Skip to main content

ഇബ്നു ഹജറുൽ ഹൈതമി(റ)*

ഇബ്നു ഹജറുൽ ഹൈതമി(റ)*
*ഇബ്നു ഹജറുൽ ഹൈതമി(റ)*

*പൂർണ നാമം:* അഹ്മദ്ബ്നു മുഹമ്മദ്.
മുന്നാമത്തെ പിതാമഹനിലേക്ക് ചേർത്തിയാണ് ഇബ്നുഹജർ എന്ന് വിളിക്കപ്പെടുന്നത്. ആ പിതാമഹൻ അത്യാവശ്യത്തിനല്ലാതെ സംസാരിക്കുകയില്ല. മുഴുവൻ സമയങ്ങളിലും മൗനമാണ്. ഇതിനാൽ "ഹജർ"(കല്ല്) എന്ന് വിളിപ്പേർ കിട്ടി.

اعلم أن شيخنا الإمام العلامة شهاب الدين أحمد بن محمد بن محمد بن علي إبن حجر، رأيت بخطه في سبب شهرته ب(ابن حجر ) أن جده لما كان ملازما للصمت في جميع أحواله لا ينطق الا لضرورة؛ سمي حجرا
(نفائس الدرر في ترجمة شيخ الإسلام ابن حجر:٣٠ )
*ജനനം:*

ما حكاه بعضهم عن والد شيخنا : أنه مات له ابنان في بعض الطواعين، فحصل له من الحزن ما حمل شيخه ابن أبي الحمائل  علي فعل خارقة معه، هي : أنه أعطاه شعرا من لحيته أمره أن تتبخر به زوجته، ففعلت فحملت بشيخنا.(نفائس الدرر )
ﻭﻟﺪ ﻓﻲ ﺭﺟﺐ ﺳﻨﺔ ﺗﺴﻊ ﻭﺗﺴﻌﻤﺎﺋﺔ (شذرات الذهب )

ഇബ്നുഹജർ(റ)ന്റെ പിതാവ് മുഹമ്മദ്(റ) തന്റെ രണ്ട് മക്കളും പ്ലേഗ് ബാധിച്ച് മരണപ്പെട്ടപ്പോൾ അതീവ ദുഃഖിതനായി ഉസ്താദായ ഇബ്നുഹമാഇൽ (റ)നോട് സങ്കടം ബോധിപ്പിച്ചു. അനവധി കറാമത്തുകൾക്കുടമയായ മഹാനവർകൾ തന്റെ ഒരു താടി രോമം പറിച്ച് പിതാവിന് നൽകി. ഈ രോമം കരിച്ച് ഭാര്യയെ പുക കൊള്ളിക്കാൻ നിർദ്ദേശിച്ചു. തൽഫലമായി ഭാര്യ ഗർഭിണിയാവുകയും ഹിജ്റ 909 റജബ് മാസത്തിൽ ഇബ്നു ഹജർ(റ) എന്ന വിശ്രുത പുത്രന് ജന്മം നൽകുകയും ചെയ്തു.

*വിദ്യാരംഭം:*


ﻭﻣﺎﺕ ﺃﺑﻮﻩ ﻭﻫﻮ ﺻﻐﻴﺮ، ﻓﻜﻔﻠﻪ اﻹﻣﺎﻣﺎﻥ اﻟﻜﺎﻣﻼﻥ ﺷﻤﺲ اﻟﺪّﻳﻦ ﺑﻦ ﺃﺑﻲ اﻟﺤﻤﺎﺋﻞ، ﻭﺷﻤﺲ اﻟﺪّﻳﻦ اﻟﺸّﻨّﺎﻭﻱ، ﺛﻢ ﺇﻥ اﻟﺸﻤﺲ  اﻟﺸّﻨّﺎﻭﻱ ﻧﻘﻠﻪ ﻣﻦ ﻣﺤﻠّﺔ ﺃﺑﻲ اﻟﻬﻴﺘﻢ ﺇﻟﻰ ﻣﻘﺎﻡ ﺳﻴﺪﻱ ﺃﺣﻤﺪ اﻟﺒﺪﻭﻱ، ﻓﻘﺮﺃ ﻫﻨﺎﻙ ﻓﻲ ﻣﺒﺎﺩﺉ اﻟﻌﻠﻮﻡ، (شذرات الذهب )

ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു. പിതാവിന്റെ രണ്ട് ശൈഖന്മാരായ ശംസുശിന്നാവി(റ), ഇബ്നു അബീഹമാഇൽ (റ) എന്നിവരാണ് പിന്നെ മഹാനവർകളെ സംരക്ഷിച്ചത്.

ശംസുശിന്നാവി (റ) മഹാനവർകളെ അഹ്മദുൽ ബദവി(റ)ന്റെ മഖാമിൽ കൂട്ടിപ്പോവുകയും, അവിടെ വെച്ച് വിദ്യാരംഭം കുറിക്കുകയും ചെയ്തു.

*ഒരനുഭവം*

മഹാനവർകൾ ഉപ്പയുടെ ഖബറിനരികിൽ പലപ്പോഴും ചെന്ന് ഓതാറുണ്ടായിരുന്നു. മഹാനവർകൾ തന്നെ പറയുന്നു: "ഞാൻ റമളാൻ ഇരുപത്തി ഏഴാം രാവിൽ പതിവുപോലെ ഉപ്പയുടെ ഖബറിനരികിൽ ഓതുകയായിരുന്നു. അപ്പോൾ ഒരു ഖബറിൽ നിന്ന് ആഹ്... ആഹ്.... എന്ന ശബ്ദം കേട്ടു. ഖബർസ്ഥാനിൽ ആ സമയത്ത് ഞാനല്ലാതെ ആരുമുണ്ടായിരുന്നില്ല. നേരം വെളുക്കാറായപ്പോൾ ഒച്ച നിലച്ചു. ആ ഖബ്ർ ആരുടേതാമണെന്ന് ഞാൻ അന്വേഷിച്ചുനടന്നു. അവസാനം അതൊരു പലിശക്കാരന്റെതാണെന്ന് വിവരം ലഭിച്ചു.
(ഇർശാദുൽ ഇബാദ്:113)

*ഉസ്താദിന്റെ പ്രാർത്ഥന:*

واجتمع بشيخ الإسلام القاضي زكريا الأنصاري، ولم يجتمع به قط الا وقال له: اسئل الله أن يفقهك في الدين(نفائس الدرر )

ശൈഖ് സകരിയ്യൽ അന്സ്വാരി(റ)ന്റെ സമീപം വിദ്യ നുകരാൻ മഹാനവർകൾ ചെന്നു. ഉസ്താദവർകൾ തന്റെ പ്രിയ ശിഷ്യനോടൊപ്പം എപ്പോൾ സംഗമിച്ചാലും " നിന്നെ ദീനിൽ പാണ്ഡിത്വമള്ളവനാക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു" എന്ന് ദുആ ചെയ്യുമായിരുന്നു.

*ഗ്രന്ഥങ്ങൾ:-*

പഠന സമയത്ത്  നഹ്‌വ് ഗ്രന്ഥമായ അല്‍ഫിയ്യക്ക്   ശര്‍ഹ് രചിച്ച് ഗ്രന്ഥരചനക്ക് തുടക്കം കുറിച്ചു. കർമശാസ്ത്രത്തിലും മറ്റുമായി ഇരുന്നൂറിലേറെ അമൂല്യ ഗ്രന്ഥങ്ങൾ മഹാൻ രചിച്ചിട്ടുണ്ട്. അതിൽ ലോകപ്രശസ്തമായ കർമശാസ്ത്രത്തിൽ പകരം വെക്കാനില്ലാത്ത ഗ്രന്ഥമാണ് "തുഹ്ഫതുൽ മുഹ്താജ്".

➖ദർസീ രംഗത്ത് മഹാൻ ഒരുപാട് ശിഷ്യരെ ലോകത്തിന് സമർപ്പിച്ചു. കേരളക്കരയിലെ ഇസ്ലാമിക പ്രബോധനത്തിനു വലിയ പങ്ക് വഹിച്ച ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം സ്വഗീർ (റ) ഇബ്നു ഹജർ (റ) വിന്റെ ഇഷ്ടശിഷ്യനാണ്.

*മരണം:*

وكان ابتداء مرضه الذي مات فيه في شهر رجب، فترك التدريس نيفا وعشرين يوما، وتوفي ضحوة الإثنين الثالث والعشرين من الشهر المذكور سنة  أربع  وسبعين وتسعمئة. وازدحم الناس على جنازته يتبركون بحملها. (نفائس الدرر (بحذف))

ഹിജ്റ 974 റജബ് മാസം തുടക്കത്തിൽ ഇമാം രോഗബിധിതനായി. അത് കാരണം ഏതാനും ദിവസങ്ങൾ ദർസുകൾ ഉപേക്ഷിക്കേണ്ടി വന്നു. *റജബ് 23 തിങ്കൾ പ്രഭാതത്തിൽ ആ ജ്ഞാനപുരുഷൻ ലോകത്തോട് വിട പറഞ്ഞു.* മഹാനവർകളുടെ ജനാസ ചുമന്ന് ബറകത്തെടുക്കാൻ ജനങ്ങൾ  തിരക്ക്കൂട്ടുകയായിരുന്നു.
 ജന്നതുല്‍ മുഅല്ലയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്നരികിലിണ് മഹാനവർകളുടെ ഖബര്‍.

(അവലംബം: നഫായിസുദ്ദറർ ഫീ തർജുമതി ഇബ്നു ഹജർ, ശദരാതുദ്ദഹബ്)

*ഇന്ന് റജബ് 23 മഹാനവർകളുടെ ആണ്ട് ദിനമാണ്. മഹാനവർകളുടെ ഹള്റത്തിലേക്ക് യാസീനും ഫാതിഹയും ഓതാം. അല്ലാഹു മഹാനവർകളുടെ ബറകത്ത് കൊണ്ട് നമ്മുടേയും നാമുമായി ബന്ധപ്പെട്ടവരുടേയും എല്ലാ ദുന്യവിയ്യും ഉഖ്രവിയ്യുമായ പ്രയാസങ്ങളും നീക്കിത്തരട്ടെ ആമീൻ.*
മുഹമ്മദ് ശാഹിദ് സഖാഫി
Ph:9746545135

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...