Monday, November 2, 2020

ഇസ്ലാാം ഖർ ആേ നേതര _വേദങ്ങൾ_ദൈവികമല്ലേ

 #ഖുർആൻ

        2⃣

#ഖുർആനേതര_വേദങ്ങൾ_ദൈമല്ലേ?


❓ ദൈവത്തിന്റെ  വചനങ്ങൾ  ഏതാണ് എന്ന് അന്വേഷിച്ചപ്പോൾ  ആ വിലാസത്തിൽ അറിയപ്പടുന്ന കുറേ ഗ്രന്ഥങ്ങൾ കണ്ടു. ഇതിൽ ഏതാണ് യഥാർത്ഥ ദൈവികഗ്രന്ഥം  എന്ന് എങ്ങനെ തിരിച്ചറിയും?


🅰️ ദൈവവചനം എന്ന പേരിൽ ധാരാളം ഗ്രന്ഥങ്ങൾ അറിയപ്പെടുന്നുണ്ടെങ്കിലും, അതിന്റെ ആളുകൾ അത് ദൈവികഗ്രന്ഥം എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും  ആ ഗ്രന്ഥങ്ങളൊന്നും തന്നെ സ്വയം ദൈവികത അവകാശപ്പെടുന്നില്ല എന്നതാണ് ശ്രദ്ധേയം. ബൈബിളിലോ ഹൈന്ദവവേദങ്ങളിലൊ മറ്റു മതഗ്രന്ഥങ്ങളിലോ എവിടെയും  ഈ ഗ്രന്ഥം ദൈവം മനുഷ്യർക്ക് വേണ്ടി അവതരിപ്പിച്ചതാണെന്ന് കൃത്യമായും വ്യക്തമായും പറയുന്നില്ല. എന്നാൽ ഖുർആനിൽ പേർത്തും പേർത്തും ഈ അവകാശവാദം ഉന്നയിക്കുന്നതായി കാണാം.(ഉദാ:-  26: 192, 32:2, 42:2 36:5, ..) അവകാശവാദം ഉന്നയിക്കാത്തവയെ ശ്രദ്ധിച്ചിട്ടില്ലങ്കിലും പ്രശ്നമില്ലല്ലോ.


❓ ദൈവിക വചനങ്ങളാണന്ന് തോന്നിപ്പിക്കുന്ന ചില പ്രയോഗങ്ങളൊക്കെ മറ്റു ഗ്രന്ഥങ്ങളിലുമുണ്ടല്ലോ. 'യഹോവ അരുൾ ചെയ്യുന്നു' എന്നൊക്കെ ഉദാഹരണം.

അപ്പോൾ അതും ശ്രദ്ധിക്കേണ്ടതില്ലേ?


🅰️ യഹോവ അരുൾ ചെയ്യുന്നു എന്ന് ഒരു പുസ്തകത്തിൽ കണ്ടു എന്നത് കൊണ്ട് മാത്രം ആഗ്രന്ഥം ദൈവികത അവകാശപ്പെടുന്നു എന്ന് പറയാനൊക്കില്ലല്ലോ. ദൈവം അരുൾ ചെയ്തതയി പറയപ്പെടുന്ന ചില വാക്കുകൾ ആ പുസ്തകത്തിലുണ്ട് എന്നല്ലേ വരികയുള്ളൂ. പക്ഷേ, ഖുർ ആനിലേക്ക് നോക്കൂ! എത്ര കൃത്യമായാണ്, എത്ര തവണ ആവർത്തിച്ചാവത്തിച്ചാണ് അത് ദൈവികത അവകാശപ്പെടുന്നത്.

"ഈ ഗ്രന്ഥം ലോകരക്ഷിതാവിൽ നിന്ന് അവതീർണ്ണമായതത്രെ." (ഹാഖ: 43, വാഖിഅ: 80)

സർവജ്ഞനും  പ്രതാപിയുമായ അല്ലാഹുവിങ്കൽ നിന്നും അവതീർണ്ണമായതാണ് ഈ ഗ്രന്ഥം.( ഗാഫിർ :2)

റമളാൻ മാസത്തിലാണ്, ജനങ്ങളെ സൻമാർഗത്തിലേക്ക് വഴി നടത്താനായി ഈ ഖുർആൻ അവതീണ്ണമായത്.(2: 185)

"ജനങ്ങൾക്ക് വേണ്ടി സത്യമായും അങ്ങേക്ക് നാം ഖുർആൻ അവതരിപ്പിച്ചു. ആരെങ്കിലും സൻമാർഗ്ഗം പ്രാപിച്ചാൽ അത് അവർക്ക്. വഴിപിഴക്കുന്നുവെങ്കിൽ അവർക്ക് തന്നെയാണ് അതിന്റെ കേട്"  (സുമർ: 41) ഇങ്ങനെ എത്ര എത്രവചനങ്ങൾ. ഇതൊക്കെ നിരന്തരം  കേൾക്കുമ്പോൾ ആ ഗ്രന്ഥം എങ്ങനെ പരിശോധിക്കാതിരിക്കും?


❓ശരി, ഖുർആൻ പരിശോധിക്കണമെന്ന് മനസ്സിലായി. പരിശോധിക്കേണ്ട ആവശ്യമില്ലാത്ത വിധം മറ്റു വല്ല കുഴപ്പങ്ങളും ഖുർആനേ തര ഗ്രന്ഥങ്ങൾക്കുണ്ടോ?


🅰️ ആരാണ് അവതരിപ്പിച്ചതെന്ന് ഉറപ്പില്ലാത്ത പോലെ തന്നെ ആർക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥണിത് എന്നും ഉറപ്പില്ല. മാത്രവുമല്ല, ഏത് കാലത്ത് അവതരിപ്പിക്കപ്പെട്ടു? ആരാണിത് ക്രോഡീകരിച്ചത്? അദ്ദേഹത്തിന്റെ ചരിത്രം ലഭ്യമാണോ? അദ്ദേഹത്തിന് ലഭിച്ച സ്രോതസ്സുകൾ എന്തായിരുന്നു? അതിന്റെ ആധികാരികത എത്രത്തോളമുണ്ട്? എന്നൊന്നും ഒരാൾക്കു മറിയില്ല.


ഉദാഹരണം പറയാം.

പുതിയ നിയമം യേശുവിന് ദൈവം ഇറക്കി കൊടുത്ത വേദഗ്രന്ഥമാണോ?ആണെന്ന് അതിന്റെ ആളുകൾ തന്നെ പറയും എന്ന് തോന്നുന്നില്ല. കാരണം  അത് ഒരൊറ്റ ഗ്രന്ഥം തന്നെയില്ല. പ്രധാനമായും നാല് സുവിശേഷങ്ങളാണത്. മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ, എന്നീ നാല് പേർ വേറെ, വേറെ എഴുതിയ യേശുവിന്റെ ഏകദേശചരിത്രം എന്ന് വേണമെങ്കിൽ പറയാം. അതിൽ യേശുവിന്റെ വിശ്വസിക്കപ്പെടുന്ന ക്രൂശീകരണത്തിന് ശേഷം നടന്ന കാര്യങ്ങൾ പോലുമുണ്ട്. എന്നിട്ടും അതെങ്ങനെ യേശുവിന് അവതരിപ്പിക്കപ്പെട്ട ദൈവികഗ്രന്ഥമാണന്ന് പറയും?  4 പേർ എഴുതി എന്ന് പറഞ്ഞല്ലോ. ആ ആളുകൾ ആരാണ്? അവരുടെ വിശദമായ ചരിത്രമുണ്ടോ? അവർ യേശുവിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടോ?ഇല്ലങ്കിൽ യേശുവിലേക്ക് ഇ വരെ ബന്ധിപ്പിക്കുന്ന സത്യസന്ധമായ കണ്ണികളുണ്ടോ? ഇതൊന്നുമില്ലാതെ പിന്നെ എന്ത് മത ഗ്രന്ഥമാണിത്!

പുതിയ നിയമത്തിനേക്കാൾ കഷ്ടമാണ് പഴയ നിയമം. ആധികാരികതയുടെ കാര്യത്തിൽ അതിനെക്കാൾ കഷ്ടമാണ് ഹൈന്ദവ വേദങ്ങൾ. കൃത്യമായ അഡ്രസ് ഇല്ല എന്നതാണ് ഏറ്റവും പ്രധാനം. ചില കേട്ട് കേൾവികൾ. നിഗമനങ്ങൾ, വിശ്വാസങ്ങൾ!


❓ ഈ ഗ്രന്ഥങ്ങളുടെ ഉള്ളടലേക്ക് ഇറങ്ങാതെ തന്നെ മനസ്സിലാക്കാവുന്ന മറ്റ് വല്ല അനർത്ഥങ്ങളുമുണ്ടോ?


🅰️ ദൈവം പദാർത്ഥാതീതനാണെന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അതേ സമയം ജഡ വൽകൃതമായ ദൈവത്തെയാണ് ഇസ്ലാമേതര മതക്കാരിൽ പലരും ആരാധിക്കുന്നത് എന്ന് നമുക്കിയാം. അന്വേഷണം ആവശ്യമില്ലാത്ത വിധം

അവയുടെ നിരർത്ഥകതകൾ വ്യക്തമാണ്.


❓ ഈ ഗ്രന്ഥങ്ങളിൽ ഒരു ദൈവിക വചനങ്ങളും ഇല്ലന്നാണോ പറയുന്നത്?


🅰️ അല്ല. ഈസാ നബിക്ക് ഇഞ്ചിലും മൂസാ നബിക്ക് തൗറാത്തും ദാവൂദ് നബിക്ക് സബൂറും അല്ലാഹു അവതരിപ്പിച്ച് കൊടുത്തിട്ടുണ്ട് എന്ന് വിശ്വസിക്കൽ എല്ലാ മുസ്ലിമിനും നിർബന്ധമാണ്. അവരെല്ലാം വിശുദ്ധ പ്രവാചകരായിരുന്നു എന്നും വിശ്വസിക്കൽ നിർബന്ധമാണ്. പക്ഷേ, നിലവിൽ അറിയപ്പെടുന്ന ബൈബിൾ മുഴുവനും ആ ദൈവ വചനങ്ങളാണെന്നോ  അവതരിപ്പിക്കപ്പെട്ടത് മുഴുവൻ അവയിൽ അതേപടി ഉണ്ടെന്നോ വിശ്വസിക്കാൻ പറ്റില്ല എന്ന കാര്യം മേൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെ വ്യക്തമാണ്. കണ്ടന്റിലുള്ള പ്രശ്നങ്ങൾ വേറെയാണ്.


❓കണ്ടന്റിലുള്ള ചില പ്രശ്നങ്ങൾ പറയാമോ?


🅰️ ധാർമ്മികമായ പ്രശ്നങ്ങൾ, ചരിത്ര പരമായ പ്രശ്നങ്ങൾ, ശാസ്ത്രീയ പ്രശ്നങ്ങൾ, വൈരുധ്യങ്ങൾ, തത്ത്വശാസ്ത്ര പരമായ പ്രശ്നങ്ങൾ.. അങ്ങനെ പലതും. അവയിലേക്ക് ഇപ്പോൾ കടക്കുവാൻ ഉദ്ദേശിക്കുന്നില്ല. നമുക്ക് ഖുർആനിനെ കുറിച്ച് തന്നെ പറയാം.


#ഡോ_ഫൈസൽ_അഹ്സനി_രണ്ടത്താണി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....