Sunday, November 1, 2020

ഇസ്ലാം.ശത്രുക്കളുടെസ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ വധിക്കണമെന്ന് പ്രവാചകർ പഠിപ്പിച്ചിട്ടുണ്ടോ ? -

  ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w


*ഇസ്ലാം വിമർശകർക്ക് മറുപടി*

 *അച്ചായന്മാരുടെ കള്ളത്തരങ്ങൾ*


*ശത്രുക്കളുടെസ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ വധിക്കണമെന്ന്  പ്രവാചകർ പഠിപ്പിച്ചിട്ടുണ്ടോ ?

-

മറുപടി



ഇല്ല .

 സ്വഹീഹുൽ ബുഖാരിയിൽ 2852 ഇങ്ങനെ കാണാം

ഇബ്നു ഉമർ റ പറയുന്നു യുദ്ധക്കളത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു കിടക്കുന്നത്   കണ്ടു 

തിരുദൂതർ അപ്പോൾ സ്ത്രീകളെയും കുട്ടികളെയും വധിക്കൽ തൊട്ട്  വിരോധിക്കുകയുണ്ടായി സ്വഹീഹുൽ ബുഖാരി2852



2852 حدثنا إسحاق بن إبراهيم قال قلت لأبي أسامة حدثكم عبيد الله عن نافع عن ابن عمر رضي الله عنهما قال وجدت امرأة مقتولة في بعض مغازي رسول الله صلى الله عليه وسلم فنهى رسول الله صلى الله عليه وسلم عن قتل النساء والصبيان [ ص: 173 ]


എന്നാൽ ശത്രുക്കളുമായി പടപൊരുതുമ്പോൾ മുസ്ലിംങ്ങൾക്കു നേരെ ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന ശത്രുക്കളായ പുരുഷന്മാർക്കിടയിൽ അവരുടെ  സ്ത്രീകളും കുട്ടികളും  ഉണ്ടെങ്കിൽ

 ശത്രുക്കളായപുരുഷന്മാർക്ക് നേരെ മുസ്ലിംകൾ

അമ്പെയ്തു കൊണ്ടോ മറ്റൊ 

പ്രതിരോധങ്ങൾ ഏർപ്പെടുത്തുമ്പോൾ ഈ പ്രതിസന്ധിഘട്ടത്തിൽ  അവർക്കിടയിലുള്ള സ്ത്രീകൾക്കോ കുട്ടികൾക്കോ അപകടം പറ്റിയാൽ അത് കുറ്റകരമല്ല എന്ന തിരുദൂതർ  പഠിപ്പിച്ചിട്ടുണ്ട്.


ഇങ്ങനെയുള്ള സ്ത്രീകളെ പറ്റിയും കുട്ടികളെ പറ്റിയും തിരുദൂതരോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു. അവർ ആ ശത്രുക്കളുടെ കൂട്ടത്തിൽ പെട്ട തന്നെയാണ്. ബുഖാരി 2850


باب أهل الدار يبيتون فيصاب الولدان والذراري بياتا ليلا لنبيتنه ليلا يبيت ليلا


2850 حدثنا علي بن عبد الله حدثنا سفيان حدثنا الزهري عن عبيد الله عن ابن عباس عن الصعب بن جثامة رضي الله عنهم قال مر بي النبي صلى الله عليه وسلم بالأبواء أو بودان وسئل عن أهل الدار يبيتون من المشركين فيصاب من نسائهم وذراريهم قال هم منهم وسمعته يقول لا حمى إلا لله ولرسوله صلى الله عليه وسلم وعن الزهري أنه سمع عبيد الله عن ابن عباس حدثنا الصعب في الذراري كان عمرو يحدثنا عن ابن شهاب عن النبي صلى الله عليه وسلم فسمعناه من الزهري قال أخبرني عبيد الله عن ابن عباس عن الصعب قال هم منهم ولم يقل كما قال عمرو هم من آبائهم [ ص: 170 ]

ഈ തിരുവചനം  വിവരിച്ചുകൊണ്ട് കൊണ്ട് സഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാതാവ് വിവരിക്കുന്നു .സ്ത്രീകളെയും കുട്ടികളെയും മനപൂർവ്വം കൊല ചെയ്യൽ അനുവദനീയമാണ് എന്നല്ല ഇതിൻറെ ഉദ്ദേശം .

 മറിച്ച് ശത്രുക്കളായപുരുഷന്മാരെ പ്രതിരോധിക്കുമ്പോൾ  അവരിൽ നിന്നുള്ള സ്ത്രീകൾക്കും കുട്ടികൾക്കും  അപകടംപറ്റിയാൽ

 അത് തെറ്റില്ല എന്നാണ് ഉദ്ദേശം  (ഫത്ഹുൽ ബാരി)


قوله : ( هم منهم ) أي في الحكم تلك الحالة ، وليس المراد إباحة قتلهم بطريق القصد إليهم ، بل المراد إذا لم يمكن الوصول إلى الآباء إلا بوطء الذرية فإذا أصيبوا لاختلاطهم بهم جاز قتلهم .فتح الباري


ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ബൈബിളില്‍ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറാനും അനുവാദം നല്‍കുന്നുള്ളൂ. ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത്. ബൈബിള്‍ വചനങ്ങളില്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ കൈകടത്തിയിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം പരാമര്‍ശങ്ങള്‍.


''കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു....  അതുകൊണ്ട് അവരിലെ എല്ലാ ആണ്‍കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല്‍ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടികളെയും നിങ്ങള്‍ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18). 


ദൈവം പറഞ്ഞു: ''നഗരത്തില്‍ അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല്‍ 9:5-6). 


''യേശുവാ ജനങ്ങളോട് പറഞ്ഞു: ആര്‍ത്തട്ടഹസിക്കുക. കാരണം കര്‍ത്താവ് നഗരം (കനാനികളുടെ) നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.... വെള്ളി, സ്വര്‍ണം, ഓട്ടുപാത്രങ്ങള്‍, ഇരുമ്പു പാത്രങ്ങള്‍ എന്നിവ പൂര്‍ണമായും കര്‍ത്താവിന് വിശുദ്ധമാണ്. അവ കര്‍ത്താവിന്റെ ഭണ്ഡാകാരത്തില്‍ ചേരണം... അവര്‍ നഗരം കൈയടക്കി. ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും, അങ്ങനെ നഗരത്തില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവര്‍ വാളിന് ഇരയാക്കി'' (യേശുവാ 6:16-21).


ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു: ''ഉടന്‍ പോയി അമോലികാനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (1 ശാമുവേല്‍ 15:3). 


''അവരുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും; അവരുടെ വീടുകള്‍ കൊള്ളയടിക്കും; അവരുടെ ഭാര്യമാര്‍ ബലാത്സംഗം ചെയ്യപ്പെടും'' (യെശയ്യ 13:16). 


''തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവള്‍ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ  13:16)




*അസ് ലം പരപ്പനങ്ങാടി*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....