Friday, May 11, 2018

തറാവീഹ് 20 ഇബ്ൻ ഖയ്യിം

//////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////
🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙📒

//////////////////////////////////////////////////////////////////////
തറാവീഹ് നിസ്കാരം: ഒഹാബീ ജല്‍പനങ്ങളില്‍ വഞ്ചിതരാവാതിരിക്കുക---- ഭാഗം-2
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
തറാവീഹ് നിസ്കാരം 20.റകഅത്താണ് നബി(സ്വ)യുടെ സച്ചരിതരായ സ്വഹാബാക്കളില്‍ നിന്ന് 'ഇജ്മാ ഉ' (ഐക്യഖണ്ഡേന) കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് വിമര്‍ശകരുടെ ഏറ്റവും വലിയ നേതാവായ ഇബ്നുതൈമിയ്യ പറഞ്ഞത് ഒന്നാം ഭാഗം കുറിപ്പില്‍ നാം പറഞ്ഞിട്ടുണ്‍ട്.  അതേ പോലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ  നേതാക്കളായി അവര്‍ തന്നെ 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ നേതാക്കള്‍ തറാവീഹ് 20.റക അത്താണെന്നു പഠിപ്പിക്കുന്നത് ഉദ്ധരിക്കാം ശേഷം അഹ് ലുസ്സുന്നയുടെ ഇമാമുകളുടെ രേഖകള്‍ വിവരിക്കാം.
മുജാഹിദ് പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ നേതാവായി മുകളില്‍ പറഞ്ഞ ബുക്കില്‍ പരിചയപ്പെടുത്തിയ ഇബ്നുല്‍ഖയ്യിം ഫത് വ നല്‍കിയതായി മുജാഹിദ് പ്രസ്ഥാനത്തോട് ആശയപൊരുത്തമുള്ള 'ഖനൂജി' എന്ന പണ്ഡിതന്‍ തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക, അദ്ധേഹം പറയുന്നു:
وقال شيخ الإسلام ابن القيم رحمه الله تعالى في بعض فتاواه.. فلما جمعهم عمر على أبي بن كعب كان يصلي بهم عشرين ركعة ثم يوتر بثلاث.(عون الباري لحل أدلة البخاري:2/864)لصديق خان القنوجي.
'ശൈഖുല്‍ഇസ്ലാം ഇബ്നുല്‍ഖയ്യിം ചില ഫത്വകളില്‍ പറഞ്ഞിട്ടുണ്ട്:ഉമര്‍(റ) ഉബയ്യുബ്നു കഅബ്(റ) ന്റെ നെത്രുത്വത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടിയപ്പോള്‍ 20.റക അത്ത് തറാവീഹും മൂന്ന് റക അത്ത് വിത്റുമണു നിര്‍സകരിച്ചത്'. ഖനൂജി തന്റെ (ഔനുല്‍ ബാരി ലി ഹല്ലി അദില്ലത്തില്‍ ബുഖാരി:2/864)ല്‍ പറയുന്നതായി കാണാം.
ഇനി ഇബ്നുതൈമിയ്യയുടെ ആശയങ്ങള്‍ തലക്കു പിടിച്ച് ഒഹാബീ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും സുന്നത്ത് ജമാ അത്തിന്റെ മുഴുവന്‍ ചിഹ്നങ്ങളെയും പിഴുതെറിയുകയും നിരവധി പണ്ഡിതന്മാരെയും സുന്നി പ്രവര്‍ത്തകരെയും അറുകൊല ചെയ്യുകയും ചെയ്ത് ഒഹാബീ പ്രസ്ഥാനം വളര്‍ത്തിയ കേരളത്തിലെ ഒഹാബികള്‍ അവരുടെ മൂന്നാത്തെ ഏറ്റവും വലിയ നേതാവായി  നേരത്തെ പറഞ്ഞ ബുക്കില്‍ വാഴ്ത്തിപ്പറയപ്പെട്ട 'ഇബ്നു അബ്ദില്‍ വഹാബ്' പഠിപ്പിക്കുന്നത് കാണുക, അദ്ധേഹം പറയുന്നു:
وصلاة التراويح سنّة مؤكدة سنها رسول الله صلى الله عليه وسلم وتنسب إلى عمر لأنه جمع الناس على أبي بن كعب . والمختار عند أحمد عشرون ركعة وبه قال الشافعي ، وقال مالك : ستة وثلاثون ، ولنا أن عمر لما جمع الناس على أبيّ كان يصلي بهم عشرين ركعة (مختصرالانصاف:1/157) لابن عبدالوهاب
'തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്താണ്‍, നബി(സ്വ) തറാവീഹ് നിസ്കാരം സുന്നത്തായി കല്പിച്ചിട്ടുണ്ട്, ഉമര്‍(റ) ഉബയ്യുബ്നു ക അബ്(റ)വിന്റെ നേത്രുത്വത്തില്‍ പുനസംഘടിപ്പിച്ചതു കൊണ്ട് ഉമര്‍(റ)വിലേക്ക് ചേര്‍ത്തിപ്പറയാറുണ്ട്, ഇമാം അഹ്മദ്(റ)വിന്റെയെടുക്കല്‍ പ്രബലമായ അഭിപ്രായം തറാവീഹ് 20.റക് അത്താണു എന്നതാണ്‍, ഇങ്ങനെ തന്നെയാണു ഇമാം ശഫി ഈ(റ)യും പറഞ്ഞിട്ടുള്ളത്, ഇമാം മാലിക്(റ) തറാവീഹ് 20,ന്നു പുറമെ പതിനാറു റക് അത്തു കൂടി പറഞ്ഞിട്ടുണ്ട്, എന്നാല്‍ നമുക്കുള്ള രേഖ ഉമര്‍(റ) ഉബയ്യുബ്നു ക അബ്(റ)വിന്റെ നേത്രുത്വത്തില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടിയപ്പോള്‍ 20.റക് അത്താണു നിസ്കരിച്ചിട്ടുള്ളത് എന്നതാണ്‍'. ഇബ്നു അബ്ദില്‍ വഹാബ് തന്റെ (മുഖ്ത്വസ്വറുല്‍ ഇന്‍സ്വാഫ്:1/157)ല്‍ വിശദീകരിച്ചതായി കാണാം.
ഇനി നമുക്ക് മുജാഹിദുകള്‍ അവരുടെ നേരത്തെ പറഞ്ഞ ഔദ്യോഗിക പുസ്തകത്തില്‍ അവരുടെ നാലാമത്തെ ഏറ്റവും വലിയ നേതാവായി പരിചയപ്പെടുത്തിയ 'ശൗക്കാനി' പറയുന്നതു കൂടി പരിശോധിക്കാം, അയാള്‍ പറയുന്ന:
ولمالك في الموطأ عن يزيد بن رومان قال: كان الناس في زمن عمر يقومون في رمضان بثلاث وعشرين ركعة. (قوله بثلاث وعشرين ركعة) قال ابن إسحاق وهذا أثبت ما سمعت في ذلك .. وروى محمد بن نصر عن محمد بن يوسف أنّها إحدى وعشرون ركعة. وفي الموطأ من طريق يزيد بن خصيفة عن السائب بن يزيد أنّها عشرون ركعة. وروى محمد بن نصر من طريق عطاء قال:أدركتهم  في رمضان يصلون عشرين ركعة وثلاث ركعات الوتر.والإختلاف فيما زاد على العشرين راجع إلى الإختلاف في الوتر فكأنّه تارة يوتر بواحدة وتارة بثلاث. (نيل الأوطار:3/521-522)للشوكاني.
ശൗക്കാനി പറയുന്നു: 'ഇമാം മാലിക്(റ) യസീദുബ്നു റൂമാന്‍(റ)വില്‍ നിന്ന് റിപ്പോറ്ട്ട് ചെയ്തു പറയു ന്നു: ഉമര്‍(റ)വിന്റെ കാലത്ത് ജനങ്ങള്‍ 20.റക് അത്തായിരുന്നു റമളാനില്‍ നിസ്കരിച്ചിരുന്നത്, ഇബ്നു ഇസ് ഹാഖ്(ര) പറയുന്നു:ഞാന്‍ കേട്ടതില്‍ വെച്ചു ഏറ്റവും സ്ഥിരപ്പെട്ടത് ഈ ഹദീസാകുന്നു, മുഹമ്മദു ബ്നു നസ്വ് ര്‍(റ) ഉദ്ധരിക്കുന്നു:ഇരുപത്തിഒന്നു റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഇമാം മാലിക്(റ) തന്നെ തന്റെ 'മുവത്ത്വ' യില്‍ സാ ഇബ് ബ്നു യസീദ്(റ)വില്‍ നിന്നു ഉദ്ധരിക്കുന്നു: നിശ്ചയം റമളാനില്‍ ഇരുപത് റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത, മുഹാമ്മദു ബ്നു നസ്വ് ര്‍(റ) അത്വാ  ഇല്‍ നിന്നു റിപ്പോറ്ട്ട് ചെയ്യുന്നു: സ്വഹാബത്ത് റമളാനില്‍ ഇരുപത് റക് അത്ത് തറാവീഹും മൂന്നു റക് അത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത്, ഇരുപത് റക് അത്തിനേകാള്‍ കൂടുതലുള്ളതിലുള്ള അഭിപ്രായ വ്യത്യാസം വിത് റ് നിസ്കാരത്തിലുള്ള അഭിപ്രായ വ്യത്യാസമാണ്‍. ശൗക്കാനിയുടെ (നൈലുല്‍ ഔത്വാര്‍:3/521-522)ല്‍ കാണാവുന്നതാണ്‍, ഈ 'നൈലുല്‍ഔത്വാര്‍' എന്ന ഗ്രന്ഥം മത വിധികള്‍ കണ്ടു പിടിക്കാനുള്ള ആധികാരിക ഗ്രന്ഥമാണെന്നു 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാ മുഖം' എന്ന ബുക്കില്‍ മുജാഹിദു നേതാക്കള്‍ പറഞ്ഞിട്ടുള്ളത് ആരും മറന്നു പോകരുത്.
ഇനി നമുക്ക് ഒഹാബികളൂടെ ഗള്‍ഫ് നേതാക്കള്‍ എന്തു പറയുന്നുവെന്നു നോക്കാം. സൗദിയിലെ ഗ്രാന്റ് മുഫ്ത്തിയും പണ്ഡിത സഭയുടേയും ഫത് വാ വിഭാഗത്തിന്റെയും അധ്യക്ഷനുമായ 'അബ്ദുല്‍ അസീസ് ആലു ശൈഖ്' പറയുന്നത് പരിശോധിക്കാം. അദ്ധേഹം 2006. സെപ്തമ്പര്‍-27.നു 'അല്‍ മദീനാ പത്ര'ത്തിനു വേണ്ടി 'മുഹമ്മദ് റാബി ഉ സുലൈമാനു' മായി, നടത്തിയ അഭിമുഖ ലേഖനത്തില്‍ പറയുന്നത് ശ്രദ്ധിക്കുക. അദ്ധേഹം പറയുന്നു:
أكد سماحة الشيخ عبد العزيز بن عبد الله آل الشيخ المفتي العام للمملكة ورئيس هيئة كبار العلماء وإدارة البحوث العلمية والإفتاء:أنّ صلاة التراويح التي تصلَّى حاليا في الحرمين الشريفين ثلاث وعشرين ركعة صلاة صحيحة لهدي النبي صلى الله عليه وسلم.... ثم يا أخي الذين صلواة عشرين ركعة ليسوا بدعا من الأمر لهم سابق سلف صلوها عشرين والحنابلة يرونها عشرين وغيرهم وغيرهم،فلماذا نحتج إذا صلى الإمام عشرين....وقال سماحته أرى أنّ من انصرف عن الإمام ولم يصل معه العشرين أخشى عليه من قوله جل وعلى:(ومن يشاقق الرسول من بعدما تبين له الهدى ويتبع غير سبيل المؤمنين نولّه ما تولّى ونصله جهنم وسائت مصيرا).. ونحن نعلم أنّ السلف صلوها ثلاثا وعشرين.. ثم هذه سنة لا زال المسلمون يصلونها في حرم الله منذ القرون الأولى منذ عهد الخلفاء الراشدين إلى اليوم، فالمنكر والذي لا يصلي وراء الإمام هذا أخشى عليه أن يكون في قلبه غلّ على المسلمين وخروج عن جماعة المسلمين فالواجب أن نصلي ثلاثا وعشرين.. (جريدة المدينة:صفحة:18)(27-9-2006)
'ഇരു ഹറമുകളിലും നടത്തപ്പെടുന്ന 20.റക് അത്ത് തറാവീഹ് നിസ്കാരം സ്വീകര്യവും നബി(സ്വ)യുടെ ചര്യയോട് യോജിച്ചതുമാകുന്നു, .... ഓ സഹോദരാ ഇരുപത് റക് അത്ത് തറാവീഹ് നിസ്കരിക്കുന്നവര്‍ പുത്തന്‍ ആചാരം ചെയ്യുന്നവരല്ല മറിച്ച് അവര്‍ക്കതിന്നു പൂര്‍ വ്വീകരുടെ ചര്യ തെളിവുണ്ട്, സലഫുസ്വാലിഹുകള്‍ 20.റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഹമ്പലി മദ് ഹബുകാരും മറ്റു മദ് ഹബുകാരും 20. റക് അത്താണെന്നാണു അഭിപ്രായപ്പെട്ടിട്ടുള്ളത്, പിന്നെ എന്തിനാണു ഇരുപത് റക് അത്ത് നിസ്കരിക്കുന്നവര്‍ക്കെതിരില്‍ തെളിവുകള്‍ തേടി നടക്കുന്നത്?, തുടര്‍ന്ന് അദ്ധേഹം പറയുന്നു:ഞാന്‍ അഭിപ്രായപ്പെടുന്നു ആരെങ്കിലും ഹറമിലെ ഇമാമിന്റെ കൂടെ ഇരുപത് റക് അത്ത് നിസ്കരിക്കാതെ പിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്റെമേല്‍ അല്ലാഹുവിന്റെ വിശുദ്ധ വചനത്തില്‍ പറഞ്ഞത് ഞാന്‍ ഭയപ്പെടുന്നു, അതായത് അല്ലാഹു പറയുന്നു:'സത്യം മനസ്സിലായതിന്നു ശേഷം ആരെങ്കിലും റസൂലിന്നു എതിര്‍ പ്രവര്‍ത്തിക്കുകയും സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗ്ഗം പിന്തുടരുകയും ചെയ്താല്‍ അവന്‍ ഏറ്റെടുത്തത് അവനെ കൊണ്ട് വഹിപ്പിക്കുകയും നരകത്തില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും, നരക ഏറ്റവും ചീത്തയായ മടക്കസ്ഥലം തന്നെ' (സൂറ:അന്നിസാ:115), ആലു ശൈഖ് വീണ്ടും പറയുന്നു: ഞമ്മള്‍ ഉറപ്പിച്ചു പറയുന്നു:നിശ്ചയം സലഫുകളായ മഹത്തുക്കള്‍ വിത് റോടു കൂടി തറാവീഹ് 23.റക് അത്താണു നിസ്കരിച്ചിട്ടുള്ളത്, ശേഷം മുസ് ലിംകള്‍ മുഴുവനും ഒന്നാം നൂറ്റാണ്ടു മുതല്‍ അഥവാ ഖുലഫാ ഉര്‍,റാശിദുകളുടെ കാലം മുതല്‍ ഈ കാലം വരെ അല്ലാഹുവിന്റെ ഹറമുകളില്‍ ചര്യയാക്കി തുടര്‍ന്നു പോരുന്നതും 20.റക് അത്താണ്‍, ആകയാല്‍ ഇതിനെ എതിര്‍ക്കുന്നവനും ഇരുപത് നിസ്കരിക്കുന്ന ഇമാമിനെ തുടരാത്തവരും മുസ് ലിമകളോട് വിരോധം വെച്ചു പുഅലര്‍ത്തുന്നവനും മുസ് ലിം കൂട്ടായമയില്‍ നിന്നു തെറിച്ചു പോയവനുമാകുമെന്നു ഞാന്‍ ഭയപ്പെടുന്നു, അതു കൊണ്ട് നമുക്ക് നിര്‍ബന്ധമായിട്ടുള്ളത് ഇരുപത് റക്അത്ത് നിസ്കരിക്കുകയെന്നു ള്ളതാണ്‍. (അല്‍ മദീനാ ദിനപത്രം-പേജ്/18)(27-9-2006)ല്‍ വായിക്കാവുന്നതാണ്‍.
സൗദിയിലെ മറ്റൊരു പണ്ഡിതനും മുഫ്ത്തിയുമായ 'ശൈഖ് അബ്ദുല്ലാ അല്‍ ജ്ബ് രീന്‍' എന്നയാളോട് തറാവീഹിനെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ധേഹം കൊടുത്ത മറുപടി കൂടി വായിക്കുക.
سؤال:هل صلاة التراويح سنة فقط أم سنة مؤكدة؟ وكيف نؤديها؟.- الجواب:(هي سنة مؤكدة حث النبي صلى الله عليه وسلم بقوله:من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه) وثبت أن صلاها بأصحابه عدة ليال ثم خاف أن تفرض عليهم ورغبهم أن يصلوها بأنفسهم.. ثم إنّ عمر رضي الله عنه رأى جمعهم على إمام لما في ذلك من الإجتماع على الصلاة وسماع القرآن واستمر على ذلك المسلمون إلى اليوم. وكانت تؤدى في ذلك الزمان ثلاثا وعشرين ركعة.وثبت أنّ عمر لما جمع الصحابة على صلاة التراويح كانوا يصلون عشرين ركعة.(فتاوى الصيام:ص/90-92)للجبرين.
ചോദ്യം:-തറാവീഹ് നിസ്കാരം വെറും സുന്നത്ത് മാത്രമാണോ അതോ ശക്തിയേറിയ സുന്നത്തോ?, എത്രയാണു നിസ്കരിക്കേണ്ടത്?.... ഉത്തരം:-തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ള നിസ്കരമാണ്‍, ആരെങ്കിലും വിശ്വസിച്ചവനായും പ്രതിഫലം ആഗ്രഹിച്ചവനായും റമളാനില്‍ നിസ്കരിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളൊക്കെ അവനിക്കു പൊറുക്കപ്പെടും, എന്ന ഹദീസിലൂടെ നബി(സ്വ) തറാവീഹ് നിസ്കാരത്തിനു പ്രേരണ നല്‍കിയിട്ടുണ്ട്, നബി(സ്വ) കുറഞ്ഞ ദിവസങ്ങളില്‍ സ്വഹാബത്തിനെയും കൂട്ടി തറാവീഹ് നിസ്കരിക്കുകയും ചെയ്തിട്ടുണ്ട്, ശേഷം സ്വഹാബത്തിന്റെ മേല്‍ തറാവീഹ് നിസ്കാരം നിര്‍ബന്ധമാക്കപ്പെടലിനെ ഭയന്നതു കൊണ്ട് ജമാ അത്തായുള്ള തറാവീഹ് നിസ്കാരം നബി(സ്വ) നിര്‍ത്തി വെക്കുകയും സ്വന്തമായി ന്ഇസ്കരിക്കാന്‍ സ്വഹാബാക്കളെ പ്രേരിപ്പിക്കുകയും ചെയ്തു, ശേഷം ഉമര്‍(റ) വിന്റെ കാലത്ത് ഒരു ഇമാമിന്റെ കീഴില്‍ ജനങ്ങളെ തറാവീഹിന്നു വേണ്ടി ഒരുമിച്ചു കൂട്ടാന്‍ തീരുമാനിച്ചു, അങ്ങിനെ ചെയ്യുന്നതില്‍ നിസ്കാരത്തിന്റെ മേലിലും ഖുര്‍ ആന്‍ പാരായണം ചെയ്യുന്നതിന്റെ മേലിലും ജനങ്ങളെ ഒരുമിച്ചു കൂട്ടലുമുണ്ട്, അതേ നില ഇന്നും തുടര്‍ന്നു വരുന്നു, സ്വഹാബത്ത് ഉമര്‍(റ)വിന്റെ കാലത്ത് 23.റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഉമര്‍(റ) ജനങ്ങളെ തറാവീഹിന്റെ മേലില്‍ ഒരുമിച്ചു കൂട്ടിയപ്പോള്‍ 20.റക് അത്താണു തറാവീഹ് നിസ്കരിച്ചിരുന്നത് എന്ന കാര്യം സ്ഥിരപ്പെട്ടതാണ്‍. അബ്ദുല്ലാഹ് അല്‍ ജബ് രീന്‍ തന്റെ (ഫത്താവ സ്സ്വിയാം:പേജ്/90-92)ല്‍ വിവരിച്ചതായി കാണാം.
ഇനി മുജാഹിദ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ മുന്‍ കാല നേതാക്കള്‍ എന്തു പറയുന്നുവെന്നു നോക്കാം. 1920.കള്‍ക്ക് ശേഷം കേരളത്തില്‍ ഉടലെടുത്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ അന്നത്തെ നേതാവായ കെ എം മൗലവി അദ്ധേഹം പുറത്തിറക്കിയിരുന്ന 'അല്‍ മുര്‍ശിദ്' പത്രത്തില്‍ തറാവീഹിനെ കറിച്ചു പറയുന്നത് കാണുക: 'ഉമര്‍(റ)വിന്റെ കാലത്തു തന്നെ ഇരുപത് റക് അത്തും വിത് റും നിസ്കരിക്കാറുണ്ടായിരുന്നുവെന്ന് സായിബ് ബ്നു യസീദ് പറഞ്ഞതായി ബൈഹഖി രിവായത്ത് ചെയ്തിട്ടുണ്ട്, ഇതിന്റെ ഇസ്നാദ് സ്വഹീഹാണെന്നു ഇമാം നവവി(റ) തന്റെ 'ഖുലാസ്വ'യില്‍ പറഞ്ഞതായി മുല്ലാ അലിയ്യുല്‍ ഖാരി 'മിര്‍ഖാത്തി'ല് പറയുന്നു. (അല്‍ മുര്‍ശിദ്:പുസ്തകം-1, പേജ്/384)കാണുക. കെ എം മൗലവി പിന്നെയും പറയുന്നു: 'ഇരുപത് റക് അത്തായിട്ടാണ്‍, ഇവിടങ്ങളില്‍ മാത്രമല്ല മിക്ക മുസ് ലിം രാജ്യങ്ങളിലും നിസ്കരിച്ചു വരാറ്, അത് പത്ത് സലാമോടു കൂടി നിര്‍ വ്വഹിക്കണം എന്ന നിബന്ധനയുമുണ്ട്. (അല്‍ മുര്‍ശിദ്:പുസ്തകം-2, പേജ്/395), തുടര്‍ന്ന് കെ എം മൗലവി പറയുന്നു: 'മാത്രമല്ല ഉബയ്യുബ്നു ക അബ്(റ) ഉമര്‍ ബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് മദീനയില്‍ തന്നെ ഇരുപത് റക അത്ത് തറാവീഹ് നിസ്കരിച്ചതായി മാലിക് ഇമാമിന്റെ 'മുവത്ത്വ' മുതലായ പല കിത്താബുകളിലും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. (അല്‍ മുര്‍ശിദ്:പുസ്തകം-2, പേജ്/396)ല്‍ പറയുന്നു. വീണ്ടും കെ എം മൗലവി തന്നെ പറയുന്നു: 'ജനങ്ങള്‍ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് റമളാനില്‍ 23.റക് അത്ത് നിസ്കരിച്ചിരുന്നു എന്ന് യസീദ് (റ) മാലിക്കിനോട് പറഞ്ഞു. ഈ സ്നദ് ബുഖാരിയുടേതാണ്‍'.(അല്‍ മുര്‍ശിദ്:പുസ്തകം-3, പേജ്/416) തുടങ്ങിയവ വായിക്കുക.
മുജാഹിദ് പ്രസ്ഥാന സ്ഥാപക നേതാക്കളായ ഇ കെ. മൗലവി, ടി കെ. മൗലവി, എം സി സി. മൗലവി, തുടങ്ങിയവര്‍ ചേര്‍ന്ന് രചിച്ച മുജാഹിദ് മദ് റസാ പാഠപുസ്തകമായ 'കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്' എന്ന ബുക്കില്‍ പറയുന്നത് കാണുക: 'തറാവീഹ് 20. റക് അത്താണ്‍, എല്ലാ ഈരണ്ട് റക് അത്തിലും സലാം വാജിബാണ്‍.(കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്:പേജ്/28-29)(ഒന്നാം പതിപ്പ്:1923), 'തറാവീഹ് നിസ്കാരം റമളാനില്‍ മാത്രമേ ഉള്ളൂ, സമയം വിത് റിന്റെ സമയം തന്നെ, ഇത് 20.റക് അത്താണ്‍, എല്ലാ ഈരണ്ട് റക് അത്തിലും സലാം വാജിബുണ്ട്.(കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്:പേജ്/34)(ആറാം പതിപ്പ്-1936). ഈ പറഞ്ഞത് മുജാഹിദുകള്‍ അവരുടെ മദ് റസകളില്‍ പഠിപ്പിച്ച തറാവീഹിനെ കുറിച്ചാണ്‍, ശേഷം 1938.ല്‍ പുറത്തിറക്കിയ മദ് റസാ പുസ്തകം ഏഴാം പതിപ്പില്‍ ഭേതഗതിക്കു മുജാഹിദുകള്‍ തുടക്കം കുറിച്ചു കൊണ്ട് മദ് റസാ ബുക്കില്‍ നിന്നും തറാവീഹ് നിസ്കാരത്തിന്റെ റക് അത്തുകളുടെ എണ്ണം ഒഴിവാക്കി പ്രസിദ്ധീകരിച്ചു, അവിടം മുതലാണ്‍ തറാവീഹ് നിസ്കാരത്തോടുള്ള മുജാഹിദുകളുടെ ചൊറിച്ചില്‍ തുടക്കമിട്ടത്. ഇതിന്ന് ശേഷവും മുജാഹിദുകള്‍ പൂര്‍ വ്വീകര്‍ തറാവീഹ് ഇരുപത് റക് അത്താണു നിസ്കരിച്ചതെന്നു എഴുതുകയും പറയുകയും ചെയ്തതായും നമുക്ക് കാണാം അതില്‍ പെട്ട ഒന്നാണ്‍, കെ എന്‍ എം പുറത്തിറക്കുന്ന 'വിചിന്തനം' എന്ന  പത്രത്തില്‍ വന്നത്, അതിങ്ങനെ വായിക്കാം: 'നാലു മദ് ഹബുകളുടെ ഇമാമുകളും ഖിയാമു റമളാന്‍ വിത് റിന്നു പുറമേ ഇരുപത് റക് അത്താണെന്നു അഭിപ്രായപ്പെട്ടവരാണ്‍'(വിചിന്തനം:2009, ജൂലായ്-3, പേജ്/4) വായിക്കുക. ഈ പറഞ്ഞതിനൊക്കെ പുറമേ ഒന്നു കൂടി മുജാഹിദ് പ്രസ്ഥാനം പറഞ്ഞിട്ടുണ്ട് അതായത് കര്‍മ്മശാസ്ത്ര രംഗത്തെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം വിശുദ്ധ മദീനയാനെന്നുള്ളതാണത്, 'കേരള നദ് വത്തുല്‍ മുജാഹിദീന്‍-ദ അ വാ വിംഗ്' പുറത്തിറക്കിയ 'അഹ് ലുസ്സുന്ന വല്‍ ജമാ അ' എന്ന ബുക്കില്‍ പറയുന്നത് കാണുക: 'കര്‍മ്മ രംഗത്തുള്ള ഒരു കാര്യത്തെ പറ്റി ശ്രദ്ധിക്കുകയാണെങ്കില്‍ അന്ത്യപ്രവാചകന്റെ ആസ്ഥാനമായ മദീനയിലേക്കാണല്ലോ നോക്കേണ്ടത്, പാമ്പ് അതിന്റെ മാളത്തിലേക്കു ഒതുങ്ങുന്നതുപോലെ ഇസ് ലാം മദീനയിലേക്കു ഒതുങ്ങിക്കൂടുന്ന ഒരു കാലം വരുമെന്ന പ്രവാചക വചനം കണക്കിലെടുത്ത് മദീനയിലെ സമ്പ്രദായമാണു പരിഗണിക്കേണ്ടത്'.(അഹ് ലുസ്സുന്ന വല്‍ ജമാ അ:പേജ്/7)(ദ അവാ വിംഗ്-കെ എന്‍ എം). -- ഇത്രയും വിവരിച്ചതില്‍ നിന്നും അടുത്ത കാലം വരെ മുജാഹിദു പ്രസ്ഥാനക്കാരും തറാവീഹ് നിസ്കാരം ഇരുപത് റക് അത്താണെന്നു അംഗീകരിച്ചു ആചരിച്ചു പോന്നവരായിരുന്നു എന്ന സത്യം എല്ലാവര്‍ക്കും വ്യക്തമാകും............. തടരും- ഇന്‍ശാ അല്ലാഹ്
//////////////////////////////////////////////////////////////////////////////////////////////////////////////////////////////////////
അബൂയാസീന്‍ അഹ്സനി-ചെറുശോല
ahsani313@gmail.com

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....