Saturday, April 14, 2018

ത്വരീഖത്ത് ഫിഖ്ഹും ഫിസ് ഖും

ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ത്വരീഖത്ത്
ഫിഖ്ഹും ഫിസ് ഖും

:..::
ഫിഖ്ഹ് മാത്രമായാൽ അധർമിയാകുമെന്നു വിശ്വസിക്കുന്നവരെയും
പ്രചരിപ്പിക്കുന്നവരെയും കാണാം. സാധാരണക്കാരെ കുടുക്കാൻ ത്രന്തം
മെനയുന്നവർ ഈ വിശ്വാസത്തിനു പ്രചാരണം നൽകുക പതിവാണ്.
“ഭൗതിക പരിത്യാഗമില്ലാതെ കർമശാസ്ത്രം മാത്രമായാൽ ഫിഖ് വരു
മെന്ന അബൂ അബ്ദില്ലാ മുഹമ്മദുബ്ൻ വർറാഖ്(റ)ന്റെ പ്രഖ്യാപനം ഇവിഭാഗം പൊക്കിപ്പിടിക്കും. ഫിഖ്ഹ് തന്നെ വേണ്ട എന്നുവരുത്താനും
ഈ പ്രസ്താവത്തെ കൂട്ടുപിടിക്കുന്നവരുണ്ട്.

ഈ വിഷയത്തോട് ഇമാം
സുയൂഥി(റ) പ്രതികരിക്കുന്നതു കാണുക:
"സുഹ്ദില്ലാതെ ഫിഖ്ഹ് മാത്രമായാൽ ഫി സ്ഖ് വരുമെന്ന വാദം
സൂഫി തന്റെ മഹത്തായ പദവിയിൽ നിന്നു പ്രഖ്യാപിക്കുന്ന പ്രസ്താ
വനങ്ങളിൽ പെട്ടതാണ്. ഇത്തരം മഹാന്മാർ ഫിസ് ബ് കുഫ്ർ തുടങ്ങിയ
പദങ്ങൾ സാമാന്യമായ അർത്ഥത്തിലല്ലാതെ ഉപയോഗിക്കുക പതിവാണ്. സാധാരണക്കാരൻ ചെയ്യുന്ന പല നല്ല കാര്യങ്ങളും അല്ലാഹുവി
നോടടുത്തവർ ചെയ്താൽ തെറ്റായി ഗണിക്കപ്പെടുമെന്ന നിഗമനത്തിൽ
പെട്ടതാണ് ഇതും. അവരുടെ പദവിയിലേക്കു ചേർത്തു നോക്കുമ്പോൾ
നന്മകൾ തന്നെ തിന്മകളുടെ ഗണത്തിൽ വരുന്നതാണ്.

 ഇബ്നുൽ ഫാരിള് പാടുന്നതു നോക്കു.

“നാഥാ! നീ അല്ലാതെൻ ഹൃത്തിൽമറ്റൊന്നുദിച്ചാൽ

മറന്നാകിലും ഞാൻ വിധിക്കുമെന്മേൽ,
മതപരിത്യാഗമാകും ദുർവിധി.

ഇബിനുൽ ഫാരിള് പറഞ്ഞ മത പരിത്യാഗം അതിന്റെ യഥാർത്ഥ
അർത്ഥത്തെ ധ്വനിപ്പിക്കുന്നതല്ലെന്നുറപ്പാണല്ലോ. ഈ ഗണത്തിൽ പെട്ട
താണു ഗീബത് നോമ്പിനെ മുറിപ്പിക്കുമെന്ന സൂഫികളുടെ പ്രഖ്യാപി
നം. ഇതൊക്കെ ത്വരീഖതിന്റെ വാക്താക്കൾ തങ്ങളുടെ മേൽ സ്വന്തം
ചെലുത്തുന്ന നിർബന്ധങ്ങളിൽ പെട്ടതാണ്. സാധാരണക്കാരനു ബാധി
കമാകാത്തതുമാണ്. (അൽഹാവി ലിൽ ഫതാവ: 2/234

സാധാരണ കാരനു ബാധകമാകാത്തതുമാണ് അൽ ഹാവി ലിൽ ഫതാവ  2/ 2 3 4
ഈ പറഞ്ഞതിൽ നിന്നും മേൽ പ്രസ്താവന ബാഹ്യാർത്തിൽ
കാണാനാവില്ലെന്നും സാധാരണക്കാരുമായി ബന്ധപ്പെടാത്തതാണെന്നും
മനസ്സിലാക്കാം. അതുകൊണ്ട് ഇത്തരം പ്രസ്താവനകൾ പൊക്കിപ്പിടിച്ച്
സാധാരണക്കാരനെ വഴി തെറ്റിക്കുന്നതും പണ്ഡിതന്മാരെ വില കുറച്ച്
കാണിക്കുന്നതും ശരിയായ പ്രവണതയല്ല

🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

No comments:

Post a Comment

വിത്റ് ബാക്കി നിസ്കരിക്കൽ

 വിത്റ് ബാക്കി നിസ്കരിക്കൽ ചോദ്യം :  വിത്റ് മൂന്ന് റക്അത്ത് നിസ്കരിച്ച യാൾ ബാക്കി വിത്റ് നിസ്കരിച്ച് പതിനൊന്ന് ആക്കണമെന്ന് ഉദ്ധേശിച്ചാൽ അനുവ...