*01🎊 നബിദിനാഘോഷം 🎊*
*📜പ്രമാണങ്ങൾക്കു മുമ്പിൽ📜*
*💥പിടയുന്ന ബിദഇകൾ💥*
*✪〰️〰️〰️〰️〰️〰️〰️〰️〰️〰️✪*
*💧Part : 01💧*
*📌 അഇമ്മത്തിന്റെ നിലപാട്...*
【ഇമാമീങ്ങൾ പറഞ്ഞത്】
✍🏼നബിദിനാഘോഷം ആരംഭിച്ചതിനു ശേഷം ജീവിച്ച സാത്വികരും അഗാധ ജ്ഞാനികളുമായിരുന്ന പണ്ഡിതന്മാരുടെ ഇതു സംബന്ധമായ നിലപാട് വഹാബി വീക്ഷണത്തിനു വിരുദ്ധമായിരുന്നുവെന്നത് ഈ ആഘോഷത്തിന്റെ സാധുത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു...
*1)* ഇമാം അബൂ ശാമ (റ) (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബിﷺയോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു ﷻ നിയോഗിച്ച റസൂല്‍ തിരുമേനിﷺയെ സൃഷ്ടിച്ചതിലൂടെ അല്ലാഹു ﷻ ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കലുമാണത്...
(അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്)
*2)* ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്...
ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍.
രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്.
മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.
*3)* ഇബ്‌നു ഹജര്‍ അസ്ഖലാനി (റ)
(9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.
ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്...
(ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്)
*4)* ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്) പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.
*5)* ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്) പറയുന്നു: ‘ഞാന്‍ നബിﷺയുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.
ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.
*തുടരും.., ഇന്‍ ശാ അല്ലാഹ്...💫*
*☝🏼അല്ലാഹു അഅ്ലം☝🏼*
••════════◄••❀••►════════••
No comments:
Post a Comment