ക്രൈസ്തവ മതം
പഠനം '
ഇസ് ലാം
വിമർശനത്തിന് മറുപടി
Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5
ടെലിഗ്രാം
https://t.me/joinchat/AAAAAFD_nOlhUIum3DwH8w
،*ബൈബിളിലെ യഹോവ ക്ഷീണിക്കുന്ന വൻ*
”താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ട് യഹോവ അനുതപിച്ചു. അത് അവന്റെ ഹൃദയത്തിന് ദുഃഖമായി. ഞാന്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയില്‍ നിന്ന് നശിപ്പിച്ചുകളയും. മനുഷ്യനെയും മൃഗത്തേയും ഇഴജാതിയേയും ആകാശത്തിലെ പക്ഷികളേയും തന്നെ. അവയെ ഉണ്ടാക്കുകകൊണ്ട് ഞാന്‍ അനുതപിക്കുന്നുവെന്ന് യഹോവ അരുളിചെയ്തു.” (ഉല്‍പത്തി 6: 6-7)
”യഹോവ സാമുവലിനോട് അരുളി ചെയ്തു: സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്നും അകലുകയും എന്റെ കല്‍പനകള്‍ നിറവേറ്റാതിരിക്കുകയും ചെയ്തിരിക്കുന്നു.” (1 സാമുവേല്‍ 15:10-11)
ദൈവം അനുതപിക്കുകയോ?!!! ഒരിക്കലുമില്ല. ഖേദിക്കുകയും ദുഃഖിക്കുകയും അനുതപിക്കുയും ചെയ്യുക എന്നത് മനുഷ്യ പ്രകൃതമാണന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നത് കാണുക: “വ്യാചം പറയാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യ പുത്രനുമല്ല.” (സംഖ്യ 23:19)
”യിസ്രായേലിന്റെ മഹത്വമായവന്‍ കള്ളംപറയുകയൊ, അനുതപിക്കുകയൊയില്ല; അനുതപിക്കുവാന്‍ അവിടുന്നു മനുഷ്യനല്ലല്ലൊ.” (1.സാമുവേല്‍ 15:29) മനുഷ്യരുടെ കരവേലയാണ് ബൈബിളിലെ വ്യക്തമായ ഈ വൈരുദ്ധ്യങ്ങള്‍ക്ക് കാരണം.
”യഹോവേ, ഉണര്‍ന്നെഴുന്നേല്‍ക്കണമേ! അവിടുന്ന് ഉറങ്ങുന്നതെന്ത്? ഉണരണമേ! എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ!” (സങ്കീര്‍ത്തനം 44:23)
ദൈവം ഉറങ്ങുകയോ?!!! ഒരിക്കലുമില്ല. അതും ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ പ്രയോഗമാണ്. കാരണം, അതേ സങ്കീര്‍ത്തന പുസ്തകം തന്നെ പറയുന്നതു കാണുക: ”യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയുമില്ല; ഉറങ്ങുകയുമില്ല. യഹോവയാണ് നിന്റെ പരിപാലകന്‍.” (സങ്കീര്‍ത്തനം 121:4)
”ആറുദിവസം കൊണ്ടല്ലെ, യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്. ഏഴാം ദിവസം അവന്‍ സ്വസ്ഥമായിരുന്ന് വിശ്രമിച്ചു.” (പുറ 31:17)
ദൈവം വിശ്രമിക്കുകയോ?!!! ഒരിക്കലുമില്ല. അത് ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ പ്രയോഗമാണ്. സത്യവും അസത്യവും കൂടിക്കലര്‍ന്ന ഏതാനും വചനങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. മുകളില്‍ രേഖപ്പെടുത്തിയത് ന്യായപ്രമാണത്തിലെ വചനങ്ങളാണ്. ആ ന്യായപ്രമാണത്തെ(തോറ)സംബന്ധിച്ച് ബൈബിള്‍ പറയുന്നു:
”ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം(തോറ) ഞങ്ങളുടെ പക്കല്‍ ഉണ്ട് എന്നു നിങ്ങള്‍ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ളഎഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു. (യിരമ്യാ 8:8) ബൈബിളില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്ന്, അഥാവാ സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയിട്ടുണ്ടെന്ന് ബൈബിള്‍ തന്നെ സാക്ഷ്യം വഹിക്കുകയാണിവിടെ.
.
No comments:
Post a Comment