Saturday, April 14, 2018

ത്വരീഖത്ത് ശരീഅത്ത് സംഘട്ടനം വ്യാജകഥ

ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

- ത്വരീഖത്ത് ശരീഅത്ത്
സംഘട്ടനം വ്യാജകഥ
- ...... -- ..
ആമിയ പണ്ഡിതന്മാരായി അറിയപ്പെടുന്ന ഉലമാഉത്തരീഖതും കർമ
ശാസ്ത്ര പണ്ഡിതന്മാരായി അറിയപ്പെടുന്ന ഉലമാഉശരീഅതുംതമ്മിൽ
വിവാദങ്ങളും തർക്ക വിതർക്കങ്ങളും പണ്ടേ നിലനൽകുന്നു എന്നൊരു
ധാരണ നിലവിലുണ്ട്. ഇത് ഒട്ടും ശരിയല്ല. ഈ പ്രചാരണത്തിനുപിന്നിലെ അവ്യക്ത ശക്തി വ്യാജത്വരീഖതുകാരാണെന്നു കരുതുന്നതുന്യായമാണ്.

ത്വരീഖതിന്റെ പേരിൽ ശരീഅതിനെഅവമതിക്കാനും പൊ
തുജനത്തെ വഞ്ചിക്കാനും പണ്ഡിതന്മാ രുടെ വിമർന നങ്ങൾ
തടുത്തുനിറുത്താനും ഇവർ കണ്ടുപിടിച്ച തന്ത്രമായി വേണം ഈ പ്രപാരണത്തെ കാണാൻ.

ഇസ്ലാമിക ചരിത്രത്തിൽ ഇങ്ങനെ ഒരു സംഘർഷത്തിന്റെ കഥ
കാണുന്നില്ല. അങ്ങനെ ഒന്നു നടന്നിട്ടുണ്ടെങ്കിൽ തന്നെ അതു ന്യായയു
ക്തമാണെന്നു ആത്യന്തിക വിശകലനത്തിൽ വ്യക്തമാകുന്നതുമാണ് -
ഹല്ലാജിന്റെ കാര്യത്തിൽ ഉണ്ടായ സംഭവം ഈ വസ്തുത വ്യക്തമാക്കു
ന്നുണ്ട്. പ്രത്യക്ഷത്തിൽ മതപരിത്യാഗത്തെ വരുത്തുന്ന അനൽഹഖ്
(ഞാൻ അല്ലാഹു തന്നെ) പ്രഖ്യാപനം മൻസൂർ ഹല്ലാജ്(റ) നടത്തിയ
പ്പോൾ പണ്ഡിതന്മാർ അതിനെപ്പറ്റി ഗൗരവത്തിൽ ചർച്ച നടത്തി. ആത്മ
ലയനത്തിന്റെ ഭാഗമായി സമനില വിട്ടപ്പോൾ പറഞ്ഞതാണതെന്ന വാദ
ക്കാരെ സംബന്ധിച്ച് ഹല്ലാജിനെതിരെ നടപടിക്കു പ്രസക്തി ഉണ്ടായിരു
ന്നില്ല.

എന്നാൽ സ്വബോധ ത്തോടെ തന്നെ പറ ഞ്ഞതാണെന്നും
അതുകൊണ്ടു മതപരിത്യാഗത്തിൽ കാര്യങ്ങൾ എത്തിയെന്നും പറഞ്ഞു
രംഗത്തുവന്ന പണ്ഡിതന്മാർ അദ്ദേഹത്തിനെതിരിൽ നിയമ നടപടിഎടു
ത്തു. ന്യായയുക്തം തന്നെയായിരുന്നു അത്.

ശരീഅതിന്റെ സംരക്ഷണ
ത്തിനും പൊതുജനമധ്യത്തിൽ ദീൻ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനും
പണ്ടിതന്മാർ എടുത്ത തീരുമാനം ന്യായം തന്നെ. എന്നാലതു ത്വരീഖത്തിന്റെ പണ്ഡി
തന്മാരുമായുള്ള സംഘട്ടനമായി വിലയിരുത്തികൂടാ.

ഹല്ലാ ജ് സംഭവത്തെപ്പറ്റി കൂടുതൽ പഠനം ഫതാവൽ ഹദീസിയ്യ 214, ഇആനതുത്ത്വാലിബിൻ: 4-139 തുടങ്ങിയവ നോക്കുക.

പൂർവകാല പണ്ഡിതന്മാർ വ്യക്തിഗതമായി ത്വരീഖതിന്റെയും വിലാ
യതിന്റെയും വാക്താക്കളായിരുന്നു. ആധ്യാത്മ ഗുരുക്കന്മാരെ അവർ ആദ
രവോടെ കണ്ടിരുന്നു. ഇസ്മാഈലുൽഹിഖി(റ) തന്റെ ഗുരുവിൽ നിന്നുഉദ്ധരിക്കുന്നതു കാണുക: “സത്യത്തിൽ ഹനഫി സൂഫിയ്യതിന്റെ അധിപൻ ഇമാം അബൂഹനീഫ തങ്ങൾ തന്നെയാണ്. അതുപോലെ ശാഫി
ഈ, ഹൻബലി, മാലികീ ഗുരുക്കളുടെയൊക്കെ തന്നെ നായകന്മാർ യഥാ
ക്രമം ഇമാം ശാഫിഈ, ഇമാം ഹൻബലി, ഇമാം മാലികി(റ) എന്നി മദ്
ഹബീ നായകന്മാർ തന്നെയാണ്. ഈ നാല് ഇമാമുമാരും ഖുലഫാക്ക
ളായ ചതുർ പ്രതിഭകൾക്കു തുല്യരാകുന്നു. നക്ഷത്ര തുല്യർ, ചന്ദ്ര സമാ
നർ, സൂര്യതുല്യർ എന്നൊക്കെ ഇവരെപ്പറ്റി പറയാം. ഇവരിൽ ആരെ
തുടർന്നാലും സത്യത്തെ പ്രാപിക്കുന്നതാണ്. വിശുദ്ധ ദീനിനെസംബ
ന്ധിച്ചേടത്തോളം ഇവർ ഒരു വീടിന്റെ നാലു മതിലുകൾക്കു തുല്യമാണ്.
മറ്റുള്ള ഒൗലിയാഅ്, അഖ്ത്വാബുമാരെ അപേക്ഷിച്ച് ഇവർ ഇതര ഗോള
ങ്ങളെയും നക്ഷത്രങ്ങളെയും അപേക്ഷിച്ച് സൂര്യന്റെയും അർശിന്റെയും
നിലവാരത്തിലാകുന്നു. സ്വർഗത്തിലെത്താനും ഇലാഹീ ദർശനംകിട്ടാനും
ഇവർക്കു പിറകെ വന്നവർ ആരായിരുന്നാലും ഇവരെ പിൻപറ്റാതെ
സാധ്യമല്ല. ശരീഅതിലും ത്വരീഖതിലും ഹഖീഖതിലും ഇവരെ പിൻപ
റ്റുകയും ഇവർ പഠിപ്പിച്ചതനുസരിച്ചു പ്രാവർത്തിക്കാനും ഇവരുടെ മര്യാ
ദകൾ പാലിക്കാനും ഒരുമ്പെടുകയും ചെയ്തവർ തീർച്ചയായും തിരുനബി(സ)യുടെ പാത പിന്തുടർന്നവരാണ്.
ഇപ്പറഞ്ഞതിലൊന്നും ഇവരെ
പിൻപറ്റാതിരിക്കുന്നവരാകട്ടെ സംശയലേശമന്യ തിരുനബി(സ)യുടെ
 മാർഗത്തിൽ നിന്നു തെറ്റിയവരുമാണ്.” (തഫ്സീർ-റൂഹുൽബയാൻ
5/273)

ഈ പറഞ്ഞതിൽ നിന്നും പൂർവകാല പണ്ഡിതന്മാരൊക്കെ ആധ്യാ
ത്മഗുരുക്കന്മാരായിരുന്നുവെന്നു മനസ്സിലാക്കാം.

ഇമാം ഇബ്നു ഹജറിൽ ൈഹതമി(റ) എഴുതുന്നതു കാണുക: “സമു
ദായത്തിലെ പണ്ഡിതന്മാരായ മുജ്തഹിദുകളും അവർക്കു പിറകെ വന്ന്
മഹാപണ്ഡിതന്മാരുമൊക്കെ പണ്ടും ഇപ്പോഴും സൂഫിയത്തിൽ വിശ്വ
സിക്കുന്നവരും അവരിൽ നിന്നു ബറകതും ആത്മീയ സഹായവും
കാംക്ഷിക്കുന്നവരുമാണ്. ഇമാം ഇബ്നു ദഖീഖിൽ ഈദ്(റ) പറയുന്നു.

സത്യവാനായ സൂഫി എന്റെ  അരികിൽ നൂറ് അല്ലങ്കിൽ ആയിരം ഫഖീഹമാരെക്കാൾ   ഉത്തമനാകുന്നു. ഇമാം നവവി  റ  ശൈഖ് യാസീൻ എന്നിവരിൽ വിശ്വാസം പുലർത്തുകയും അദ്ധേ ഹതിന്റെ നിർദേശങ്ങൾ
പാലിക്കുകയും ചെയ്തിരുന്നതായി ചരിത്രത്തിൽ കാണാം.
ഒരിക്കൽ ശൈഖവർകൾ ഇമാമിനോടു വായ്പ വാങ്ങിയ ഗ്രന്ഥങ്ങളൊക്കെ തിരികെനൽകി സ്വന്തം നാട്ടിലേക്കു പുറപ്പെടാൻ ആക്ഞ്ഞാപിച്ചു. ഇമാം ആക്ഞ്ഞപോലെ ഡമസ്കസ് വിട്ടു സ്വന്തം നാടായ നവയിൽ എത്തി.
 അതോടെബന്ധുക്കൾക്ക് അരികിൽ വെച്ചു വഫാതാകാൻ അവിടുത്തേക്ക് അവസരമൊത്തു.

ഇതുപോലെ ഇബ്ൻ അബ്ദിസ്സലാം സൂഫിയ്യതിനെ ആദരിക്കുന്ന കാര്യത്തിൽ അതീവ തൽപരനായിരുന്നതായാണ് ചരിത്രം.
(ഫതാവൽ ഹദീസിയ്യ: 218 (1)

സൂഫിയ്യതും പണ്ഡിതന്മാരും തമ്മിലുള്ള സംഘർഷത്തിന്റെ കഥ
അർത്ഥരഹിതമാണെന്നാണു ഇതു തെളിയിക്കുന്നത്.

സത്യത്തിൽ
ന്യായമായ കാര്യത്തിനാണെങ്കിലും സ്വൂഫിയ്യതിനെ വിമർശിച്ചവരെ പ്രതി
രോധിച്ചിരുന്നു പണ്ഡിതന്മാർ. ഇബ്നുൽജൗസിക്കെതിരെ അവർ സ്വീക
രിച്ച നയം ഇതു വ്യക്തമാക്കുന്നുണ്ട്. ഇബ്നുൽജൗസി തന്റെ കാലത്തു
പടർന്നുപിടിച്ച പുത്തൻ വാദികളെ അടിച്ചിരിത്തുക എന്ന നല്ല ലക്ഷ്യ
ത്തോടെ തൽബീസ് ഇബ്ലീസ് എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചതായി
ഇമാം ഇബ്നു ഹജറിൽ ഹസ്തമി(റ) പറയുന്നുണ്ട്. (ഈ കൃതി ഇന്ന്
വിപണിയിൽ കിട്ടും) പ്രസ്തുത ഗ്രന്ഥത്തിൽ തന്റെ നിരൂപണം അൽപം
അതിരു കടന്നു. താനറിയാതെ ഇബൽജൗസി ഇബ്ലീസിന്റെ തൽബി
സിനു പാത്രമായെന്നാണ് ഇമാം യാഫിഈ (റ) പറഞ്ഞത്. ഇബ്നുൽ ജൗ
സിയുടെ വീക്ഷണത്തെ പണ്ഡിതന്മാർ ശക്തമായി ഖണ്ഡിച്ചു. ഇതു വെ
ക്തമാക്കുന്നത് അന്യായമായ യാതൊരു അകൽച്ചയും പണ്ഡിതലോ.
ത്തു സൂഫിസവുമായി ഉണ്ടായിട്ടില്ലെന്നാണ്. (വിശദമായ വായനക്കും
ഫതാവൽ ഹദീസിയും പേജ്. 218 കാണുക)



പണ്ഡിതന്മാർ മൂന്നു വിഭാഗമാണ്. ഈ വിഭാഗങ്ങൾ തമ്മിൽ നല്ലബന്ധം നിലനിന്നതായും
 ഇവരെ പൂർണാർത്ഥത്തിൽ സമുദായം വിശ്വാസത്തിൽ
എടുത്തതായുമാണു ചരിത്രം. അമീനുൽകുർദി റ) പറയു
ന്നു വിശ്വസിക്കൽ നിർബ മാകുന്നു
ഇവർ മൂന്ന് വിഭാഗമായിട്ടാണ് നിലകൊള്ളുന്നത്

ഒന്ന് ഖുർആൻ സുന്നത്തിന്റെ പശ്ചാത്തലത്തിൽ കർമ്മ ശാസ്ത്രത്തെ അവതരിപ്പിച്ചവർ ഇവരിലെ നേതാക്കന്മാരായ മദ്ഹബിന്റെ ഇമാമുമാരിൽ ആരെങ്കിലും ഒരാളെ പിൻപറ്റൽ നിർബന്ധമാണ്. രണ്ടാമത്തെ വിഭാഗം വിശാസശാസ്ത്ര രംഗത്തും  വിഹരിച്ചവരാണ്. അൾഅരി, മാ്തൂരി (റ)  ) ഇമാ
മുമാർ ഈ ഗണത്തിൽ പെടുന്നു. മൂന്നാമത്തേത് മനസ്സിന്റെ സംസ്കാരണവുമായി ബന്ധപ്പെട്ട വിജ്ഞാനത്തിനു പ്രാധാന്യം ക്കൊടുത്തവരാണ്
അബൂയസീദുൽ ബിസ്ത്വാമി, ശയ്ഖ് അബ്ദുൽ ഖലിക്കുൽ ഉജ് ദ വാനി സയ്യിദ്മു .ബ അ ഉദ്ദീൻ നഷ് ശവന്തി ശയ്ഖ് അഹ്മദുൽ ഫാറൂഖി സർഹി ന്തി. അൽ ജുനൈദുൽ ബഗ്ദാദി,   ഇമാം ഗസ്സാലി, സുഹറവർദി,മഫുൽകർഖി, അബ്ദുൽഖാദിറുൽജീലാനി തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു. ഇവരൊക്കെ സുഫിയ്യതിൽ പെട്ടവരും ബാഹ്യ-ആന്തരീക തഖ്വയുടെ വാക്താക്കളുമാണ്. കർമശാസ്ത്ര പണ്ഡിതന്മാരെപോലെ തന്നെ ഇവരെല്ലാം സന്മാർഗത്തിന്റെ വാക്താക്കളാണ്. ഇവർ
തങ്ങളുടെ തത്വങ്ങൾ പണിതിരിക്കുന്നത് അഹ്ലുസ്സുന്നത്തി വൽജമാഅതിന്റെ വിശ്വാസത്തിന്മേലും ഗവേഷകന്മാരായ ഫുഖഹാഇന്റെ കർമശാസ്ത്രത്തിന്മേലുമാണ്. അതിനാൽ സഫികൾ ഫുഖഹാക്കളാണെന്നു
പറയുന്നതു തെറ്റാകില്ല." (തൻവീറുൽ ഖുലൂബ്, 41, 42 (120)

ഇബ്നു ഹജറിൽ ഹയ്ത മി(റ)ന്റെ വാക്കുകൾ കൂടി വായിക്കുക
" ഇമാം ശാഫി, മാലികി , അബൂഹനീഫ, അഹ്മദ്(റ) തുടങ്ങിയ പണ്ഡിതന്മാർ ആന്തരിക-ബാഹ്യാനങ്ങൾ നുകർന്നവരാണ്. അബ്ദിൽ ,മുജബാഹ് ,അവ്ത്താദ് തുടങ്ങിയ ഔലിയായിലെ അതി
നജബാൽ, ഒതാൻവിശിഷ്ടന്മാർ ഇവരായിരുന്നു. ഇവർ ആത്മീയമായി ഉന്നത പദവിനേടിയവരല്ലെന്ന തെറ്റായ ധാരണ പാടില്ല. പിശാചിന്റെ പ്രാരണവും പൈശാചിക വലയിത്തിൽപ്പെട്ടു  വഴി തെറ്റിയവരും അങ്ങനെ തോന്നിപ്പിക്കാൻ ഒരിക്കലും ഇടവരുത്തരുത്
ഇമാം ശാഫിഈ(റ) തങ്ങൾ ഓതാദിൽ പെട്ടവരായിരുന്നു.
വിയോഗത്തിനു മുമ്പ് മഹാൻ ഖുത്ബാ യതായും ഉദ്ധരിക്കപ്പെട്ടതു
കാണാം.” (ഫതാവൽ ഹദീസിയ്യ: 232)

അഹ്മദ് ളിയാഉദ്ദീന്റെ വരികൾ കാണുക; ""നാലു മദ്ഹബിന്റെ പശ്ചാ
ത്തലത്തിൽ വിജ്ഞാനകാര്യത്തിൽ ദൃഢതനേടിയ പണ്ഡിതന്മാരൊക്കെ
ദുൻയാവിൽ നിന്നു ഹൃദയം അകന്നവരായിരുന്നു. അവരിൽ നിന്നു സൂഫിയ്യത്തിനെതിരെ
 ആസൂയയും അഹങ്കാരവും ശത്രുതയും പ്രകടമായതായി
അനുഭവമില്ല." (ജാമിഅ്: 272)

🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....