Thursday, October 22, 2020

നബിദിനം േചോദ്യ പരമ്പര 1

 💗______⁉️ 2️⃣  ⁉️_________💗

           *തിരുജന്മ സന്തോഷ*

            *സുദിനം/ ആഹ്ലാദ*

                          *പ്രകടനം*


*വിമർഷകരോടായുള്ള*

   *ചോദ്യ പരമ്പര ط  2️⃣ ⤵️*


ഹബീബായ (സ്വ) യുടെ മീലാദുശ്ശരീഫ് വരവിനെയും കാത്താണ് മുജാഹിദ് വിസ്ഡം നേതാവ് ഫൈസൽ മൗലവിയും കൂട്ടരും കേരളത്തിൽ മുഖാമുഖവുമായി  നടക്കാറുള്ളത് മറ്റ് തർക്ക പരമായ ധാരാളം വിഷയങ്ങളൊക്കെ ഉണ്ടായിട്ടും പക്ഷെ അതിനൊന്നും ഇവന്മാരെ കാണലുമില്ല !!!  ഇരിക്കട്ടെ ഇയാൾ നടത്തുന്ന മുഖാമുഖം ശ്രവിച്ച ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് മുമ്പേ പാടിയ പാട്ട് തന്നെ പാടിക്കൊണ്ടിരുക്കുക എന്ന ശൈലിയും ആരെങ്കിലും ചോദ്യം ചോദിച്ചാൽ അര മണിക്കൂർ മറുപടിയും , പിന്നെ നബിദിനാഘോഷത്തിന്റെ ഇമാമീങ്ങളുടെ ഉദ്ധരണി കൊടുത്താലോ ആദ്യം പാടെ അത് തള്ളിക്കളയും ശേഷം അത് തള്ളുന്നില്ലെങ്കിൽ തന്നെ ഇതിൽ മൗലിദാഘോഷവുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് പറയും ഈയൊരു ശൈലിയാണ് മൗലവി നടത്തിക്കൊണ്ടിരിക്കുന്നത് -


എല്ലാ മുഖാമുഖങ്ങളിലും ഇക്കഴിഞ്ഞ ഓൺലൈൻ മുഖാമുഖത്തിൽ പോലും ആവർത്തിച്ച ദുരാരോപണമായിരുന്നു മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ  മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന മൗലിദ് വിരോധികൾക്ക് പോലും സ്വീകാര്യനായ സാക്ഷാൽ  ഇബ്നു തയ്മിയ്യ  ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണെന്ന് പറയാൻ  ധയ്ര്യം കാണിക്കുമോ മൗലവീ ???? ബഹുമാനപ്പെട്ട ഇമാം നവവി(റ) വിന്റെ ഉസ്താദായ അബൂ ശാമ (റ)   അനാചാരങ്ങൾ എന്തെന്ന് പഠിപ്പിക്കാൻ എഴുതിയ ഗ്രന്ഥമായ കിതാബുൽ ബാഇസിൽ വരെ മൗലിദാഘോഷം നല്ല കാര്യമായിട്ടാണ് പഠിപ്പിക്കുന്നത്  , അല്ലാതെ അനാചാരമെന്നല്ല,  നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ????  മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞത് ഷിയാഇസത്തിന്റെ പ്രചാരണത്തിന്ന് വേണ്ടിയാണോ ?   ,

ഇമാം ബൈഹഖി (റ) രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള്  ഇമാം സുയൂതി (റ) ഷിയാ ആചാരം പഠിപ്പിച്ച ആളാണോ ???,  അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ???? അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ???? എന്തിലധികം പറയണം മുജാഹിദിസത്തിന്റെ നവോത്ഥാന നായകരെന്ന് പരിചയപ്പെടുത്തുന്നവർ പോലും മൗലിദാഘോഷിക്കണമെന്നും അത് നടത്തിയവരുമായതിനാൽ അവരൊക്കെ ഷിയാക്കളുടെ പരിപാടി ചെയ്തവരാണോ ??? മറുപടി ഉണ്ടോ മൗലവീ ?????

        *✍🏻Siddeequl Misbah*

              *8891 786 787*

⁉️_____________________✍🏻

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...