http://islamicglobalvoice.blogspot.com/
h
*Club house ലും മറ്റും ഇസ്ലാമിക വിരോധികളുടെ ഗ്രൂപ്പിൽ പോയി ചർച്ച ചെയ്യുന്നവരോട്*
*ഇസ്ലാമിനെ പരിഹസിക്കപ്പെടുന്ന ഇത്തരം റൂമുകളിൽ പോയി ചർച്ച വീക്ഷിക്കുന്ന വരോട്*
Club house ലും മറ്റും ഇസ്ലാമിക വിരോധികളുടെ ഗ്രൂപ്പിൽ പോയി ചർച്ച ചെയ്യുന്ന പല വിഭാഗങ്ങളെ കാണാൻ സാധിക്കുന്നു.
ചിലർ ഇസ്ലാമിക വിശയങ്ങൾ അവഗാഹം നേടിയിട്ടില്ലാത്തവരാണ് .എന്നിട്ട് ഇസ്ലാമിക വിരോധികളുടെ ചോദ്യങ്ങൾക്കു മുമ്പിൽ അറിവില്ലാതെ തെറ്റായ പല ഉത്തരങ്ങളും പറയുകയും ഇസ്ലാമിൻറെ പേരിൽ അതിനെ വച്ചുകെട്ടുകയും അവസാനം
ശത്രുക്കൾ ഇസ്ലാമിനെ താറടിക്കുകയും ചെയ്യുന്ന അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ ചില ചർച്ചകളിൽ കാണുകയുണ്ടായി.
ഉദാഹരണത്തിന് സാത്താനിക വചനങ്ങൾ തിരുനബി മറന്നുകൊണ്ട് കൊണ്ട് പാരായണം ചെയ്തിരുന്നു എന്ന വളരെ ഗുരുതരമായ ഇസ്ലാമിക വിരുദ്ധമായ വാദം വിവരമില്ലാതെ ഇസ്ലാമിക വേഷം ധരിച്ച് പറയുന്നത് കാണാൻ സാധിച്ചു .
മറന്നു കൊണ്ടോ മനപ്പൂർവ്വമോ ഏകദൈവ വിശ്വാസത്തിനു വിരുദ്ധമായ ഒന്നും തന്നെ ഒരു പ്രവാചകനിൽ നിന്നും ഉണ്ടാവുകയില്ല പ്രത്യേകിച്ച് തിരുനബിയിൽ നിന്നും എന്ന ലോക പണ്ഡിതന്മാർ മുഴുവനും ഏകോപിച്ചതാണ്. എന്നിട്ട് ഇതിനെതിരെ തെറ്റിദ്ധരിച്ചു കൊണ്ട് തിരുനബി
ഏകദൈവ വിശ്വാസത്തിനു വിരുദ്ധമായ കാര്യം മറന്നു കൊണ്ട് അവിടന്ന് പറഞ്ഞു
എന്ന കള്ളത്തരം
അവിശ്വാസികളുടെ മുന്നിൽവച്ച് പറയുന്നവർ അവർ അല്ലാഹുവിനെ സൂക്ഷിക്കേണ്ടതാണ്.വിവരം ഇല്ലെങ്കിൽ ഇത്തരം ചർച്ചകളിൽ പോയി ഇസ്ലാമിക വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കരുത്. വിവരമില്ലാതെ വേഷംകെട്ടി ഇത്തരം ആശയങ്ങൾ ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ അത് മുസ്‌ലിം പണ്ഡിതന്മാർക്കും , ഇസ്ലാമിനും ബാധകമല്ലെന്നും എല്ലാവരും മനസ്സിലാക്കുക.
മറ്റുചിലർ വിവരം ഉള്ളവരാണെന്ന് എന്ന് സ്വയം തോന്നിയ വരാണ് . അവർ ശത്രുക്കളുടെ റൂമുകളിൽ പോയി ഇസ്ലാമിൻറെ നിയമസംഹിതകൾ യുക്തിവാദികളും മറ്റും ചോദ്യം ചെയ്യുമ്പോൾ ഇസ്ലാമിലെ എല്ലാ അഹ്കാമുകൾക്കും യുക്തിപൂർവ്വം മറുപടി പറയാൻ സാധിക്കും എന്ന് ധരിച്ചിരിക്കുന്ന പാവങ്ങൾ .
ഇസ്ലാമിക് എല്ലാ നിയമങ്ങളും യുക്തിപൂർവ്വം മറുപടി പറയാൻ കഴിയും എന്ന്ഇവിടെ ആരും വാദിച്ചിട്ടില്ല .
സർവ്വ ലോകത്തിനും യും സൃഷ്ടാവായ അല്ലാഹു ഉണ്ട് എന്ന തിന്നും മറ്റു അടിസ്ഥാനപരമായ വിഷയങ്ങളിലുംയുക്തികൊണ്ട് നമുക്ക് സ്ഥിരപ്പെടുത്താൻ സാധിച്ചേക്കാം ,അല്ലാതെ ഓരോ വിധികളും യുക്തികൊണ്ട് സ്ഥിരപ്പെടുത്തണം എന്ന ഇസ്ലാമിൽ ഒരു വാദവും ഇല്ല .
സൃഷ്ടാവായ അല്ലാഹു എന്തുപറഞ്ഞാലും സ്വീകരിക്കുക എന്നതാണ് ഇസ്ലാമിൻറെ തത്വം. ഓരോന്നിനെയും യുക്തി മനസ്സിലാക്കിയാൽ മാത്രമേ സ്വീകരിക്കാവൂ എന്ന് ഒരു നിയമമില്ല .
എല്ലാത്തിന്റെയും യുക്തി കണ്ടെത്താൻ ശ്രമിക്കുകയും അതിനനുസരിച്ച് മറുപടി പറയുകയും ചെയ്യുന്ന സ്വഭാവം വളരെ തെറ്റാണ്. യുക്തിഎന്താണെന്ന് അറിയാത്ത വിധികൾ പോലും ലോകരക്ഷിതാവ് പറഞ്ഞു എന്ന നിലക്ക് അനുസരിക്കുക എന്നതാണ് യഥാർത്ഥ യുക്തി . ഇതൊന്നും മനസ്സിലാക്കാതെ എല്ലാ നിയമങ്ങൾക്കും
യുക്തിപൂർവം മറുപടി പറയാൻ കഴിയും എന്ന് മനസ്സിലാക്കിയ ചില വിവരം ഉണ്ടെന്ന് ധരിക്കുന്ന ആളുകൾ അല്ലാഹുവിനെ ഭയപ്പെടേണ്ട താണ്.
മറ്റൊരു വിഭാഗം ഇസ്ലാമിക വിരുദ്ധർ നടത്തുന്ന റൂമുകളിൽ പോയി ചർച്ചകളിൽ പങ്കെടുത്താൽ പ്രബോധനം ചെയ്യാം എന്ന് ധരിച്ച് വെച്ച പാവങ്ങൾ . ഇത്തരം ആളുകളുടെ ചർച്ച കണ്ടിട്ട് അവരുടെ ഗ്രൂപ്പിൽ ധാരാളം .വിവേസ് കൂടുകയും
കൂടുതൽ മതത്തെപ്പറ്റി പഠിച്ചിട്ടില്ലാത്ത വരും സാധാരണക്കാരും അമുസ്ലിമീങ്ങളും ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമാവുകയും ചെയ്യുന്നുണ്ട് .അങ്ങനെ ഇസ്ലാമിൽ നിന്നും പുറത്ത് പോവാൻ വരെകാരണമാകുന്നു .അതു തന്നെയാണ് ശത്രുക്കളുടെ ലക്ഷ്യവും ഇതു തന്നെയാണ്
എന്ന് മാത്രമല്ല അവർ കൂട്ടമായി നിന്നുകൊണ്ട് പറയുന്ന ആളെ വിമർശിക്കുകയും പരിഹസിക്കുകയും മറുപടി പറയുന്ന ആളെ വ്യക്തമായി മറുപടി പറയാനുള്ള അവസരം നൽകാതിരിക്കുകയും അഥവാ മറുപടി നന്നായി പറഞ്ഞാൽ പറയുന്നവരെ സ്പീക്കർ ലിസ്റ്റിൽ നിന്നും പുറന്തള്ളുകയും മോഡിനേറ്റർ
ഇടപെട്ടു അടുത്തയാൾക്ക് മൈക്ക് മറ്റൊരാളിലേക്ക് കൈമാറുകയും ചർച്ച മാറ്റുകയോ ചെയ്യുകയും ചെയ്യുന്നു.
അവർ നിയന്ത്രിക്കുന്ന ഗ്രൂപ്പിൽ പോയി അവരുടെ പരിഹാസത്തിനും അവരുടെ വളഞ്ഞുള്ള ആക്രമണത്തിനും വിധേയമാക്കുകയും അവർ രിഹസിച്ചു ചിരിച്ചു ഇസ്‌ലാമിനെയും മുസ്ലീങ്ങളെയും ഇസ്ലാമിക നിയമങ്ങൾ പരിഹസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇസ്ലാമിനെ പരിഹസിക്കപ്പെടാൻ കാരണമാകുന്ന ഇത്തരം ചർച്ചകളെ ഒരിക്കലും തന്നെ ഇസ്ലാം പ്രേരിപ്പിക്കുകയോ ഖുർആനും സുന്നത്തും പണ്ഡിതന്മാരും അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
അറിവ് കുറഞ്ഞ ആളുകൾ ഉത്തരം റൂമുകളിൽ പങ്കടുക്കുന്നത് പോലും വിശുദ്ധ ഖുർആനും പണ്ഡിതൻമാരും ശക്തമായി താക്കീത് നൽകിയിട്ടുണ്ട്.
ഇതെല്ലാം കണ്ടു നിൽക്കുന്ന പലരും വിശ്വാസത്തിൽ ഇടർച്ച വരാനും ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ഇത്തരം ആളുകളുടെ . ചർച്ചകളിൽ മറുപടി പറയാൻ പോകുന്നതുകൊണ്ട്
ഇസ്ലാമിന് ദോഷമാണോ നന്മയാണോ എന്ന് പോലും ചിന്തിക്കാനുള്ള വിവേകം ഇവർക്കില്ലാത്ത പോയതിൽ നിരാശ തോന്നുകയാണ്.
ഇവർ ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്ന അതുകൊണ്ടാണല്ലോ ഇങ്ങനെ പരിഹസിക്കുന്നത് എന്ന് ചിന്തിച്ചു പോയിട്ടുണ്ട്.
ഔദ്യോഗികമായി ആയി മുസ്ലീം പണ്ഡിതൻമാർ നടത്തുന്ന റൂമുകൾ ഉണ്ട് .അത്തരം റൂമുകളിൽ കളിൽ പരിശുദ്ധ മതത്തിന് ഖുർആനിനെയും സത്യസന്ധമായി വിശദീകരിക്കുന്ന പണ്ഡിതന്മാരുടെ ചർച്ചകൾ അല്ലാത്ത ചർച്ചകളിൽ പങ്കെടുക്കുന്നത് ഒരിക്കലും വിശുദ്ധ ഖുർആൻ അംഗീകരിക്കുന്നില്ല
ഇത്തരം അന്തമില്ലാത്ത ചർച്ചകളിൽ കൂടുതൽ പഠിച്ചിട്ട് ഇല്ലാത്തവർ അവർ പങ്കെടുക്കുന്നതിന് വിധി എന്താണന്ന് മനസ്സിലാക്കുക
.
📝📝📝
*Club hous ചർച്ച യിൽ പങ്കടുക്കുന്നവരോട്*
വിശുദ്ധ ഖുർആനിൽ പറയുന്നു.
അന്‍ആം - 6:68
നമ്മുടെ ആയത്തുകളില്‍ [തെറ്റിദ്ധരിപ്പിച്ചു കൊണ്ടും ദുർവ്യാഖ്യാനിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും ] മുഴുകി ക്കൊണ്ടിരിക്കുന്നവരെ നീ കണ്ടാല്‍, അവര്‍ അതല്ലാത്ത (വേറെ) ഒരു വിഷയത്തില്‍ മുഴുകുന്നതു [പ്രവേശിക്കുന്നതു] വരെ അവരില്‍ നിന്നു നീ തിരിഞ്ഞു കളയുക. (വല്ലപ്പോഴും) പിശാചു നിന്നെ മറപ്പിച്ചു കളയുന്നപക്ഷം, അപ്പോള്‍, ഓര്‍മ്മക്കുശേഷം (ആ) അക്രമികളുടെ കൂടെ നീ ഇരിക്കരുത്.
അന്‍ആം - 6:69
സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ അവരുടെ വിചാരണയില്‍ നിന്നു ഒന്നുംതന്നെ (ബാദ്ധ്യത) ഇല്ല; എങ്കിലും ഓര്‍മ്മിപ്പിക്കല്‍ [-അതാണു ബാദ്ധ്യത]; അവര്‍ സൂക്ഷിച്ചേക്കാമല്ലോ.
അന്‍ആം - 6:70
തങ്ങളുടെ മതത്തെ കളിയും, വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം വഞ്ചിക്കുകയും ചെയ്തിട്ടുള്ളവരെ നീ (അവരുടെ പാട്ടിനു) വിട്ടേക്കുകയും ചെയ്യുക.
ഏതൊരു ആത്മാവും (വ്യക്തിയും) അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതു നിമിത്തം ബന്ധിപ്പിക്കപ്പെടുമെന്ന (നാശത്തിനു വിധേയമാക്കപ്പെടുമെന്ന) തിനാല്‍ ഇതുമൂലം (ക്വുര്‍ആന്‍ മുഖേന) നീ ഉപദേശം നല്‍കുകയും ചെയ്യുക.
അൻആം
6 . 68 .70
ക്വുര്‍ആനടക്കമുള്ള അല്ലാഹുവിന്റെ വചനങ്ങളേയും ദൃഷ്ടാന്തങ്ങളെയും വ്യാജമാക്കുകയോ, പരിഹസിക്കുകയോ, ദുര്‍വ്യാഖ്യാനം ചെയ്യുകയോ ചെയ്യുന്ന എല്ലാ കുഴപ്പക്കാരുടെ വിഷയത്തിലും പൊതുവെയുള്ള ഒരു നിയമമാണതെന്നുമുള്ളതില്‍ സംശയമില്ല. അല്ലാഹു ഉപയോഗിച്ച വാക്കുകള്‍ പരിശോധിച്ചാല്‍ ഈ വസ്തുത ആര്‍ക്കും വ്യക്തമാകുന്നതാണ്. അത്തരം വിഷയങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാക്കുകളിലേക്കു ശ്രദ്ധ കൊടുക്കുന്നതും, അവരോടൊപ്പം ഇരുന്നോ മറ്റോ സമ്പര്‍ക്കം പുലര്‍ത്തുന്നതും അല്ലാഹു വിരോധിക്കുന്നു. പ്രസ്തുത അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനവും അനുകൂലവും നല്‍കലാണല്ലോ അത്. മനസ്സില്‍ വെറുപ്പും പ്രതിഷേധവും ഉണ്ടായിരുന്നാല്‍ തന്നെയും ഈ ദോഷത്തില്‍നിന്നു അതു ഒഴിവാകുന്നതല്ല. ഒരു പക്ഷേ, മറവിനിമിത്തം അബദ്ധത്തില്‍ അവരുടെകൂടെ ചെന്നിരുന്നാലും ഓര്‍മ്മവന്നാല്‍ പിന്നെ ആ അക്രമികളുടെ കൂട്ടത്തില്‍ ഇരുന്നുപോകരുതെന്നു അല്ലാഹു വിരോധിച്ചതില്‍നിന്നു ഇതു മനസ്സിലാക്കാം.
ഈ വിഷയകമായി സൂറത്തുന്നിസാഉ് 140-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചതു
നിസാഅ് - 4:140
അല്ലാഹുവിന്‍റെ 'ആയത്തു' [വചനം]കളെ അതില്‍ അവിശ്വസിക്കപ്പെടുന്നതായും, അതിനെപ്പറ്റി പരിഹാസം കൊളളുന്നതായും നിങ്ങള്‍ കേട്ടാല്‍, അവരുടെ കൂടെ നിങ്ങള്‍ ഇരിക്കരുതെന്ന്, അവര്‍ അതല്ലാത്ത (വേറെ) ഒരു വര്‍ത്തമാനത്തില്‍ ഏര്‍പ്പെടുന്നതു വരേക്കും. അപ്പോള്‍ [അങ്ങിനെ ചെയ്താല്‍]നിശ്ചയമായും , നിങ്ങള്‍ അവരെപ്പോലെ (ത്തന്നെ) യായിരിക്കും. നിശ്ചയമായും അല്ലാഹു കപടവിശ്വാസികളെയും, അവിശ്വാസികളെയും മുഴുവന്‍ ജഹന്നമില്‍ [നരകത്തില്‍]ഒരുമിച്ചു കൂട്ടുന്നവനാകുന്നു.
ഇതിനു മുമ്പു നാം കണ്ടുവല്ലോ. അല്ലാഹുവിന്റെ ആയത്തുകള്‍ നിഷേധിക്കപ്പെടുകയും, പരിഹസിക്കപ്പെടുകയും ചെയ്യുന്നതായി കേട്ടാല്‍, അങ്ങിനെ ചെയ്യുന്നവര്‍ വേറെ വല്ല വിഷയത്തിലും പ്രവേശിക്കുന്നതുവരെ അവരോടൊന്നിച്ച് നിങ്ങള്‍ ഇരിക്കരുതെന്നും, അങ്ങനെ ചെയ്‌താല്‍ നിങ്ങളും അവരെപ്പോലെയായിരിക്കുമെന്നുമാണ് അവിടെ അല്ലാഹു പറഞ്ഞിരിക്കുന്നത്. ആ വചനവും ഈ വചനവും മുമ്പില്‍വെച്ചുകൊണ്ടു പരിശോധിച്ചാല്‍, മതത്തിലെ അംഗീകൃത തത്വങ്ങള്‍ക്കു വിരുദ്ധമായ ആദര്‍ശങ്ങളും, ആ ആദര്‍ശങ്ങളെ ന്യായീകരിക്കുന്ന ദുര്‍വ്യാഖ്യാനങ്ങളും ശ്രദ്ധിക്കുന്നതും, അവയുടെ സ്ഥാപനത്തിനും പ്രചാരണത്തിനുംവേണ്ടി നടത്തപ്പെടുന്ന പ്രസിദ്ധീകരണങ്ങളും പ്രഭാഷണങ്ങളും ഗൗനിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം സത്യവിശ്വാസികള്‍ വര്‍ജ്ജിക്കേണ്ടതാണെന്നു മനസ്സിലാക്കാവുന്നതാണ്. മതതത്വങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലാത്ത സാധാരണക്കാര്‍ വിശേഷിച്ചും മനസ്സിരുത്തേണ്ടതാണിത്.
അവരോടൊപ്പം നിങ്ങള്‍ ഇരുന്നാല്‍ നിങ്ങളും അവരെപ്പോലെയായിരിക്കും (إِنَّكُمْ إِذًا مِّثْلُهُمْ) എന്നു അവിടെ അല്ലാഹു പറഞ്ഞ വാക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മുശ്രിക്കുകളുടെ വിഷയത്തില്‍ മാത്രമല്ല – തന്നിഷ്ടക്കാരും തല്‍പരകക്ഷികളുമായ എല്ലാവരുടെ വിഷയത്തിലുമാണ് – ഈ വചനം അവതരിച്ചിരിക്കുന്നതെന്നു വ്യക്തമാക്കിക്കൊണ്ട് ഇബ്നുസീരിന്‍, അബൂജഅ്ഫര്‍, മുഹമ്മദുബ്നു അലീ (رحمهم الله) പോലെയുള്ള മുന്‍ഗാമികളില്‍നിന്നു രിവായത്തുകള്‍ വന്നിട്ടുള്ളതും പ്രസ്താവ്യമത്രെ അടുത്ത വചനവും കൂടി ശ്രദ്ധിക്കുമ്പോള്‍ ഇപ്പറഞ്ഞ വാസ്തവം കൂടുതല്‍ വ്യക്തമാകുന്നതാണ്. എന്നാല്‍ മത പ്രമാണങ്ങളില്‍ നിന്നു സത്യാവസ്ഥ മനസ്സിലാക്കുവാനും, സത്യവിരുദ്ധമായ വാദഗതികളും, ദുര്‍വ്യാഖ്യാനങ്ങളും തിരിച്ചറിയുവാനും കഴിയുന്ന പണ്ഡിതന്‍മാരെ സംബന്ധിച്ചിടത്തോളം – അവയെ ഖണ്ഡിക്കുവാന്‍ വേണ്ടിയും, പൊതുജനങ്ങളില്‍ അവ മൂല ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങളെ നീക്കം ചെയ്‌വാന്‍ വേണ്ടിയും – അത്തരം പ്രസ്താവനകളില്‍ ശ്രദ്ധ പതിക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ല. അതു അത്യാവശ്യം കൂടിയായിരിക്കും താനും.
ഇമാം ഖുർത്വിബി റ പറയുന്നു.
ഇമാം മുജാഹിദ് റ പറഞ്ഞു.
അല്ലാഹുവിന്റെ ഗ്രന്തത്തെ പരിഹസിക്കുന്നവരോട് കൂടെ
ഇരിക്കുന്നത് വരെ അല്ലാഹു വിരോധിക്കുന്നത്. മറന്നു കൊണ്ട് ഇരുന്നതാണങ്കിൽ ഓർമ്മ വന്നാൽ സ്ഥലം വിടേണ്ടതാണ്.
അവിശ്വാസികളും പുത്തൻവാദികളും തർക്കിക്കുമ്പോൾ അത് കേൾക്കുന്നതും പങ്കടുക്കുന്നതും പാടില്ലാത്തതാണ് .
മഹാനായ ഇമാം അബൂ ഇംറാനുന്നഖ് ഇ റ യോട് ഒരു പുത്തൻ വാദി എന്നിൽ നിന്നും ഒരു വാക്ക് കേൾക്കുമോ എന്ന് ചോദിച്ചപ്പോൾ ഇമാം അയാളെ തൊട്ട് തിരിഞ്ഞ് കളയുകയും അരവാചകവും കേൾക്കുന്നില്ല എന്ന് മറുപടി പറയുകയുണ്ടായി.
ഫുളൈൽ റ പറയുന്നു. വല്ലവനും പുത്തൻവാദിയെ സ്നേഹിച്ചാൽ അല്ലാഹു അവന്റെ സൽകർമം അല്ലാഹു പൊളിച്ച് കളയുന്നതാണ്. അവന്റെ ഹ്രദയത്തിൽ നിന്ന് ഈമാനിന്റെ പ്രകാശം എടുത്തുകളയുന്നതുമാണ്. (തഫ്സീറുൽ ഖുർത്വിബി)
وروى شبل عن ابن أبي نجيح عن
مجاهد في قوله : وإذا رأيت الذين يخوضون في آياتنا قال : هم الذين يستهزئون بكتاب الله ، نهاه الله عن أن يجلس معهم إلا أن ينسى فإذا ذكر قام
. . وذكر الطبري عن أبي جعفر محمد بن علي رضي الله عنه أنه قال : لا تجالسوا أهل الخصومات ، فإنهم الذين يخوضون في آيات الله . قال ابن العربي : وهذا دليل على أن مجالسة أهل الكبائر لا تحل . قال ابن خويز منداد : من خاض في آيات الله تركت مجالسته وهجر ، مؤمنا كان أو كافرا . قال : وكذلك منع أصحابنا الدخول إلى أرض العدو ودخول كنائسهم والبيع ، ومجالس الكفار وأهل البدع ، وألا تعتقد مودتهم ولا يسمع كلامهم ولا مناظرتهم . وقد قال بعض أهل البدع لأبي عمران النخعي : اسمع مني كلمة ، فأعرض عنه وقال : ولا نصف كلمة . ومثله عن أيوب السختياني . وقال الفضيل بن عياض : من أحب صاحب بدعة أحبط الله عمله وأخرج نور الإسلام من قلبه ، ومن زوج كريمته من مبتدع فقد قطع رحمها ، ومن جلس مع صاحب بدعة لم يعط الحكمة ، وإذا علم الله عز وجل من رجل أنه مبغض لصاحب بدعة رجوت أن يغفر الله له . وروى أبو عبد الله الحاكم عن عائشة رضي الله عنها قالت قال رسول الله صلى الله عليه وسلم : من وقر صاحب بدعة فقد أعان على هدم الإسلام . فبطل بهذا كله قول من زعم أن مجالستهم جائزة إذا صانوا أسماعهم تفسير القرطبي .
ശൗകാനീ ( ) അദ്ദേഹത്തിന്റെ തഫ്സീറില്‍ ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ചെയ്തിട്ടുള്ള ഒരു പ്രസ്താവന ഗൗനിക്കുന്നതു സന്ദര്‍ഭോചിതമാകുന്നു. അതിന്റെ ചുരുക്കം ഇതാണ്: ‘അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിച്ചും, അവന്റെ കിതാവും അവന്റെ റസൂലിന്റെ സുന്നത്തും കൊണ്ടു കളിയാടിയും, അവയെല്ലാം തങ്ങളുടെ വഴിപിഴപ്പിക്കുന്ന ആശയങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനുസരിച്ചു വ്യാഖ്യാനിച്ചും കൊണ്ടിരിക്കുന്ന പുത്തന്‍വാദക്കാരുമായി സമ്പര്‍ക്കം നടത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാറുള്ളവര്‍ക്കു ഈ വചനത്തില്‍ വലിയൊരു ഉപദേശം അടങ്ങിയിരിക്കുന്നു. അവരോടു പ്രതിഷേധിക്കുകയും, അവരില്‍ മാറ്റം വരുത്തുകയും ചെയ്യുന്നില്ലെങ്കില്‍, കുറഞ്ഞപക്ഷം അവരോടു സഹകരിക്കാതിരിക്കുകയെങ്കിലും ചെയ്യേണ്ടതാകുന്നു. അതു പ്രയാസമില്ലാത്ത കാര്യമാണല്ലോ. അവരുടെ കൃത്രിമ വാദങ്ങളില്‍നിന്നു ഇവര്‍ ശുദ്ധരായിരുന്നാല്‍ തന്നെയും അവരുടെ രംഗങ്ങളില്‍ ഇവര്‍ ഹാജറുണ്ടാകുന്നതിനെ ചൂഷണം ചെയ്തുകൊണ്ട് അവര്‍ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ ശ്രമിക്കുന്നതാണ്. ഇതാകട്ടെ, അവയെ കേള്‍ക്കുന്നതിനേക്കാള്‍ നാശകരവുമാണു. ശപിക്കപ്പെട്ട ഇത്തരം സദസ്സുകള്‍ നാം കണ്ടിട്ടുള്ളതിനു കണക്കില്ല. യഥാര്‍ത്ഥത്തെ സഹായിക്കുവാനും അയഥാര്‍ത്ഥത്തെ തടയുവാനും നമ്മുടെ കഴിവനുസരിച്ചു നാം ശ്രമിച്ചിട്ടുമുണ്ട്. ഈ പരിശുദ്ധ ശരീഅത്തിനെപ്പറ്റി വേണ്ടതുപോലെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കെല്ലാം അറിയാം, ഹറാമായ (നിഷിദ്ധമായ) കാര്യങ്ങള്‍ പ്രവര്‍ത്തിച്ച് അല്ലാഹുവിനോടു അനുസരണക്കേട് കാണിക്കുന്ന ആളുകളുമായി സഹകരിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ആപല്‍ക്കരമാണു വഴിപിഴപ്പിക്കുന്ന പുത്തന്‍ വാദക്കാരുമായി സഹകരിക്കുന്നതെന്നു. ക്വുര്‍ആനെയും സുന്നത്തിനെയും കുറിച്ചു അടിയുറച്ച അറിവു കരസ്ഥമാക്കിയിട്ടില്ലാത്തവര്‍ക്കു പ്രത്യേകിച്ചും അതു ദോഷകരമത്രെ. കാരണം, അവരുടെ വ്യാജ സമര്‍ത്ഥനങ്ങളും വാദങ്ങളും – അവയുടെ കൊള്ളരുതായ്മ ശരിക്കു വ്യക്തമായിരുന്നാല്‍പോലും – പലപ്പോഴും ഇവരില്‍ ചിലവായെന്നു വരും. പിന്നീടതു മാറ്റുവാന്‍ പ്രയാസകരമായിത്തീരുകയും ചെയ്യും. അങ്ങനെ, അങ്ങേഅറ്റം വ്യാജമായ കാര്യത്തെ വളരെ സത്യമായി വിശ്വസിച്ചുകൊണ്ട് അവര്‍ മരണം പ്രാപിക്കുകയും ചെയ്തേക്കും. (فتح القدير)
Aslam kamil parappanangadi
🔎🔎🔎🔎🔎🔎🔎
ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
http://islamicglobalvoice.blogspot.com/
h
https://youtu.be/bei-18FidVo
https://youtu.be/bei-18FidVo
https://youtu.be/bei-18FidVo
No comments:
Post a Comment