Friday, October 12, 2018

തബ്ലീഗുകാരും നബിവിശ്വാസവും تبليغ جماعة وعصمة النبي

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚




നബിവിശ്വാസവും തബ്ലീഗുകാരും*●                                                                                                                                                  ============================
                                                             ഇസ്‌ലാമിക തബ്ലീഗ് (പ്രബോധനം) നടത്തുന്നു എന്നു അവകാശപ്പെടുന്നവര്‍ എന്തു പ്രചരിപ്പിക്കണം? നിസ്സംശയം പറയാം, മതത്തിന്റെ യഥാര്‍ത്ഥ വിശ്വാസവും രീതികളും കര്‍മവിധികളും തന്നെ. എന്നാല്‍, ഇസ്‌ലാമിക പ്രബോധനം എന്നതിലപ്പുറം മതത്തിലെ ഛിദ്രതയും തൗഹീദാദി വിശ്വാസങ്ങളിലെ മലിനീകരണവും നിഗൂഢലക്ഷ്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മത ദര്‍ശനങ്ങളോട് വിരുദ്ധ സമീപനമാണ് തബ്ലീഗ് ജമാഅത്തുകാര്‍ വച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞ ലക്കം വിശദീകരിച്ച തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥത്തില്‍ നിന്നു ചിലതു പരാമര്‍ശിക്കാം.
അമ്പിയാക്കള്‍ അശുദ്ധ മനസ്കര്‍
മതത്തിന്റെ സമ്പൂര്‍ണ പ്രയോക്താക്കളാണ് പ്രവാചകന്മാര്‍. അവര്‍ സമ്പൂര്‍ണ പാപസുരക്ഷിതരാണെന്നാണ് മതം പഠിപ്പിക്കുന്നത്. എത്രമേല്‍ മലിനമായ സാഹചര്യത്തിലും ധര്‍മനിഷ്ഠരായി തുടരാന്‍ അവര്‍ക്കു കഴിയും. എങ്കിലേ അവര്‍ സമൂഹത്തിനു മാതൃകാ യോഗ്യരാവുകയുള്ളൂ. എന്നാല്‍ തബ്ലീഗുകാര്‍ വിരുദ്ധ ദര്‍ശനമാണു സ്വീകരിക്കുന്നത്. സമൂഹത്തിന്റെ മ്ലേഛതകള്‍ നബിമാരെയും സ്വാധീനിക്കുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.
പാപസുരക്ഷിതരും അല്ലാഹുവില്‍ നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കള്‍. എങ്കിലും ഈ പ്രബോധന വേളയില്‍ വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങള്‍ അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളില്‍ പതിക്കും. ഏകാന്തമായ ദൈവസ്മരണിയിലൂടെയും ആരാധനയിലൂടെയുമാണ് അവര്‍ ആ പൊടിപടലങ്ങള്‍ കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങള്‍ കണ്ടുമുട്ടുന്നവരുടെ മ്ലേഛതകള്‍ പ്രതിഫലിക്കും. തന്മൂലം രാത്രി ആരാധനയില്‍ മുഴുകുകയും ചെയ്യേണ്ടതാണ് (മല്‍ഫൂളാത്ത്, പേ 90).
അമ്പിയാക്കള്‍ പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകള്‍ അവരുടെ ഹൃദയങ്ങളില്‍ പതിക്കുകമൂലം അവര്‍. ശുദ്ധമല്ലാതെയാവുമെന്നാണ് ഈ പറയുന്നത്. പ്രബോധിത സമൂഹത്തിന്റെ മാലിന്യം പ്രവാചകന്മാര്‍ക്കു ബാധിച്ച പോലെ തബ്ലീഗുകാര്‍ക്കും എത്തുമെന്ന പരാമര്‍ശത്തിലൂടെ നബിമാരെ തബ്ലീഗുകാരന്റെ നിലാവരത്തിലേക്ക് താഴ്ത്തുകയോ അതല്ലെങ്കില്‍ നബിമാര്‍ക്ക് തുല്യമാണ് തബ്ലീഗുകാര്‍ എന്നു വരുത്തുകയോ ആണ് ചെയ്തിരുന്നത്. ഇസ്‌ലാമിക ലോകത്തിനു പരിചയമില്ലാത്ത പരമാബദ്ധമാണിത്.
നബി(സ്വ)യെക്കാള്‍ അറിവ് പിശാചിന്!
തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്‍യാസിനെ വളരെയധികം സ്വാധീനിച്ച ഖലീല്‍ അഹ്മദ് അന്പേട്ടവി പറയുന്നത് കാണുക: ‘ചുരുക്കത്തില്‍, പിശാചിന്റെയും മലക്കുല്‍ മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂല്‍(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിര്‍ക്കല്ലെങ്കില്‍ പിന്നെന്താണത്? ശ്വൈാനിനും മലക്കുല്‍ മൗത്തിനും വിശാലമായ അറിവുണ്ടെന്നത് പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി നബി(സ്വ)ക്ക് വിശാല ജ്ഞാനമുണ്ടെന്ന ശിര്‍ക്ക് സ്ഥാപിക്കാന്‍ പറ്റുന്ന ഏതു തെളിവാണുള്ളത്?’ (ബറാഹീനേ ഖാത്വിഅ, പേ.55).
പിശാചിനോട് എന്തിനാണിത്ര സ്നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് ഖുര്‍ആനുള്‍പ്പടെയുള്ള മുഴുവന്‍ പ്രമാണങ്ങളും പഠിപ്പിക്കുന്നു. എന്നിട്ടും തബ്ലീഗുകാര്‍ അതിനെ ശിര്‍ക് വല്‍കരിച്ച് പിശാചിനോടുള്ള കടപ്പാട് കൃത്യമായി തന്നെ നിര്‍വഹിക്കുന്നു. റസൂല്‍(സ്വ)യെ സാധാരണക്കാരനാക്കാനുള്ള പതിവു ബിദ്അത്ത് രീതിയാണിത്. ഇബ്ലീസിനോടു നബി(സ്വ)യോടുള്ളതിനേക്കാള്‍ സ്നേഹമുള്ളവര്‍ ആരായിരിക്കും?
നബി(സ്വ)യും ഭ്രാന്തന്റെ ജ്ഞാനവും
ഹിഫ്ളുല്‍ ഈമാനില്‍ താനവി നടത്തുന്ന നബി(സ്വ)യുടെ അദൃശ്യജ്ഞാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക: ചോദ്യം: അദൃശ്യജ്ഞാനം രണ്ടു വിധമുണ്ട്. 1) സ്വന്തമായി ലഭിക്കുന്നത്. ഈ അര്‍ത്ഥ പ്രകാരം അല്ലാഹുവല്ലാതെ ഒരാളും അദൃശ്യജ്ഞാനമുള്ള വരാണെന്ന് പറയാന്‍ പറ്റില്ല. 2) മറ്റൊരാള്‍ മുഖേന ലഭിക്കുന്നത്. ഇതനുസരിച്ച് നബി(സ്വ) അദൃശ്യ ജ്ഞാനമുള്ളവരാകുന്നു. ഈ വിശ്വാസവും പ്രവര്‍ത്തനവും ശരിയാണോ?
ഉത്തരം: തിരുനബി(സ്വ)ക്ക് അദൃശ്യം അറിയുമെന്നത് ശരിയാണെങ്കില്‍ ഒരു കാര്യം അന്വേഷിക്കേണ്ടതുണ്ട്. അദൃശ്യമെന്നാല്‍ മുഴുവന്‍ അദൃശ്യവും എന്നാണോ അതോ ചില അദൃശ്യങ്ങള്‍ എന്നോ? ചിലതാണങ്കില്‍ അതില്‍ റസൂല്‍(സ്വ)ക്ക് മാത്രം എന്ത് പ്രത്യേകത? ഇത് സാധാരണ മനുഷ്യര്‍ക്ക് എന്നല്ല; കുട്ടികള്‍ക്കും ഭ്രാന്തന്മാര്‍ക്കും മൃഗങ്ങള്‍ക്കും മുഴുവന്‍ ജീവികള്‍ക്കുമുള്ളതാണല്ലോ? കാരണം ഓരോ വ്യക്തിക്കും അറിയാത്തവ മറ്റേ വ്യക്തിക്ക് അറിയുമല്ലോ. അപ്പോള്‍ എല്ലാവരും അദൃശ്യ ജ്ഞാനമുള്ളവരായി മാറി’ (ഹിഫ്ളുല്‍ ഈമാന്‍ പേ.15).
ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തിയാലും അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കാണ് അദൃശ്യജ്ഞാനം എന്ന് പറയുന്നത്. നബി(സ്വ)ക്ക് അത്തരം കാര്യങ്ങള്‍ അറിയിക്കപ്പെട്ടിട്ടുണ്ടെന്നതിന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്. പക്ഷേ, തബ്ലീഗുകാര്‍ക്ക് ഈ കാര്യങ്ങളൊന്നുമറിയില്ല. അവര്‍ക്ക് തിരുറസൂലും ഭ്രാന്തനും മൃഗങ്ങളുമൊക്കെയും ഒരേ സ്ഥാനത്തില്‍ മാത്രം. ഇസ്‌ലാമിന് പരിചയമില്ലാത്തതാണിതും.
നബി(സ്വ)ക്ക് വിവരമില്ല!
ഇസ്മാഈല്‍ ദഹ്ലവിയുടെ വാക്കുകള്‍ കാണുക. ഈലോകത്തോ പരലോകത്തോ ഖബറിലോ അടിമകളോട് അല്ലാഹു എങ്ങനെ വര്‍ത്തിക്കുമെന്ന് ഒരാള്‍ക്കുമറിയില്ല. പ്രവാചകനും വലിയ്യും അങ്ങനെത്തന്നെ. തങ്ങളുടെയും മറ്റുള്ളവരുടെയും അവസ്ഥയെ സംബന്ധിച്ച് അവര്‍ക്ക് വിവരമില്ല. വഹ്യ് മുഖേന ആര്‍ക്കെങ്കിലും ഒരാളുടെ അന്ത്യം സന്തോഷകരമായിരിക്കുമെന്ന് വിവരം നല്‍കപ്പെട്ടാല്‍ തന്നെ അത് മൊത്തത്തിലായിരിക്കും’(തഖ്വിയതുല്‍ ഈമാന്‍ പേ.35)
റസൂല്‍(സ്വ) സ്വര്‍ഗം വാഗ്ദാനം ചെയ്ത എത്രയോ സ്വഹാബികളുണ്ട്. സ്വര്‍ഗലോകത്ത് ചിലര്‍ക്കുള്ള ഗുണങ്ങള്‍ അവിടുന്ന് വിവരിക്കുകയും ചെയ്തു. ഇത് മൊത്തത്തിലായല്ല വ്യക്തിപരമായി വിശദീകരിച്ചു തന്നെയായിരുന്നു. വസ്തുത ഇതായിരിക്കെ നബി(സ്വ)ക്ക് അവിടുത്തെ പരലോകാവസ്ഥ പോലും അറിയില്ലെന്നു പ്രചരിപ്പിക്കുന്നത് ക്രൈസ്തവരെ പോലുള്ള മതവിരുദ്ധരെ സഹായിക്കാനാണ്. നബി(സ്വ)യെ ‘സാധു’വാക്കി അവതരപ്പിക്കേണ്ടത് അവര്‍ക്കാണല്ലോ ആവശ്യമുള്ളത്. ഇവിടെ തബ്ലീഗുകാരും ഇസ്ലാം വിരുദ്ധരും ഒരേ തൂവല്‍പക്ഷികളാവുന്നു.
അമ്പിയാക്കളേക്കാള്‍ ഉന്നതരും
തബ്ലീഗുകാര്‍ വച്ചുപുലര്‍ത്തുന്ന മറ്റൊരു വിശ്വാസം ശ്രദ്ധിക്കുക: ‘പ്രവാചകന്മാര്‍ സമുദായത്തില്‍ നിന്നു വ്യതിരിക്തരാവുന്നുണ്ടെങ്കില്‍ അതു വിജ്ഞാനത്തിന്റെ കാര്യത്തില്‍ മാത്രമാണ്. കര്‍മ്മങ്ങളില്‍ പലപ്പോഴും സമുദായം അവരോടു തുല്യരാവുകയോ അവരേക്കാള്‍ മികവുപുലര്‍ത്തുകയോ ചെയ്യുന്നു’(തഹ്ദീറുന്നാസ് പേ 8).
ഹുജ്ജതുല്ലാഹി അലല്‍ ആലമീന ഫില്‍ അര്‍ള് എന്ന സ്ഥാനപ്പേരോടെ പരിചയപ്പെടുത്തുന്ന നേതാവാണ് ഇത്തരമൊരു പരമാബദ്ധം എഴുന്നള്ളിക്കുന്നത്. സാധാരണക്കാര്‍ തന്നെ നബിമാരേക്കാള്‍ ഭക്തരും ആരാധനക്കാരുമാവുമെങ്കില്‍ ഇസ്‌ലാമില്‍ പ്രവാചകന്മാര്‍ എങ്ങനെയാണ് മാതൃകയാവുക? ഇതൊക്കെ അറിയുമ്പോള്‍ ഇവരുടെ കാര്യമോര്‍ത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!
മുത്തു നബിക്ക് നേരെ
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നബി(സ്വ)ക്ക് പതിച്ചു നല്‍കിയ അംഗീകാരം തബ്ലീഗുകാര്‍ കൊച്ചാക്കുന്നു. സര്‍വലോക കാരുണ്യം (റഹ്മതുന്‍ ലില്‍ ആലമീന്‍) എന്ന വിശേഷണത്തെ സംബന്ധിച്ച് ഇവര്‍ പറയുന്നു:
ചോദ്യം: റഹ്മതുല്‍ ആലമീന്‍ എന്നത് നബി(സ്വ)ക്ക് മാത്രം പ്രത്യേകമായതാണോ? മറുപടി: ലോകാനുഗ്രഹി എന്ന സവിശേഷത മറ്റുപലര്‍ക്കും പറയാവുന്നതാണ്. അമ്പിയാക്കള്‍, ഔലിയാക്കള്‍, പണ്ഡിതര്‍ എന്നിവരെല്ലാം ഈ വിശേഷണത്തിന് അര്‍ഹരാണ്’(ഫതാവാ റശീദിയ്യ, പേ. 104).
തിരുനബിയോടുള്ള ധിക്കാരത്തിന്റെ ഒരുദാഹരണം മാത്രമാണിത്. ശരിയായ ബിദ്അത്ത് ആശയം ഇവിടെയും കാണാം. മതവുമായി ഇവരുടെ ബന്ധരാഹിത്യത്തിനു കൂടുതല്‍ തെളിവുകളെന്തിനാണ്.
ആലിമുല്‍ ഗൈബെന്ന പ്രയോഗം
തിരുനബി(സ്വ) അദൃശ്യമറിയുമെന്ന് സ്ഥിരപ്പെട്ടാലും ആലിമുല്‍ഗൈബ് എന്ന് പറയാന്‍ പാടില്ലെന്നാണ് തബ്ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്. അത് വ്യാഖ്യാനിച്ചാണെങ്കിലും ശരി. അത് ശിര്‍ക്കിനെ തോന്നിപ്പിക്കുമെന്നതാണ് കാരണം. (അല്‍ മുഹന്നദ് അലല്‍ മുഫന്നദ് പേ.28).
അല്ലാഹുവിന് ഇല്ലാത്ത ഭയം ഇവര്‍ക്ക്!! റഊഫ്, റഹീം തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ അല്ലാഹു തന്നെ നബി(സ്വ)യിലും ഉപയോഗിച്ചത് ഖുര്‍ആനില്‍ കാണാം. ഇവിടെയൊന്നും ഉദയം ചെയ്യാത്ത ശിര്‍ക് എങ്ങനെയാണ് ആലിമുല്‍ഗൈബ് (അദൃശ്യമറിയുന്നവന്‍) എന്ന് പറയുമ്പോഴേക്കും ഉദയം ചെയ്യുന്നത്?
തിരു നബി(സ്വ) അന്ത്യ പ്രവാചകനല്ല!
ചെറിയ കുട്ടികള്‍ക്കുവരെ അറിയുന്ന വസ്തുതയാണ് നബി(സ്വ) അന്ത്യ പ്രവാചകനാണെന്നത്. എന്നാല്‍ മതത്തെപൊളിച്ചടക്കാന്‍, ഇസ്‌ലാമില്‍ നിന്ന് പുറത്തായവര്‍ എന്ന് എല്ലാവരും അംഗീകരിക്കുന്ന ഖാദിയാനികള്‍ക്ക് കുടപിടിക്കുകയാണ് തബ്ലീഗുകാര്‍. ഈ വരികള്‍ കാണൂ:‘അവിടുത്തെ കാലത്തു തന്നെ ഈ ഭൂമിയിലോ ആകാശത്തോ മറ്റൊരു നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ ആ നബിയും പ്രവാചകത്വത്തിന്റെ വിഷയത്തില്‍ തിരുമേനി (സ്വ)യെ ആശ്രയിച്ചിരിക്കും… ഞാനീ പറഞ്ഞ രൂപത്തില്‍ (എല്ലാവരുടെയും നുബുവ്വത്തിന്റെ പ്രഭവ കേന്ദ്രം എന്ന അര്‍ത്ഥപ്രകാരം) ഖത്മുന്നുബുവ്വത്തിനെ മനസ്സിലാക്കിയാല്‍ റസൂല്‍(സ്വ) അന്ത്യ പ്രവാചകനാകുന്നത് മുന്‍കാല അമ്പിയാക്കളെ അപേക്ഷിച്ചു മാത്രമല്ല പ്രത്യുത അവിടുത്തെ കാലത്തു തന്നെ എവിടെയെങ്കിലും ഏതെങ്കിലും നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ പോലും അവിടുന്ന് ഖാതിമിയ്യത് അതേപടി നിലനില്‍ക്കും…. റസൂല്‍ (സ്വ)യുടെ കാലശേഷം വല്ല നബിയും ജനിക്കുമെന്നു സങ്കല്‍പ്പിച്ചാല്‍ പോലും അന്ത്യപ്രവാചകനെന്ന വിശേഷണത്തില്‍ ഒരുവ്യത്യാസവും വരികയില്ല. അവിടുത്തെ സമകാലീനനായി മറ്റേതെങ്കിലും ഭൂമിയില്‍ ഒരു പ്രവാചകനുണ്ടാകുന്നതിനെ കുറിച്ച് പറയേണ്ടതുമില്ല. ഇതേ ഭൂമിയില്‍ മറ്റേതെങ്കിലും നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെയും ഖാത്തിമുന്നബിയ്യീന്‍ എന്നതിന് ഒരു പോറലും സംഭവിക്കില്ല’(തഹ്ദീറുന്നാസ് പേ 43).
കേട്ടാല്‍ നബി(സ്വ)യെ പ്രകീര്‍ത്തിക്കുകയാണെന്നു തോന്നും. പക്ഷേ, അന്ത്യ പ്രവാചകന്‍ എന്നാല്‍ അവസാനത്തെ നബി എന്നല്ല, എല്ലാനബിമാരും ആശ്രയിക്കുന്നവര്‍ എന്ന അര്‍ത്ഥം നല്‍കി ലോകത്ത് ഇന്നോളം കഴിഞ്ഞ പണ്ഡിതരൊന്നും പറയാത്ത പുതിയൊരു ആദര്‍ശം പ്രചരിപ്പിച്ച് മതവിരുദ്ധത തെളിയിക്കുകയാണ് ഇവര്‍. നബി(സ്വ)ക്കൊപ്പമോ ശേഷമോ ഒരര്‍ത്ഥത്തിലുള്ള പ്രവാചകനും വരില്ലെന്നും അങ്ങനെ വിശ്വസിക്കുന്നത് കുഫ്റാണെന്നുമാണ് മതം പഠിപ്പിക്കുന്നത്.
അദൃശ്യമറിയലും ശിര്‍ക്ക്
റശീദ് അഹ്മദ് ഗംഗോഹിയുടെ ഫതാവയില്‍ രേഖപ്പെടുത്തുന്നു: നബി(സ്വ)ക്ക് അദൃശ്യ ജ്ഞാനം ഒട്ടും ഉണ്ടായിരുന്നില്ല. നബി(സ്വ) ഒരിക്കലും അങ്ങനെ പറഞ്ഞിട്ടുമില്ല. അദൃശ്യജ്ഞാനം ഉണ്ടായിരുന്നില്ലെന്നതിന് ഖുര്‍ആനും നിരവധി ഹദീസുകളും തെളിവാണ്. അദൃശ്യം അറിഞ്ഞിരുന്നുവെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അത് പരസ്യമായ ശിര്‍ക്കാണ് (ഫതാവാ റശീദിയ്യ പേ. 103).
വിശുദ്ധ ഖുര്‍ആനിലും സ്വഹീഹുല്‍ ബുഖാരിയുള്‍പ്പടെയുള്ള ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള സത്യം കണ്ണടച്ച് ഇരുട്ടാക്കി സമൂഹത്തെ വഞ്ചിക്കുന്നത് ആരുടെ പ്രീതി നേടാനാണെന്ന് മുസ്‌ലിം സമൂഹത്തിനറിയാം, ഇതും നേരത്തേ പറഞ്ഞ ബിദ്അത്ത് പ്രീണനം തന്നെ.
അല്ലാഹുവിന്നറിയാം, റസൂലിനും…
ഇത്തരം പ്രയോഗങ്ങള്‍ ധാരാളമായി സത്യവിശ്വാസികളില്‍ കാണാം. സ്വഹാബിമാര്‍ തിരുദൂതരോട് നേരിട്ടുതന്നെ തതുല്യ പ്രയോഗങ്ങള്‍ നടത്തിയിട്ടുമുണ്ട്. ഇതിനെ സംബന്ധിച്ച് തബ്ലീഗിന്റെ വീക്ഷണം കാണുക:
ഏതെങ്കിലുമൊരാള്‍ മറ്റൊരാളുടെ ഹൃദയത്തിലെ ചിന്ത എന്താണെന്നോ അവന്റെ വിവാഹം എന്നാണെന്നോ മരത്തില്‍ എത്ര ഇലകളുണ്ടെന്നോ ആകാശത്ത് എത്ര നക്ഷത്രങ്ങള്‍ ഉണ്ടെന്നോ ചോദിച്ചാല്‍ അതിനുത്തരം അല്ലാഹുവും അവന്റെ റസൂലും അറിയും (അല്ലാഹു വറസൂലുഹു അഅ്ലം) എന്ന് പറയരുത്. കാരണം അദൃശ്യം അല്ലാഹു മാത്രമേ അറിയൂ… റസൂല്‍ അറിയില്ല’ (തഖ്വിയതുല്‍ ഈമാന്‍ പേ.69)
റസൂല്‍ അദൃശ്യമറിയുമെന്ന വിശ്വാസം ശിര്‍ക്കാണെന്ന് ഗംഗോഹിയും. ഇതുവഴിയും സത്യവിശ്വാസികളെ മുഴുവന്‍ ശിര്‍ക്കില്‍ വകചേര്‍ക്കുകയാണ് തബ്ലീഗ് മൗലാനമാര്‍. എന്നാലോ, അത്തരം കാര്യങ്ങള്‍ ഞങ്ങളുടെ മേല്‍ ആരോപിക്കുകയാണെന്നും തബ്ലീഗ് ജമാഅത്തെന്നാല്‍ ശരിയായ സുന്നത്ത് ജമാഅത്താണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേരള തബ്ലീഗുകാര്‍ ഈ പ്രചാരണത്തില്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. സത്യത്തില്‍, മറ്റു ബിദ്ത്തുകാര്‍ പോലും വച്ചുപുലര്‍ത്താത്തത്ര കടുത്ത അന്ധകാരമാണ് ഇവര്‍ക്കുള്ളത്. അദൃശ്യജ്ഞാനമറിയുമെന്നത് ശിര്‍ക്കാണെന്ന് പഠിപ്പിക്കുന്നതിലും മറ്റും ഇത് വ്യക്തമാകുന്നു.....                                        🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....