Thursday, March 19, 2020

ഇസ്തിഗാസ തജ്രീദ് തൗഹീ ദിൽ വഹാബി തട്ടിപ്പ്

*എരുമാട് സംവാദം‌ - മുജാഹിദ് മൗലവി ഇത്തവണയും ഇബാറത്ത് കട്ടു*_______________

*ഈ മുജാഹിദ് മൗലവിമാർക്ക് കിതാബിൽ കട്ട് വെക്കാതെ സംവാദം നടത്താൻ കഴിയൂലേ??*

*ഇക്കഴിഞ്ഞ ദിവസം നീലഗിരി ജില്ലയിലെ എരുമാട് എന്ന് പറയുന്ന സ്ഥലത്ത് സുന്നികളും മുജാഹിദുകളും ഒരു അടച്ചിട്ട മുറിയിൽ സംവാദ രൂപത്തിൽ ഒരു ചർച്ച നടക്കുകയുണ്ടായി. കേവലം മഹല്ല് നിവാസികൾക്ക് വേണ്ടി മാത്രമായുള്ള സംശയ നിവാരണത്തിന്ന് വേണ്ടിയാണ് ഇരു വിഭാഗത്തിലേയും പണ്ടിതരെയും ക്ഷണിച്ചത്. ഇത് സുന്നി പണ്ഡിതൻ കൃത്യമായി പാലിച്ചപ്പോൾ , ഇരട്ടത്താപ്പിന്റെ അടവുമായി നിഘൂഡ തന്ത്രത്തോടെ വീഡിയോ സെറ്റപ്പും, കിതാബുകളും, കൂട്ടിന്ന് മുജാഹിദ് വിസ്ഡം പ്രവർത്തകരോടൊപ്പം , മംഗലാപുരത്ത് ജോലി ചെയ്യുന്ന മൗലവിയെയും കൂട്ടി ഈ ചർച്ചക്ക് മുജാഹിദുകൾ എത്തിയത് ഉദ്ദേശ ശുദ്ധി ശരിയല്ലാതിരുന്നത് കൊണ്ടും , സമൂഹത്തിനിടയിൽ ക്ലിപ്പുണ്ടാകി ഫിത്നയുണ്ടാക്കാനുമായിരുന്നു എന്ന വാസ്തവം പൊതു സമൂഹം തിരിച്ചറിയുക.!!!!*

*എന്താണ് മൗലവി സൽമാൻ കട്ട് വെച്ച ഭാഗം ഏറ്റവും താഴെയായി അത് കൊടുക്കാം അതിന്ന് മുമ്പ്*

സുന്നി പക്ഷം ചോദിച്ച ചോദ്യമായിരുന്നു ഷിർക്കിന്റെ നിർവ്വചനം ? ഇതിന്ന് മറുപടിയായി മൗലവി കൊണ്ട് വന്നത് ശാഫിഈ പണ്ഡിതനായ മഖ് രീസിയുടെ "തജ് രീദുത്തൗഹീദിലെ" താഴെ കൊടുത്ത ഇബാറത്തായിരുന്നു

اعلم أن حقيقة الشرك: تشبيه الخالق بالمخلوق، وتشبيه المخلوق بالخالق.

"സൃഷ്ടാവിനെ സൃഷ്ടികളോടും സൃഷ്ടികളെ സൃഷ്ടാവിനോടും സാദൃശ്യപ്പെടുത്തുന്നതിന്നാണ്  ഷിർക്ക് എന്ന് പറയുക."
(തജ് രീദ് തൗഹീദ് - 1/27)

*എന്തായാലും നാളിത് വരെ മുജാഹിദുകൾ ഷിർക്കിന്ന് നിർവ്വചനമായി പറയുകയും എഴുതി പഠിപ്പിക്കുകയും ചെയ്ത കാര്യ കാരണ ബന്ധവും , അഭൗതികവും , മനുഷ്യ കഴിവും , അദൃശ്യ മാർഗ്ഗവും , എല്ലാം ഇപ്പോൾ ഡിലീറ്റ് ചെയ്ത് തൗഹീദ് അപ്ഡേറ്റ് ന്യൂ വെർഷനാക്കിയതിൽ വളരെയധികം സന്തോഷവും  ഇബ്ലീസിന്ന് ഖേദകരവും !!!!!*

പ്രസ്തുത ഉദ്ധരണി പറഞ്ഞ് കൊണ്ടാണ് സുന്നികൾ ഇസ്തിഗാസ ചെയ്യുമ്പോൾ വിദൂരത്ത് നിന്നുള്ളത് കേൾക്കുന്നു അത് അല്ലാഹുവിന്റെ സ്വിഫത്തിനോട് സാദൃശ്യപ്പെടുത്തലാണെന്ന് മൗലവി തട്ടി വിട്ടത്.  എന്നാൽ സുന്നികളുടെ വിശ്വാസം ഇങ്ങനെയാണോ ഒരിക്കലുമല്ല മൗലവിയുടെ കല്ല് വെച്ച നുണയാണീ പറഞ്ഞത്. ഈ വിഷയം സുന്നി പക്ഷം ചോദ്യ രൂപത്തിൽ തന്നെ ചോദിക്കുകയുണ്ടായി !!! ഷിർക്കാവണമെങ്കിൽ അല്ലാഹുവിന്റെ സ്വിഫത്തിനോട് സാദൃശ്യപ്പെടുത്തണം

⏺അതായത് ഇവിടെ ഇരുന്ന് കൊണ്ട് നബി (സ്വ) കേൾക്കുമെന്ന വിശ്വാസത്തിൽ ഞാൻ വിളിച്ചാൽ അല്ലാഹുവിന്റെ ഏത് സ്വിഫത്തിനേയാണ് ഞാൻ  സാദൃശ്യപ്പെടുത്തുന്നത് ?? ആവർത്തിച്ച് ആവർത്തിച്ച് ഈ  ചോദ്യം സുന്നി പക്ഷം ചോദിച്ചതല്ലാതെ മൗലവിക്ക് ക മ പ്രതികരിക്കാൻ സാധിച്ചിരുന്നില്ല !! മാത്രവുമല്ല അല്ലാഹുവിന്റെ ഇത്തരം വിശേഷണങ്ങൾ ഏത് രൂപത്തിൽ വെച്ച് കൊടുക്കുമ്പോഴാണ് ഷിർക്ക് ആവുന്നതെന്ന് സംവാദത്തിൽ തന്നെ മുജാഹിദുകളുടെ പ്രസിദ്ധീകരണമായ ശബാബിൽ നിന്ന് പഠിപ്പിച്ചതുമാണ്‌.

"""""അല്ലാഹുവിന്ന് നാം പറയുന്ന കാണുക അറിയുക കേൾക്കുക തുടങ്ങിയ വിശേഷണങ്ങൾ അല്ലാഹുവിന്ന് പറയുമ്പോൾ ഏതൊരു പൂർണ്ണതയിലും പാരമ്യതയിലുമാണോ പറയുന്നത് അതേ അർത്ഥത്തിൽ മറ്റുള്ളവർക്ക് അഥവാ സൃഷ്ടികൾക്ക് പ്രയോഗിക്കുമ്പോഴാണ് ഷിർക്ക് വരുന്നത്""""""""" (ശബാബ്)

*അപ്പോൾ കാര്യം വ്യക്തം !!!!*

⏺അല്ലാഹുവിന്ന് കേൾവി ഉണ്ട് നമുക്കും കേൾവി ഉണ്ട് , അല്ലാഹു റഊഫാണ് , റഹീമുമാണ് എന്നാൽ ഇതേ വിശേഷണം നബി (സ്വ) മുഹ്മിനീങ്ങൾക്ക് റഊഫും, റഹീമുമാണെന്ന് ഖുർ ആനിലൂടെ അല്ലാഹു വക വെച്ച് കൊടുക്കുന്നുണ്ട് അപ്പൊൾ എന്താണ് വ്യത്യാസം ! ഇത്തരം വിശേഷണങ്ങൾ അല്ലാഹുവിന്റെ സ്വിഫത്തിൽ സാദൃശ്യപ്പെടുത്തലായോ ? ഒരിക്കലുമല്ല !!! കാരണം അല്ലാഹുവിന്റെ വിശേഷണങ്ങൾ സ്വയം ഉണ്ടായതും സൃഷ്ടികൾക്ക് അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് നൽകിയതുമാകുന്നു. വിദൂരത്ത് നിന്ന് ഹബീബ് (സ്വ) ക്ക് അല്ലാഹു കേൾപ്പിച്ച് കൊടുക്കുന്നുവെങ്കിൽ ഇത് പോലെ വിശ്വസിക്കുന്നുവെങ്കിൽ ഇതിലെവിടെയാണ് ഷിർക് വരുന്നത് ??? എങ്ങനെ അല്ലാഹുവിന്റെ സ്വിഫത്തിൽ സാദൃശ്യപ്പെടുത്തൽ വരുന്നു ?? സ്വന്തമായി ഉണ്ടാകുന്ന കഴിവും കൊടുക്കപ്പെടുന്ന കഴിവും എങ്ങനെ തുല്യമാകുന്നു ??

*ഈ വിഷയം ഇതേ ഭാഗത്ത് മഖ് രീസി ഇമാം തന്നെ പറയുന്നുണ്ട് പ്രസ്തുത ഭാഗം വിഴുങ്ങിയിട്ടാണ് മൗലവി ഷിർക്കിന്റെ നിർവ്വചനം വായിച്ചത് തന്നെ മൗലവി കട്ട ഭാഗം താഴെ കൊടുക്കുന്നു*

أمّا الخالق فإن المشرك شبّه المخلوق بالخالق في خصائص الإلهيّة،

*"""മുശ്രിഖ്  മഖ്ലൂഖാകുന്ന സൃഷ്ടിയെ ഖാലിഖിനോട് സാദൃശ്യപ്പെടുത്തി !! ഏത് കാര്യത്തിൽ ഇലാഹിയ്യായ വിശേഷണത്തിൽ !!"""*

*ശേഷം വളരെ കൃത്യമായ അഹ്ലുസ്സുന്നയുടെ വാദം മഖ് രീസി ഇമാം  പറയുന്നു ഈ ഭാഗം മൗലവി വിഴുങ്ങി !!!!*

*وهي التفرّد بملك الضّر والنفع، والعطاء والمنع،*
تجريد التوحيد (١/٢٨)

*""""അത് (ഇലാഹിയ്യായ വിശേഷണമെന്നാൽ) സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാൻ കഴിയുക എന്നതും , സ്വന്തമായി കൊടുക്കാനും തടയാനും കഴിയുക എന്നതുമാണ്.""*
(തജ് രീദ് തുഹീദ് - 1/27)

⏺കണ്ടൊ !!! എത്ര കൃത്യം സുന്നികളുടെ  വാദം !! ഈ വിഷയത്തിൽ സുന്നികൾക്ക് തർക്കമുണ്ടൊ  മൗലവീ ???? ഇവിടെ സുന്നികളായ ഞങ്ങൾ അന്നും ഇന്നും  പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന വാദം തന്നെയല്ലേ‌ വള്ളി പുള്ളി തെറ്റാതെ മഖ് രീസി ഇമാമും പറഞ്ഞ് തരുന്നത് എന്നിട്ട് ഈ പ്രസ്തുത ഭാഗം മൂടി വെച്ച് ഷിർക്കൻ വാദങ്ങൾ സുന്നികളുടെ തലയിൽ കെട്ടി വെക്കാൻ മൗലവി നടത്തിയ ഇത്തരം തട്ടിപ്പുകൾക്ക് ഒരിക്കലും മാപ്പർഹിക്കുന്നില്ല !!!!

*⏺✔സുന്നികൾ മഹാന്മാരോട് ഇസ്തിഗാസ നടത്തുമ്പോൾ അവർ സ്വന്തമായി സൃഷ്ടിച്ച് സ്വയം കഴിവോട് കൂടി നമ്മെ സഹായിക്കുന്നു എന്നല്ല മറിച്ച് അല്ലാഹു അവർക്ക് നൽകിയ കഴിവ് കൊണ്ട് അല്ലാഹുവിന്റെ ഇദ്നോട് കൂടി നമ്മെ സഹായിക്കും എന്ന വിശ്വാസമാണ് ഈ വിശ്വാസം ഒരിക്കലും ഷിർക്കല്ല ലോകത്ത് ഇന്നേ വരെ ഒരൊറ്റ പണ്ഡിതനും ഈ വിശ്വാസം ഷിർക്കാണെന്ന് പഠിപ്പിച്ചിട്ടില്ല !!! ആകെ ഈ ഇത്തിക്കണ്ണി ചോട്ടാ മൗലവിമാരുടെ വിവരം കെട്ട കണ്ട് പിടിത്തമല്ലാതെ !!!! ആയതിനാൽ സഹോദരങ്ങൾ സത്യം മനസ്സിലാക്കുക മുജാഹിദിസം എന്നത് തന്നെ തിറ്റിദ്ധരിപ്പിക്കലും , സംഘടനക്ക് വേണ്ടി പ്രമാണങ്ങൾ മാറ്റി മറിക്കപ്പെടുന്നവരാണ് . യഥാർത്ഥ പൂർവ്വ സൂരികളുടെ മാർഗ്ഗം സ്വീകരിക്കുക നമ്മേക്കാളൊക്കെ ഖുർ ആനും ഹദീസും മനസ്സിലാക്കിയവർ അവരാകുന്നു . അവരുടെ മാർഗ്ഗത്തിലായി ജീവിച്ച് മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.*______

*സ്നേഹത്തോടെ സിദ്ധീഖുൽ മിസ്ബാഹ് - 09496210086 *
____________________
By Siddeequl Misbah at December 07, 2017

1 comment:

  1. ഹ്ഹഹ്ഹ... ഇളിച്ചുകൊണ്ട് ഇളിഭ്യനായി തജ്‌രീദ് തൗഹീദ് എന്ന കിതാബ് കണ്ടപ്പോൾ ആ കൊച്ചു പയ്യന്റെ മുന്നിൽ അന്തംവിട്ട് വിയർത്ത കോട്ടൂർ സഖാഫിയുടെ ആ ദയനീയമായ അവസ്ഥ..... 🤪🤪🤪

    ReplyDelete

വിത്റ് ബാക്കി നിസ്കരിക്കൽ

 വിത്റ് ബാക്കി നിസ്കരിക്കൽ ചോദ്യം :  വിത്റ് മൂന്ന് റക്അത്ത് നിസ്കരിച്ച യാൾ ബാക്കി വിത്റ് നിസ്കരിച്ച് പതിനൊന്ന് ആക്കണമെന്ന് ഉദ്ധേശിച്ചാൽ അനുവ...