Friday, March 29, 2019

മന്ത്രം മുജാഹിദിന്റെ പരിണാമം

https://youtu.be/-FPuqK18TUg

പഠിക്കുന്തോറും വഹാബിസം സുന്നീസത്തിലേക്കും പഴയ കുറാഫാത്ത് പുണ്യമാക്കുകയും ചെയ്യുന്നു

*മുസ്ലിയാക്കന്മാർക്ക് ജനങ്ങളുടെ പണം തട്ടാനുള്ള മാർഗമാണ് മന്ത്രിച്ചൂതലും ആത്മീയ ചികിത്സയുമെന്ന് പറഞ്ഞ്*

*നബിയും സ്വഹാബത്തും പഠിപ്പിച്ച ആത്മീയ ചികിത്സാരീതിയെ ആനാചാരമായും കുറാഫാത്തായും ചിത്രീകരിച്ച് ഭൗതിക ചികിത്സയല്ലാതെ മറ്റൊരു ചികിത്സയില്ലെന്ന് പറഞ്ഞ് കേരളത്തിൽ പിറവിയെടുത്ത വഹാബിസം ഇന്ന് എത്തി നിൽക്കുന്നത് അതേ പഴയ കുറാഫാത്തിൽ തന്നെ*

*ഇന്ന് വഹാബിക്ക് ഭൗതിക ചികിത്സയല്ലാതെ ആത്മീയ ചികിത്സയുണ്ട് അത് തന്നെ മന്ത്രിക്കണം ഊതണം തടവണം പോര ഇങ്ങനെ ചെയ്താൽ സംസാരിക്കാൻ കഴിയാത്ത കുട്ടികൾ വരെ സുഖമായി ഉറങ്ങും എന്നാണ് മാത്രമല്ല കൂലിയും വാങ്ങാം എന്നിടത്തേക്കാണ് മൗലവിമാരുടെ മനം മാറ്റം*

കാലങ്ങളായുള്ള ഈ നിഷേധങ്ങൾക്ക് കാരണം പ്രമാണങ്ങളുടെ അഭാവമായിരുന്നോ പണ്ഡിതന്മാരുടെ ഇല്ലായ്മയായിരുന്നോ അല്ല
തങ്ങളുടെതായ ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് ഖുർആനുംഹദീസും വ്യാഖ്യാനിച്ചു എന്നതാണ് കാരണം

ഇന്ന് സ്വന്തം ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് ഖുർആനും ഹദീസും വ്യാഖ്യാനിക്കാത്തത് എന്ത് എന്ന് ചിലപ്പോൾ ആരെങ്കിലും ചിന്തിച്ചേക്കാം അതിനുള്ള മറുപടി പണ്ടത്തെ പോലെയല്ല ഇന്ന് പ്രബോധന മേഖല തന്നെ മാറി ഇന്ന് വരമൊഴിയിൽ മാത്രമല്ല വാ മൊഴിയും രേഖപ്പെടുത്തി രേഖപ്പെടുന്നുണ്ട് അത് കൊണ്ട് തന്നെ മൗലവിമാരുടെ ഏത് തട്ടിപ്പും വെട്ടിപ്പും കയ്യോടെ ചൂടോടെ സുന്നികൾ പിടികൂം പിന്നെ ഏത് മനുഷ്യനും എത്രകാലം എന്നുവെച്ചാ ഇങ്ങനെ വഞ്ചന നടത്താൻ കഴിയുക അവർക്കുമുണ്ടാവില്ലേ മനസ്സാക്ഷിക്കുത്ത് എന്നതും പ്രധാനമാണ്..

No comments:

Post a Comment

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3

  *സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3 Aslam Kamil saquafi parappanangadi ______________...