അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=
https://youtu.be/RL4MsycWl5s
*നാരിയത്ത് സ്വലാത്ത്,
വിമർശനങ്ങൾക്ക് മറുപടി*
.................................
: اللهم صلي صلاةً كاملة وسلم سلاما تاما على سيدنا محمد الذي تنحل به العقد، وتتفرج به الكرب، وتقضى به الحوائج ، وتنال به الرغائب، وحسن الخواتيم ويستسقى الغمام بوجهه الكريم وعلى آله وصحبه في كل لمحة ونفس”
*ഒഹാബി പുരോഹിതൻ പറയുന്നു*
:
ഈ സ്വലാത്തില്‍ ശിര്‍ക്കില്ല എന്നും, അത് ചോല്ലുന്നതില്‍ തെറ്റില്ല എന്നും നിങ്ങളോട് ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബാത്വിലാണ്. കാരണം മേല്പറഞ്ഞ സ്വലാത്തില്‍ ദീനിന് നിരക്കാത്ത വ്യക്തമായ നിഷിദ്ധങ്ങള്‍ അടങ്ങിയിട്ടുണ്ട്.
മറുപടി
*യാതൊരു നിഷിദ്ധങ്ങളും അതിൽ തെളിയിക്കാൻ ഒരു വഹാബി പുരോഹിതനും സാധ്യമല്ല*
*ഒഹാബി പുരോഹിതൻ പറയുന്നു'*
- അത് പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ ചൊല്ലേണ്ടതായാണ് അതിന്‍റെ വക്താക്കള്‍ പറയുന്നത്. ഇത് ഇബാദത്ത് പുതുതായുണ്ടാക്കലും അതിന് ചില പ്രത്യേക സാഹചര്യങ്ങള്‍ മെനഞ്ഞെടുക്കലുമാണ്.
*മറുപടി*
*സ്വലാത്ത് മുഖേന പ്രയാസങ്ങൾ നീക്കപ്പെടും എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പഠിപ്പിച്ചതാണ് ' അതുകൊണ്ടുതന്നെ പ്രയാസത്തിൽ ഏത് സ്വലാത്തും ചൊല്ലാവുന്നതാണ് ' ഈ സ്വലാത്ത് നിരോധിക്കപ്പെട്ട സ്വലാത്ത് അല്ല 'അങ്ങനെ തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല 'അതുകൊണ്ട് ഇന്ന് സ്വലാത്ത് മാത്രമേ പ്രയാസ ഘട്ടത്തിൽ പാടുള്ളൂ എന്ന് പ്രത്യേകം പഠിപ്പിച്ചിട്ടില്ല*
من صلي على صلاة صلى الله عليه عشرا
എൻറെ മേലിൽ ഏത് സ്ഥലത്ത് ചൊല്ലിയാലും അവന് അല്ലാഹു പത്ത് സ്വലാത്ത് ചൊരിയുമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചതിൽ ഏതു സ്ഥലത്തും ഉൾപ്പെടുന്നതാണ്
അല്ലാഹു ഒരു സ്വലാത്തിന് പത്ത് നന്മകൾ ചെയ്യുന്നത് പ്രയാസം നീങ്ങലും ആവശ്വ പൂർത്തീകരണവും ഉൾപെടുന്നതാണ്
നബി സ്വ മുഖേനെ ആവശ്യം പൂർത്തീകരിക്കുകയും പ്രയാസം നീങ്ങുകയും ചെയ്യുമെന്ന് പറഞ്ഞതിൽ
ഈ ഹദീസും തെളിവാകുന്നതാണ്
നബി സ്വ യുടെ മേലിലുള്ള സ്വലാത്ത് മുഖേന എന്നും അർഥം പറയാവുന്നതാണ്.
“*എന്റെ പ്രാര്‍ത്ഥന മുഴുവനും അങ്ങയുടെ മേലുള്ള സ്വലാത്താക്കിയിതിനെ കുറിച്ചു അങ്ങെന്തു പറയുന്നു?” എന്ന ഉബയ്യ്(റ)വിന്റെ ചോദ്യത്തിനു മറുപടിയായി റസൂല്‍(സ) പറഞ്ഞത്:*
إذن يكفيك الله ما أهمك من دنياك وآخرتك – നിന്റെ ദുന്‌യാവിലെയും* ആഖിറത്തിലെയും സകല ഉല്‍കണ്ഠകളും അല്ലാഹു മതിയാക്കിത്തരുന്നതാണ്. (അഹ്മദ്, *തിര്‍മുദി, ഹാകിം, ബൈഹഖി)
നബി(സ) തങ്ങളുടെ മേലുള്ള സ്വലാത്ത് സകല വ്യഥകള്‍ക്കും പരിഹാരമെങ്കില്‍ ഈ പരിഹാരത്തിന്റെ ഹേതു റസൂല്‍(സ) ആണെന്നു പറയുന്നതില്‍ എന്തുണ്ട് തെറ്റ്.
നബി(സ) പറയുന്നു
أكثروا من الصلاة علي فإنها تحل العقد وتفرج الكروب
(എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കൂ. കാരണം അത് കുരുക്കുകള്‍ അഴിക്കുകയും ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കുകയും ചെയ്യും.)
القول البديع في الصلاة على الحبيب الشفيع (السخاوي)، الدر المنضود في الصلاة على صاحب المقام المحمود (ابن حجر الهيتمي)، الحاوي (السيوطي)
തുടങ്ങി അനേകം ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി കാണാം.
📚 بستان الواعظين ورياض الصالحين എന്ന ഗ്രന്ഥത്തില്‍ ബഹുമാനപ്പെട്ട ജമാലുദ്ദീന്‍ അല്‍ജൌസി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസു കൂടി കാണുക.
من عسرت عليه حاجة من أمر دينه أو دنياه فليكثر من الصلاة عليّ فإن الله يستحيي أن يردّ عبده في حاجة إذا كان دعاءه بين صلاتين عليّ – صلاة قبل السؤال وصلاة بعد السؤال
“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാത്തുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുമ്പുള്ള സ്വലാത്തും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാത്തും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ലജ്ജിക്കുക തന്നെ ചെയ്യും.”
നബി(സ) തങ്ങളെ തവസ്സുല്‍ ചെയ്തു ദുആ ചെയ്തപ്പോള്‍ മഴലഭിച്ചിരുന്ന സംഭവം സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.
നാരിയത്ത് സ്വലാത്ത് യഥാര്‍ത്ഥത്തില്‍ റസൂല്‍(സ)യെ തവസ്സുല്‍ ചെയ്യലാണ്.
......
*ഒഹാബി പുരോഹിതൻ എഴുതുന്നു*
2-* (4444) തവണ ചൊല്ലുക എന്ന പ്രത്യേകം എണ്ണവും നല്‍കിയിരിക്കുന്നു. ഒരു ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേകം എണ്ണം മെനഞ്ഞെടുക്കലുമാണിത്.*
/*മറുപടി*
*എത്ര എണ്ണവും സ്വലാത്ത് ചൊല്ലാവുന്നതാണ്. നബിസല്ലല്ലാഹു അലൈഹി വസല്ലമ പ്രത്യേക എണ്ണം നിശ്ചയിച്ചിട്ടില്ലാത്ത ഒരു കർമം ശറഇൽ അതിനൊരു പ്രത്യേക എണ്ണം നിശ്ചയിക്കപ്പെട്ടതല്ല എന്ന് വിശ്വസിച്ചു കൊണ്ട് സൗകര്യപൂർവ്വം എണ്ണുന്ന തിന്നോ ഓരോരുത്തർക്കും സൗകര്യപൂർവ്വം എണ്ണം കണക്കാക്കി ചൊല്ലുന്നതിനോ ഇസ്ലാം വിരോധം കൽപ്പിച്ചിട്ടില്ല .
അങ്ങനെ വിരോധം വന്നതായി ഒരു റിപ്പോർട്ടും കാണിക്കാനും സാധ്യമല്ല '
പ്രത്യേക എണ്ണം നിശ്ചയിച്ചുകൊണ്ട് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചു എന്ന് വിശ്വസിക്കാതെ സൗകര്യപൂർവ്വം എണ്ണം നിശ്ചയിക്കുന്നത് തെറ്റാണെന്ന് ഏതെങ്കിലും ഒരു പണ്ഡിതൻ പഠിപ്പിച്ചത് ഒരു പുരോഹിതനും കാണിച്ചു തരാൻ സാധ്യമല്ല*
*നിരുപാധിക സുന്നത്ത് നിസ്കാരം ഒരാൾ ദിവസവും നാല് റക്അത്ത് നിസ്കരിച്ചാൽ നിസ്കാരത്തിന് പ്രത്യേക എണ്ണം നിശ്ചയിച്ചിട്ടില്ല എന്ന് വിശ്വസിച്ച് കൊണ്ട് ഒരാൾ നാലു റക്അത്ത് നിസ്കരിക്കുക ഇങ്ങനെ ഓരോർത്തർക്കും സൗകര്യപൂർവ്വം ചെയ്താൽ അവൻ എണ്ണി എന്നതുകൊണ്ട് അത് തെറ്റാണെന്ന് പറയാൻ
ഈ പുരോഹിതന്മാർ തയാറാവുമോ?*
*ഒരാൾക്ക് ഖുർആൻ എത്രയും ഖതം തീർക്കാം പ്രത്യേക എണ്ണം നിക്ഷയിക്കൽ പുണ്യമാണെന്ന് വിശ്വസിക്കാതെ മൂന്ന് ഖതം എണ്ണി ഓതിയാൽ അത് അനാചാരമാവുമോ?*
*ദിവസവും ഒന്നോ രണ്ടോ ജുസ് ഉ എണ്ണി ഓതിയാൽ അത് തെറ്റാവുമോ?*
*എത്ര എണ്ണവും ചൊല്ലാൻ പറ്റുന്ന ഖുർആൻ പാരായണവും നിസ്കാരവും
ദിക്റുകളും സ്വലാത്തുകളും മറ്റു ഇബാദത്തുകളും
പ്രത്യേക എണ്ണം നിക്ഷയിക്കൽ പുണ്യമാണെന്ന് വിശ്വസിക്കാതെ
നമുക്ക് ഇഷ്ടമുള്ള എണ്ണം ചൊല്ലിയാൽ പാടില്ല എന്നതിന്ന് ഖുർആനിൽ വല്ല തെളിവുമുണ്ടോ?*
അത് കൊണ്ട് തന്നെ ഒരാൾ പതിനൊന്നോ 33 ഓ 100 ഓ 1000 മോ 40000 മോ 4444 ഓ എണ്ണം ചൊല്ലുകയോ ചൊല്ലാൻ നിർദേശിക്കുകയോ ചെയ്താൽ എന്താണ് തെറ്റ് '
*ഒരു നാട്ട്കാർ 1000 തവണ യോ 4000 തവണ യോ 4444 യോ ചൊല്ലിയപ്പോൾ ഏതങ്കിലും ഒരു പ്രയാസം നീങ്ങുകയോ ആവശ്യം വീടുകയോ ചെയ്തപ്പോൾ
ആ എണ്ണം നബി സ്വ പ്രതേകം കൽപിച്ച പുണ്യമാണന്ന് വിശ്വസിക്കാതെ
അതേ എണ്ണം എപ്പോഴും ചൊല്ലിയാൽ തെറ്റാണന്ന് ഏത് പണ്ഡിതനാണ് പറഞ്ഞത് '*
*ഇമാം ഇബ്ന് ഹജർ റ യോട് തറാവീഹി ന്നിടയിലേ പതിവുള്ള സ്വലാത്തിനെ പറ്റി ചോദിച്ചപ്പോൾ ആ പ്രത്തേക സമയത്ത് അത് സുന്നത്താണന്ന് കരുതാതെ എപ്പോഴും ചൊല്ലൽ സുന്നത്തുള്ളതാണന്ന നിലക്ക് മാത്രം കരുതി ഈ സമയത്ത് പതിവാക്കിയാൽ അത് ചീത്ത ബിദ്അത്താവുകയില്ല. എന്ന് വെക്തമാക്കുന്നു* ' ഫാതാവാ
وسئل العلامة ابن حجر الهيتمي رحمه الله تعالى: هل تسن الصلاة عليه صلى الله عليه وسلم بين تسليمات التراويح أو هي بدعة ينهى عنها؟ (فأجاب): بقوله: الصلاة في هذا المحل بخصوصه لم نر شيئاً في السنة ولا في كلام أصحابنا فهي بدعة ينهى عنها من يأتي بها بقصد كونها سنة في هذا المحل بخصوصه دون من يأتي بها لا بهذا القصد، كأن يقصد أنها في كل وقت سنة من حيث العموم
.....
*ഒഹാബി പുരോഹിതൻ പറയുന്നു*
3- അത് കൂട്ടമായി ചൊല്ലണം എന്നതാണ് അവര്‍ പറയുന്ന രീതി. ഇത് ആരാധന പുതുതായുണ്ടാക്കലും അതിന് പ്രത്യേക രൂപം മെനഞ്ഞെടുക്കലുമാണ്.
*മറുപടി*
കൂട്ടമായും അല്ലാതെയും ചൊല്ലാറുണ്ട്
കൂട്ടമായി ചൊല്ലണം എന്നത് മാത്രമാണ് അവര്‍ പറയുന്ന രീതി എന്ന് പറഞ്ഞത് കളവാണ്
കൂട്ടമായും ഒറ്റക്കും ചൊല്ലാൻ പറ്റുന്ന ഒന്നു കൂട്ടമായി ചൊലിയാൽ ഒരു
ആരാധന പുതുതായി ഉണ്ടാക്കലാണ് എന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല
കൂട്ടമായി ദിക്‌റ് ചൊല്ലുന്നതിന്റെ മഹത്വങ്ങൾ ധാരാളം ഹദീസുകളിൽ വന്നതാണ്
*ഒഹാബി പുരോഹിതൻ പറയുന്നു*
4- മാത്രമല്ല ഒട്ടും ശറഇന് നിരക്കാത്തതും, ശിര്‍ക്കും, പ്രവാചകനെ(സ) പരിതിയില്‍ കവിഞ്ഞ് ഇല്ലാത്ത വിശേഷണങ്ങള്‍ നല്‍കുകയും ചെയ്യുന്ന വാക്കുകളാണ് അതില്‍ അടങ്ങിയിട്ടുള്ളത്. ആവശ്യങ്ങള്‍ ദൂരീകരിക്കുക, പ്രയാസങ്ങള്‍ പരിഹരിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക, നല്ല പര്യവസാനം നല്‍കുക തുടങ്ങി അല്ലാഹുവിങ്കലേക്കല്ലാതെ ചേര്‍ത്തിപ്പറയാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് അവര്‍ പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയുന്നത്. എന്നാല്‍ അല്ലാഹു തന്‍റെ പ്രവാചകനോട് കല്പിച്ചതാകട്ടെ : ” പറയുക നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല” [സൂറത്തുല്‍ ജിന്ന്‍ :21].
*മറുപടി*
1*നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല” എന്നാൽ സ്വയം അതികാരമില്ല എന്നാണ് 'അല്ലാതെ ഭൗതികമായ ഉപകാര ഉപദ്രവങ്ങൾ മനുഷ്യർക്ക് ചെയ്യാൻ കഴിയും എന്നും
അഭൗതികം അല്ലാഹു വിന്ന് മാത്രം എന്നും ഒരു പണ്ടിതന്നും വ്യാഖ്യാനിച്ചിട്ടില്ല'*
*നബി സ്വ യെ കൊണ്ട് അതായത് അവർ കാരണമായി ആവശ്യങ്ങള്‍ ദൂരീകരിക്കുക, പ്രയാസങ്ങള്‍ പരിഹരിക്കുക, ആഗ്രഹങ്ങള്‍ സഫലീകരിക്കുക, നല്ല പര്യവസാനം നല്‍കുമെന്ന് പറയൽ ശിർക്കാണന്ന് തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല.*
2*ഇമാം ശാഫിഈ റ രിസാലയുടെ ആമുഖത്തിൽ ചൊല്ലിയ സ്വലാത്ത് ഇങ്ങനെ കാണാം*
فصلى الله على نبينا كلما ذكره الذاكرون، وَغَفَل عن ذكره الغافلون، وصلى عليه في الأولين والآخرين، أفضلَ وأكثرَ وأزكى ما صلى على أحد من خلقه. وزكانا وإياكم بالصلاة عليه أفضل ما زكى أحدا من أمته بصلاته عليه، والسلام عليه ورحمة الله وبركاته، وجزاه الله عنا أفضل ما جزى مرسلا عن من أُرسل إليه؛ فإنه أنقذنا به من الهلكة، وجعلنا في خير أمة أخرجت للناس، دائنين بدينه الذي ارتضى، واصطفى به ملائكته ومن أنعم عليه من خلقه. فلم تُمس بنا نعمة ظهرت ولا بَطَنَت، نلنا بها حظا في دين ودنيا أو دُفِعَ بها عنا مكروه فيهما، وفي واحد منهما: إلا ومحمد صلى الله عليه سببها، القائدُ إلى خيرها، والهادي إلى رشدها، الذائدُ عن الهلكة وموارد السَّوء في خلاف الرشد، المنبِّهُ للأسباب التي تورد الهلكة، القائمُ بالنصيحة في الإرشاد والإنذار فيها. فصلى الله على محمد وعلى آل محمد كما صلى على إبراهيم وآل إبراهيم إنه حميد مجيد.رسالة الامام الشافعي
*ഓർക്കുന്നവർ അവിടത്തെ ഔർക്കുകയും അ ശ്രദ്ധരാവുന്നവർ അശ്രരാവുമ്പോഴും നമ്മുടെ നബിയുടെ മേൽ അല്ലാഹു സ്വലാത്ത് ചൊരിയട്ടേ*
സൃഷ്ടികളിൽ ഏതൊ
രു വന്റെ മേലിൽ ചൊല്ലിയ സ്വലാത്തുകളിൽ വെച്ച് ഏറ്റവും സ്ലേഷടവും വളർമയുള്ളതും അതികരിച്ചതുമായ സ്വലാത്ത് ആദ്യ വിഭാകത്തിലും അവസാനവിഭാകത്തിലും അവിടത്തെ മേലിൽ അല്ലാഹു സ്വലാത്ത് ചൊരിയട്ടേ
അവിടത്തെ മേലിലുള്ള സ്വലാത്ത് കൊണ്ട് നമ്മേയും നിങ്ങളെയും ഏറ്റവും നല്ല സംശുദ്ധി നൽകട്ടെ
-അവിടത്തെ കൊണ്ട് നമ്മേ അല്ലാഹു നാഷത്തിൽ നിന്ന് രക്ഷപെടുത്തി*
*അവിടത്തെ കൊണ്ട് മലാഇ കത്തുകളേയും സ്യഷ്ടികളിൽ അനുഗ്രഹീതരായവരേയും അല്ലാഹു തിരഞ്ഞടുത്തു.*
*കാരണകാരൻ മുഹമ്മദ് നബിയായിട്ടല്ലാതെ
ദീനിലോ ദുൻയാവിലോ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരനുഗ്രഹവും നമുക്ക് ലഭിക്കുകയോ പ്രയാസം തട്ടിമാറ്റപ്പെടുകയോ ചെയ്തിട്ടില്ല* '
*അവിടന്ന് നന്മയിലേക്ക് നയിക്കുന്നവരും
സന്മാർഗത്തിലേക്ക് ഹിദായത്താക്കുന്നവരും നാശത്തെ തടയുന്നവരും
സന്മാർഗത്തിനെതിരെ തിന്മയുടെ മാർഗങ്ങൾ തടയുന്നവരാണ് *'
നാശത്തിലേക്ക് കൊണ്ടത്തിക്കുന്ന കാരണങ്ങളെ ഉണർത്തുന്നവരാണ്
അവിടത്തെ മേൽ സ്വലാത്ത് ചൊരിയട്ടെ
രിസാല ഇമാം ശാഫി 1
*ഇവിടെ സ്വലാത്തിന്നിടയിൽ
കാരണകാരൻ മുഹമ്മദ് നബിയായിട്ടല്ലാതെ
ദീനിലോ ദുൻയാവിലോ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരനുഗ്രഹവും നമുക്ക് ലഭിക്കുകയോ പ്രയാസം തട്ടിമാറ്റപ്പെടുകയോ ചെയ്തിട്ടില്ല'
എന്ന് പറയുമ്പോൾ*
تنحل به العقد، وتتفرج به الكرب، وتقضى به الحوائج ، وتنال به الرغائب، وحسن الخواتيم ويستسقى الغمام بوجهه الكريم
*അവിടത്തെ കാരണമായി കെട്ട് അഴിയുന്നു.
പ്രയാസം നീങ്ങുന്നു ' ആവശ്വം വീടുന്നു ' ആഗ്രഹ വും നല്ല അന്ത്യവും ലഭിക്കുന്നു '
അവിടത്തെ മുഖം കൊണ്ട് മഴ ലഭിക്കുന്നു. എന്ന് നാരിയത്ത് സ്വലാത്തിന്നടയിൽ
പറഞ്ഞാൽ എന്ത് തെറ്റാണുള്ളത് '
ആദ്യ മൂന്ന് നൂറ്റാണ്ടിനുള്ളിൽ ജീവിച്ച ഇമാം ശാഫി ഇ റ വിന്ന് മനസ്സിലാകാത്ത എന്ത് ശിർക്കാണ് ഇതിൽ ഉള്ളത്
ഇത് ചൊല്ലിയ ശാഫിഈ ഇമാമിന്റെ കാലഘട്ടത്തിലോ ( ഉത്തമ നൂറ്റാണ്ടിൽ)
അതിന്ന് ശേഷമോ സലഫുകളോ പിൻ കാമികളോ ശാഫിഈ ഇമാം പറഞ്ഞ*
فلم تُمس بنا نعمة ظهرت ولا بَطَنَت، نلنا بها حظا في دين ودنيا أو دُفِعَ بها عنا مكروه فيهما، وفي واحد منهما: إلا ومحمد صلى الله عليه سببها،
*കാരണകാരൻ മുഹമ്മദ് നബിയായിട്ടല്ലാതെ
ദീനിലോ ദുൻയാവിലോ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരനുഗ്രഹവും നമുക്ക് ലഭിക്കുകയോ പ്രയാസം തട്ടിമാറ്റപ്പെടുകയോ ചെയ്തിട്ടില്ല* '
*എന്ന സ്വലാത്തിലെ പതം ശിർക്കാണന്നോ ഖുർആനിന്ന് എതിരാണന്നോ പറഞ്ഞിട്ടുണ്ടോ?*
*അനുഗ്രഹത്തിനും പ്രയാസ ദൂരീകരണത്തിനും കാരണക്കാരനാണന്ന് വിശ്വസിക്കുന്നത് എല്ലാ അനുഗ്രഹവും ഉപകാര ഉപദ്രവവും ചെയ്യുന്നത് അല്ലാഹുവാണന്ന വിശ്വാസത്തിന് ഒരിക്കലും എതിരല്ല.*
.............
3.❗ഖുര്‍ആനും ഹദീസുകളും പരിശോധിച്ചാല്‍ ഇങ്ങനെ ഒരു ആരോപണത്തില്‍ കഴമ്പില്ലെന്നും ഇത്തരം പ്രവൃത്തികള്‍ ഖുര്‍ആനിലും ഹദീസിലും റസൂലി(സ)ലേക്ക് ചേര്‍ത്തിപ്പറഞ്ഞതാണെന്നും കാണാം.
സൂറത്തുല്‍ അമ്പിയാഈലെ 107-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു
وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ
(ലോകര്‍ക്ക് കാരുണ്യമായിട്ടു മാത്രമാണ് അങ്ങയെ നാം നിയോഗിച്ചിരിക്കുന്നത്.) കാരുണ്യ കടാക്ഷമായ റസൂല്‍(സ) തീര്‍ച്ചയായും ലോകരുടെ പ്രയാസങ്ങള്‍ അകറ്റുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുക തന്നെ വേണം. അല്ലെങ്കില്‍ പിന്നെ കാരുണ്യമെന്നതിന്റെ വിവക്ഷയെന്താണ്.
4=*നബി(സ)യെ വിശേഷിപ്പിച്ചു കൊണ്ട് സൂറത്തുല്‍ അഅ്റാഫില്‍ 157-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു*
وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ –
അവരുടെ (വിശ്വാസികളുടെ) ഭാരങ്ങളും അവരുടെ മേലുള്ള ചങ്ങലകളും ഇറക്കി വെക്കുന്നവരായി (നബിയെ അവര്‍ക്ക് കണ്ടെത്താം)
ഇവിടെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നവന്‍ അഥവാ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നവന്‍ റസൂല്‍(സ)ആണെന്നു പറയുന്നുവല്ലോ. ഖുര്‍ആനിലും ശിര്‍ക്കു വന്നുവെന്നു ആക്ഷേപിക്കുമോ അതോ ഇതിനര്‍ത്ഥം പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ റസൂലി(സ)ക്കു അല്ലാഹുവിനെപ്പോലെ കഴിവുണ്ടന്നല്ല മറിച്ചു അല്ലാഹുവിന്റെ കഴിവും അറിവും ഉദ്ദേശ്യവും പ്രകാരം പ്രയാസങ്ങളകറ്റാന്‍ റസൂല്‍(സ)ക്ക് അല്ലാഹു അവസരം നല്കി എന്നു മനസ്സിലാക്കുമോ. രണ്ടാമതു പറഞ്ഞ അതേ ആശയ വ്യാപ്തിയേ നാരിയതുസ്വലാത്തിലേ പ്രസ്തുത പദങ്ങള്‍ക്കുമുള്ളൂ. അതിനാല്‍ അവിടെ ശിര്‍കിന്റെ ലാഞ്ചന പോലുമില്ലെന്നു മാത്രമല്ല, തൌഹീദിന്റെ അരക്കെട്ടിട്ടുറപ്പിക്കല്‍ കൂടിയാണ്.
5.
با المؤمنين رؤف رحيم
*സത്യവിശ്വാസികൾക്ക് അവിടന്ന് കാരുണ്യവും ക്രഫയും നൽകുന്നവരാണ്
എന്ന വിശേഷണം അല്ലാഹു തന്നെ അവിടത്തേക്ക് നൽകിയതാണ്*
رؤف رحيم
*കാരുണ്യവും ക്രഫയും നൽകുന്നവൻ അല്ലാഹുവാണ് അത് കൊണ്ട് ഖുർആനിൽ അല്ലാഹു പറയുന്നത് ശിർക്കായി പോയി എന്ന് ഏതങ്കിലും ഒഹാബി പുരോഹിതൻ പറയുമോ?*
ഇന്നയാളെ കൊണ്ട് അല്ലങ്കിൽ അയാൾ മുഖേനെ അല്ലങ്കിൽ കാരണമായി എന്റെ കടം വീടി എന്നോ പ്രയാസം നീങ്ങി എന്നോ അറിവ് ലഭിച്ചു എന്നോ സന്മാർഗം ലഭിച്ചു എന്നോ വീട് ലഭിച്ചു എന്നോ രോ ഘം സുഖമായി എന്നോ ആവശ്വം വീടി എന്നോ ഒരാൾ പറഞ്ഞാൽ അത് ശിർക്കാവുമോ?
ഇവിടെ അല്ലാഹു മാത്രമൊ ഭൗതികവും അഭൗതികവുമായ എല്ലാ കാര്യങ്ങളും ചെയ്യുന്നത് എന്ന വിശ്വാസത്തിൽ ഇന്നയാളെ കൊണ്ട് ഇന്ന ആവശ്യം വീടി എന്നോ പ്രയാസം നീങ്ങി എന്നോ പറഞ്ഞാൽ അത് ഒരിക്കലും ശിർക്കാവില്ലങ്കിൽ
تنحل به العقد، وتتفرج به الكرب، وتقضى به الحوائج ، وتنال به الرغائب، وحسن الخواتيم ويستسقى الغمام بوجهه الكريم
*അവിടത്തെ കാരണമായി കെട്ട് അഴിയുന്നു.
പ്രയാസം നീങ്ങുന്നു ' ആവശ്വം വീടുന്നു ' ആഗ്രഹ വും നല്ല അന്ത്യവും ലഭിക്കുന്നു '
അവിടത്തെ മുഖം കൊണ്ട് മഴ ലഭിക്കുന്നു. എന്ന് നാരിയത്ത് സ്വലാത്തിന്നടയിൽ
പറഞ്ഞാൽ എന്ത് തെറ്റാണുള്ളത് 'അത് എങ്ങനെ ശിർകാവുന്നു. അത് എങ്ങനെ ഖുർആനിന്ന് വിരുദ്ധമാവുന്നു*.
6.
انما ترزقون أو تنصرون بضعفاءكم ابو داود مشكاة
*നിങ്ങളിൽ നിന്നുള്ള ളുഅഫാഇനെ (മഹാന്മാർ) കൊണ്ട് നിങ്ങൾക്ക് സഹായം ലഭിക്കപെടുകയും ഭക്ഷണം നൽകപ്പെടുകയും ചെയ്യുന്നു. എന്ന് നബി صلى الله عليه وسلم
ഞ്ഞത് ശിർക്കാണൊ മൗലവി മാരെ*؟
7.*ഹസ്സാനിബന് സാബിത് റ വിന്ന് പള്ളിയിൽ വെച്ച് തന്നെ ഒരു പീടം നിർമിക്കുകയും അവിടത്തെ മഹത്വം പറഞ്ഞപ്പോൾ ( മൗലിദ് ) അല്ലാഹുവെ പരിശുദ്ധ ആത്മാവിനെ (ജിബ്രീൽ അ ) കൊണ്ട് ഹസ്സാനി നെ നീ ശക്തി പെടുത്തണേ എന്ന് നബി പ്രാർഥിച്ചത് ശിർക്കാണോ മൗലവി മാരെ ?*
*നബി സ്വ ക്കും സ്വഹാബത്തിനും ശിർക്കും ഖുർആനും മനസ്സിലായില്ലേ*?.
*എത്രയോ പ്രയാസങ്ങൾ നബിصلي الله عليه وسلم മുഖേനെ നീക്കപെടുകയും ആവശ്യങ്ങൾ വീടപെടുകയും ചെയ്തിട്ടുണ്ട്*
8*വെള്ളമില്ലാതെ പ്രയാസപെട്ടപ്പോൾ
നബി സ്വയോട് പരാധി പറയുകയും അവിടത്തെ കൈവിരലുകൾക്കിടയിലൂടെ അസാധാരണ നിലയിൽ അവിടത്തെ കൊണ്ട് പ്രയാസം അഴിഞ്ഞിട്ടുണ്ട്*
9.*വർൾച്ച ബാദിച്ചപ്പോൾ നബി صلى الله عليه وسلم
യോട് സ്വഹാബത്ത് സങ്കടം പറയുകയും അവിടത്തെ കൊണ്ട് അതിന് പരിഹാരം ലഭിക്കുകയും ചെയ്തു.*
10*മഴ വർദിച്ചു പ്രയാസപ്പെട്ടപ്പോൾ
സ്വഹാബത്ത് സങ്കടം പറയുകയും അവിടത്തെ കൊണ്ട് അതിന് പരിഹാരം ലഭിക്കുകയും ചെയ്തു.*
11.*സലമത്ത് റ യുടെ കാലിന്ന് വെട്ടേറ്റപ്പോൾ
അവിടുത്താട് സങ്കടം പറഞ്ഞു അവിടത്തെക്കാണ്ട് പ്രായാസം നീക്കപ്പെട്ടു.*
12.*യുദ്ധത്തിൽ കണ്ണിന് പരിക്കേൽക്കുകയും തൂങ്ങി നിൽക്കുകയും ചെയ്തപ്പോൾ അവിടത്തോട് സങ്കടം പറഞ്ഞു അവിടത്തെ കൊണ്ട് രോഗം ശിഫ യായി കെട്ടുകൾ അഴിക്കപെട്ടു.*
13.*മറതി രോഗത്തിന് അബൂഹുറൈറ റ അവിടെത്തോട് പരാധി പറഞ്ഞപ്പോൾ
അവിടത്തെ മുഅ ജിസത്ത് കൊണ്ട്
ആവശ്യപൂർത്തികരണം ലഭിച്ചു*
14.*ഭക്ഷണമില്ലാതെ പ്രയാസപ്പെട്ട സ്വഹാബത്തിന്ന് അവിടത്തെ കൊണ്ട്
മുഅ ജിസത്ത് കൊണ്ട് ഭക്ഷണം വരുദിപ്പിച്ചു അവിടന്ന് മുഖേനെ പ്രയാസം നീക്കപ്പെട്ടു.*
*ഇങ്ങനെ എത്ര സംഭവങ്ങൾ കാണാൻ സാധിക്കും ഇതല്ലാം ബുഖാരി മുസ്ലിമിന്റെ റിപ്പോർട്ട് കളാണ്*
15.*ഉമർ റ യുടെ ഭരണകാലത്ത് വരൾച്ച ബാധിച്ചപ്പോൾ ബിലാൽ ബ്ന് ഹാരിസ്
അവിടെത്തെ ഖബറിന്നരികിൽ വന്നു.
സങ്കടം പറഞ്ഞു '
അവിടത്തെ കൊണ്ട് ആ ഗ്രഹം പൂവണിഞ്ഞു :ഈ ഹദീസിലെ റാവി മാർ ബുഖാരിയുടേയോ മുസ്ലിമിന്റെയോ റ്റവിമാരാണ്' അത് കൊണ്ടാണ് ഇമാം അസ്ഖലാനി റ യും ഇബ്നു കസീറ് എന്നീ ധാരാളം പണ്ഡിതർ അത് അങ്ങികരിക്കുകയും സ്വഹീഹാണന്ന് പറയുകയും ചെയ്തത് ആരും തന്നെ അത് ശിർക്കാണ് ന്ന് പറഞ്ഞിട്ടില്ല'*
16*അവിടത്തെ വഫാത്തിന് ശേഷം വർൾച്ച വന്നപ്പോൾ ആഇശ ഉമ്മയോട് റ പരാതി പറയുകയും അവിടത്തെ ഖബറ്ന് മുഖളിലെ മേൽ കുരയിൽ (ജാറത്തിൽ)
ആകാശത്തേക്ക് ദ്വാരമുണ്ടാക്കാൻ പറഞ്ഞപ്പോൾ അവിടത്തെ കൊണ്ട് കെട്ടഴിഞ്ഞത് മഴ വർശിച്ചത് ഇമാം ദാരിമി റിപ്പോർട്ട് ചെയ്യുന്നു*
17 *സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം അബൂത്വാലിബ് പാടിയ പദ്യം ഇബ്ന് ഉമർ എടുത്ത് ഉദ്ധരിക്കുന്നു *'
وابيض يستثقي الغمام بوجهه ثمال اليتامي عصمة للارامل
*അവിടെത്തെ പൂമുഖം കൊണ്ട് മേഘം മഴ വർശിപ്പിക്കപ്പെടുന്ന വെളുത്ത വർ
യതീമുകൾക്ക് അഭയം
വിധവകൾക്ക് രക്ഷ (ബുഖാരി)*
*ഇവിടെ നാരിയത്തു സ്വലാത്തിലെ അതെ വിശേഷണമാണ് പറയുന്നത്*
ويستثقي الغمام بوجهه الكريم
അവിടെത്തെ പൂമുഖം കൊണ്ട് മേഘം മഴ വർശിപ്പിക്കപ്പെടുന്നു
18
*അവിടന്ന് തന്നെ നമ്മോട് പഠിപ്പിച്ചത്*
انا سيد ولد ادم
ഞാൻ ആദം സന്തതികളുടെ അഭയ കേന്ദ്രമാണ് مسلم*
ഇമാം നവവി റ പറയുന്നു
السيد المفزع الذي يفزع إليه
സയ്യിദ് എന്നാൽ അഭയം ചേരപെടുന്ന അഭയകേന്ദ്രം എന്നാണ് ( ശറഹുമുസ്ലിം)
ഇനിയും ധാരാളം തെളിവുകൾ കാണാൻ കഴിയും
*അല്ലാഹുവാണ് യഥാർത്തത്തിൽ നന്മയും തിന്മയും നൽകുന്നത് എന്ന് വിശ്വസിക്കുന്ന ഒരാൾ
അവിടത്തെ കൊണ്ട് (അവിടന്ന് കാരണമായി)കെട്ടഴിയുമെന്നോ ആവശ്വ പൂർത്തീകരണം നടക്കുമെന്നോ വിശ്വസിച്ചാൽ അത് ശിർക്കോ ഇസ് ലാമിക വിരുദ്ധമോ ആവില്ല എന്നതിന്ന് ഇനിയും ധാരാളം തെളിവുകൾ കാണാൻ കഴിയും*
......................
*ഒഹാബി പുരോഹിതൻ വീണ്ടും പറയുന്നു.*
5- മതത്തില്‍ പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയും എന്നിട്ട് തന്‍റേതായ ഒരു സ്വലാത്തും ദുആഉം ആവിഷ്കരിക്കുകയും ചെയ്യുന്നത് പ്രവാചകന്‍(സ) ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുന്നതിന് തുല്യമാണ്. മതം പരിപൂര്‍ണമല്ല എന്ന ധ്വനിയും അതില്‍ വരുന്നുണ്ട്.
മറുപടി
*മതത്തില്‍ പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇവിടെ ആരും പറയുന്നില്ല.
ഇന്ന സ്വലാത്ത് മാത്രമേ ചൊല്ലാൻ പാടുള്ളു എന്ന് ഖുർആനിലോ ഹദീസിലോ കാണിക്കാൻ സാധ്യമല്ല
അങ്ങനെ സലഫുകളോ താബിഉകളോ മുൻ കാമികളായ പണ്ഡിതന്മാരോ പഠിപ്പിച്ചിട്ടില്ല.*
*ഉത്തമ നൂറ്റാണ്ടന്ന് നബി സ്വ പഠിപ്പിച്ച ആദ്യ നൂറ്റാണ്ടിൽ ജീവിച്ച ഇമാം ശാഫിഈ റ പോലും അവിടത്തെ ഏറ്റവും പ്രശസ്ത ഗ്രന്തമായ രിസാലയുടെ ആമുഖത്തിൽ പോലും ഏതൊരു കാര്യത്തിന്റെ തുടക്കത്തിൽ സ്വലാത്ത് ചൊല്ലണമെന്ന നബി സ്വ യുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ അവിടന്ന് ചൊല്ലിയ സ്വലാത്ത് നബി സ്വ പഠിപ്പിച്ച പ്രത്തേകമായ സ്വലാത്തിൽ ഉൾപെടുകയില്ല* '
*കാരണകാരൻ മുഹമ്മദ് നബിയായിട്ടല്ലാതെ
ദീനിലോ ദുൻയാവിലോ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരനുഗ്രഹവും നമുക്ക് ലഭിക്കുകയോ പ്രയാസം തട്ടിമാറ്റപ്പെടുകയോ ചെയ്തിട്ടില്ല '
എന്നും ആ സ്വലാത്തിൽ പറയുന്നു.
നാരിയത്തു സ്വലാത്തിലും ഇത് തന്നെയാണുള്ളത്*
അമാനി മൗലവിയുടെ ഖുർആൻ വിവരണത്തിന്റെ അവതാരികയിൽ*
കെ.എം. മൗലവി
ഒരു സ്വലാത്ത് പഠിപ്പിക്കുന്നു.
" അസ്സ്വലാത്തു വസ്സലാമു അലാ മൻ അർസല ഹു ലി തബ് ലീഗിൽ ഖുർആനി വ ബയാനി ഹി ഖാതിമുൻ
ലിന്നബിയ്യീൻ വ അലാ ആലിഹി വ സ ഹ്ബിഹി വത്താബിഹീന ലഹും ബി ഇഹ്സാനിൻ ഇലാ യവ്മി ദ്ദീൻ "
ഇത് എഴുതിയാൽ
ചൊല്ലിയാൽ????????????
മുജാഹിദിന്റെ
ഖുർആനും, ഹദീസും എവിടെ
എന്തേ ഇതുവരെ മുജാഹിദുകളുടെ
ഔദ്യോഗിക ഖുർആൻ പരിഭാഷയിൽ നിന്നും മാറ്റാത്തത് .
ഇതേ പരിഭാഷയിൽ തന്നെ
പേജ് :15 - ലും
ഹദീസിലില്ലാത്ത സ്വലാത്ത് മുജാഹിദ് നേതാക്കൾ എഴുതി ചേർത്തിട്ടുണ്ട്.
വൈരുദ്ധ്യാതിഷ്ഠിത വഹാബിസം
നോക്കി കാണുക
*ഇവരുടെ മറ്റു പല പ്രസിദ്ധീകരണങ്ങളിലും
പ്രഭാഷണങ്ങളിലും നബി സ്വ പ്രത്തേ കം പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകൾ കാണാവുന്നതാണ്
അതല്ലാം ദീനിൽ പുതുതായി ബിദ്അത്ത് ഉണ്ടാക്കലാണോ പുരോഹിതന്മാരെ '
ഇതല്ലാം
തന്‍റേതായ ഒരു സ്വലാത്തും ദുആഉം ആവിഷ്കരിക്കുകയും ചെയ്യുന്നതും പ്രവാചകന്‍(സ) ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മതപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുന്നതിന് തുല്യമാണന്ന്നും മതം പരിപൂര്‍ണമല്ല എന്ന ധ്വനിയും അതില്‍ വരുന്നുണ്ട് എന്നും സ്വന്തം നേതാക്കളെ പറ്റിയും നിങ്ങൾ പറയുമോ?*
*ഒഹാബി പുരോഹിതർ പറയുന്നു.*
പ്രവാചകന്‍(സ) പറഞ്ഞു : ” നമ്മുടെ ഈ മതത്തിലില്ലാത്തത് ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ് ” [ബുഖാരി – മുസ്‌ലിം]. (അഥവാ അത് സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല അവന്‍റെ മേല്‍ അത് പാപമായി മടങ്ങിവരികയും ചെയ്യും ) .
മറുപടി
*മതത്തിന്റെ അടിസ്ഥാന തത്തത്തിന് വിരുദ്ധമായത് പുതുക്കിയാൽ തള്ളപ്പെടണമെന്നാണ് നബി സ്വ പറഞ്ഞതിന്റെ അർഥം
അടിസ്ഥാനതത്ത്വത്തിന് വിരുദ്ധമല്ലാത്തത് പുതുക്കിയാൽ തള്ള പെടുകയില്ല.
എന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.*
*മേൽ പറഞ്ഞ ഹദീസ് വിവരിച്ചു
അലിയുൽ ഖാരി റ മിർഖാത്തിൽ 140 ൽ പറയുന്നു.*
أخبرتني عائشة أن رسول الله صلى الله عليه وسلم قال من عمل عملا ليس عليه أمرنا فهو رد
ومعنى الحديث: أن من أحدث في الإسلام رأياً لم يكن له من الكتاب والسنة سند ظاهر أو خفي، ملفوظ أومستنبط، فهو مردود عليه،
. وفي رواية لمسلم: من عمل عملا ليس عليه أمرنا فهو رد. أي ليس هو في ديننا وشرعنا، ولم يأذن به الله ورسوله، يعني من عمل عملاً خارجاً عن الشرع ليس متقيداً بالشرع فهو مردود. (مرقات ١٤٠)
*ഹദീസിന്റെ അർഥം .ഖുർആനിലോ സുന്നത്തി ലോ (ഗവേശകരായ പണ്ഡിതന്മാരുടെ )ഗവേശണ പരമായോ വാചികമായോ വ്യക്തമായോ അവ്യക്തമായോ തെളിവില്ലാതെ ഇസ്ലാമിൽ ഒരഭിപ്രായം പുതുക്കിയാൽ അതു തള്ളപ്പെടേണ്ടതാണ് എന്നാണ്* -
നമ്മുടെ അംറ് ഇല്ലാത്തത് പ്രവർത്തിച്ചാൽ എന്നാൽ
അതായത്
ദീനിലോ ശറഇലോ ഇല്ലാത്ത അല്ലാഹുവും റസൂലും അനുമതി നൽകാത്ത എന്നാണ്
അത് കൊണ്ട് ഉദ്ധേശ്യം
ശറഇന് പുറത്തുള്ള ശറഇനോട് ബന്തമില്ലാത്ത എന്നാണ് (മിർഖാത്ത് 140)
*ഫത്ഹുൽ ബാരി യിൽ ഇബ്ന് ഹജർ റ പറയുന്നു*:
" من أحدث في أمرنا هذا ما ليس منه فهو رد "
ليس عليه أمرنا " والمراد به أمر الدين ، فتح الباري
2/550
നമ്മുടെ അംറല്ലാത്തത് എന്നാൽ
ദീനിന്റെ കാര്യമല്ലാത്തത് എന്നാണ് ഉദ്ധേശം
(ഫത്ഹുൽ ബാരി 2/550)
ഫത്ഹുൽ ബാരി ഇബ്ന് ഹജർ റ പറയുന്നു:
الحافظ ابن حجر في الفتح: وَهَذَا الْحَدِيثُ مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസിന്റെ അർത്ഥം
*;* ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത് ദീനിൽ വക വെക്കാവുന്നതല്ല.ഫത്ഹുൽ ബാരി 2/550*
*ഇമാം ബുഖാരി നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം*
രിഫാ അത്ത് ബ്നു റാഫി ഇൽ നിന്ന് നിവേദനം 'ഞങ്ങൾ നബി സ്വക്കു പിന്നിൽ നിസ്കരിക്കുകയായിരുന്നു. നബി സ്വ റുകൂഇൽ നിന്ന് തല ഉയർത്തിയപ്പോൾ സമിഅല്ലാഹു ലി മൻ ഹമിദഹു
എന്ന് പഞു 'നബി സ്വയുടെ പിന്നിൽ നിന്ന് ഒരാൾ ഇപ്രാകാരം പറഞ്ഞു: റബ്ബനാ വല കൽഹംദു ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി നബി സ്വ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അങ്ങനെ പറഞ്ഞത് ആരാണന്നു ചോദിച്ചു:
അപ്പോൾ അയാൾ ഞാനാണന്ന് പറഞ്ഞപ്പോൾ നബി സ്വ പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. ബുഖാരി 757
പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.
*നബി സ്വ എൽ നിന്നും വന്നതല്ലത്തതു ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു *'
ഫത്ഹുൽ ബാരി 3/188
ഇതിൽ നിന്ന് നബി സ്വ പഠിപ്പിക്കാത്ത പ്രവർത്തിക്കാത്ത
നിർദേശമില്ലാതെ കൽപനയില്ലാതെ
പുണ്യകർമങ്ങൾ ചെയ്യുന്നത് പുണ്യമാണ് എന്നും
അങ്ങനെ സ്വഹാബത്ത് ചെയ്യാറുണ്ട് എന്നും
അതല്ലാം ബിദ്അത്താണ് അനാജാരമാണ് എന്ന് പറയൽ നബിയുടെ ചര്യയല്ല എന്നും
*ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് പഠിപ്പിച്ചിട്ടില്ലാതെ നിർദേശമില്ലാതെ കൽപനയില്ലാതെ*
നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ് എന്ന് പറഞ്ഞ് നബി സ്വ തടയാറില്ലന്നും
മറിച്ച് അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നും
*ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും*
*അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും
അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ*;് .
*അത് കൊണ്ടാണ് ശാഫിഈ ഇമാമിനെ പോലെയുള്ള ഉത്തമ നൂറ്റാണ്ടിലെ സലഫുകളുംപണ്ഡിതന്മാരും ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ടന്ന് വേർതിരിച്ചത്.*
......................
* ബിദ്അത്ത്ഹസന സ്വഹാബത്ത് അങ്ങികരിക്കുന്നു*
-- ...::3 -*ജുമുഅക്ക് രണ്ട് ബാങ്ക്*
നബി സ്വയുടെ കാലത്തോ അബൂബക്കർ റവിന്റെ കാലത്തോ നടപ്പാക്കുകയോ നബി സ്വ കൽപിക്കുകയോ ചെയ്യാത്ത വെള്ളിയാഴച്ചയിലെ രണ്ടാം ഭാങ്ക് ഉസ്മാൻ റ വാണ് തുടങ്ങിയത് .
*ജുമുഅക്ക് രണ്ട് ബാങ്ക് വിളിക്കൽ ഉസ്മാനി(റ) ന്റെ കാലത്തുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതും അന്നുമുതൽ ഇന്നുവരെ മുസ്ലിം ലോകം നിരാക്ഷേപം അനുവർത്തിച്ചു വരുന്ന ഒരു സുന്നത്തുമാണ്. അതിനാല ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിംകളുടെ ഐക്യകണ്ടേനയുള്ള അഭിപ്രായത്തെയാണ് തള്ളിപറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലുമെല്ലാം ഇന്നും ജുമുഅക്ക് രണ്ടു ബാങ്കുകൾ കൊടുക്കുന്നുണ്ട്.*
സാഇബുബ്നുയസീദ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:
ﺇﻥ ﺍﻷﺫﺍﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻛﺎﻥ ﺃﻭﻟﻪ ﺣﻴﻦ ﻳﺠﻠﺲ ﺍﻹﻣﺎﻡ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﻋﻠﻰ ﺍﻟﻤﻨﺒﺮ ﻓﻲ ﻋﻬﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﻭﺃﺑﻲ ﺑﻜﺮ ﻭﻋﻤﺮ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﻓﻠﻤﺎ ﻛﺎﻥ ﻓﻲ ﺧﻼﻓﺔ ﻋﺜﻤﺎﻥ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻭﻛﺜﺮﻭﺍ ﺃﻣﺮ ﻋﺜﻤﺎﻥ ﻳﻮﻡ ﺍﻟﺠﻤﻌﺔ ﺑﺎﻷﺫﺍﻥ ﺍﻟﺜﺎﻟﺚ ﻓﺄﺫﻥ ﺑﻪ ﻋﻠﻰ ﺍﻟﺰﻭﺭﺍﺀ ﻓﺜﺒﺖ ﺍﻷﻣﺮ ﻋﻠﻰ ﺫﻟﻚ)) ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ٨٦٥ ((
*"ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ), അബൂബക്ർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു കൊടുത്തിരുന്നത് . ഉസ്മാൻ(റ)ന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ദിച്ചപ്പോൾ അദ്ദേഹം മൂന്നാം ബാങ്ക് കൊണ്ട് കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ബാങ്ക് വിളിക്കപ്പെട്ടു. തുടർന്ന് കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു". (ബുഖാരി: 865)*
വെള്ളിയാഴ്ച ജുമുഅയുടെ സമയമാകുമ്പോൾ ആദ്യം വിളിക്കപ്പെടുന്ന ബാങ്കാണ് പ്രസ്തുത ഹദീസിൽ പരമാര്ശിക്കപ്പെട്ട മൂന്നാം ബാങ്ക്. ഇകാമത്തും കൂടി പരികണിച്ചാണ് അതിനെ മൂന്നായി പരികണിക്കുന്നത്. പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ അല്ലാമ ഐനി(റ) പറയുന്നു:
ﻭﻣﻮﺍﻓﻘﺔ ﺳﺎﺋﺮ ﺍﻟﺼﺤﺎﺑﺔ ﻟﻪ ﺑﺎﻟﺴﻜﻮﺕ ﻭﻋﺪﻡ ﺍﻹﻧﻜﺎﺭ؛ ﻓﺼﺎﺭ ﺇﺟﻤﺎﻋﺎ ﺳﻜﻮﺗﻴﺎ ( ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ )
"*ബാങ്കിന്റെ വിഷയത്തിൽ ഉസ്മാൻ(റ)വിനോട് സ്വഹാബത്ത് യോജിക്കുകയും അവരതിനെ വിമർശിക്കാതിരിക്കുകയും ചെയ്തതിനാൽ അത് സുകുതിയ്യായ ഇജ്മാആയി മാറി" (ഉംദത്തുൽഖാരി)*
സുകുതിയായ ഇജ്മാഅ് പ്രമാണമാണെന്ന് 'ഇജ്മാഅ്" എന്നാ ബ്ലോഗിൽ പറഞ്ഞുപോയി.
*ഇമാം ബുഖാരി(റ)യുടെ ഹദീസ് വിശദീകരിച്ച് ഇബ്നുറജബുൽ ഹമ്പലി(റ) എഴുതുന്നു:*
'കാര്യം അങ്ങനെ സ്ഥിരപ്പെട്ടു' എന്ന പരമാർശം കാണിക്കുന്നത് ഉസ്മാൻ(റ) പ്രസ്തുത ബാങ്ക് നടപ്പിലാക്കിയതുമുതൽ അത് സ്ഥിരമാവുകയും പിന്നീട് അത് ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാണ്. അലി(റ)യും അതംഗീകരിച്ചു എന്നാണു ഇത് അറിയിക്കുന്നത്. അതിനാല ഖുലഫാഉർറാഷിദുകളിൽ പെട്ട രണ്ടു ഖാലീഫമാർ അത് നിർവ്വഹിക്കുന്നതിൽ ഏകോപിച്ചിരിക്കുന്നു. (ഫത്ഹുൽബാരി, ഇബ്നുറജബ്. 6/211)
അല്ലാഹുവിന്റെ പൊരുത്തം കരസ്തമാവാൻ മുഹാജിറുകളും അൻസാറുകളുമായ സ്വഹാബത്തിന്റെ നല്ലനിലയിൽ പിൻപറ്റാനാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു:
ﻭَﺍﻟﺴَّﺎﺑِﻘُﻮﻥَ ﺍﻟْﺄَﻭَّﻟُﻮﻥَ ﻣِﻦَ ﺍﻟْﻤُﻬَﺎﺟِﺮِﻳﻦَ ﻭَﺍﻟْﺄَﻧﺼَﺎﺭِ ﻭَﺍﻟَّﺬِﻳﻦَ ﺍﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَﺎﻥٍ ﺭَّﺿِﻲَ ﺍﻟﻠَّـﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮﺍ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّﺎﺕٍ ﺗَﺠْﺮِﻱ ﺗَﺤْﺘَﻬَﺎ ﺍﻟْﺄَﻧْﻬَﺎﺭُ ﺧَﺎﻟِﺪِﻳﻦَ ﻓِﻴﻬَﺎ ﺃَﺑَﺪًﺍ ۚ ﺫَٰﻟِﻚَ ﺍﻟْﻔَﻮْﺯُ ﺍﻟْﻌَﻈِﻴﻢُ ( ﺳﻮﺭﺓ ﺍﻟﺘﻮﺑﺔ : ١٠٠ )
മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള് ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗത്തോപ്പുകള് അവര്ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില് നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.
*ഹാഫിള് ഇബ് ഹജറ് സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു*'
ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ
*ഉസ്മാൻ റ അങ്ങി കരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു
കാര്യം അതിന്റെ മേൽ അങ്ങി കരിച്ചു എന്ന ബുഖാരി റ യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.*
ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ
*ബാങ്കിന്റെ നേരെ വാജകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്*
ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،
*നബി സ്വയുടെ കാലത്ത് ഇല്ലാത്തതിയിരുന്നു ഇത്
ഇതിന്ന് ബിദ്അത്ത് എന്ന് പറയും പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*
*നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(റ) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്*.
*അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരിശ റഹു സ്വഹീഹുൽ ബുഖാരി)*
*ചുരുക്കത്തിൽ നബി സ്വപഠിപ്പിക്കുകയോ ചെയ്യുകയോ നിർദേശിക്കുകയോ കൽപിക്കുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അങ്ങികരിക്കൽ സ്വഹാബത്തിന്റെ ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്
ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം*
*അത് പാടില്ല അനാജാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '*
*അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.*
ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ് എന്ന് പറഞ്ഞ് നബി സ്വ തടയാറില്ലന്നും വ്യക്തമാണ്
*അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ
ഇത്തരം നല്ല ആജാര മടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.*
*ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി സ്വകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിന് കാമികളും അങ്ങീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത് അതിൽ ചിലത് മുമ്പ് പറഞ്ഞിട്ടുണ്ട്.*
1:*ഒറ്റ ജുമുഅ ഖുതുബയിലും നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലിയതായി തെളിയിക്കാൻ ഒറ്റ വഹാബിക്കും സാദിച്ചിട്ടുണ്ടോ?*
2: *വഹാബികൾ ചൊല്ലുന്ന തസ്ബീതി ന്റ പ്രതേക പദം ഒരു വട്ടം പോലും ചൊല്ലിയതായി തെളിയിക്കാൻ ഒഹാബിക്ക് സാദിച്ചിട്ടില്ല.?*
3 : *വഹാബികൾ ചെയ്യുന്നത് പോലെ നികാഹ് നടത്തി കൊടുക്കാൻ നബി സ്വ ഖത്തീബിനെയും കൂട്ടി ഏതങ്കിലും വിവാഹത്തിന് പോയതായി തെളിയിക്കാൻ ദൈര്യമുണ്ടോ*?
4: *വഹാബികൾ ചൊല്ലുന്ന നബി സ്വ പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകൾ നബിയോ സ്വഹാബത്തോ പഠിപ്പിച്ചിട്ടുണ്ടോ? അവനബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ*?
*നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.*?
5: *അൽ വിലായത്ത് വൽകറാമത്ത് എന്ന പുസ്തകത്തിൽ കെ എം മൗലവി എഴുതിയ സ്വലാത്തും അൽമുർശിദിൽ എഴുതിയ സ്വലാത്തും ഹുസൈൻ സലഫിയും സകരിയ സ്വലാഹിയും എ പി അബ്ദുൽ ഖാദിർ മൗലവി തുടങ്ങി വിവിധ മൗലവിമാർ ചൊല്ലിയ പ്രത്യാക സ്വലാത്തുകളും നബി സ്വ 23 വർശത്തിന്നിടക്ക് ചൊല്ലിയ സ്വലാത്താണോ? അത് നബി സ്വ പഠിപ്പിച്ച രീതിയിലാണോ?*
6:*നബി സ്വ പഠിപ്പിക്കാത്ത സ്വഹാബികളുടെ പേര് പറയുന്ന സമയത്ത് പ്രതേക മുള്ള رضي الله عنه
എന്ന പദം23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ?*
7:*നബി സ്വ പഠിപ്പിക്കാത്ത
മഹാന്മാരെ പേര് കേൾ ക്കുമ്പോൾ
പേര് പറയുന്ന സമയത്ത് പ്രതേക മുള്ള*
رحمه الله
എന്ന പദം
*23വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ?*
അസ്ലം സഖാഫി പരപ്പനങ്ങാടി
دلاءل أهل السنة
സംശയ നിവാരണം
———————- (
No comments:
Post a Comment