*🥵🥵🥵🥵🥵🥵ബൈബിളിൽ പറയുന്ന യഹോവ എന്ന ദൈവം മനുഷ്യന് തുല്യമായ ദൗർബല്യങ്ങൾ ഉള്ള ആളാണ്. മാനുഷികമായ വി ഇകാരങ്ങളും ദൗർബല്യങ്ങളും യഹോവയ്ക്ക് ഉണ്ട്. അതിന് നിരവധി തെളിവുകൾ ബൈബിളിലുണ്ട്. യഹോവയെ പഴയ നിയമത്തിലെ ദൈവം എന്നതിനേക്കാളുപരി യഹൂദന്മാരുടെ ഗോത്രത്തലവൻ എന്ന് വിളിക്കുന്നതാണ് ഉചിതം. കാരണങ്ങൾ ഇതാണ്.....*🥵🥵🥵🥵
https://chat.whatsapp.com/H70SQZed7o27QSJFtKCADe
(1) മനുഷ്യനോട് മല്ലു പിടിച്ച് യഹോവ പരാജയപ്പെടുകയാണ്. മനുഷ്യനു മുമ്പിൽ പരാജയപ്പെടുന്ന ഒരാൾ അങ്ങനെ സർവ്വശക്തനായ ദൈവം ആകും?
*ഉല്പത്തി 32:28 നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു*
(2) ദൃശ്യമായതും അദൃശ്യമായതും എന്തിന് മനുഷ്യൻറെ ഹൃദയങ്ങൾ പോലും കാണാൻ കഴിവുള്ള ആളിനെ ആണ് സാധാരണഗതിയിൽ ദൈവം എന്ന് വിളിക്കേണ്ടത് അല്ലെങ്കിൽ വിളിക്കുന്നത്. എന്നാൽ ബൈബിളിലെ യഹോവ മനുഷ്യനുണ്ടാക്കിയ പട്ടണം കാണാൻ വേണ്ടി ഇറങ്ങി വരുന്നു.
*ഉല്പത്തി 11:5 മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന്നു യഹോവ ഇറങ്ങിവന്നു*
(3) തീർത്തും മാനുഷികമായ വികാരങ്ങൾക്ക് അടിമപ്പെട്ട ഒരു ആൾ ആയിട്ടാണ് യഹോവയെ ബൈബിൾ പരിചയപ്പെടുത്തുന്നത്. മുൻകൂട്ടി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു ദൈവമാണ് യഹോവ. മനുഷ്യനെ ഉണ്ടാക്കി പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നു യഹോവ.
*ഉല്പത്തി 6:6 താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി*
(4) ദൈവത്തിന് ക്ഷീണം. ആകാശവും ഭൂമിയും ഉണ്ടാക്കിയശേഷം ക്ഷീണിച്ചു തളർന്നുപോയ ദൈവം.
*പുറപ്പാട് 31:17 അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു*
(5) ക്ഷീണം കൊണ്ട് ഉറങ്ങുന്ന ദൈവം. ഇൗ ദൈവത്തെ എങ്ങനെ ആരാധിക്കാൻ കഴിയും?
*സംഖ്യാപുസ്തകം 24:9 അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ*
(6) ചെയ്തുപോയ തെറ്റിന് കുമ്പസാരിക്കുന്ന യഹോവ. ഇനി ഒരിക്കലും ചെയ്ത തെറ്റ് ആവർത്തിക്കില്ല എന്ന് സങ്കടത്തോടെ പറയുന്ന യഹോവ. പൂന്തോട്ടത്തിലെ ഒരു പൂവിൻറെ ഗന്ധം അറിയാൻ മണപ്പിചു നോക്കേണ്ടി വരുന്ന ഗതികേട് ഉള്ള ദൈവം.
*ഉല്പത്തി 8:21 യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു; ഞാൻ ചെയ്തതുപോലെ സകലജീവികളെയും ഇനി നശിപ്പിക്കയില്ല*
(7) മനുഷ്യരെപ്പോലെ മദ്യപിച്ച് മദോന്മത്തനായി ഉറക്കത്തിൽ നിന്ന് ഉണർന്ന് അട്ടഹസിക്കുന്ന യഹോവ.
*സങ്കീർത്തനങ്ങൾ 78:65 അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു*
(8) മാനുഷിക ശരീരപ്രകൃതിയുള്ള "സർവ്വശക്തനായ" ദൈവം. യഹോവ തന്റെ പുറംഭാഗം മോശക്ക് കാണിച്ചു കൊടുക്കുന്നു.
*പുറപ്പാട് 33:23 പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു*
മേൽപ്പറഞ്ഞ ഗുണവിശേഷങ്ങൾ ഉള്ള യഹോവയെ ദൈവം എന്ന് പറഞ്ഞു ചുമന്നുകൊണ്ട് നടക്കണമെങ്കിൽ അപാര തൊലിക്കട്ടി വേണം. ബൈബിളിലെ യഹോവ ദൈവമല്ല. യഹൂദന്മാരുടെ ഗോത്രത്തലവൻ ആണ്.
No comments:
Post a Comment