Tuesday, November 3, 2020

തബ്ലീഗീ ജമാഅത്തിൻ്റെ* *ദീനീ സേവന പരിശ്രമം*ഹബീബായ റസൂലി(സ)ൻ്റെ* *മീലാദ് നിന്ദ:യും*

 *തബ്ലീഗീ ജമാഅത്തിൻ്റെ*

*ദീനീ സേവന പരിശ്രമം*ഹബീബായ റസൂലി(സ)ൻ്റെ*

*മീലാദ് നിന്ദ:യും*

*ദേവ്ബന്ദീ തബ്ലീഗീ കുട്ടികളുടെ*

*മീലാദ് വന്ദന:വും*


അവിഭക്ത ഇന്ത്യയിൽ മൗലിദ് മജ്ലിസിനെ നിർമ്മാർജ്ജനം ചെയ്യുന്നതിൽ കഠിന യത്നം നടത്തിയ തബ്ലീഗീ ജമാഅത്തിൻ്റെ പരമോന്നത നേതാവ് റശിദ് അഹ്മദ് ഗങ്കോഹി

*Birth Day And Meelad Majlis*

 *കുട്ടികളുടെ ബർത്ത്  ഡേ*

*നബി(സ)യുടെ മീലാദ് മജ്ലിസ്*

വിഷയത്തിൽ നൽകിയ വ്യത്യസ്തവും പക്ഷപാത പരവുമായ ഫത് വകൾ കരുതലോടെ വായിക്കൂ.

............................................................

                   .അദ്ധ്യായം.


*بچوں کی سالگرہ منانا*

*കുട്ടികളുടെ ജന്മദിനം ആഘോഷിക്കൽ*


*سوال* ::= سالگرہ بچوں کی اواس کی خشی میں اطعام الطعام کرنا جائز ہے  يانہیں ؟


*(ചോദ്യം)* കുട്ടികളുടെ ജന്മദിനാഘോഷവും, ആഹ്ലാദത്തിൽ അന്നദാനവും അനുവദനീയമാണോ ?


*جواب* ::= سالگرہ یاد داشت عمر اطفال کے واسطے کچھ حرج نہیں معلوم ہوتا اورچندسال کے کھانا بوجہ اللہ تعالی کھلانا بھی درست ہے.


*(ഉത്തരം)* കുട്ടികളുടെ വയസ്സ് ഓർത്തിരിക്കാൻ കുട്ടികളുടെ ജന്മദിനാഘോഷവും, അന്നദാനവും അനുവദനീയമാകുന്നു.

{ആശയം.ഫതാവാറശീദിയ്യ:പേജ്:568}


ദേവ്ബന്ദീ തബ്ലീഗീ ജമാഅത്തുകാരുടെ വയസ്സുകൾ ഓർത്തെടുക്കാൻ കുട്ടികളായിരിക്കേ ഓർമ്മപ്പെരുന്നാളും, ജന്മദിനാഘോഷ വേളയിലെ അന്നദാനവും അരങ്ങു

 തകർക്കാം................ പക്ഷെ


ഹബീബായ മുത്ത് റസൂലി(സ)ൻ്റെ ജന്മദിനാഘോഷത്തേയും ആഘോഷ വേളയിലെ മജ്ലിസേ മീലാദിനേയും, അന്നദാനത്തേയും ന്യായാന്യായങ്ങൾ പറഞ്ഞ് പൂർണ്ണമായും നിരോധിക്കുന്ന ഫത് വകളുടെ വേലിയേറ്റം തന്നെ ഇതേ പുസ്തകത്തിൻ്റെ

114,116,117,130,131,134

 തുടങ്ങിയ പേജുകളിൽ ഗങ്കോഹി തന്നെ ഫത് വ നൽകിയത് വേദനയോടെ നമുക്ക് വായിക്കാൻ സാധിക്കും.

ഉദാ:- 

*ചോദ്യം :-* (നബി(സ)യുടെ തിരുജന്മ കീർത്തന വേളയിൽ) എഴുന്നേറ്റ് നിന്ന് കൊണ്ടും, (സുഗന്ധത്തിന്ന് വേണ്ടി) ഊദും ലോപാനും പുകപ്പിച്ചും

 (മൗലിദിന്ന് വരുന്നവരെ സ്വീകരിക്കാൻ) കട്ടിയുള്ള വിരികൾ വിരിച്ചും, (സൗകര്യത്തിന്ന് വേണ്ടി) ഒരു തിയ്യതി നിശ്ചയിച്ചു കൊണ്ടും മറ്റും, പ്രസിദ്ധമായ രൂപത്തിൽ ഇന്ന് പ്രചാരത്തിലുള്ള ശറഫാക്കപ്പെട്ട മഹ്ഫിലേ മീലാദ് അനുവദനീയമാണോ അല്ലേ ?


*ഉത്തരം :-* ഈ ( മേൽ പറയപ്പെട്ട ) മജ്ലിസ് നബി (സ) യുടെയോ,സ്വഹാബത്തിൻ്റെയോ, താബിഉകളുടെയോ,തബഉത്താബിഉകളുടെയോ, മുജ്തഹിദുകളായ അഇമ്മത്തിൻ്റെ കാലത്തോ ഉണ്ടായിരുന്നില്ല.

ഇതിനെ ആദ്യമായി കൊണ്ടു വന്നത്‌ ഹിജ്റ: 600 വർഷങ്ങൾക്ക് ശേഷം വന്ന ( മുളഫർ എന്ന് പേരുള്ള ) ഒരു രാജാവാണ്.

ചരിത്രകാരന്മാരിൽ അധികപേരും അദ്ധേഹത്തെ ഫാസിഖ് എന്നെഴുതിയിരിക്കുന്നു.

ആകയാൽ *ഈ മജ്ലിസ് പിഴച്ച ബിദ്അത്താണ്.*

ഇത് അനുവദനീയമല്ലെന്ന്

 "മദ്ഖലിൻ്റെ "കർത്താവും മറ്റും മുമ്പോ എഴുതിയിട്ടുണ്ട്.ഇപ്പോഴും ധാരാളം രിസാലകളും ഫത് വകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഇതിനപ്പുറം തെളിവിൻ്റെ ആവശ്യമില്ല.

അനുവദനീയമല്ലയെന്നതിൻ്റെ തെളിവായി"ഖൈറുൽ ഖുനൂനിൽ ആരും ഇത് ചെയ്തിട്ടില്ല" എന്നത് മാത്രം മതി.

ഇതിൻ്റെ കുഴപ്പക്കങ്ങൾ കൂടുതൽ കാണാൻ ദീർഘമായ ഫത് വകൾ കാണുക.

റഷീദ് അഹ്മദ് ഗങ്കോഹി ഒപ്പ്

ഖലീൽ അഹ്മദ് അമ്പേട്ടവി ഒപ്പ്

{ആശയം.ഫതാവാ റശീദിയ്യ:പേ:114}


തബ്ലീഗീ ജമാഅത്തുകാരുടെ ഖുത്വുബും, ഗൗസുമായ പരമോന്നത നേതാവ് ഇങ്ങനെ ഫത് വ നൽകുമോ ?

എന്ന സംശയം ഇദ്ധേഹത്തിൻ്റെതായ മറ്റൊരു ഫത് വ കൂടി വായിച്ചാൽ നീങ്ങുന്നതേയുള്ളൂ.

👇👇👇👇👇👇👇👇👇👇👇

വഹാബീ വിശ്വാസം

ഉൽകൃഷ്ട വിശ്വാസമാകുന്നു.

ഇബ്നു അബ്ദിൽ വഹാബും

അനുയായികളും നല്ലവരാകുന്നു.

ഇബ്നു അബ്ദിൽ വഹാബ്

ഹദീസനുസരിച്ച് പ്രവർത്തിച്ചവനും,

ശിർക്ക് ബിദ്അത്തുകളെ

തടയുന്നവനുമായിരുന്നു.

സുന്നീ വിശ്വാസവും, വഹാബീ

വിശ്വാസവും ഒന്നാകുന്നു....

{ആശയസംഗ്രഹം.ഫതാവാറശീദിയ്യ: പേജ്: 280}


ഇങ്ങനെ നുണ ഫത് വനൽകിയതും

തബ്ലീഗീ ജമാത്തുകാരുടെ പരമോന്നത നേതാവ് വഹാബീ പണ്ഡിതനായിരുന്നു

എന്നറിയുമ്പോൾ ഒരു വഹാബീ പണ്ഡിതനിൽ നിന്ന് മൗലിദ് വിരുദ്ധ ഫത് വ സ്വാഭാവികം മാത്രംമാണല്ലോ.


Not :- ദേവ്ബന്ദീ പണ്ഡിതരുടേയും തബ്ലീഗീ ജമാത്തുരുടേയും സുന്നി പറച്ചിലിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വഹാബികളേയും, അവരുടെ പുത്തൻ വാദങ്ങളെയും നാം കൃത്യമായി കരുതിയിരിക്കുക.

............................................................

മുഹമ്മദ് ഇസ്മാഈൽ അംജദി

മഹാരാഷ്ട്ര :9 8 1 9 6 3 1 6 5 0

സമർപ്പണം :-

ഐഡിയൽ ഇസ് ലാക് മീഡിയ

*IDEAL ISLAMIC MEDIA*

============================

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...