അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
*തബ്ലീഗീ ജമാഅത്ത് വഹാബീ പ്രബോധക സംഘം തന്നെ.2️⃣*
ഇബ്നു അബ്ദിൽവഹാബിന്റെ
*കിതാബുത്തൗഹീദിലേയും*
മൗലവി ഇസ്മാഈൽ ദഹ്ലവിയുടെ
*തഖ് വിയതുൽ ഈമാനിലേയും*
സന്ദേശം അടിസ്ഥാന പരമായി ഒന്നു തന്നെ.
*കൃത്യമായ വെളിപ്പെടുത്തലുമായി*
*തബ്ലീഗ് പണ്ഡിതൻ*
*(رکن مجلس شوری دارالعلوم دیوبند)*
"റുക്ൻ മജ്ലിസേ ശൂറാ
ദാറുൽ ഉലൂം ദേവ്ബന്ദും"
തബ്ലീഗീ ജമാഅത്തിന്റെ ശിൽപ്പിയും *മൗലവി ഇല്ല്യാസ് കാന്തലവി* യുടെ പ്രധാനശിഷ്യനുമായ
*മൗലവി മൻസൂർ നൂമാനി*
എഴുതുന്നു✍️.
യഥാർത്ഥ തൗഹീദിലേകും സുന്നത്തിന്റെ ഇത്തിബാഇലേക്കും
ക്ഷണിക്കുന്ന വിഷയത്തിൽ
ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാന ഗ്രന്ഥവുമായ
*ശൈഖ് ഇബ്നു അബ്ദിൽ വഹാബിന്റെ*
*കിതാബുത്തൗഹീദും* അത് പോലെ തന്നെ *കശ്ഫുശുബ്ഹാതും* അദ്ധേഹത്തിന്റെ ജീവചരിത്രവും ഞാൻ വായിച്ചു.
അല്ലാഹുവിന്റെ തൗഫീഖിനാൽ
ഖുർആനും റസൂലിന്റെ യഥാർത്ഥ തൗഹീദിന്റെ
ദഅ് വത്ത് മനസ്സിലാക്കിയവരും
അതിനെ പ്രിയം വെച്ചവരും ശിർക്ക് ബിദ്അത്തുകളെ വിരേധിക്കുന്നവരും
അടിസ്ഥാനപരമായി
*ഇബ്നു അബ്ദിൽ വഹാബിന്റെ* ദഅ'വത്തിനോട് പൂർണ്ണമായും യോജിക്കുമെന്നും ഐക്യപ്പെടുമെന്നും
ഞാനുറപ്പിക്കുന്നു.
ശിർക്കിനെ റദ്ദ് ചെയ്യുക.
*യഥാർത്ഥ തൗഹീദ് പ്രബോധനം ചെയ്യുക.*
തുടങ്ങിയ വിഷയങ്ങളിൽ
*മൗലവി ഇസ്മായിൽ* *ദഹ്ലവിയുടെ തഖ് വിയത്തുൽ ഈമാനിലും*
അതേ നിലപാടാണ് സ്വീകരിച്ചത്.
വീണ്ടും മൗലവി നൂമാനി എഴുതുന്നു.
*"ശൈഖ് ഇബ്നു അബ്ദിൽ വഹാബിന്റെയും* അദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയിലെ ഉന്നതന്മാരുടേയും പുസ്തകങ്ങൾ പരിശോധിച്ചാൽ യഥാർത്ഥ തൗഹീദിലേക്കും സുന്നത്തിന്റെ ഇത്തിബാഇലേക്കും ക്ഷണിക്കുക,
ശിർക്ക് ബിദ്അത്തുകളോട് സന്ധിയില്ലാ സമരം നടത്തുക,
ഇസ്ലാമിനെ അതിന്റെ യഥാർത്ഥ രൂപത്തിൽസമർപ്പിക്കുക, തുടങ്ങിയവയായിരുന്നു. അവരുടെ പ്രവർത്തനമെന്ന യാഥാർത്ഥ്യം നിസ്സംശയം ബോധ്യപ്പെടും.
ഹിന്ദുസ്ഥാനിലെ വഴി പിഴച്ച ജനതക്ക്
*"തഖ് വിയതുൽ ഈമാൻ"*
എന്ന പുസ്തകത്തിലൂടെ
*മൗലവി ഇസ്മാഈൽ ദഹ്ലവി*
നൽകിയ സന്ദേശവും
അടിസ്ഥാനപരമായി അതു
തന്നെയായിരുന്നു.
*മൗലവി ഇസ്മാഈലിന്ന്* ശേഷം ദേവ്ബന്ദികളുടെ സമുന്നത നേതാക്കളായ
*മൗലവി ഖാസിം നാനൂതവിയും*
*മൗലവി റഷീദ് ഗങ്കോഹിയും*
അവരുടെ *ഖലീഫമാരും* *ശിഷ്യന്മാരും* അതേ സന്ദേശത്തിന്റെ പതാക വാഹകരായിരുന്നു''.
ആശയ വിവർത്തനം
[ശൈഖ് മുഹമ്മദ് അബ്ദിൽ വഹാബ് കി ഖിലാഫ് പ്രോപഗണ്ട .... പേജ്:47,48,72,73]
തഖ് വിയതുൽ ഈമാനിലെ മുഴുവൻ മസ്അലകളും ശരിയാണെന്നും അതനുസരിച്ച് പ്രവർത്തിക്കണമെന്നും മൗലവി റശീദ് ഗങ്കോഹി തന്റെ ഫതാവയിലെ
പേജ്: 78: 85ൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ മുത്ത് നബി ﷺ യsക്കം അമ്പിയാക്കളോട് സഹായം ചോദിക്കൽ ശിർക്കാണെന്നും അവരോട് സഹായം ചോദിക്കുന്നവനും അബൂ ജഹ് ലും ശിർക്കിൽ തുല്ല്യരാകുന്നു.
ആശയവിവർത്തനം
[തഖ് വി ഖയതുൽ ഈമാൻ.പേജ് :20]
ഇത് പുതിയ വാദമാണെന്നും വഹാബി വാദമാണെന്നും ആർക്കാണറിയാത്തത്.
എന്നാൽ എഴുനൂറിലധികം വർഷം മുമ്പ് ജീവിച്ച ഇമാം സുബ്കി(റ) എഴുതുന്നു.
"നീ അറിയുക! തീർച്ചയായും നബി ﷺ യോട് സഹായം ചോദിക്കലും ശഫാഅത്ത് തേടലും നബി ﷺയെ കൊണ്ട് തവസ്സുലാക്കലും അനുവദനീയവും പുണ്യകർമ്മവുമാകുന്നു.
ആശയ വിവർത്തനം
[ശിഫാഉസ്സഖാം. പേജ്: 133]
N B : "തബ്ലീഗീ സംഘത്തിൽ
പുറപ്പെടുന്നവരിൽ ഇബ്നു അബ്ദിൽ വഹാബിനോട് വിയോജിപ്പുള്ള കുറച്ചാളുകൾ വല്ലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും
അവരെ തബ്ലീഗ് ജമാഅത്ത് സംസ്കരിച്ചെടുക്കും."
[അൽ ഖൗലുൽബലീഗ് ഫീ
ജമാ അത്തിത്തബ്ലീഗ്: 36]
തബ്ലീഗീ ജമാഅത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾക്ക് മറുപടിപടി പറഞ്ഞ്കൊണ്ട് മൗലവി അബൂബക്കർ അൽ ജസാഇരി എഴുതിയ പുസ്തകമാണ് *അൽ ഖൗലുൽ ബലീഗ്.*
............................................
*✍🏻മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
9819631650
1🌸_______________________💙
No comments:
Post a Comment