Saturday, May 12, 2018

തറാവീഹ് ഇരുപത്‌ റക്അത്തു* പാർട്ട്‌ 7

🔵🔴🔷🔵🔴🔷🔵🔴🔷


🌷🥀🌻🌼🌺🌸💐🌻
*പുണ്യങ്ങളുടെ പൂക്കാലം*
🔮🕌🕌🕌🕌🕌🕌🔮
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙📒
*തറാവീഹ് ഇരുപത്‌ റക്അത്തു*
പാർട്ട്‌ 7


(1) ഇരുപത് റക്’അത് തറാവീഹിനെകുറിച്ച് ‘ഉമര്‍(റ) തന്നെ നല്ല ബിദ്’അതെന്ന് പ്രസ്താവിച്ചു. അപ്പോ ള്‍ അത് ബിദ്അതല്ലേ?.
മറുപടി: ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചശേഷം ഇത് നല്ല ബിദ്അതെന്ന് ‘ഉമര്‍(റ) പ്രസ്താവിച്ചത് റക്’അതുകളുടെ എണ്ണത്തെ സംബന്ധിച്ചല്ല. പ്രത്യുത, ഒരു ഇമാമിന്റെ കീഴിലായി വിപുലമായൊരു ജമാ’അത് സംഘടിപ്പിച്ചതിനെ സംബന്ധിച്ചാണ്.
ഇമാം ശ’അ്റാനി(റ) പറയുന്നു: “നബി(സ്വ)യുടെ വഫാതിനു ശേഷവും ജനങ്ങള്‍ വിവിധ സംഘങ്ങളായിട്ടായിരുന്നു നിസ്കരിച്ചിരുന്നത്. ചിലര്‍ ജമാ’അതായും മറ്റുചിലര്‍ തനിച്ചും. അപ്പോള്‍ ‘ഉമര്‍(റ) പറഞ്ഞു. അല്ലാഹുവാണ് സത്യം. ഇവരെ ഒരു ഇമാമിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന പക്ഷം അതായിരിക്കും നല്ലതെന്ന അഭിപ്രായം എനിക്കുണ്ട്. അങ്ങനെ ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചു.” (ശ’അ്റാനി(റ)യുടെ കശ്ഫുല്‍ ഗുമ്മ, 1/95)
ഔജസുല്‍ മസാലിക് 1/391ല്‍ പറയുന്നു: “ഇത് നല്ല ബിദ്’അതെന്ന് പറഞ്ഞത് വിപുലമായ ജമാ’അതിനെ കുറിച്ചാണ്. തറാവീഹ് നിസ്കാരത്തിനെ കുറിച്ചോ കേവലം തറാവീഹിലെ ജമാ’അതിനെ കുറിച്ചോ അല്ല.”
ശൈഖ് മുഹമ്മദുല്‍ കൌസരി(റ) എഴുതുന്നു: “അപ്പോള്‍ ‘ഉമര്‍(റ) പ്രവര്‍ത്തിച്ചത് ഒരു ഇമാമിന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുക മാത്രമാണ്. എന്നാല്‍ റക്’അതുകളുടെ എണ്ണം പരമ്പരാഗതമായി കിട്ടിയ പ്രകാരം തന്നെ. അപ്പോള്‍ പിന്നെ തറാവീഹ് ഇരുപത് റക്’അതാണെന്നതിനെ എതിര്‍ക്കാന്‍ വേണ്ടി ഇത് ചിലര്‍ ആധാരമാക്കുന്നത് ശരിയല്ല. ‘ഉമര്‍(റ), ‘ഉസ്മാന്‍(റ), ‘അലി(റ) എന്നിവരുടെ കാലങ്ങളിലൊക്കെയും സ്വഹാബതിന്റെ ‘അമലും ഇതു തന്നെയായിരുന്നു. അവരുടെ അടുത്ത് പ്രബലമായൊരു രേഖയില്ലാതെ ഈ എണ്ണത്തില്‍ അവര്‍ ഏകോപിക്കുക എന്നത് അതി വിദൂരമാണ്.” (കൌസരി(റ)യുടെ തഖ്വ്രീറതുബ്യീന്‍, പേജ് 98)
ഈ അടിസ്ഥാനത്തിലാണ് ശൈഖ് അബ്ദുല്‍ ഹഖ്വ് ദഹ്ലവി(റ) ഇപ്രകാരം പ്രസ്താവിച്ചത്: ‘നബി(സ്വ) ഇരുപത് റക്’അത് നിസ്കരിച്ചതായി അവരുടെ അരികില്‍ സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇബ്നു ‘അബ്ബാസി(റ)ല്‍ നിന്നുള്ള ഒരു നിവേദനത്തില്‍ ഇങ്ങനെ വന്നിട്ടുമുണ്ട്. ‘ഉമര്‍(റ) തെരഞ്ഞെടുത്തതും അതുതന്നെ.” (തഅ്ലീഖ്വുസ്സബീഹ് 2/105)



☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄☄
*✍അഹ്‌ലുസ്സുന്ന*

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...