത് പാരായണം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ തിരുനബിയുടെ അതേ രാഗത്തിലും ശൈലിയിലും ഭാഷയിലും പിശാച് ചില വാചകങ്ങൾ ഉരുവിടുകയും അതിൽ ചില അവിശ്വാസികൾ വഞ്ചിതരാകുകയും  അവർ പരിഹസിക്കുകയും  ആഹ്ലാദിക്കുകയും ചെയ്തു എന്നതാണ്.




فما يكن في كتابي هذا من خبر ذكرناه عن بعض الماضين مما يستنكره قارئه أو يستشنعه سامعه من أجل أنه لم يعرف له وجها في الصحة ولا معنى في الحقيقة فليعلم أنه لم يؤت في ذلك من قبلنا وإنما أتى من قبل بعض ناقليه إلينا وإنا إنما أدينا ذلك على نحو ما أدى إلينا القول في الزمان ما هو؟تارخ الطبري1


ഇത്തരം ചില ചരിത്രങ്ങൾ ഇമാം ത്വബരി (റ)യെ  പോലെയുള്ളവർ അവരുടെ സീറകളിലും ചരിത്രഗ്രന്ഥങ്ങളിളിലും പറഞ്ഞിട്ടുണ്ട് എന്ന് ചിലർ പറയുന്നു. എന്നാൽ ഇമാം ത്വബരി അടക്കമുള്ള ചരിത്രകാരൻമാർ തന്നെ അവരുടെ ഗ്രന്ഥങ്ങളിൽ ഇത്തരം ചരിത്രങ്ങളിൽ സ്വീകാര്യമായവയും അസ്വീകാര്യമായവയും ഉണ്ട് എന്നും അവർ തന്നെ പറഞ്ഞിട്ടുണ്ട്. അവർ അവർക്ക് ലഭിച്ച എല്ലാ ചരിത്രങ്ങളും സ്വീകര്യമാണ് എന്ന് അവരാരും പറഞ്ഞിട്ടില്ല.

ഇവർ പ്രമാണമായി കൊണ്ട് വരുന്ന ഇമാം ത്വബരി തന്നെ അദ്ധേഹത്തിന്റെ താരീഖ് ത്വബ്‌രിയുടെ തുടക്കത്തിൽ പറയുന്നത് ശ്രദ്ധേയമാണ്.


അദ്ധേഹം പറയുന്നു.

(സ്വിഹ ത്തിന്റെ )സ്വീകാര്യതയുടെ യാതൊരു ഭാഗവും ഇല്ലാത്തതിന്റെ പേരിലും യാഥാർത്ത്യമില്ലാത്തതിന്റെ പേരിലും ഇത് പാരായണം ചെയ്യുന്നവർ നിശേധിക്കുന്നതും കേൾവിക്കാർ മോശമാക്കുന്നതുമായ കഴിഞ്ഞ കാല ചരിത്രങ്ങൾ എന്റെ ഗ്രന്ഥത്തിൽ നാം പറയുന്നതിനെ പറ്റി നാം മനസ്സിലാക്കേണ്ടത്. ഇവയല്ലാം നാം അംഗീകരിച്ചു പറഞ്ഞതല്ല. നമുക്ക് പലരിൽ നിന്ന് കിട്ടിയ എല്ലാ റിപ്പോർട്ടുകളും കൊണ്ട് വരിക മാത്രമാണ് നാം ചെയ്യുന്നത്. (താരീഖ് തബരി പേ 1 )

സ്വീകാര്യമാവട്ടേ അസ്വീകാര്യമാവട്ടെ ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെല്ലാം കൊണ്ട് വരിക ഇങ്ങനെ പല റിപ്പോർട്ടുകളും ഉണ്ട് എന്ന് അറിയിക്കുക ചതത്ര മെഴുതുന്നവന്റെ ലക്ഷ്യം

എന്നാൽ   അസ്വീകാര്യമായതുമല്ലാം ഇത തരം ചരിത്രങ്ങളിൽ നിന്ന് വേർതിരിച്ചു സ്വീകാര്യമായ റിപ്പോർട്ടർമാർ ആര് അസ്വീകാര്യ റിപ്പേർട്ട് ആര് എന്ന് വേർത്തിരിച്ച് ധാരാളം പണ്ഡിതന്മാർ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.


താരീഖു ത്വബരിയുടെ ഒരു സനദിൽ ഇബ്നു ഹുമൈദ് ഉണ്ട് അദ്ധേഹം അസ്വീകാര്യനാണ്

എന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞത് ദഹബി സിയറിൽ

11/503ഉദ്ധരിക്കുന്നു


മറ്റൊരു പരമ്പരയിൽ അബൂമ അശറ് ഉണ്ട് അദ്ധേഹം വളരെ ദുർബലനാണ്ന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞത് ദഹബി സിയറിൽ 7 / 436



ഖുർആനിൽ സാത്താനിക വചനങ്ങളുണ്ട് എന്ന് ആരോപിക്കാൻ ഇവർ കൊണ്ട് വന്ന ചരിത്രങ്ങൾ  വ്യാജ്യമാണന്നും അതിന്റെ റിപ്പോർട്ടർമാർ അസ്വീകാര്യമാണന്നും കഴിഞ്ഞ കാലത്ത് ജീവിച്ച ഇസ്ലമിക ചരിത്ര പണ്ഡിതന്മാർ അവരുടെ പുസ്തകങ്ങളിൽ വെക്തമാക്കി പറഞ്ഞിട്ടുണ്ട്

ഇമാം റാസി (റ) തഫ്സീറുൽ കബീർ

ഇമാം ഖുർത്വബി റ തഫ്സീർ

അല്ലാമ ഇബ്നു കസീർ തഫ്സീർ 

ഇബ്ൻൽ അറബി(റ)

ഇമാം ഖാളി(റ) ശിഫ .

ഇമാം ബസാർ മുസ്നദ്

ബദ്റുദ്ധീൻ അൽ ഐയിനി(റ) ഉംദത്തുൽ ഖാരി


തുടങ്ങി ധാരാളം പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്


തഫ്സീർ ജലാലൈനി പറഞ്ഞതും  ഇതുതന്നെയാണ്   തിരുനബിയുടെ ലിസാനിൽ (ഭാഷയിൽ ശൈലിയിൽ )പിശാച് ചില വാചകങ്ങൾ  ഉച്ചത്തിൽ ഉരുവിടുകയും അതുകണ്ട് അവിശ്വാസികൾ സന്തോഷിക്കുകയും ചെയ്തു എന്നതാണ്.


പിശാച് ഇട്ട ആ വാചകങ്ങൾ

സൂറത്തുൽ ഹജ്ജിലെ അമ്പത്തിരണ്ടാം ആയത്ത് ഇറക്കി കൊണ്ട്  ഇത്തരം  പിശാചിൻറെ പ്രവർത്തനങ്ങൾ  മുൻ പ്രവാചകന്മാരിലും ഉണ്ടായിട്ടുണ്ടെന്നും അല്ലാഹു അതിനെ നിർമാർജനം ചെയ്യുകയും അവൻറെ വചനങ്ങൾ  സ്ത്ഥീകരിക്കുകയും  ചെയ്യുന്നു. എന്നും അതിൽ ആരും വഞ്ചിതരാകരുത് വിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പിശാച് ഇട്ട വാചകങ്ങൾ മുസ്ലിമീങ്ങൾ പാരായണം ചെയ്യുകയോ അത് കർമ്മത്തിലോ വിശ്വാസത്തിലൊ കൊണ്ടുവരികയോ  നിലനിൽക്കുകയോ ചെയ്തിട്ടില്ല.  അതിനെ ബോധ്യപ്പെടുത്തി കൊണ്ടും ഇല്ലായ്മ ചെയ്തു കൊണ്ടും വിശുദ്ധ ഖുർആൻ ഇടപെടുകയും ചെയ്തിട്ടുണ്ട്.



*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*

No comments:

Post a Comment